കമ്യൂണിസ്റ്റുപാർട്ടി കേരളത്തിൽ എന്ന ബൃഹ ദ്ഗ്രന്ഥത്തിന്റെ അഞ്ചാമത്തെതും അവസാന ത്തെതുമായ ഭാഗം; സോഷ്യലിസത്തിലേക്കു ള്ള പാത, ഒറ്റയാൻ കമ്യൂണിസ്റ്റോ, അരനൂറ്റാ ണ്ടിന്റെ അനുഭവങ്ങൾ, ഇന്നത്തെ രാഷ്ട്രീയ രംഗം…
കമ്യൂണിസ്റ്റുപാർട്ടി കേരളത്തിൽ എന്ന ബൃഹ ദ്ഗ്രന്ഥത്തിന്റെ അഞ്ചാമത്തെതും അവസാന ത്തെതുമായ ഭാഗം; സോഷ്യലിസത്തിലേക്കു ള്ള പാത, ഒറ്റയാൻ കമ്യൂണിസ്റ്റോ, അരനൂറ്റാ ണ്ടിന്റെ അനുഭവങ്ങൾ, ഇന്നത്തെ രാഷ്ട്രീയ രംഗം കേരളത്തിലും അഖിലേന്ത്യാതലത്തി ലും എന്നീ ലഘുലേഖകൾ എന്നിവയടങ്ങിയ താണ് ഈ സഞ്ചിക.
1946 ഫെബ്രുവരി മുതൽ 1947 സെപ്റ്റംബർ വരെയുള്ള ഇരുപതു മാസക്കാലത്ത് ഇ എം എസ് എഴുതിയ കൃതികളാണ് ഈ സഞ്ചിക യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തൊഴിലാ ളി-കർഷക ജനവിഭാഗങ്ങളുടെ…
1946 ഫെബ്രുവരി മുതൽ 1947 സെപ്റ്റംബർ വരെയുള്ള ഇരുപതു മാസക്കാലത്ത് ഇ എം എസ് എഴുതിയ കൃതികളാണ് ഈ സഞ്ചിക യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തൊഴിലാ ളി-കർഷക ജനവിഭാഗങ്ങളുടെ ഉശിരൻ പ്ര ക്ഷോഭങ്ങളും പോരാട്ടങ്ങളും ഇന്ത്യയാസ കലം ഇരമ്പിക്കയറിയ കാലയളവായിരുന്നു അത്. അതേസമയം കമ്യൂണിസ്റ്റ് പാർട്ടിക്കെ തിരേ കോൺഗ്രസ്സും പിന്തിരിപ്പൻ ശക്തിക ളും അപവാദങ്ങളും ആരോപണങ്ങളും പ്ര ചരിപ്പിച്ചു. ഇതൊക്കെ ഈ സഞ്ചികയിലെ കൃതികളുടെ വിഷയങ്ങളാണ്. ഐക്യകേര ളത്തെക്കുറിച്ച് കൊച്ചി മഹാരാജാവ് മുന്നോ ട്ടുവച്ച ആശയം ബ്രിട്ടീഷ് കമ്മട്ടത്തിലടിച്ച കള്ളനാണയമാണെന്നു വിവരിക്കുന്ന കൃതി ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ടതാണ്.
1967 ജനുവരിയിൽ പ്രസിദ്ധീകരിച്ച കേരള യെസ്റ്റ ർഡെ ട്യൂഡെ ആൻ്റ് ടുമാറൊ എന്ന ഗ്രന്ഥ ത്തിൻ്റെ ആദ്യ മലയാള പരിഭാഷയാണീ സഞ്ചികയിൽ പ്രാചീനകേരളത്തിൻ്റെയെന്ന പോലെ, വൈദേശികാധിനിവേശത്തിനും സ്വാതന്ത്യ്രപ്രാപ്തിക്കും…
1967 ജനുവരിയിൽ പ്രസിദ്ധീകരിച്ച കേരള യെസ്റ്റ ർഡെ ട്യൂഡെ ആൻ്റ് ടുമാറൊ എന്ന ഗ്രന്ഥ ത്തിൻ്റെ ആദ്യ മലയാള പരിഭാഷയാണീ സഞ്ചികയിൽ പ്രാചീനകേരളത്തിൻ്റെയെന്ന പോലെ, വൈദേശികാധിനിവേശത്തിനും സ്വാതന്ത്യ്രപ്രാപ്തിക്കും മുമ്പും പിമ്പുമുള്ള കേരളത്തിന്റെയും സാമൂഹ്യകവും സാമ്പത്തി കവും രാഷ്ട്രീയവും സാംസ്ക്കാരികവുമായ പ്രശ്നങ്ങൾ മാർക്സിയൻ ചരിത്രവീക്ഷണ ത്തിൽ പരിശോധിക്കുകയാണ് ഇ എം എസ് ഈ ഗ്രന്ഥത്തിൽ. ഇതിൻ്റെ മലയാള പരിഭാഷ നിർവഹിച്ചിരിക്കുന്നത് ഡോ. ഡി ജയദേവ ദാസ്.
