Author: MV Govindan master
Keralam Ennale Ennu Nale
Original price was: 9.00$.7.65$Current price is: 7.65$.
കേരളം
ഇന്നലെ
ഇന്ന്
നാളെ
എം വി ഗോവിന്ദന് മാസ്റ്റര്‍
പുത്തന്‍ സാങ്കേതികവിദ്യയുടെ സംക്രമണങ്ങളിലൂടെ ലോകം കടന്നു പോകുമ്പോള്‍ കേരളവും അതിനൊപ്പം ചുവടുവെക്കുകയാണ്. ഈ യാത്ര തീര്‍ച്ചയായും ചുവന്ന പരവതാനിയിലൂടെയുള്ള സുഖപ്രദമായ ഒന്ന് മാത്രമാവില്ല. ഇന്ത്യയെ ചൂഴ്ന്നു നില്ക്കുന്ന മത രാഷ്ട്രീയത്തിന്റെയും ഫാസിസ്റ്റ് അധികാര പ്രവണതകളുടെയും നടുവിലൂടെ വേണം നമുക്ക് മുന്നേറാനെന്ന് കേരളം: ഇന്നലെ ഇന്ന് നാളെ എന്ന പുസ്തകത്തിലെ ലേഖനങ്ങളിലൂടെ ഗോവിന്ദന് മാഷ് ഓര്‍മിപ്പിക്കുന്നു. എണ്ണമറ്റ രാഷ്ട്രീയ പോരാട്ടങ്ങളില്‍ നിന്നാണ് ഏറെ സവിേശഷതകളുള്ള ഇന്നത്തെ കേരളം ഉയര്‍ന്നുവന്നത്. അതെ, പോരാട്ടങ്ങള്‍ പുതിയ തലങ്ങളില്‍ നടത്തിക്കൊണ്ടുമാത്രമേ ആധുനികയുഗത്തിന്റെ നേട്ടങ്ങള്‍ മുഴുവന്‍ ആള്‍ക്കാര്‍ക്കും പങ്കു വെക്കപ്പെടുന്ന നാളത്തെ കേരളം രൂപപ്പെടുകയുള്ളൂ എന്നുകൂടി ഗോവിന്ദന് മാഷിന്റെ ലേഖനങ്ങള്‍ നമ്മോടു പറയുന്നു. വര്‍ത്തമാനകാലരാഷ്ട്രീയത്തിന്റെ ബഹുമുഖമായ മാനങ്ങളിലേക്ക് ഈ പുസ്തകം വിരല്‍ചൂണ്ടുന്നു.