രാഗങ്ങള്‍ക്കുമുണ്ടൊരു
കാലം
പ്രശസ്തവും ജനകീയവുമായ പ്രണയ കഥകള്‍
കാലാതിവര്‍ത്തിയായ ഒരനുഭൂതിയാണ് പ്രണയം. ഉത്കൃഷ്ടമായ ആ വികാരം വിവിധങ്ങളായ വേഷപ്പകര്ച്ചകളോടെ കടന്നുവരുന്ന കഥകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; പ്രായഭേദമന്യേ എല്ലാ വായനക്കാര്‍ക്കും ആസ്വദിക്കാവുന്ന കഥകള്‍. ബഷീര്‍, ലളിതാംബിക അന്തര്‍ജ്ജനം, എസ് കെ പൊറ്റെക്കാട്ട്, മുട്ടത്തു വര്‍ക്കി, ഉറൂബ്, കെ.സരസ്വതിയമ്മ, കുഞ്ഞുണ്ണി, ഒ വി വിജയന്, ടി പത്മനാഭന്, എന്‍ മോഹനന്, എം ടി വാസുദേവന്‍നായര്‍, മാധവിക്കുട്ടി, പുനത്തില്‍ കുഞ്ഞബ്ദുള്ള, സേതു, എം മുകുന്ദന്, പി പത്മരാജന്, സക്കറിയ, ഗ്രേസി, സി വി ബാലകൃഷ്ണന്, ചന്ദ്രമതി, വി ജെ ജയിംസ്, പ്രിയ എ എസ്, ഇ. സന്തോഷ്കുമാര്‍, കെ ആര് മീര, ബെന്യാമിന്, വി ആര് സുധീഷ്, സന്തോഷ് ഏച്ചിക്കാനം, ഉണ്ണി ആര്, ബി മുരളി, സുഭാഷ് ചന്ദ്രന്, സിതാര എസ്, എസ് ഹരീഷ്, വിനോയ് തോമസ്, വി ഷിനിലാല്‍, ഇന്ദുമേനോന് എന്നിവരുടെ അപൂര്‍വ്വസുന്ദരമായ ഈ പ്രണയകഥകള്‍ ഉന്മാദവും രതിയും മോഹങ്ങളും സ്വപ്നങ്ങളും വിരഹവുമൊക്കെ നിറഞ്ഞ ഒരു ലോകത്തേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു.
₹450.00 ₹405.00
തുരങ്കത്തിലെ
കടുവയും
കാട്ടിലെ മറ്റു കഥകളും
റസ്കിന് ബോണ്ട്
കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരന് റസ്കിന് ബോണ്ടിന്റെ അത്ഭുതകരമായ പത്തു കഥകളുടെ സമാഹാരം. മൃഗങ്ങളും പക്ഷികളുമായുള്ള മനുഷ്യന്റെ കൂടിക്കാഴ്ച കളും ഏറ്റുമുട്ടലുകളുമാണ് ഇതിലെ ഓരോ കഥകളുടെയും പ്രതിപാദ്യം. നരഭോജിയായ പുലിയും തുരങ്കത്തില്‍ കണ്ട കടുവയും കാട്ടിലെ കുരങ്ങന്മാരും തിമോത്തി എന്ന കടുവക്കുട്ടിയും ആരെയും രസിപ്പിക്കുന്ന കഥാപാത്രങ്ങളാണ്. കഥകള്‍ക്കനുയോജ്യമായ രേഖാചിത്രങ്ങള്‍ ഈ ഗ്രന്ഥത്തെ കൂടുതല്‍ മിഴിവുറ്റതാക്കുന്നു
₹220.00 ₹198.00
അമ്ളം
സിതാര
യുവ കഥാകാരി സിതാര എസ്സിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. സിതാരയുടെ കറുത്ത കുപ്പായക്കാരി എന്ന സമാഹാരത്തിനുശേഷം പതിനൊന്നു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് വരുന്ന കൃതിയാണിത്. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന കപടസദാചാരങ്ങളെയും പുരുഷ കേന്ദ്രീകൃതമായിത്തുടരുന്ന നിയമവ്യവസ്ഥകളെയും ഇതിലെ രചനകള്‍ ചോദ്യംചെയ്യുന്നു. ചെറുകഥയുടെ ഏറ്റവും തീക്ഷ്ണമായ ഭാവതലം അവതരിപ്പിക്കുന്ന പതിനൊന്നു ചെറുകഥകള്‍.
