Author: Ayay P Mangattu
HRIDAYASALLAPAM
Original price was: ₹ 200.00.₹ 180.00Current price is: ₹ 180.00.
ഹൃദയ
സല്ലാപം
അജയ് പി. മങ്ങാട്ട്
ചാവറയച്ചന്റെ ആധ്യാത്മികകൃതിയായ ധ്യാനസല്ലാപത്തിലെ മിസ്റ്റിക്കല്‍ അന്തര്‍ധാര അന്വേഷിക്കുന്ന ഗ്രന്ഥം.
പ്രാര്‍ഥന അവനവന്റെ ഉള്ളിലേക്ക് നോക്കാന്‍ തുടങ്ങുന്നതിന്റെ പുണ്യമാണ്. ഒരര്‍ഥത്തില്‍ ഉള്ളോര്‍മയാണത്. പ്രാര്‍ഥന എന്ന ഘടകമില്ലെങ്കില്‍ മനുഷ്യന്റെ ജീവിതം എത്ര ഊഷരമായി ഭവിക്കുന്നുവെന്ന് നാം തിരിച്ചറിയുന്നു. ദൈവം മനുഷ്യന്റെ മനസ്സില്‍നിന്നൂറി വരുന്ന സര്‍വസ്പര്‍ശിയായ കവിതയാണ്. ചാവറയച്ചന്റെ എഴുത്ത് ഈ രീതിയില്‍ ഈശ്വരഭരിതമാണ്. മതദര്‍ശനം സര്‍ഗശേഷിയായി കലാശിക്കുമെന്നതില്‍ ചാവറയച്ചനെപ്പോലെ മികച്ച ഉദാഹരണങ്ങള്‍ നാം അനുധാവനം ചെയ്യേണ്ടതുണ്ട്. മതബദ്ധമായ ജീവിതത്തിലൂടെയും എഴുത്തിലൂടെയും ചാവറയച്ചന്‍ സാക്ഷാത്ക്കരിച്ചത് ഒരു വിശാല വിഹായസ്സിനെയാണെന്ന് അജയ് പി. മങ്ങാട്ട് സമര്‍ഥിക്കുന്നു. കേവല ആഖ്യാനത്തിനപ്പുറം ഗാഢമായ ഒരനുഭവപാഠമാക്കിത്തീര്‍ക്കുകയാണ് ഇവിടെ. – ആഷാമേനോന്‍






