ഖിലാഫത്ത് സമരത്തില്‍ മുന്നണിപ്പോരാളിയും കേരള മുസ്ലിം നവോത്ഥാന നായകരില്‍ പ്രമുഖനുമായ കെ എം മൗലവിയുടെ ജീവചരിത്രം കുട്ടികള്‍ക്ക്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യനും കെ എം സീതി…
ഖിലാഫത്ത് സമരത്തില്‍ മുന്നണിപ്പോരാളിയും കേരള മുസ്ലിം നവോത്ഥാന നായകരില്‍ പ്രമുഖനുമായ കെ എം മൗലവിയുടെ ജീവചരിത്രം കുട്ടികള്‍ക്ക്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യനും കെ എം സീതി സാഹിബിന്റെ സഹപ്രവര്‍ത്തകനുമായ കെ എം മൗലവി കേരള നദ് വത്തുല്‍ മുജാഹിദീന്‍ സ്ഥാപക പ്രസിഡന്റായിരുന്നു. കെ എം മൗലവിയുടെ ജീവചരിത്രം കേരള മുസ്ലിംകളുടെ സാമൂഹിക നവോത്ഥാന ചരിത്രത്തിന്റെ ഒരു ആമുഖമാണ്.
തിരുനബിയുടെ പ്രിയപത്നി, സത്യവിശ്വാസികളുടെ മാതാവ് – ഖദീജ(റ). ഉത്തമ കുടുംബനിയും സുശീലയായ വീട്ടുകാരിയുമെന്ന് പ്രവാചകന് വിശേഷിപ്പിച്ച ഖദീജ. പ്രവാചക ദൗത്യത്തിന് സഹായിയായി വര്‍ത്തിച്ച ധീരയും പ്രവാചകത്വത്തില്‍ വിശ്വസിച്ച ആദ്യവനിതയുമായിരുന്നു. നബിയുടെ ജീവിതത്തിന് ശക്തിയും കരുത്തും പകര്‍ന്ന മാതൃകാ മഹിളയുടെ കഥ.
മഹാനായ ഇബ്റാഹീം നബി(അ)യുടെ ജീവിത്തിലെ ത്യാഗ നിര്‍ഭരമായ അനുഭവങ്ങള്‍. ദൈവിക പരീക്ഷണങ്ങള്‍ ഓരോന്നും സമചിത്തതയോടെ നേരിട്ട ഇബ്റാഹീം ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവനായി മാറുകയായിരുന്നു. ആ മഹാത്യാഗത്തിന്റെ സ്മാരകമായി…
മഹാനായ ഇബ്റാഹീം നബി(അ)യുടെ ജീവിത്തിലെ ത്യാഗ നിര്‍ഭരമായ അനുഭവങ്ങള്‍. ദൈവിക പരീക്ഷണങ്ങള്‍ ഓരോന്നും സമചിത്തതയോടെ നേരിട്ട ഇബ്റാഹീം ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവനായി മാറുകയായിരുന്നു. ആ മഹാത്യാഗത്തിന്റെ സ്മാരകമായി കഅ്ബാലയവും സംസം ഉറവയും ഇന്നും നിലനില്ക്കുന്നു. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഭാഷയും ശൈലിയും.
കവിതാ ചിപ്പിയില്‍ കുട്ടികള്‍ക്കായി ഇസ്ലാമിക ചരിത്ര സംഭവങ്ങളെ അടക്കം ചെയ്ത അപൂര്‍വ കൃതി. ബാലമനസ്സും കഴിവും ശ്രദ്ധിച്ച് വൃത്തനിബദ്ധമായ രചിച്ച കുട്ടിക്കവിതകളുടെ സചിത്ര സമാഹാരം.
കവിതാ ചിപ്പിയില്‍ കുട്ടികള്‍ക്കായി ഇസ്ലാമിക ചരിത്ര സംഭവങ്ങളെ അടക്കം ചെയ്ത അപൂര്‍വ കൃതി. ബാലമനസ്സും കഴിവും ശ്രദ്ധിച്ച് വൃത്തനിബദ്ധമായ രചിച്ച കുട്ടിക്കവിതകളുടെ സചിത്ര സമാഹാരം.
നാലു ഇമാമുമാരില്‍ പ്രമുഖനായ അബൂഹനീഫയുടെ ജീവചരിത്രം. ഉയര്‍ന്ന വിജ്ഞാനത്തിന്റെയും ഉന്നത സ്വഭാവഗുണങ്ങളുടെയും ഉടമയായ ഇമാം അബൂഹനീഫയുടെ ജീവിതം ആരെയും വിസ്മയിപ്പിക്കുന്നതാണ്. കുട്ടികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടുന്ന കൃതി.
നാലു ഇമാമുമാരില്‍ പ്രമുഖനായ അബൂഹനീഫയുടെ ജീവചരിത്രം. ഉയര്‍ന്ന വിജ്ഞാനത്തിന്റെയും ഉന്നത സ്വഭാവഗുണങ്ങളുടെയും ഉടമയായ ഇമാം അബൂഹനീഫയുടെ ജീവിതം ആരെയും വിസ്മയിപ്പിക്കുന്നതാണ്. കുട്ടികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടുന്ന കൃതി.