നക്സലിസത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളുമാണ് പ്രധാനമായും ഈ സഞ്ചികയിൽ കൈകാര്യം ചെയ്യുന്നത്. എന്താണ് നക്സലിസം, ഇന്ത്യൻ ഭരണകൂടത്തെ സംബന്ധിച്ച അവരുടെ വിലയിരുത്തലെന്താണ്,…
നക്സലിസത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളുമാണ് പ്രധാനമായും ഈ സഞ്ചികയിൽ കൈകാര്യം ചെയ്യുന്നത്. എന്താണ് നക്സലിസം, ഇന്ത്യൻ ഭരണകൂടത്തെ സംബന്ധിച്ച അവരുടെ വിലയിരുത്തലെന്താണ്, പാർലമെൻ്ററി പ്രവർത്തനത്തെ നക്സലൈറ്റുകാരും മാർക്സിസ്റ്റ്-ലെനിനിസ്റ്റുകാരും എങ്ങനെയാണ് കാണുന്നത്, നക്സലൈറ്റുകളുടെ തകർച്ചയുടെ കാരണമെന്ത് തുടങ്ങിയ ചോദ്യങ്ങൾക്കുള്ള മറുപടികൾ ഈ സഞ്ചികയിൽ വായിക്കാം. വിവിധ വിഷയങ്ങളെക്കുറിച്ച് 25 ചോദ്യങ്ങൾക്കുള്ള മറുപടികളും ഈ സഞ്ചികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
1961 കാലത്ത് കമ്യൂണിസ്റ്റ് മാസികയിൽ ഇഎംഎസ് എഴുതിയ ആറ് കൃതികളും അമരാ വതി-കൊട്ടിയൂർ പ്രശ്നങ്ങൾ സംബന്ധിച്ച അഞ്ച് കൃതികളും കുറ്റിപ്പുറം ഉപതിരഞ്ഞെ ടുപ്പിനെ സംബന്ധിച്ച പതിമ്മൂന്ന് കൃതികളും…
1961 കാലത്ത് കമ്യൂണിസ്റ്റ് മാസികയിൽ ഇഎംഎസ് എഴുതിയ ആറ് കൃതികളും അമരാ വതി-കൊട്ടിയൂർ പ്രശ്നങ്ങൾ സംബന്ധിച്ച അഞ്ച് കൃതികളും കുറ്റിപ്പുറം ഉപതിരഞ്ഞെ ടുപ്പിനെ സംബന്ധിച്ച പതിമ്മൂന്ന് കൃതികളും ആസൂത്രണം, കേരളത്തോടുള്ള അവഗണന എന്നിവ സംബന്ധിച്ച ആറ് കൃതികളും പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളും തിരഞ്ഞെടുപ്പും സംബന്ധിച്ച അഞ്ച് കൃതികളും പലവകയിൽപ്പെട്ട പതിനേഴ് കൃതികളുമാണ് ഈ സഞ്ചികയുടെ ഉള്ളടക്കം. ‘പാർട്ടി പരിപാടി തയ്യാറാക്കുന്നതെന്തിന്? എങ്ങനെ?’, ‘അമരാവതി പ്രശ്നം ദേശീയ പ്രശ്നം കുടിയാണ്’,, ‘ദുർഗാപ്പൂർ പ്രമേയം നടപ്പിൽ വരുത്തുമോ?’, ‘മൂന്നാം പദ്ധതിയിലും കേരളത്തിന്’ അവഗണന’ തുടങ്ങിയ പ്രധാന കൃതികൾ ഈ സഞ്ചികയിൽ ഉൾപ്പെടുന്നു.
കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്നുയർന്നുവന്ന ആവശ്യങ്ങൾ പരിഗണിച്ച്, കേരളത്തിലെ കമ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ ചരിത്രത്തെക്കുറിച്ച് ഇ എം എസ് ഇംഗ്ലീഷി ലൊരു പുസ്തകമെഴുതി, Communist Party of Kerala. ആ…
കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്നുയർന്നുവന്ന ആവശ്യങ്ങൾ പരിഗണിച്ച്, കേരളത്തിലെ കമ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ ചരിത്രത്തെക്കുറിച്ച് ഇ എം എസ് ഇംഗ്ലീഷി ലൊരു പുസ്തകമെഴുതി, Communist Party of Kerala. ആ പുസ്തകത്തിൻ്റെ മലയാള പരി ഭാഷ 1995ൽ പുറത്തിറക്കി. അതാണ് കേരള ത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം: ഉത്ഭവവും വളർച്ചയും. ആ പുസ്തകത്തിൻ്റെ ആദ്യഭാഗ ങ്ങളാണ് ഈ സഞ്ചികയിൽ.