₹199.00 ₹179.00
വൈറ്റ്
സൗണ്ട്
വി.ജെ ജയിംസ്
പ്രശസ്ത എഴുത്തുകാരന് വി.ജെ ജയിംസിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. വര്‍ത്തമാന കാലത്തിന്റെ പ്രശ്ന സങ്കീര്‍ണ്ണമായ അവസ്ഥകളെ ആര്‍ജ്ജവത്തോടെ പ്രതിഫലിപ്പിക്കുന്ന ചെറുകഥളാണ് വൈറ്റ് സൗണ്ട്.
₹160.00 ₹144.00
ഭീമച്ചന്
എന്‍.എസ് മാധവന്
ആധുനിക എഴുത്തുകാരില്‍ ശ്രദ്ധേയനായ എന്‍.എസ്. മാധവന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. പഞ്ചകന്യകകള്‍ എന്ന ചെറുകഥാസമാഹാരത്തിനുശേഷം, പത്തുവര്‍ഷംകഴിഞ്ഞ് പുറത്തിറങ്ങുന്ന കൃതി. ചൂളൈമേട്ടിലെ ശവങ്ങളും ഹിഗ്വിറ്റയും തിരുത്തും വന്മരങ്ങള് വീഴുമ്പോഴും സൃഷ്ടിച്ച ആധുനികാനന്തര ഭാവുകത്വ മാറ്റത്തിന്റെ പ്രകമ്പനം ഈ സമാഹരത്തിലും എന്‍.എസ്. മാധവന് തുടരുന്നുണ്ട്. മഞ്ഞപ്പതിറ്റടി, ഭീമച്ചന്, പാല് പിരിയുന്ന കാലം, യയാതി, കാക്കശ്ശേരി, ബന്‍ജി ജംബിങ്, ആരോഗ്യത്തിലും അനാരോഗ്യത്തിലും എന്നിങ്ങനെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഏഴ് ചെറുകഥകള്‍.
₹180.00 ₹162.00
മരിച്ചുപോയ
മുത്തശ്ശിക്ക്
ഒരു കത്ത്
സച്ചിദാനന്ദന്
സമകാലിക ഇന്ത്യ നേരിടുന്ന സാമൂഹിക വൈരുദ്ധ്യങ്ങള്‍ക്ക് കഥയിലൂടെ പുതിയ ഭാഷ കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഈ സമാഹാരത്തിലൂടെ സച്ചിദാനന്ദന്. ആക്ഷേപഹാസ്യത്തിന്റെയും അന്യാപദേശകഥകയും ആഖ്യാന രീതികളെയാണ് ഇതിനായി സച്ചിദാനന്ദന് ആശ്രയിക്കുന്നത്. സങ്കീര്‍ണ്ണതകളേതുമില്ലാതെ വായിക്കാവുന്ന കഥകള്‍.
₹110.00 ₹99.00
മൂങ്ങ
പി.എഫ് മാത്യൂസ്
ചാവുനിലം, കടലിന്റെ മണം, അടിയാളപ്രേതം, ഇരുട്ടില്‍ ഒരു പുണ്യാളന് തുടങ്ങിയ പുസ്തകങ്ങളിലൂടെയും ഈ മ യൗ, അതിരന് എന്നീ സിനിമകളിലൂടെയും സുപരിചിതനായ എഴുത്തുകാരനാണ് പി എഫ് മാത്യൂസ്. സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മുഴക്കം എന്ന കഥാസമാഹാരത്തിനുശേഷമുള്ള പുസ്തകമാണ് മൂങ്ങ. ദയ, ഹിറ്റലര്‍, മഞ്ഞയും പച്ചയും നിറങ്ങളുള്ള ഒരു ദിവസം, നക്ഷത്രമില്ലാത്ത വീട്, മൂങ്ങ, ഒരു പാതിരാക്കവര്‍ച്ച, മരപ്പാഴ്, പൂച്ച, ഏഴുനിറത്തില് ഒരു ദിവസം എന്നീ കഥകളാണ് ഈ പുസ്തകത്തിലുള്ളത്.
