Shopping cart

Sale!

Thudakkakkarante Kauthuka Lokam

(14 customer reviews)

തുടക്കക്കാരന്റെ
കൗതുകലോകം

എം.എ ഇഖ്ബാല്‍

ആഗ്രഹങ്ങളുടെ ഇന്ധനം, കാണാകാഴ്ചകളുടെ കൗതകം, പൊരുളും പരപ്പുമറിയുന്നവനോടുള്ള തേടല്‍, ലഖ്‌നൗവിലേക്ക് തനിച്ചു തീവണ്ടി കയറുമ്പോള്‍ മനസ്സിന്റെ ഭാണ്ഡക്കെട്ടില്‍ യാത്രക്കാരന്‍ പൊതിഞ്ഞെടുക്കുന്നത് ഇത്രയുമാണ്. എത്രയോ സഞ്ചാര വിശേഷങ്ങള്‍ കേട്ടിരിക്കുന്നു, എത്ര സഞ്ചാരികളെ കണ്ടിരിക്കുന്നു. ഈ യാത്രയിലൂടെ അനുഭൂതികളുടെ ലോകത്തേക്ക് എഴുത്തുകാരന്‍ ഉണരുകയാണ്. അകലങ്ങളിലേക്ക് പായനിവരുന്ന തീവണ്ടിപ്പാതകളിലൂടെ ലക്ഷ്യസ്ഥാനം തേടി കുതിച്ചുപായുന്ന മനസ്സിനെ, ചുറ്റുമുള്ള മനുഷ്യരിലും കാഴ്ചകളിലും അനുഭവങ്ങളിലും സ്വല്‍പനേരം ഉടക്കിനിര്‍ത്താന്‍ എഴുത്തുകാരന്‍ മനപൂര്‍വ്വം തന്നെ ശ്രമിക്കുന്നുണ്ട്. ദൂരവും കലവും മനുഷ്യരില്‍ ഏല്‍പ്പിക്കുന്ന വികാരഭാരങ്ങളുടെയും വ്യതിയാനങ്ങളുടെയും ഓളംവെട്ടലുകള്‍ ഇരുപത്തിയേഴ് അദ്ധ്യായങ്ങളിലായി ഈ പുസ്തകത്തില്‍ പകര്‍ത്തിവെച്ചിരിക്കുന്നു. ലക്‌നൗവിലേയും റായ്ബറേലിയിലേയും തെരുവോരങ്ങളും ജീവിതക്കാഴ്ച്ചകളും വായനക്കാരെ വേട്ടയാടിക്കൊണ്ടിരിക്കും. അല്ലെങ്കിലും, മുന്നോട്ട് മുന്നോട്ട് എന്നല്ലാതെ യാത്രകള്‍ നമ്മോടൊന്നും പറയുന്നില്ലല്ലോ….!!

160.00

Buy Now

Author: MA Iqbal
Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 4.8 out of 5 (14 vote)

If you finish the payment today, your order will arrive within the estimated delivery time.

14 reviews for Thudakkakkarante Kauthuka Lokam

  1. Ramla

    ഇവന്റൊപ്പം Lucknowൽ റപ്തിസാഗറിൽ UP വരെ സഞ്ചരിച്ച feel ആയിരുന്നു. ആ കംപാർട്ട്മെന്റിലെ ഒരാളായി, അവന്റെ ഉണങ്ങിയ ചപ്പാത്തിയും chips ഉം ഒക്കെ കഴിച്ച്, ഉറങ്ങിയും ഉല്ലസിച്ചും , ഇഖ്ബാലിന്റെ ഭാഷയിൽ പറഞ്ഞാൽ കുട്ടിക്കുറുമാലികളുടെകൂടെ കളിച്ചും , കാഴ്ചകളിൽ വായിനോക്കിയും പിന്നെ അവന്റെ പ്രാന്തൻ ചന്തകളിൽ ആലോചിച്ചും , അവൻ പറയുന്ന പോലെ അവനാകുന്ന മിന്നാമിനുങ്ങിന്റൊപ്പം ഒരു ദീർഘ ദൂര യാത്ര ചെയ്ത അനുഭവം. ഒരോ അധ്യായം കഴിയുമ്പോഴും മനസ്സിൽ ഉടക്കിയ ഒരു ചോദ്യം
    ” നിമിഷ നേരം കൊണ്ട് അത്രമേൽ ആഴത്തിൽ അടുത്ത ബന്ധങ്ങൾ, ഇനി ഒരിക്കെ പോലും കാണുമോ എന്നറിയാത്തവർ…….. അവരറിയുന്നുണ്ടോ ആവോ അവരൊക്കെ ഇവന്റെ മഷിത്തുള്ളികളാൽ എന്നെന്നും സ്മരിക്കപ്പെടുന്നുണ്ടെന്ന് ”
    യാത്ര ചെയ്യാൻ മടിച്ചിയായ എന്നെ അതിരുകളില്ലാത്ത മനസ്സിൽ കൗതുക ലോകം കാട്ടിത്തന്ന ബുക്ക്😇😊