"ഇതിനുമുമ്പുള്ള സഞ്ചികകളിൽ പല കാരണ ങ്ങളാൽ ചേർക്കാൻ കഴിയാതെപോയ കൃതി കളുടെ സമാഹാരമാണ് ഈ സഞ്ചികയും. 1961-63 കാലത്ത് എഴുതിയ കൃതികളാണ് ഇതിലെ ഉള്ളടക്കം. കൃതികൾ ആറ്…
“ഇതിനുമുമ്പുള്ള സഞ്ചികകളിൽ പല കാരണ ങ്ങളാൽ ചേർക്കാൻ കഴിയാതെപോയ കൃതി കളുടെ സമാഹാരമാണ് ഈ സഞ്ചികയും. 1961-63 കാലത്ത് എഴുതിയ കൃതികളാണ് ഇതിലെ ഉള്ളടക്കം. കൃതികൾ ആറ് അധ്യായ ങ്ങളായി തിരിച്ചിരിക്കുന്നു. കോൺഗ്രസ്സിന്റെ നികൃഷ്ടമുഖം കേരളത്തിൽ എന്നതാണ് ഒന്നാം അധ്യായം. രണ്ടാം അധ്യായം ന്യൂ ഏജ് വാരികയുടെ മൂന്ന് ലക്കങ്ങളിൽ എഴുതിയ കുറിപ്പുകൾ. മൂന്നാം അധ്യായം ഐക്യരാഷ്ട്ര സഭയെക്കുറിച്ചുള്ളതും നാലാം അധ്യായം ന്യൂ ഏജ് വാരികയിൽ വന്ന എട്ട് കൃതികൾ അടങ്ങിയതുമാണ്. ഉൾപ്പാർട്ടി ചർച്ചയ്ക്കായി തയ്യാറാക്കിയ ‘ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പരിഷ്കര ണവാദവും വരട്ടുതത്വവാദവും’ എന്ന സുപ്ര സിദ്ധരേഖയാണ് അഞ്ചാം അധ്യായത്തിൽ. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള കൃതികൾ ആറാം അധ്യായത്തിൽ ഉൾപ്പെടുന്നു.”
മൂന്ന് പുസ്തകങ്ങളടങ്ങിയ സഞ്ചിക. 1981ൽ ഓറിയന്റ്റ് ലോങ്മാൻ പ്രസിദ്ധീകരിച്ച Crisis in to Chaos എന്ന പുസ്തകത്തിന്റെ തർജുമ യായ വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് ഒന്നാം അധ്യായം.…
മൂന്ന് പുസ്തകങ്ങളടങ്ങിയ സഞ്ചിക. 1981ൽ ഓറിയന്റ്റ് ലോങ്മാൻ പ്രസിദ്ധീകരിച്ച Crisis in to Chaos എന്ന പുസ്തകത്തിന്റെ തർജുമ യായ വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് ഒന്നാം അധ്യായം. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 25-ാം വാർഷികവേളയിൽ നടത്തിയ ഇന്ത്യ യുടെ വളർച്ചയുടെ ഒരു വിലയിരുത്തലാണി തിൽ. ആശാൻ കൃതികളെക്കുറിച്ച് നടന്ന പഠനങ്ങളിലൊന്നും പ്രതിക്ഷപ്പെടാത്ത പുതുമകൾ അവകാശപ്പെടാവുന്ന കൃതിയായ ആശാനും മലയാളസാഹിത്യവുമാണ് രണ്ടാ മധ്യായം. മൂന്നാമധ്യായമായ വേദങ്ങളുടെ നാട് ഇന്ത്യയുടെ പ്രാചീനസംസ്കാരചരിത്രം അൽപ്പം വിശദമായും, ചരിത്രം അത്യന്തം സംക്ഷിപ്തമായും പ്രതിപാദിക്കുന്ന പുസ്ത കമാണ്
ഭരണഘടനയും കോടതികളും, ആനുപാതിക പ്രാതിനിധ്യസമ്പ്രദായം, സംസ്ഥാന ഗവൺമെന്റുകൾ. സംവരണം എന്നീ നാല് അധ്യായങ്ങളടങ്ങിയ സഞ്ചിക. ഭരണഘടനയോടും കോടതിയോടുമുള്ള സി പി ഐ (എം) ൻ്റെ സമീപനത്തെക്കുറിച്ചും 356-ാം…
ഭരണഘടനയും കോടതികളും, ആനുപാതിക പ്രാതിനിധ്യസമ്പ്രദായം, സംസ്ഥാന ഗവൺമെന്റുകൾ. സംവരണം എന്നീ നാല് അധ്യായങ്ങളടങ്ങിയ സഞ്ചിക. ഭരണഘടനയോടും കോടതിയോടുമുള്ള സി പി ഐ (എം) ൻ്റെ സമീപനത്തെക്കുറിച്ചും 356-ാം വകുപ്പിനോടുള്ള നിലപാടിനെക്കുറിച്ചും ഇതിൽ വിശദീകരിക്കുന്നു. ആനുപാതിക പ്രാതിനിധ്യമെന്ന തിരഞ്ഞെടുപ്പ് സമ്പ്രദായം, ഫെഡറൽ സംവിധാനത്തിൽ സംസ്ഥാന ഗവൺമെൻ്റുകളുടെ പ്രവർത്തനം എന്നിവ ഇതിലെ മറ്റു രണ്ട് പ്രതിപാദ്യവിഷയങ്ങൾ. ഇന്ത്യൻ സാമൂഹിക പശ്ചാത്തലത്തിൽ ജാതിസംവരണത്തിൻ്റെ പ്രസക്തിയും അതിനോടുള്ള മാർക്സസിയൻ കാഴ്ചപ്പാടും ഈ സഞ്ചികയിൽ ചർച്ച ചെയ്യുന്നുണ്ട്.
