Author: Dr. M Gangadharan
Sthreeyavastha Keralathil
Original price was: 8.50$.7.65$Current price is: 7.65$.
സ്ത്രീയവസ്ഥ
കേരളത്തിൽ
“സ്ത്രീപുരുഷ ബന്ധങ്ങൾ കാപട്യമില്ലാത്തതും കൂടുതൽ പരസ്പരം പ്രചോദിപ്പിക്കുന്നതുമാകാതെ കേരളീയ ജീവിതത്തിൽ ഒരു തുറയിലും ഒരിഞ്ചു മുന്നോട്ടു നീങ്ങലുണ്ടാവില്ല. പരസ്പരം പഴിചാരുന്നതും ആവർത്തനവിരസവുമായ സംവാദങ്ങളിൽചെറുപ്പക്കാരെ കുടുക്കിയിട്ട്, സ്ത്രീകളെ പൊതുവെ ഏതാണ്ട് സ്മാർത്തവിചാരത്തിന്റെ സദാചാരബോധത്തിൽ തളച്ചിട്ട് ഒരു സമൂഹത്തിനും മുന്നോട്ടുനീങ്ങാനാകില്ല.’
കേരളീയ സ്ത്രീജീവിതത്തിന്റെ സമകാലികാവസ്ഥയെ നിശിതമായി വിശകലനം ചെയ്യുന്ന അഞ്ചു ലേഖനങ്ങളുടെ സമാഹാരം.വിശ്വവ്യാപിയായ സ്ത്രീയവസ്ഥയുടെ യഥാർത്ഥ മുഖം അനാവരണം ചെയ്യുന്ന ആഫ്രിക്കൻ എഴുത്തുകാരിയായ അയേഷാ എം ഇമാം മുതൽ വിശ്രുത കഥാകൃത്ത് മോപ്പസാങ് വരെയുള്ളവരുടെ അഞ്ചു രചനകൾ അനുന്ധമായി ചേർത്തിരിക്കുന്നു.






