ADHUNIKANANTHARA VISHADAYOGAM
ആധുനികാനന്തര
വിഷാധയോഗം
എസ്.എസ് ശ്രീകുമാര്‍
സമകാലസാഹിത്യത്തെ വിലയിരുത്തുക എന്നതാണ് എന്നും സാഹിത്യവിമര്‍ശനത്തിന്റെ ധര്‍മ്മം. സമകാലിക മലയാളസാഹിത്യവിമര്‍ശനം അതില്‍നിന്ന് വ്യതിചലിച്ചിരിക്കുന്നു. സിദ്ധാന്തം സിദ്ധാന്തത്തിനുവേണ്ടി എന്ന വീക്ഷണം പ്രബലമായതാണ് ഇതിനൊരു കാരണം. സിദ്ധാന്തങ്ങളെ സ്വാംശീകരിച്ചുകൊണ്ട് സമകാലിക നോവല്‍സാഹിത്യത്തെയും അതിന്റെ പൂര്വ്വകാലത്തെയും വിലയിരുത്തുന്ന പ്രൗഢഗ്രന്ഥം. പ്രത്യയശാസ്ത്രവിമര്‍ശനത്തിന്റെയും സംസ്കാരപഠനത്തിന്റെയും സാധ്യതകളുപയോഗിച്ചുകൊണ്ട് മലയാള നോവലിലെ പഥപ്രദര്‍ശകരായ മിസ്സിസ് മേരി കോളിന്‍സ്, ഉറൂബ്, ബഷീര്‍, എസ്.കെ. പൊറ്റെക്കാട്ട്, എം.ടി. വാസുദേവന്‍നായര്‍, സി. രാധാകൃഷ്ണന്, എം. മുകുന്ദന്, കാക്കനാടന്, ആനന്ദ്, വി.ജെ. ജയിംസ്, കെ.പി. രാമനുണ്ണി, പി.കെ. സുധി, ബെന്യാമിന്, അമല്‍ എന്നിവരെ ഇവിടെ അപഗ്രഥനവിധേയമാക്കുന്നു. മലയാളസാഹിത്യവിമര്ശനത്തിലെയും ചരിത്രരചനയിലെയും ചില നിക്ഷിപ്തതാത്പര്യങ്ങളും ബാഹ്യപക്ഷപാതങ്ങളും വെളിപ്പെടുത്തി ഇന്ത്യന്നോവലിലെ പ്രധാന ധാരയായ പ്രാദേശികനോവല്‍ മലയാളത്തിലും ശക്ത സാന്നിധ്യമായിരുന്നു/ഇപ്പോഴുമാണ്/ ഇനിയായിരിക്കുകയും ചെയ്യും എന്നു വാദിക്കുകയാണ് ഈ രചനയിലൂടെ എസ്.എസ്. ശ്രീകുമാര്‍.
₹330.00 ₹295.00