നെഹ്റുവും നെഹ്റുയിസവും എന്ന പുസ്ത കത്തിൻ്റെ ആദ്യഭാഗമാണ് ഈ സഞ്ചികയിൽ നെഹ്റു തൻ്റെ ആരാധനാപാത്രമായിരുന്ന കാലത്ത് ഇ എം എസ് നെഹ്റുവിനെക്കുറിച്ച് ഒരു ലഘുപുസ്തകമെഴുതിയിരുന്നു. പിന്നീട് തൻ്റെ…
നെഹ്റുവും നെഹ്റുയിസവും എന്ന പുസ്ത കത്തിൻ്റെ ആദ്യഭാഗമാണ് ഈ സഞ്ചികയിൽ നെഹ്റു തൻ്റെ ആരാധനാപാത്രമായിരുന്ന കാലത്ത് ഇ എം എസ് നെഹ്റുവിനെക്കുറിച്ച് ഒരു ലഘുപുസ്തകമെഴുതിയിരുന്നു. പിന്നീട് തൻ്റെ രാഷ്ട്രീയ എതിരാളിയായി മാറിയ നെഹ്റുവിനെക്കുറിച്ച് അൻപത്തി ഒമ്പതു വർഷങ്ങൾക്കുശേഷം ഇ എം എസ് മറ്റൊരു പുസ്തകമെഴുതി. അതാണ് നെഹ്റുവും നെഹ്റുയിസവും. നെഹ്റു ഇന്ത്യൻ ബൂർഷ്വാസിയുടെ പ്രതിനിധിയാണെന്ന് അതിനാവശ്യമായ വസ്തുതകൾ നിരത്തി സ്ഥാപിക്കുകയാണ് ഇ എം എസ് ഈ കൃതി യിൽ.
നാലു സഞ്ചികകളിലായി പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൻ്റെ ആദ്യ സഞ്ചിക. ഒന്നുമുതൽ ആറുവരെയുള്ള ഭാഗ ങ്ങളാണ് ഈ സഞ്ചികയിൽ. വിദേശീയാധി പത്യത്തിന്റെ പശ്ചാത്തലം മുതൽ ഒന്നാം ലോക മഹായുദ്ധകാലത്തെ…
നാലു സഞ്ചികകളിലായി പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൻ്റെ ആദ്യ സഞ്ചിക. ഒന്നുമുതൽ ആറുവരെയുള്ള ഭാഗ ങ്ങളാണ് ഈ സഞ്ചികയിൽ. വിദേശീയാധി പത്യത്തിന്റെ പശ്ചാത്തലം മുതൽ ഒന്നാം ലോക മഹായുദ്ധകാലത്തെ ദേശീയ മുന്നേറ്റം വരെ ഈ സഞ്ചികയിൽ പ്രതിപാദിക്കുന്നുണ്ട്. ഒന്നാം സ്വാതന്ത്ര്യസമരം, ഇന്ത്യൻ ബൂർഷ്വാ സിയുടെ ആവിർഭാവം, ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരണം തുടങ്ങിയ കാര്യ ങ്ങളെല്ലാം ഈ സഞ്ചികയിൽ.