₹199.00 ₹179.00
പൊതിച്ചോറും
ജനപ്രിയകഥകളും
കാരൂര്‍
കാരൂരിന്റെ ഇരുപത്തിമൂന്ന് ചെറുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. വാദ്ധ്യാര്‍മാരുടെ പൊതുസമൂഹത്തിനറിയാത്ത നിരവധി ജീവല്‍പ്രശ്നങ്ങളിലേക്കു കടന്നുചെന്ന് ആദ്യമായി അവ ചെറുകഥകളിലൂടെ ആവിഷ്കരിച്ച് അധികാരികളുടെ നേര്‍ക്ക് ഉയര്‍ത്തിക്കാട്ടിയത് കാരൂരായിരുന്നു. അത്തരം രചനകളില്‍ ഏറ്റവും പ്രശസ്തമാണ് പൊതിച്ചോറ്. പൂവന്‍പഴം എന്ന കഥയാകട്ടെ സാര്‍വ്വലൗകികവും മനശ്ശാസ്ത്രപരവുമായ ഒരു വിഷയമാണ് കൈകാര്യംചെയ്യുന്നത്. ലോകകഥ എന്ന വിശേഷണമാണ് പല നിരൂപകരും പൂവന്പഴത്തിന് നല്‍കിയിട്ടുള്ളത്. യുവതിയും വിധവയുമായ ഒരു അന്തര്‍ജനവും ഒരു കൗമാരക്കാരനും തമ്മിലുണ്ടാകുന്ന ക്ഷണികമായ സ്നേഹസൗഹൃദത്തിന്റെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ് പൂവന്പഴത്തില് കാരൂര്‍ ചേതോഹരമായി ചിത്രീകരിക്കുന്നത്. ചുരുക്കത്തില്‍, മലയാളകഥയെ ലോകകഥയോളമുയര്ത്തിയ ഒരു കഥാകാരന്റെ കാലാതിവര്‍ത്തിയായ കൃതി എന്ന നിലയില്‍ ഈ പുസ്തകം ശ്രദ്ധിക്കപ്പെടും.
₹250.00 ₹225.00
ഒരു മനുഷ്യനും
ജനപ്രിയകഥകളും
ബഷീര്‍
ബഷീറിന്റെ ഇരുപത് ചെറുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. സമൂഹത്തിലെ അടിത്തട്ടില്‍ ജീവിക്കുന്നവരുടെ ജീവസ്സുറ്റതും ഹൃദയഹാരിയുമായ കഥകള്‍ അദ്ദേഹത്തെ കാലാതിവര്‍ത്തിയാക്കി. കറുത്തിരുണ്ട് വിരൂപിയായ നായികയേയും ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള യാചകനായ നായകനേയും പ്രധാനകഥാപാത്രമാക്കി എഴുതിയ കഥയാണ് തങ്കം. ഒരു മനുഷ്യനില്‍, നമ്മുടെ ചുറ്റും ഉള്ളവരില്‍ നല്ലവരുണ്ട്, മഹാക്രൂരന്മാരും കള്ളന്മാരുമുണ്ട്. എപ്പോഴും നല്ല ജാഗ്രതയോടെ ജീവിക്കണം. തിന്മകളാണ് ഈ ലോകത്തില്‍ അധിവും. എന്നാല്‍ ഇത് നമ്മള് മറന്നുപോകും. അപകടം പറ്റിക്കഴിയുമ്പോഴാണ് നമുക്ക് ബോധം ഉണ്ടാവുക എന്നോര്‍മ്മിപ്പിക്കുന്നു. ചുരുക്കത്തില്‍, മലയാളകഥയെ വാനോളമുയര്‍ത്തിയ ഒരു എഴുുത്തുകാരന്റെ കാലാതിവര്‍ത്തിയായ കൃതി എന്ന നിലയില്‍ ഈ പുസ്തകം ശ്രദ്ധിക്കപ്പെടും.