  2. Shameem

    അല്പം വായിച്ചു നിങ്ങളീ പുസ്തകം മടക്കി വെക്കുമെന്നുറപ്പാണ്, അടുത്ത നിമിഷത്തിൽ തുടങ്ങുന്ന യാത്രയിൽ വായന തുടരാനായിട്ട്. തുടക്കക്കാരന്റെ കൗതുകലോകത്തെ തീവണ്ടിയാത്ര വായിക്കുമ്പോൾ, നമ്മളത് അനുഭവിക്കും, തീർച്ച. ഒരു യാത്ര ഉടനെ നടത്തിയാലോ എന്ന് തോന്നിപ്പോകും. വാക്കുകളിലൂടെ യാത്ര ചെയ്യിപ്പിച്ച ഇഖ്ബാലിന് നന്ദി.

  3. Basil KP

    സുഹൃത്തും പ്രമുഖ സഞ്ചരിയുമായ അല്ലാമ ഇഖ്ബാൽ നടത്തിയ ആദ്യ യാത്രയുടെ അനുഭവങ്ങൾ മനോഹരമായി ചീട്ടപെടുതിയ തുടക്കക്കാരൻ്റെ കൗതുക ലോകം എന്ന പുസ്തകം സന്തോഷ പൂർവ്വം വായിച്ചു. പാരമ്പര്യ വൈജ്ഞാനിക നകരമായ ലോക്നൗവിലേക് നടത്തിയ യാത്രയാണ് പുസ്തകത്തിൻ്റെ മുഖ്യ ഉള്ളടക്കം. യാത്രയിലുടനീളം അനുഭവിച്ച നിറങ്ങളും രുചികളും ജീവിതങ്ങളും ഇഖ്ബാൽ വായനക്കാരിലേക്ക് പകർന്ന് നൽകുന്നുണ്ട്.

  4. സൽമാൻ

    “തുടക്കകാരന്റെ കൗതുക ലോകം”, പേരിനെ അക്ഷരംപ്രതി ശരിവെക്കുന്നതാണ് ഈ പുസ്തകം. പുസ്തകം വായിച്ചു തുടങ്ങുന്നതോടെ നമ്മളും അവനോടൊപ്പം യാത്ര തുടങ്ങുകയാണ്. ലക്‌നൗ കണ്ടിട്ടില്ലാത്ത എനിക്ക് ഇതെന്റെ കൗതുക ലോകത്തേക്ക് കൂടിയുള്ള യാത്രയാണ്… ഒരു യാത്രാവിവരണം എന്നതിലപ്പുറം കാഴ്ചക്കാരനിൽ ഉണർത്തുന്ന ഓരോ വികാരങ്ങളും വായനക്കാരനിലും അനുഭവപ്പെടും എന്നത് എന്റെ ഉറപ്പ്. ട്രെയിൻ യാത്രകൾ കൂടുതൽ ആസ്വദിക്കാൻ പഠിപ്പിച്ച പുസ്തകം..! വായന നഷ്ടമാവില്ല. ഉറപ്പ്.

  5. irfan

    Nice 👍 experience 💞 we can feel every vibes . Wonderful journey 💖 keep moving nd write ✍️😘😘😘 may God bless you ma boy

