Sale!
,

Deshantharangalile Vismayakazhchakal

Original price was: 14.40$.Current price is: 12.96$.

ദേശാന്തരങ്ങളിലെ
വിസ്മയക്കാഴ്ച്ചകള്‍

പിടി യൂനുസ്

ഇന്ന് യാത്രകളോട് ആഭിമുഖ്യമില്ലാത്തവരായി ആരുമില്ല.’ വര്‍ത്തമാനകാലത്ത് അതിന്റെ സാധ്യതകളും സാങ്കേതിക സൗകര്യങ്ങളും വര്‍ദ്ധിച്ചതോടെ ദേശാന്തരക്കാഴ്ച്ചകള്‍ തേടി മനുഷ്യവംശം യാത്ര തുടരുകയാണ് .എന്നാല്‍ പലപ്പോഴും നമ്മുടെ യാത്രികര്‍ സഞ്ചാരത്തെ അവരുടെ മാത്രമായ കേവലാനന്ദത്തിലേക്ക് ചുരുട്ടി നിര്‍ത്തുകയാണ് പതിവ്. കാഴ്ചകള്‍ക്കപ്പുറമുള്ള കാഴ്ച്ചകളും കാണാ കാഴ്ച്ചകളും താന്‍ കണ്ട ദൃശ്യത്തിന്റെ സൂക്ഷ്മ രാഷ്ട്രീയ സ്ഥാനങ്ങളും നിരീക്ഷിക്കാതെ പോകുന്ന വെറും യാത്രകള്‍. അതുകൊണ്ട് തന്നെ അധിക യാത്രകളും നിഷ്ഫലമായ പകല്‍കനവായി അവനവനില്‍ തന്നെ ഒടുങ്ങിപ്പോവുന്നു. എന്നാല്‍ അങ്ങനെയല്ലാത്ത യാത്രയും യാത്രികരും നമ്മുടെ മലയാളത്തില്‍ ധാരളമുണ്ട്. സഞ്ചാരമെഴുത്തുകാരനായ പി.ടി.യൂനുസ് അത്തരമെഴുത്തുകാരില്‍ ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ വ്യതിരിക്തമായ രണ്ടാമത്തെ യാതയെഴുത്താണ് ‘ദേശാന്തരങ്ങളിലെ വിസ്മയക്കാഴ്ചകള്‍’. യൂറോപ്പിലും ഏഷ്യയിലുമായി വിസ്താരപ്പെട്ടു കിടക്കുന്ന നിരധി ദേശരാഷ്ട്രങ്ങളിലൂടെയും ജനപദങ്ങളിലൂടെയും യൂനുസ് നടത്തിയ ഉദ്വേഗം നിറഞ്ഞ സഞ്ചാരമാണീ പുസ്തകം. ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കും വ്യത്യസ്ഥ മനുഷ്യാവസ്ഥകളിലൂടെയും സാംസ്‌കാരിക പരിസ്ഥിതിയിലൂടെയും സഞ്ചരിച്ചപ്പോള്‍ താന്‍ കണ്ടതും കണ്ടതിനപ്പുറം അറിഞ്ഞതും കവിത തു ളുമ്പുന്ന ഭാഷയില്‍ പുസ്തകത്തിലൂടെ വാങ്മയായെത്തുന്നു. ഇത് ഹൃദ്യമായൊരു വായനാനുഭവമാണ്.

- +
Categories: ,
Guaranteed Safe Checkout
Shopping Cart
Deshantharangalile VismayakazhchakalDeshantharangalile Vismayakazhchakal
Original price was: 14.40$.Current price is: 12.96$.
- +
Scroll to Top