"1968-ൽ എഴുതിയ കൃതികളാണ് ഈ സഞ്ചികയിലെ ഉള്ളടക്കം. മൂന്ന് ലഘുലേഖകൾ, ഏഴ് നിയമസഭാ പ്രസംഗങ്ങൾ തുടങ്ങി പത്ത് അധ്യായങ്ങളാണ് ഈ സഞ്ചികയിൽ ഇ എം എസിന്റെ്റെ പ്രസിദ്ധ…
“1968-ൽ എഴുതിയ കൃതികളാണ് ഈ സഞ്ചികയിലെ ഉള്ളടക്കം. മൂന്ന് ലഘുലേഖകൾ, ഏഴ് നിയമസഭാ പ്രസംഗങ്ങൾ തുടങ്ങി പത്ത് അധ്യായങ്ങളാണ് ഈ സഞ്ചികയിൽ ഇ എം എസിന്റെ്റെ പ്രസിദ്ധ ലഘുലേഖകളായ ‘കമ്യൂണിസ്റ്റ് പാർട്ടിയും ഐക്യമുന്നണിയും’, ‘കാൾ മാർക്സ്: പുതുയുഗത്തിൻ്റെ വഴികാട്ടി’, “”മാർക്സിസത്തിൻ്റെ ബാലപാഠം’ എന്നിവ ഈ സഞ്ചികയിലാണ്.”
1959 ഡിസംബറിൽ ഇ എം എസ് എഴുതിയ കൃതികളാണ് ഈ സഞ്ചികയുടെ ഉളളടക്കം. 'കാർഷികബന്ധബില്ല് പാസ്സാകണമോ വേണ്ടയോ എന്നതാണ് പ്രശ്നം', 'മുക്കൂട്ട് മുന്നണി ജയിച്ചാൽ ഉറച്ച ഗവൺമെൻ്റ്…
1959 ഡിസംബറിൽ ഇ എം എസ് എഴുതിയ കൃതികളാണ് ഈ സഞ്ചികയുടെ ഉളളടക്കം. ‘കാർഷികബന്ധബില്ല് പാസ്സാകണമോ വേണ്ടയോ എന്നതാണ് പ്രശ്നം’, ‘മുക്കൂട്ട് മുന്നണി ജയിച്ചാൽ ഉറച്ച ഗവൺമെൻ്റ് ഉണ്ടാ കില്ല’, ‘കോൺഗ്രസ്സിൻ്റെ തിരഞ്ഞെടുപ്പ് മാനി ഫെസ്റ്റോ- ഒരു ചുഴിഞ്ഞുനോട്ടം’, ‘കമ്യൂണിസ്റ്റ് ഭരണം വാഗ്ദാനങ്ങൾ പാലിച്ചു’, ‘കോ-ലീ-പി ക്ക് ഒരു ഗവൺമെൻ്റ് ഉണ്ടാക്കാനാവുമോ?’, ‘ജനാധിപത്യം രൂപത്തിലും ഉള്ളടക്കത്തിലും’ എന്നീ പ്രധാന കൃതികൾക്കു പുറമേ 1952 ൽ പ്രസിദ്ധീകരിച്ച ‘ഇന്ത്യയിലെ കാർഷിക പ്രശ്നം’, 1953 ൽ പ്രസിദ്ധീകരിച്ച ‘സ്റ്റാലിന് ഇന്ത്യയുടെ ശ്രദ്ധാഞ്ജലി’ എന്നിവയാണ് ഈ സഞ്ചികയിലെ പ്രധാന കൃതികൾ
“1957 ജനുവരി മുതൽ 1957 ആഗസ്റ്റ് വരെ ഇ എം എസ് എഴുതിയ കൃതികളും നിയമ സഭാ പ്രസംഗങ്ങളുമാണ് ഈ സഞ്ചികയിലെ ഉളളടക്കം. “”കോൺഗ്രസ്സിൻ്റെ പ്രകടനപത്രിക ഒരു വിമർശനം’, ‘എ കെ ജി യെ തോൽപ്പി ക്കാനാവില്ല’, ‘മൂന്നുമാസത്തെ കമ്യൂണിസ്റ്റ് ഭരണം’, ‘ചരിത്രഗവേഷണവും സത്യസന്ധ തയും’, ‘കഴിഞ്ഞ മൂന്നുമാസം കേരള ഗവൺ മെന്റ് എന്തുചെയ്തു?’ എന്നീ ലേഖന ങ്ങൾക്കു പുറമേ “”കേന്ദ്ര-സംസ്ഥാന സർക്കാ രുകൾക്കു സ്വീകരിക്കാവുന്ന പുതുമകൾ’, “”മന്ത്രിമാർക്ക് പാർട്ടിയെ മറക്കാൻ സാധ്യ മല്ല’, ന്യായമായ തൊഴിൽ സമരങ്ങളിൽ പോലീസ് ഇടപെടുകയില്ല’ മുതലായ നിയമ സഭാ പ്രസംഗങ്ങളുമാണ് ഈ സഞ്ചികയിലെ പ്രധാനപ്പെട്ട കൃതികൾ.”
