ഇത് അപൂര്‍വമായ ഒരു പുസ്തകം – അറിവു പകരുന്നത്, വിനയസ്വരം കലര്‍ന്നത്, വിവരങ്ങള്‍ നല്‍കുന്നത്, ബോധം പകരുന്നത്, പ്രചോദനം കൊള്ളിക്കുന്നത്. എല്ലാ എതിര്‍പ്പുകളെയും നേരിട്ടുകൊണ്ട് ഇന്ത്യയിലെ സ്ത്രീകള്‍ കേവലമായ നിലനില്‍പ്പിനുവേണ്ടി പോരാടുകയാണെന്ന യാഥാര്‍ഥ്യത്തിലേക്ക് ഈ പുസ്തകം വെളിച്ചം വീശുന്നു. അടിച്ചമര്‍ത്തലുകളോടും ചൂഷണങ്ങളോടും സമരം ചെയ്താലേ ഈ അതിജീവനം സാധ്യമാകൂ എന്നും ഈ പുസ്തകം വിളംബരം ചെയ്യുന്നു.