  6. Ansif ibnu Ashraf

    മനോഹരമായ ലഖ്‌നൗ, റായ്ബരേലി എന്നീ സ്ഥലങ്ങൾ കാണാൻ ഒറ്റക്ക് പുറപ്പെട്ട എം.എ ഇഖ്ബാലിന്റെ യാത്രവിവരണമാണ് “തുടക്കകാരന്റെ കൗതുക ലോകം”. യാദൃശ്ചികമായിട്ടാണ് ഈ പുസ്തകത്തെ കുറിച് ഞാൻ അറിയുന്നതും വായിക്കാനിടയാവുന്നതും.
    ഏഴാം ദിവസം ലഖ്‌നൗവിൽ നിന്നും താജ്മഹൽ കാണാനായി ആഗ്രയിലേക്ക് പോകുന്നതായിട്ടാണ് വിവരണം ആരംഭിക്കുന്നത്. അതിൽ നിന്നും തന്റെ 6 ദിവസത്തെ ലഖ്‌നൗ, റായ്ബരേലി എന്നിടങ്ങളിലെ യാത്ര ഓർമ്മകളിലേക്ക് വായനക്കാരെ കൊണ്ട് പോകയാണ് ഗ്രന്ഥകർത്താവ്. ലഖ്‌നൗലേക്ക് ട്രെയിൻ കയറുന്നതെല്ലാം മനോഹരമായി അവതരിപ്പിക്കുന്നുണ്ട് ഗ്രന്ഥകർത്താവ്.
    ട്രെയിനിലേ തന്റെ അനുഭവങ്ങളെയും ഗ്രന്ഥകർത്താവ് വിവരിക്കുന്നുണ്ട്, ടിടിയുടെ ദേഷ്യപ്പെടലടക്കം ട്രെയിനിലെ ഓരോ നിമിഷങ്ങളെയും ഗ്രന്ഥകർത്താവ് പുസ്തകത്തിൽ കോറിയിടുന്നുണ്ട്.രണ്ട് രണ്ടര ദിവസത്തെ ട്രെയിൻ യാത്രയിലൂടെ ഒരുപാട് മുഖങ്ങളെയും, ഒരുപാട് സംസ്ഥാനങ്ങളെയും യാത്രികൻ വീക്ഷിക്കുന്നുണ്ട്. ഹുസൈൻ ഭായ്, അബ്ദു ഭായ്, ശിവോ ഭായ് അടക്കം ഒരുപാട് പേരെ ട്രെയിനിൽ നിന്ന് പരിചയപെടുന്നുണ്ട് ഗ്രന്ഥകർത്താവ്.
    ഒടുക്കം ലഖ്‌നൗവിൽ എത്തി നപ്പിക്കാനെയും കൂടി യാത്രികൻ നദ് വയിലേക്ക് പുറപ്പെട്ടു.പിന്നീടുള്ള ദിവസങ്ങൾ അവിടെയുള്ള മലയാളി വിദ്യാർത്ഥികളുടെ കൂടെ ചിലവഴിച്ചു. ലഖ്‌നൗലെ വിഭവങ്ങളെ കുറിച് ഗ്രന്ഥകർത്താവ് ഏറെ വാചാലമാവുന്നുണ്ട്. നദ് വയിലെ വിദാഅ പരിപാടിയിൽ സംബന്ധിക്കാൻ പറ്റിയത് വലിയൊരു സൗഭാഗ്യമായി യാത്രികൻ കാണുന്നു. ഹസ്രത് ബീഗം മഹൽ പാർക്ക്, ഹുസൈനാബാദ്, റൂമിധർവാസ, ഇമാം ബാര എന്നിവടങ്ങളിലെ പുരാതന കെട്ടിടങ്ങളെയും മനോഹര കാഴ്ചകളെയും കുറിച്ചുള്ള ഗ്രന്ഥകർത്താവിന്റെ വർണ്ണന ആ ഇടങ്ങൾ ഒരിക്കലെങ്കിലും കാണണമെന്ന ആഗ്രഹം വായനക്കാരനിൽ ജനിപ്പിക്കുന്നതാണ്. അഞ്ചാം ദിവസം അബുൽ ഹസ്സൻ അലി അന്നദ് വിയുടെ ഗ്രാമം കാണാനായി പോകുന്നതാണ്.നദ് വയിലെ മലയാളി വിദ്യാർത്ഥികളുടെ കൂടെയാണ് യാത്രികൻ അങ്ങോട്ട് യാത്ര തിരിക്കുന്നത്. വികസനം തൊട്ടു തീണ്ടാത്ത ആ ഗ്രാമത്തെ കുറിച്ചും നദ് വി സാഹിബിന്റെ പേരിലുള്ള മ്യുസിയത്തെ കുറിച്ചും ഗ്രന്ഥകർത്താവ് ഏറെ വാചാലനാവുന്നുണ്ട്. നദ് വയുടെ ഓരോ മുക്കും മൂലയെയും കുറിച് ‘നദ് വയുടെ ഭൂമിശാസ്ത്രം’ എന്ന അധ്യായതിൽ വ്യക്തമായി പറയുന്നുണ്ട്.
    അവസാനമായി കാണാൻ പോകുന്ന അംബേദ്ക്കർ പാർക്കിലെ ഓരോ കാഴ്ചകളെയും വ്യക്തമായും സുന്ദരമായും വർണ്ണിക്കുന്നുണ്ട് യാത്രികൻ. അവിടുത്തെ അവസാന ദിവസം നദ് വയിലെ പ്രിയപെട്ടവരോട് വിട ചൊല്ലുമ്പോ യാത്രികന്റെ കണ്ണൊന്ന് നിറയാതിരുന്നിട്ടില്ല. ആഗ്രയിലേക്ക് പോകാനായി ബസ്സിൽ കയറുന്നതോടെ വിവരണം അവസാനിക്കുകയായിരുന്നു. പണ്ടാരോ പറഞ്ഞ പോലെ “ചിലവൊന്നുമില്ലാതെ യാത്ര ചെയ്യാൻ പറ്റിയ ഏറ്റവും നല്ല മാർഗമാണ് വായന”എന്നത് ഞാനിവിടെ അനുഭവിക്കുകയായിരുന്നു…

