Author:CHE GUEVARA
Original price was: 9.00$.8.10$Current price is: 8.10$.
യുവ ഭിഷഗ്വരനായിരിക്കെ തന്റെ ഉറ്റ ചങ്ങാതിയും സഖാവുമായ ആൽബർട്ടോ ഗ്രനഡോക്കൊപ്പം തെക്കെ അമേരിക്കൻ ഭൂമികയിലൂടെ ചെ മോട്ടോർ സൈക്കിളിൽ നടത്തിയ യാത്രയുടെ ത്രസിപ്പിക്കുന്ന ഓർമ്മകളാണീ പുസ്തകം പങ്കുവയ്ക്കുന്നത്. ജനജീവിതം എപ്രകാരമാണ് മുന്നോട്ടു നീങ്ങുന്നതെന്ന് അവർ തിരിച്ചറിയുന്നു. തൊഴിലാളികളുടെ ചാളകളിലൂടെ, മഞ്ഞു നിറഞ്ഞ പർവ്വത ഭൂമിയിലൂടെ, ഖനികളിലെ കറുത്ത ജീവിതങ്ങൾക്കിടയിലൂടെ, പൊടിമൺപാതകളിലൂടെ നടത്തിയ ഈ യാത്രയാണ് ചെ എന്ന വിപ്ലവകാരിയെ രൂപപ്പെടുത്തിയത്. ഓരോ യുവാവും വായിച്ചിരിക്കേണ്ട പുസ്തകം. ലക്ഷക്കണക്കിനു വായനക്കാരെ ആകർഷിച്ച ക്ലാസിക് കൃതി