മാർക്സ്, എംഗൽസ്, ലെനിൻ വിചാര പ്രപഞ്ചം: ഒരു മുഖവുര എന്ന ഗ്രന്ഥത്തിന്റെ ആദ്യഭാഗങ്ങളാണ് ഈ സഞ്ചികയിൽ. മാർക്സ്-എംഗൽസ്-ലെനിൻ കൃതികളുടെ സംഗ്രഹവും വിശകലനവുമാണ് ഈ ഗ്രന്ഥ ത്തിൽ ഇ…
മാർക്സ്, എംഗൽസ്, ലെനിൻ വിചാര പ്രപഞ്ചം: ഒരു മുഖവുര എന്ന ഗ്രന്ഥത്തിന്റെ ആദ്യഭാഗങ്ങളാണ് ഈ സഞ്ചികയിൽ. മാർക്സ്-എംഗൽസ്-ലെനിൻ കൃതികളുടെ സംഗ്രഹവും വിശകലനവുമാണ് ഈ ഗ്രന്ഥ ത്തിൽ ഇ എം എസ് നിർവഹിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളാണ് മൂന്ന് അധ്യായങ്ങളിലായി ഈ സഞ്ചികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒന്നാം അധ്യായ ത്തിൽ മാർക്സ്-എംഗൽസ് കൃതികളെ പൊതുവിൽ വിശദീകരിക്കുമ്പോൾ രണ്ടാം അധ്യായത്തിൽ
വിദേശയാത്രാനുഭവങ്ങൾ വിവരിക്കുന്ന രണ്ടു പുസ്തകങ്ങളടങ്ങിയതാണ് ഈ സഞ്ചിക. ഏഷ്യൻ ഡയറി, യൂറോപ്യൻ ഡയറി എന്നിവയത്രെ ആ രണ്ടു പുസ്ത കങ്ങൾ. ഏഷ്യൻ ഡയറിയിൽ ചൈനാ- കൊറിയൻ സന്ദർശനങ്ങളെക്കുറിച്ചും…
വിദേശയാത്രാനുഭവങ്ങൾ വിവരിക്കുന്ന രണ്ടു പുസ്തകങ്ങളടങ്ങിയതാണ് ഈ സഞ്ചിക. ഏഷ്യൻ ഡയറി, യൂറോപ്യൻ ഡയറി എന്നിവയത്രെ ആ രണ്ടു പുസ്ത കങ്ങൾ. ഏഷ്യൻ ഡയറിയിൽ ചൈനാ- കൊറിയൻ സന്ദർശനങ്ങളെക്കുറിച്ചും യൂറോപ്യൻ ഡയറിയിൽ റുമാനിയൻ- ജർമൻ സന്ദർശനങ്ങളെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്.
ആയിരത്തി തൊള്ളായിരത്തി അറുപത്തി ഏഴ് മുതൽ ഒമ്പതുവരെ എഴുതിയ കൃതി കളടങ്ങിയ സഞ്ചിക. ഈ സഞ്ചികയിൽ അഞ്ച് അധ്യായങ്ങളാണുള്ളത്. ആദ്യ അധ്യായം സുപ്രധാനമായ മൂന്നു ലഘു ലേഖകളും…
ആയിരത്തി തൊള്ളായിരത്തി അറുപത്തി ഏഴ് മുതൽ ഒമ്പതുവരെ എഴുതിയ കൃതി കളടങ്ങിയ സഞ്ചിക. ഈ സഞ്ചികയിൽ അഞ്ച് അധ്യായങ്ങളാണുള്ളത്. ആദ്യ അധ്യായം സുപ്രധാനമായ മൂന്നു ലഘു ലേഖകളും നാലാംപദ്ധതിയെ വിമർശിച്ചു കൊണ്ട് ദേശീയവികസനസമിതി അംഗ ങ്ങൾക്ക് വിതരണംചെയ്ത രേഖയുമാ ണെങ്കിൽ രണ്ടാം അധ്യായം വിവിധവിഷ യങ്ങളെക്കുറിച്ച് ദേശാഭിമാനിയിൽ എഴു തിയ ആറു ലേഖനങ്ങളാണ്. മൂന്നാം അ ധ്യായം ദേശാഭിമാനിയിൽതന്നെ പ്രസി ദ്ധീകരിച്ച ഇരുപത്തിരണ്ട് കുറിപ്പുകൾ. നാലാംഅധ്യായം നിയമസഭാ പ്രസംഗങ്ങ ൾ. വിവിധ വിഷയങ്ങളെക്കുറിച്ചെഴുതിയ ലേഖനങ്ങളാണ് അഞ്ചാം അധ്യായത്തി ൽ. ഏതുനിലയിലും ഈ സഞ്ചികയിലെ കൃതികൾ പ്രധാനപ്പെട്ടതാണ്.