കേരള മുസ്ലിം നവോത്ഥാന പ്രക്രിയയിലും ഇസ്ലാഹീ മുന്നേറ്റത്തിന്റെ നിര്‍ണായക ഘട്ടങ്ങളിലും നിസ്തുലമായ സംഭാവനകളര്‍പ്പിച്ച കര്‍മയോഗിയായ പണ്ഡിതന് കെ പി മുഹമ്മദ് മൗലവിയുടെ ജീവിത നിമിഷങ്ങള്‍ സ്മരിക്കപ്പെടുന്ന ഈ…
കേരള മുസ്ലിം നവോത്ഥാന പ്രക്രിയയിലും ഇസ്ലാഹീ മുന്നേറ്റത്തിന്റെ നിര്‍ണായക ഘട്ടങ്ങളിലും നിസ്തുലമായ സംഭാവനകളര്‍പ്പിച്ച കര്‍മയോഗിയായ പണ്ഡിതന് കെ പി മുഹമ്മദ് മൗലവിയുടെ ജീവിത നിമിഷങ്ങള്‍ സ്മരിക്കപ്പെടുന്ന ഈ കൃതി വായനക്കാരില്‍ ആവേശം ജനിപ്പിക്കാതിരിക്കില്ല.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും മുസ്ലിം നവോത്ഥാനത്തിലും മുന്നണിപ്പോരാളിയായ കെ എം മൗലവിയുടെ ജീവ ചരിത്രം. വിസ്മയകരമായ ആ ജീവിതത്തിലെ ഓരോ താളും ഇവിടെ ആവിഷ്കരിക്കപ്പെടുന്നു. പഴയ തലമുറയുടെ…
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും മുസ്ലിം നവോത്ഥാനത്തിലും മുന്നണിപ്പോരാളിയായ കെ എം മൗലവിയുടെ ജീവ ചരിത്രം. വിസ്മയകരമായ ആ ജീവിതത്തിലെ ഓരോ താളും ഇവിടെ ആവിഷ്കരിക്കപ്പെടുന്നു. പഴയ തലമുറയുടെ ആവേഗം പുതിയ തലമുറയുടെ ആവേശമാവണം. ചരിത്രം വായിക്കാനും സൂക്ഷിച്ചുവെക്കാനുമുള്ളതല്ല. വായിക്കാനും ആവര്ത്തിക്കാനുമുള്ളതാണെന്ന് ചരിത്രം പഠിച്ച് ചരിത്രമായി മറഞ്ഞ കെ കെ മുഹമ്മദ് അബ്ദുല്‍കരീം ഈ പുസ്തകത്തിലൂടെ നമ്മെ ഉണര്‍ത്തുന്നു
നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ വേറിട്ടൊരു ശബ്ദമായിരുന്നു സുഭാഷ് ചന്ദ്രബോസ്. ഗാന്ധിക്കും നെഹ്റുവിനുമൊപ്പം ദേശീയ പ്രസ്ഥാനത്തില്‍ തലയുയര്‍ത്തി നിന്നപ്പോഴും ഒത്തുതീര്‍പ്പു രാഷ്ട്രീയങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കാതെ ബ്രിട്ടീഷ്…
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ വേറിട്ടൊരു ശബ്ദമായിരുന്നു സുഭാഷ് ചന്ദ്രബോസ്. ഗാന്ധിക്കും നെഹ്റുവിനുമൊപ്പം ദേശീയ പ്രസ്ഥാനത്തില്‍ തലയുയര്‍ത്തി നിന്നപ്പോഴും ഒത്തുതീര്‍പ്പു രാഷ്ട്രീയങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കാതെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ആയുധമെടുത്തു പോരാടി അകാലമൃത്യു വരിച്ച ധീര ദേശാഭിമാനി. അദ്ദേഹമെഴുതിയകുറിപ്പുകളിലൂടെയും എഴുത്തുകളിലൂടെയും ആ ജീവിതം പുനര്വായിക്കപ്പെടുകയാണിവിടെ. അതോടൊപ്പം ഇന്ത്യന്‍ സ്വാനന്ത്ര്യ സമരത്തിലെ ബഹുസ്വരതകളും ചര്‍ച്ച ചെയ്യപ്പെടുന്നു.
കവിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങള്‍ സംക്ഷിപ്തമായി ഗോപി നാരായണന് ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു – ഒപ്പം തന്നെ അദ്ദേഹത്തിന്റെ സാമൂഹ്യജീവിതം, സാംസ്കാരിക ജീവിതം, കാവ്യജീവിതം എന്നീ വ്യത്യസ്ത…
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ച ഒരു മഹാപ്രസ്ഥാനത്തിന്റെഅമരക്കാരനായിരുന്നു മൊയാരത്ത് ശങ്കരന്. ആ ധീരവിപ്ലവകാരിയുടെ തുടിക്കുന്ന ഓര്‍മകള്‍ വിടര്ത്തിവയ്ക്കുന്ന രചന.
പൗരസ്ത്യ ഭാവനയുടെ നിത്യ നൂതനമായ ആവിഷ്കാരങ്ങളാണ് ടാഗോറിന്റെ രചനകള്‍. കവി, നാടകകൃത്ത്, കഥാകാരന്, നോവലിസ്റ്റ്, ലേഖകന്‍, ചിത്രകാരന്, സംഗീതജ്ഞന്, വിദ്യാഭ്യാസ ചിന്തകന്‍, ദേശീയ നേതാവ്, അധ്യാപകന് തുടങ്ങി ബഹുസ്വരഭാവങ്ങള്‍ പ്രകാശിപ്പിച്ച ടാഗോറിന്റെ ജീവിതത്തെയും അദ്ദേഹത്തിന്റെ സര്‍ഗാത്മക സഞ്ചാരങ്ങളെയുംആവിഷ്കരിക്കുന്ന പുസ്തകം.