₹250.00 ₹225.00
ആദ്യത്തെ
ചുംബനം
ബഷീര്‍
പ്രണയ കഥകള്‍
ബഷീറിന്റെ ആദ്യത്തെ ചുംബനം എന്ന പുസ്തകം അദ്ദേഹത്തിന്റെ രചനകളില്‍ നിന്നും തിരഞ്ഞെടുത്ത പതിനാല് പ്രണയകഥകളുടെ സമാഹാരമാണ്. ‘തങ്കം’, ‘അനര്‍ഘനിമിഷം’, ‘ഏകാന്തതയുടെ മഹാതീരം’ പ്രേമത്തിന്റെ രൂപം തുടങ്ങിയ കഥകള്‍ പ്രണയത്തിന്റെ സരസവും മനോഹരവുമായ ലോകത്തിന്റെ വൈവിധ്യങ്ങളെ വരച്ചുകാട്ടുന്നു. യുവ നിരൂപകനും അധ്യാപകനുമായ ഡോ. നിബുലാല്‍ വെട്ടൂരാണ് ഈ കഥകള്‍ തിരഞ്ഞെടുത്തത്.
₹199.00 ₹179.00
പുള്ളിമാനും
ജനപ്രിയകഥകളും
എസ്.കെ പൊറ്റക്കാട്ട്
സാമൂഹിക ഇടപെടലുകള്‍ക്കുള്ള ഉപാധിയായി ചെറുകഥകള്‍ മാറിക്കഴിഞ്ഞ കാലത്ത് തന്റെ വൈവിധ്യംകൊണ്ട് വേറിട്ട് നിന്ന എഴുത്തുകാരനാണ് എസ്. കെ. പൊറ്റെക്കാട്ട്. മനുഷ്യന് മുന്നില്‍ ജീവിതം നിരത്തുന്ന അപ്രതീക്ഷിതത്വങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും വിസ്മയങ്ങളും അവയോടുള്ള പ്രതികരണങ്ങളുമാണ് പൊറ്റെക്കാട്ടിന്റെ കഥകളുടെ ഉറവയായി മാറിയത്. ഒരു സഞ്ചാരിയുടെ കണ്ണോടെ ജീവിതത്തിന്റെ വിശാലതകളിലേക്ക് കണ്ണോടിക്കാന്‍ താല്പര്യപ്പെട്ട അദ്ദേഹത്തിന്റെ എക്കാലത്തെയും ജനപ്രിയമായ ചെറുകഥകളില്‍ നിന്ന് തിരഞ്ഞെടുത്ത 14 ചെറുകഥകള്‍. പുള്ളിമാന്‍, നിശാഗന്ധി, കടവുതോണി, പ്രതിമ, ഒട്ടകം തുടങ്ങി പ്രശസ്തങ്ങളും ഗൃഹാതുരത്വം നിറഞ്ഞതുമായ ചെറുകഥകളെല്ലാം ഒന്നിച്ചു വായിക്കാനുള്ള അപൂര്‍വ്വാവസരം വായനക്കാര്‍ക്ക് കൈവരുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
₹250.00 ₹225.00
പടച്ചോന്റെ ചോറും
ജനപ്രിയകഥകളും
ഉറൂബ്
വായനക്കാരനെ വായനയുടെ വ്യത്യസ്തതലങ്ങളിലേക്ക് എത്തിക്കുന്ന ഉറൂബിന്റെ 17 കഥകള്‍ ചേര്‍ന്നതാണ് പടച്ചോന്റെ ചോറും ജനപ്രിയകഥകളും. നന്മയുടെ കഥകളെന്ന് വിശേഷിക്കപ്പെടുന്ന ഉറൂബിന്റെ രചനാപ്രപഞ്ചത്തില്നിന്ന് തിരഞ്ഞെടുത്ത ചെറുകഥകളാണ് ഉള്ളടക്കം. പടച്ചോന്റെ ചോറ്, വെളുത്ത കുട്ടി, രാച്ചിയമ്മ, കുപ്പിവളകള്‍ തുടങ്ങി ശ്രേഷ്ഠവും ഹൃദയത്തോട് ചേര്ത്തുനിര്ത്താനാവുന്നതുമായ ചെറുകഥകളെല്ലാം ഒന്നിച്ചു വായിക്കാനുള്ള അപൂര്‍വ്വാവസരം വായനക്കാര്‍ക്ക് കൈവരുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
