Author: MP Veerendrakumar
AATHMAVILEKKU ORU THEERTHAYATHRA
Original price was: 12.00$.10.80$Current price is: 10.80$.
ആത്മാവിലേക്ക്
ഒരു തീര്‍ഥയാത്ര
എം.പി വീരേന്ദ്രകുമാര്‍
വൈജ്ഞാനികസാഹിത്യത്തില് വ്യക്തിമുദ്ര പതിപ്പിച്ച എം.പി. വീരേന്ദ്രകുമാറിന്റെ പതിനഞ്ചു പ്രൗഢലേഖനങ്ങള്. ഓടക്കുഴല്‍ അവാര്‍ഡും കെ.വി. ഡാനിയല്‍ അവാര്‍ഡും നേടിയ കൃതി
സാഹിത്യചിന്തയിലും മതചിന്തയിലും ‘കള്ളറ’കളില്ലാത്ത ഉദാരവിശാലവീക്ഷണത്തിന്റെ കലവറയാണ് ഇവയില്‍ ത്രസിക്കുന്ന ചിത്തവും ഹൃദയവും. പ്രായം, പ്രശസ്തി, പ്രത്യയം എന്നിവയെ ആസ്പദമാക്കിയുള്ള വലുപ്പച്ചെറുപ്പങ്ങള്‍ നോക്കാതെ വിഭൂതിമത്തും ഊര്‍ജിതവുമായ പ്രതിഭാസ്ഫുരണങ്ങള്‍ എവിടെവിടെ കാണുന്നുവോ അങ്ങോട്ടു സ്വയമേവ ചായുന്ന ഒരു ചേതസ്സിന്റെ ശീതളസാന്നിധ്യം ഈ ലേഖനങ്ങളിലുണ്ട്. ‘ബോധിവൃക്ഷത്തണലിലെ ധ്യാനം’ കൂട്ടത്തില്‍ കൂടുതല്‍ ശ്രദ്ധേയമായിട്ടുണ്ടെങ്കില്, അത് ഉണര്‍ന്ന പ്രണമ്രതയുടെ തീവ്രതകൊണ്ടുതന്നെ. – ഡോ. എം. ലീലാവതി





