Author: Muhammed Shameer Kaippangara
Sulthanmarude Delhi Soofikalude Prajakal
Original price was: 19.20$.17.28$Current price is: 17.28$.
സുല്ത്താന്മാരുടെ ഡല്‍ഹി
സൂഫികളുടെ പ്രജകള്‍
ചൗഹാന് മുതല്‍ ബാബര്‍ വരെ
മുഹമ്മദ് ഷമീര്‍ കൈപങ്ങര
എ.ഡി 1206 മുതല്‍ 1526 വരെ ഇന്ത്യ ഭരിച്ച ഡല്‍ഹി സുല്‍ത്താനേറ്റിലെ അഞ്ച് രാജവംശങ്ങളുടെയും ആ കാലഘട്ടത്തെ പലതരത്തില്‍ സ്വധീനിച്ച സൂഫികളുടെയും ഹൃദ്യവും ലളിതവുമായ വിവരണം. മധ്യകാല ഡല്‍ഹിയുടെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ അന്നത്തെ ഇന്ത്യന്‍ സമൂഹത്തെ നിരീക്ഷിക്കുന്ന കൃതി, പരമ്പരാഗതമായി പ്രചാരംനേടിയ ചരിത്രധാരണകളെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ പുനഃപരിശോധനക്കു വിധേയമാക്കുന്നു. മധ്യകാല രചനകള്‍ മാത്രം സ്രോതസ്സുകളായി സ്വീകരിച്ച്, സാധാരണ ചരിത്രഗ്രന്ഥങ്ങള്‍ ഉപയോഗിക്കാത്ത ഉപാദാനങ്ങളും കേട്ടുകേള്‍വിയില്ലാത്ത ചരിത്രസംഭവങ്ങളും പുറത്തുകൊണ്ടുവരുന്നു. വായനക്കാരന്റെ വിമര്‍ശനാത്മകചിന്തയെ ഉണര്‍ത്താനും ചരിത്രാന്വേഷണത്തിന് പുതിയ വഴികള്‍ തുറന്നുകൊടുക്കാനും ശേഷിയുള്ള പഠനം.