  7. aleena sherin

    യാത്രയിൽ ഒരുവൻ കേട്ടതും ഇവിടെയുണ്ട്..,വന്നുപോയ വഴികളും ദൂരങ്ങളുമുണ്ട്.മനുഷ്യർ മാത്രമല്ല ജീവനുള്ളതോക്കെയും കാണിച്ചു തരുന്നുണ്ട്…വായിച്ചിരിക്കേണ്ട ഒരു പുസ്തകം💛

  8. Vrinda

    Minute details of the thought
    and experience has been expressed throughout in this book. A really great book where we can understand the emotions of the writer and makes the person really think in the writers poetic way.

  9. Basil Ameen P

    “തുടക്കക്കാരൻ്റെ കൗതുകലോകം” എനിക്ക് കിട്ടിയ നല്ല പുസ്തകങ്ങളിൽ ഒന്ന്. എല്ലാവർക്കും പെട്ടന്ന് മനസ്സിലാകുന്ന രീതിയിലുള്ള എഴുത്ത് രീതി. സ്വന്തമായി ഒരു എഴുത്ത് ശൈലി മെനഞ്ഞെടുത്തത് പോലെ.
    കൃത്യമായ അനുഭവ വിവരണം. അങ്ങനെ പല പ്രത്യേകതകളും നിറഞ്ഞ ഒരു പുസ്തകം.

    ഇവിടെയും പോകാതെ ഒരു നല്ല യത്രാനുപൂതി. വായനക്കാരന് പുസ്തകത്തിലൂടെ യാത്ര ചെയ്യുവാൻ പറ്റുന്ന രീതി.
    Thank you MA Iqbal for creating this wonderful book.

    Thank yoooooooou

  10. Basil Ameen P

    “തുടക്കക്കാരൻ്റെ കൗതുകലോകം” എനിക്ക് കിട്ടിയ നല്ല പുസ്തകങ്ങളിൽ ഒന്ന്. എല്ലാവർക്കും പെട്ടന്ന് മനസ്സിലാകുന്ന രീതിയിലുള്ള എഴുത്ത് രീതി. സ്വന്തമായി ഒരു എഴുത്ത് ശൈലി മെനഞ്ഞെടുത്തത് പോലെ.
    കൃത്യമായ അനുഭവ വിവരണം. അങ്ങനെ പല പ്രത്യേകതകളും നിറഞ്ഞ ഒരു പുസ്തകം.

    എവിടെയും പോകാതെ ഒരു നല്ല യത്രാനുപൂതി. വായനക്കാരന് പുസ്തകത്തിലൂടെ യാത്ര ചെയ്യുവാൻ പറ്റുന്ന രീതി.
    Thank you MA Iqbal for creating this wonderful book.

