CHITHRAKATHAYIL AVANTE BHOOTHANGAL
ചിത്രകഥയില്‍
അവന്റെ
ഭൂതങ്ങള്‍
ജയകൃഷ്ണന്
എഴുത്തുകാരനും ചിത്രകാരനുമായ ജയകൃഷ്ണന്റെ ആദ്യ നോവല്‍
മുത്തശ്ശിക്കഥയുടെ ബാഹ്യാവരണവും ചിത്രഭാഷയും ചിത്രങ്ങളും കൊണ്ടു രചിക്കപ്പെട്ട ഈ കൃതി തുറന്നിട്ടുതരുന്നത് ഒരു കാഫ്കയെസ്ക് ലോകത്തിലേക്കുള്ള വാതിലാണ്. ധാരാളം കഥകള്‍ പറയുന്നുണ്ട് ഈ കൃതി. കഥ പറയുന്ന മനുഷ്യര്‍ക്ക് മരണമില്ലെന്നു മാത്രമല്ല, ഭാവനയ്ക്ക് അസാദ്ധ്യമായ യാതൊന്നുമില്ലെന്നും ഈ നോവല്‍ ബോദ്ധ്യപ്പെടുത്തുന്നു. യാഥാര്‍ത്ഥ്യത്തിന്റെ പകര്‍പ്പല്ല, മറ്റൊരു പതിപ്പാണ് നല്ല എഴുത്ത്. വസ്തുലോകത്തില്‍ ഭാവന
കലരുമ്പോഴുണ്ടാകുന്ന കാഴ്ചകളെ സൂക്ഷ്മമായി വിവരിക്കുകയാണ് ജയകൃഷ്ണന്. കാവ്യബിംബങ്ങള്‍കൊണ്ടു രചിക്കപ്പെട്ട ഈ നോവല്‍ തീര്‍ച്ചയായും മലയാളത്തില്‍ ഒരു പുതിയ വായനാനുഭവമാണ്. – പി.എഫ്. മാത്യൂസ്
അധികാരവുമായി ഒത്തുപോവാത്ത കല മനുഷ്യസ്മൃതിയുടെതന്നെ ഭാഗമാണ്; നോവലിന്റെയും. എങ്കില്‍ ഈ നോവലില്‍അത്ആഖ്യാനത്തിന്റെ വീറുള്ള
സൗന്ദര്യവുമാകുന്നു, ഭാഷയുടെ വേറൊരു നിറവിനെ സ്പര്‍ശിക്കുന്നു. നൂറോളം കവിതകളുടെകൂടിഓര്‍മ്മയ്ക്കൊപ്പം സഞ്ചരിക്കുന്നഈകഥപറച്ചില്‍ അങ്ങനെ
മലയാളനോവലില്‍ സമീപകാലത്തുണ്ടായ ഏറ്റവും പരീക്ഷണാത്മകമായ കൃതിയായി മാറുന്നു. – കരുണാകരന്
₹250.00 ₹225.00