Author : Saji Abraham
MUMBAI CHARITHRAVUM VARTHAMANAVUM
Original price was: 64.00$.57.60$Current price is: 57.60$.
മുംബൈ
ചരിത്രവും വര്‍ത്തമാനവും
സജി ഏബ്രഹാം
കേരളമടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ യുവത്വത്തിന്റെ സ്വപ്നനഗരിയായിരുന്നു മുംബൈ. കരിതുപ്പുന്ന തീവണ്ടികളിലും ബോട്ടുകളിലും യാത്രയുടെ ദുരിതപര്‍വ്വങ്ങള്‍ താണ്ടി തന്നില്‍ അഭയം തേടിയെത്തിയവരെ മുംബൈ എക്കാലവും വിടര്‍ത്തിയ കരങ്ങള്‍ നീട്ടി സ്വാഗതംചെയ്തു. മുംബൈ നിര്‍വ്വചിച്ച പുത്തന്‍ ഫാഷന്‍ ട്രെന്‍ഡുകളും വാച്ചുകളും റേഡിയോയുമടക്കമുള്ള വിസ്മയിപ്പിക്കുന്ന ആധുനികസങ്കേതങ്ങളും കേരളത്തിലും തരംഗങ്ങള്‍ സൃഷ്ടിച്ചിരുന്ന ഒരു കാലം. അവിടെനിന്നെത്തുന്ന മണിയോര്ഡറുകള്ക്കായി കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ കണ്ണുംനട്ടിരുന്ന കാലം. ലോകത്തിനും കാലത്തിനും മുന്‍പേ സഞ്ചരിച്ച മുംബൈ സാക്ഷ്യംവഹിച്ച ചരിത്രസംഭവങ്ങളും സംഘര്‍ഷങ്ങളും അനവധിയാണ്. സമ്പന്നതയും ദാരിദ്ര്യവും സന്തോഷവും നൊമ്പരങ്ങളും ഉല്ലാസവും ഭീതിയുമെല്ലാം അടങ്ങുന്ന സങ്കീര്‍ണ്ണമായ ജീവിതാനുഭവങ്ങള്‍ മുംബൈയുടെ ചരിത്രത്തിലുടനീളം കാണാം. നൂറ്റാണ്ടുകളായി ഭാരതത്തിന്റെ സാമൂഹിക-സാമ്പത്തിക സിരാകേന്ദ്രമായി നിലകൊള്ളുന്ന മഹാനഗരത്തിന്റെ സമഗ്രചരിത്രം ഇതാദ്യമായി മലയാളത്തില്‍.
| Publishers | |
|---|---|
| Writers |