    Thank yoooooooou

  11. Dhiya Noushad

    “മടക്കം എന്നാൽ അടുത്തയിടത്തേക്കുള്ള തുടക്കം… മറ്റൊരു യാത്ര”… യാത്ര പോവാൻ ഇഷ്ടപ്പെടുന്നവർക്ക്.. കാണുന്ന കാഴ്ചകൾ കൗതുകത്തോടെ നോക്കി കാണുന്ന ഒരു കൗതുകക്കാരനെ അതിൽ വരച്ചിടുന്നുണ്ട്…ആ യാത്രയിൽ കണ്ടുമുട്ടുന്ന മനുഷ്യർ, അത്രമേൽ ഇഷ്ടത്തോടെയുള്ള ഓർമ്മകൾ… ഓരോ അദ്ധ്യായം വായിച് തീരുമ്പോഴും വായനക്കാരുടെ മനസ്സിലുടക്കുന്ന ഒരുപാട് ചിത്രങ്ങൾ…അതിലെ ഓരോ ദിവസങ്ങളിലും ആ കൗതുകക്കാരൻ വായനക്കാരെയും ബാല്യത്തിലേക്ക് തിരിച്ചടുപ്പിക്കുന്നുണ്ട്… വായിച്ചിരിക്കാൻ കൗതുകമുള്ള പുസ്തകം 🌈

  12. Mohamed Suhail k

    പലപ്പോഴും നദ്‌വി സാഹിബിനെ കുറിച്ച് മലയാള പുസ്തകത്തിൽ നിന്നറിയാൻ വളരെ കൊതിച്ചിട്ടുണ്ട്. സാഹിബിനെ ഇത്രയേറെ വർണനീയമാക്കിയ, അദ്ദേഹത്തോടുള്ള മതിപ്പ് ആവോളം വർധിപ്പിച്ച ഒരു പുസ്തകം ഇതാദ്യമാണ്. റായിബറേലിയിൽ തുടങ്ങിയ സാഹിബിൻ്റെ കഥക്കൊപ്പം എന്നെയും ഈ പുസ്തകം ജീവിപ്പിച്ചു. അനുഭവങ്ങളിലൂടെ.. ഓർമകളിലൂടെ.. സ്മരണകളിലൂടെ..
    കൂടെ, നദ്‌വത്തുൽ ഉലൂം എന്ന ബൃഹത്തായ സ്ഥാപനത്തെ വിശദീകരിക്കുന്നുണ്ട്. അക്ഷരങ്ങൾക്ക് വാക്കിലൂടെയും എഴുത്തിലൂടെയും പ്രവർത്തിയിലൂടെയും ജീവൻ നൽകിയ ഒരുപാട് സന്താനങ്ങളെ പിറന്ന മണ്ണ്.! അറിവിൻ്റെ ഖേദാരം..! ഒരുനോക്ക് കാണാനും ഒരുവേള ആ മണ്ണിലലിഞ്ഞ് ജീവിക്കാനും എന്നെ കൊതിപ്പിച്ച ഇഖ്ബാലിൻ്റെ കൗതുകലോകം.

    ഒരു കാര്യമുറപ്പാണ്.. ഇത് വായിച്ചവൻ്റെ യാത്രാസ്വപ്നങ്ങളിൽ ഇഖ്ബാൽ നടന്നുനീങ്ങിയ പ്രദേശങ്ങൾക്ക് ഒരിടം തീർച്ച..!!

  13. Salman Mubasshir

    സൗഹൃദങ്ങളും, കലാലയ ജീവിതവും എന്നും മധുരിക്കും ഓർമ്മകളാണ്. അത്തരം നല്ല ഓർമ്മകളും ഒത്തുകൂടലും തേടി ഒരു വിദ്യാർത്ഥി നടത്തുന്ന യാത്രയാണ് ” തുടക്കകാരന്റെ കൗതുക ലോകം”. കേട്ടറിവ് മാത്രമുള്ള ഡൽഹിയും യുപിയും അതിന്റെ ചരിത്രശേഷിപ്പുകൾ നിലകൊള്ളുന്ന ഗ്രാമ നഗരങ്ങളും, പ്രസിദ്ധമായ നദ്‌വത്തുൽ ഉലൂം പോലെയുള്ള വിജ്ഞാന കേന്ദ്രങ്ങളും രചിക്കപ്പെട്ടവ യേക്കാൾ, അല്ലങ്കിൽ പ്രഥമമായി, അവയുടെ തുടിപ്പും മിടിപ്പുമറിഞ്ഞ് കൗതുകകരമാം വിധം ആവിഷ്കരിക്കുകയാണ് ഗ്രന്ഥകാരൻ മുഹമ്മദ് ഇഖ്ബാൽ, ഒരു മികച്ച യാത്രാനുഭവം.

  14. Aparna Raj

    A book where I felt like I am simply having a conversation with the author while having my coffee. I was actually hearing the travel stories in a very simple language while I was reading it. I laughed at times and felt amazed how much little moments can be taken into consideration to be happy from this book. Glad I read it ❤.

Add a review

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.