സഹനത്തിന്റെയും പോരാട്ടത്തിന്റെയും നാൾവഴികളാണ് ഈ കൃതി.യാതൊരു വിധ മിനുക്കു പണികളും ചേർക്കാതെ തികച്ചും സത്യസന്ധമായി തന്റെ ജീവിതം പറയുകയാണ് എഴുത്തുകാരി വി.പി.സുഹ്‌റ.ഒരു സമ്പൂർണ തുറന്നുപറച്ചിലാണ് ഈ ആത്മകഥ.ഇന്നും ; ഏറെ പുരോഗമനങ്ങൾ കൈക്കൊണ്ടുവെന്ന് നാം അഹങ്കരിക്കുന്ന ഈ കാലഘട്ടത്തിലും നാം എല്ലാം കൈക്കൊണ്ടിട്ടുണ്ടോ എന്ന് സംശയിക്കാൻ പ്രേരിപ്പിക്കുന്നു ഈ കൃതി.
ദുർബലരുടെയും അവസരരഹിതരുടെയും കാലം നമുക്കന്യമായിട്ടുണ്ടോ? ഇന്നും അവസരത്തിനായി പോരാടുന്നവരുണ്ടെന്ന വാസ്തവം നാം ഓർത്തു പോകുന്നു.ഇത്തരത്തിൽ വർത്തമാനകാലത്തെയും ഭാവികാലത്തെയും പേടി കലർന്ന ദയനീയതയോടെ നോക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത് തന്നെയാണ് ഈ കൃതിയുടെ വിജയം.ലോകജനതയ്‌ക്കൊന്നടങ്കം തുല്യനീതിയും തുല്യ അവകാശവും അനിവാര്യമാണെന്ന ബോധത്തിലേക്ക് ഈ ആത്മകഥ നമ്മെ നയിക്കുന്നു.
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us