Himalayathil Ninnulla Kurippukal
റസ്കിൻ ബോണ്ട്
പരിഭാഷ: കെ.ബി. പ്രസന്നകുമാർ
ഒരു മഴയ്ക്കുശേഷം രാവിൽ ഞാൻ പുറത്തിറങ്ങി ഇരിക്കുന്നു. അന്തരീക്ഷമാകെ ചീവീടുകളുടെ, രാത്രികീടങ്ങളുടെ ആമന്ത്രണങ്ങൾ. ഇടയ്ക്ക് തവളയൊച്ചകൾ. ഇടയിലെവിടെയോ നിന്ന് ഉദ്ഭവം കണ്ടെത്താനാവാത്ത മധുരസ്വരം. ഒരുപക്ഷേ, അത് ചെറിയൊരു തവളയുടെതാകാം. അല്ലെങ്കിൽ ഒരു പച്ചത്തുള്ളന്റെത്. എനിക്കറിയില്ല. നമുക്കറിയാൻ കഴിയാത്തത് എത്രയോ ഉണ്ട്. അതെ, ജീവിതത്തിന്റെ മധുരനിഗൂഢത.
ഹിമാലയത്തിന്റെ താഴ്വാരങ്ങളിൽ ചെലവഴിച്ച ജീവിത കാലത്തെ മനോഹരമായ ഭാഷയിൽ റസ്കിൻ ബോണ്ട് വിവരിക്കുന്നു. ഇതിൽ ദിനാന്ത്യക്കുറിപ്പുകൾ, ലേഖനങ്ങൾ, ഡയറിക്കുറിപ്പുകൾ, കവിതകൾ എല്ലാമുണ്ട്. അദ്ദേഹത്തിന്റെ പ്രകൃത്യഭിമുഖമായ ജീവിതത്തിന്റെ പ്രതിഫലനങ്ങളാണിവ. ഈ കുറിപ്പുകളിലുടനീളം ഗ്രന്ഥകാരൻ ഉണർത്തുന്ന നിത്യജീവിതദൃശ്യങ്ങളും ശബ്ദങ്ങളും പർവതങ്ങളിലെ മഴ പോലെ വായനക്കാരന് അനുഭവവേദ്യമാകുന്നു.
കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ നേടിയ പരിഭാഷകന്റെ മൊഴിമാറ്റം.
ഇന്ത്യയിലെ ഇംഗ്ലീഷ് എഴുത്തുകാരനായ റസ്കിൻ ബോണ്ടിന്റെ ഓർമക്കുറിപ്പുകളുടെ പുസ്തകം
₹350.00 ₹280.00