ഇന്ത്യയും ചൈനയും – സഹസ്രാബ്ദങ്ങൾ പഴക്കമുള്ള സാംസ്‌കാരിക പൈതൃകം അവകാശപ്പെടുന്ന അയൽരാജ്യങ്ങൾ. ബുദ്ധനും ഫാഹിയാനും ഹുയാന്സാങ്ങും ടാഗോറും ഊഷ്മളമാക്കിയ ആത്മബന്ധം. രണ്ട് രാജ്യങ്ങൾക്കുമിടയിൽ ചിരവൈരത്തിൻറെയൊ സംഘട്ടത്തിന്റെയോ ചരിത്രങ്ങളുണ്ടായിരുന്നില്ല. എന്നിട്ടും 1962ലെ അഭിശപ്തമായ ആ ശരത്കാലത്ത് മുപ്പത്ദിവസത്തേക്കെങ്കിലും ദീർഘകാലം നിലനിൽക്കുന്ന കയ്‌പേറിയ ഓർമകൾ ബാക്കിവെച്ചുകൊണ്ട് ഹിമാലയ സാനുക്കളെ സാക്ഷിയാക്കി ഇരു രാജ്യങ്ങളും ഏറ്റുമുട്ടി.പരസ്പരസംശയവും ഇടക്കിടെ ഉണ്ടാകുന്ന ചെറുസംഘട്ടനങ്ങളും എന്നെന്നേക്കുമായി അതിർത്തികളിൽ രൂപപ്പെട്ടു . ഏഷ്യയുടെ ദിശാനക്ഷത്രങ്ങളാവേണ്ടിയിരുന്ന രണ്ടു വൻശക്തികൾക്കിടയിൽ ഒടുങ്ങാത്ത അവിശ്വാസത്തിൻറ്റെ വിത്ത് വിതച്ചത് ആരായിരുന്നു? അതിലേക്ക് നയിച്ച കാരണങ്ങളിലേക്കുള്ള സമഗ്രവും വസ്തുനിഷ്ഠപാരവുമായ എഴുത്തുകാരൻറ്റെ അന്വേഷണമാണ് ഈ പുസ്തകം.
₹275.00