ഇ എം എസ് 1952 ആഗസ്റ്റ് മുതൽ 1953 ഏപ്രിൽവരെ എഴുതിയ കൃതികളാണ് ഈ സഞ്ചികയിലെ ഉളളടക്കം. ‘ജനകീയ ജനാ ധിപത്യ സാഹിത്യത്തിനു വേണ്ടിയുളള സമരം മലയാളത്തിൽ’, ‘ഇന്ത്യൻ കർഷകർ സമരരംഗത്തിൽ’, ‘ഐക്യകേരളത്തിനു വേണ്ടിയുളള സമരം പുതിയ ഘട്ടത്തിൽ’, “കോൺഗ്രസ്സ് അന്നും ഇന്നും’ മുതലായവ യാണ് ഈ സഞ്ചികയിലെ കൃതികളിൽ പ്രധാനപ്പെട്ടവ.
അഞ്ചു സഞ്ചികകളിലായി പ്രസിദ്ധീകരിക്കു ന്ന കമ്യൂണിസ്റ്റുപാർട്ടി കേരളത്തിൽ എന്ന കൃതിയുടെ ആദ്യഭാഗം. കേരളത്തിലെ കമ്യൂ ണിസ്റ്റുപ്രസ്ഥാനത്തിൻ്റെ ചരിത്രം പ്രതിപാദി ക്കുന്ന ഈ ബൃഹദ്ഗ്രന്ഥത്തിൻ്റെ ഒന്നുമുതൽ നാൽപ്പത്തി ഒന്നുവരെയുള്ള…
അഞ്ചു സഞ്ചികകളിലായി പ്രസിദ്ധീകരിക്കു ന്ന കമ്യൂണിസ്റ്റുപാർട്ടി കേരളത്തിൽ എന്ന കൃതിയുടെ ആദ്യഭാഗം. കേരളത്തിലെ കമ്യൂ ണിസ്റ്റുപ്രസ്ഥാനത്തിൻ്റെ ചരിത്രം പ്രതിപാദി ക്കുന്ന ഈ ബൃഹദ്ഗ്രന്ഥത്തിൻ്റെ ഒന്നുമുതൽ നാൽപ്പത്തി ഒന്നുവരെയുള്ള അധ്യായങ്ങളാ ണ് ഈ സഞ്ചികയിൽ. ‘കമ്യൂണിസ്റ്റുലീഗിൽ നിന്ന് കമ്യൂണിസ്റ്റുപാർട്ടിയിലേക്ക്’, ‘തൊഴി ലാളി വർഗത്തിൻ്റെ ദത്തുപുത്രന്മാർ’, ‘ഐക്യ കേരളത്തിലേക്കുള്ള ആദ്യത്തെ കാൽവെപ്പ്’, ‘ആഗസ്ത് വിപ്ലവം’, ‘കയ്യൂരും മൊറാഴയും’, “ഒന്നേകാൽകോടി മലയാളികൾ’, ‘ജാതി-മത രാഷ്ട്രീയവും മാർക്സിസവും’ തുടങ്ങിയ അധ്യായങ്ങൾ ഈ സഞ്ചികയിൽ
പ്രധാനമായും ഇന്ത്യയിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തെപ്പറ്റി വിശദീകരിക്കുന്ന സഞ്ചിക. തൊഴിലാളിവർഗത്തെക്കുറിച്ച് പൊതുവിലും തൊഴിലാളിസംഘടനയെക്കുറിച്ചും തൊഴിൽ സമരങ്ങളെക്കുറിച്ചും പ്രത്യേകമായും ഇതിൽ ചർച്ചചെയ്യുന്നു. തൊഴിലവകാശം, കുറഞ്ഞ വേതനം, യന്ത്രവൽക്കരണം, ട്രേഡ് യൂണിയൻ…
പ്രധാനമായും ഇന്ത്യയിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തെപ്പറ്റി വിശദീകരിക്കുന്ന സഞ്ചിക. തൊഴിലാളിവർഗത്തെക്കുറിച്ച് പൊതുവിലും തൊഴിലാളിസംഘടനയെക്കുറിച്ചും തൊഴിൽ സമരങ്ങളെക്കുറിച്ചും പ്രത്യേകമായും ഇതിൽ ചർച്ചചെയ്യുന്നു. തൊഴിലവകാശം, കുറഞ്ഞ വേതനം, യന്ത്രവൽക്കരണം, ട്രേഡ് യൂണിയൻ സ്വാതന്ത്ര്യം, സാമ്പത്തിക- സാമ്പത്തികേതര സമരങ്ങൾ, പണിമുടക്കുകളോടുള്ള മാർക്സിയൻ സമീപനം തുടങ്ങിയ വിഷയങ്ങളെപ്പറ്റി ഇതിൽ വിശകലനം നടത്തുന്നു. അഞ്ച് അധ്യായങ്ങളടങ്ങുന്ന ഈ സഞ്ചിക മറ്റ് ബഹുജനസമരങ്ങളെക്കുറിച്ചും തൊഴിലാളി വർഗ വിപ്ലവപ്രസ്ഥാനത്തിൻ്റെ ജനപിന്തുണ യെക്കുറിച്ചും വിശദമായി പരിശോധിക്കുന്നു
