Author: M Swaraj, KI Shebeer
Venal Pakshi
Original price was: 2.50$.2.25$Current price is: 2.25$.
വേനല്പ്പക്ഷി
സ്വരാജ്
കെ.ഐ. ഷെബീര്‍
കവിതയില്‍ അവകാശവാദങ്ങള്‍ ഒന്നുമില്ലാതെയാണ് സ്വരാജും ഷെബീറും കടന്നുവരുന്നത്. കവിതയില്‍ ഇവര്‍ കുതിയ്ക്കുന്നില്ല. കിതയ്ക്കുന്നുമില്ല. വേനല്‍ കുടിക്കുന്ന പക്ഷിയുടെ പാട്ടുകളാണിവ. നാടിനു കുറുകെയും നെടുകെയും ഓടുന്നവരുടെ നെഞ്ചിടിപ്പുകള്‍. നിശ്ചയമായും ഇതിനേക്കാള്‍ മധുരമായി കവിതയെഴുതാം. ക്ഷമിയ്ക്കുക. ഇവര്‍ മധുരം നുണയുന്നവരല്ല. തീര്‍ച്ചയായും ഇതിനേക്കാള്‍ സുന്ദരമായി ജീവിതത്തെ ആവിഷ്ക്കരിക്കാം. പൊറുക്കുക. ജീവിതം ഇവര്‍ക്ക് മുന്തിരിച്ചാറല്ല. തെരുവില്‍ വീഴുന്ന രക്തം ഈ വാക്കുകളെ പരുഷമാക്കിക്കളഞ്ഞിരിക്കുന്നു. ഹൃദയം തുരുമ്പിച്ച നീതിയുടെ തുലാസ് ഈ വാക്കുകളില്‍ നിന്ന് ആര്‍ദ്രത ചുരണ്ടിക്കളഞ്ഞിരിക്കുന്നു. കവിത രാഷ്ട്രീയമുക്തമായിരിക്കുന്നു എന്ന പൊയ്വെടികള് മുഴങ്ങുമ്പോഴാണ് ഈ കവിത അഗാധമായ രാഷ്ട്രീയധ്വനികളോടെ പ്രകാശിതമാവുന്നത്. നിശബ്ദതയുടെ താഴ്വരയെ കീറിമുറിച്ചുകൊണ്ട് അപായമണി മുഴക്കി കടന്നുപോവുകയാണ് സ്വരാജും ഷെബീറും ചെയ്യുന്നത്. – രാവുണ്ണി (അവതാരികയില്‍ നിന്ന്)