1961-62 കാലത്ത് കമ്യൂണിസ്റ്റ്, നവജീവൻ, നവയുഗം, ജനയുഗം, യൂത്ത്, ദേശാഭിമാനി എന്നീ പ്രസിദ്ധീകരണങ്ങളിൽ ഇ എം എസ് എഴുതിയ കൃതികളും ഏതാനും പ്രസംഗങ്ങളും ഒരു കത്തുമാണ് ഈ…
1961-62 കാലത്ത് കമ്യൂണിസ്റ്റ്, നവജീവൻ, നവയുഗം, ജനയുഗം, യൂത്ത്, ദേശാഭിമാനി എന്നീ പ്രസിദ്ധീകരണങ്ങളിൽ ഇ എം എസ് എഴുതിയ കൃതികളും ഏതാനും പ്രസംഗങ്ങളും ഒരു കത്തുമാണ് ഈ സഞ്ചികയിലെ ഉള്ളടക്കം. കമ്യൂണിസ്റ്റ് മാസികയിൽ വന്ന ഏഴ് കൃതികൾ, ദേശീയൈക്യത്തെ ക്കുറിച്ചുളള രണ്ട് കൃതികൾ, കേരളത്തോടുളള അവഗണനയെക്കുറിച്ചുള്ള നാലു കൃതികൾ, കർഷക സമരത്തെക്കുറിച്ചുള്ള 12 കൃതികൾ, ഭരണമുന്നണിയിലെയും ഗവൺമെന്റിലെയും തമ്മിലടിയെക്കുറിച്ചുളള ഒൻപത് കൃതികൾ, പലവകയിൽപ്പെട്ട ഏഴ് കൃതികൾ-അങ്ങനെ മൊത്തം 41 കൃതികളാണ് ഈ സഞ്ചികയിലുളളത്.സാങ്കേതിക പുരോഗതിയും സാമൂഹ്യ വ്യവസ്ഥയും,’ ‘ദേശീയൈക്യത്തിന് ഒരു പൊതുപരിപാടി’, ‘ആശയസമരവും കേഡറു കളുടെ വളർച്ചയും’ തുടങ്ങിയ പ്രധാന കൃതികൾ ഈ സഞ്ചികയിൽ ഉൾപ്പെടുന്നു
നെഹ്റുവും നെഹ്റുയിസവും എന്ന പുസ്ത കത്തിന്റെ അവസാനഭാഗവും മതനിരപേക്ഷ തയുടെ പ്രശ്നങ്ങൾ, മാർക്സ്-എംഗൽസ്- മാർക്സിസം എന്നീ പുസ്തകങ്ങളും, “ആഗോളസോഷ്യലിസം: സമീപകാല തിരി ച്ചടികൾക്ക് ശേഷം’ എന്ന ലഘുലേഖയും ഉൾപ്പെടുന്നതാണ് ഈ സഞ്ചിക. നെഹ്റു വിന്റെ അവസാനകാലത്തെപ്പറ്റിയുള്ള വില യിരുത്തലും വർഗീയതയുടെ വളർച്ചയെക്കു റിച്ചുള്ള ചരിത്രപരമായ പഠനവും തൊഴി ലാളിവർഗത്തിന് മാർക്സും എംഗൽസും നൽകിയ സംഭാവനകളെക്കുറിച്ചുള്ള വിശദീ കരണവും ഇ എം എസ് ഇതിൽ നിർവഹിക്കു ന്നു. ഒപ്പം, സോവിയറ്റ് യൂണിയനിലും കിഴ ക്കൻ യൂറോപ്യൻ രാജ്യങ്ങളിലും സോഷ്യലി സത്തിനേറ്റ തിരിച്ചടികൾക്കുള്ള കാരണ ങ്ങളും വ്യക്തമാക്കുന്നു.
₹300.00₹270.00
Shopping cart
CONTACT
Zyber Books,
23/494 F1,
Obelisk Building,
Arts College PO Calicut 673018, Kerala
Call us now: (+91)9074673688
Email: support@zyberbooks.com