₹250.00 ₹225.00
കാബൂളിവാലയും
ജനപ്രിയകഥകളും
ടാഗോര്‍
ബംഗാളി ഭാഷയെയും സാഹിത്യത്തെയും ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ പങ്ക് വഹിച്ച ടാഗോറിന്റെ 16 കഥകളാണ് ഈ സമാഹാരത്തിലുളളത്. ടാഗോറിന്റെ കഥകള്‍ സാധാരണയായി അദ്ദേഹത്തിന്റെ ചുറ്റുപാടുകളെക്കുറിച്ചും ആധുനികമായ ആശയങ്ങളെക്കുറിച്ചുമുളള രസകരമായ പ്രതിബിംബങ്ങളാണ്. അദ്ദേഹത്തിന്റെ ആദ്യകാല കഥകള്‍ ചൈതന്യത്തിന്റെയും സ്വാഭാവികതയുടെയും സംഗമങ്ങളായിരുന്നു. ഈ സ്വഭാവസവിശേഷതകള്‍ ടാഗോറിന്റെ ജീവിതവുമായി അടുത്ത ബന്ധമുള്ളവയായിരുന്നു. തനിക്ക് ചുറ്റുമുളള വിവിധങ്ങളായ സാധാരണ ഗ്രാമങ്ങളിലെ ജീവിതവുമായി ഈ പ്രത്യേകതകള്‍ ബന്ധപ്പെട്ടിരുന്നു. അവിടെ അദ്ദേഹം ഇന്ത്യയിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ജീവിതം കണ്ടു. അതിന്റെ ആഴവും വികാരവും പരിശോധിക്കുകയും ഉത്ബോധിപ്പിക്കുകയും ചെയ്യാന്‍ അദ്ദേഹത്തിന് തന്റെ കഥകളിലൂടെ സാധിച്ചു. അവയിലെ ചില കഥകളാണ് ഈ പുസ്തകത്തില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്.
₹250.00 ₹225.00
പ്രതിവിഷം
സുഭഷ് ഒട്ടുംപുറം
മലയാള ചെറുകഥയുടെ ഏറ്റവും പുതിയ തലമുറയിലെ എഴുത്തുകാരന്റെ സമീപകാലത്ത് ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചുവരികയും ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്ത ചെറുകഥകളാണ് ഉള്ളടക്കം. സാധാരണക്കാരുടെ അസാധാരണമായ അനുഭവങ്ങള്‍ ദുര്ഗ്രഹതയേശാത്ത ഭാഷയില്‍ അവതരിപ്പിക്കുന്ന ചെറുകഥകളാണെല്ലാം. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാധ്യമം ആഴ്ചപ്പതിപ്പ്, ദേശാഭിമാനി വാരിക, സമകാലിക മലയാളം വാരിക തുടങ്ങിയ ആനുകാലികങ്ങളില്‍വന്ന അന്തിമയങ്ങിയതിനുശേഷം, പ്രതിവിഷം, അതിരൂപ, ജിന്ന്, കവിത, ഒരിക്കലൊരു ഗ്രാമത്തില്‍, ഉഭയജീവിയുടെ ആത്മകഥ, പാഴ്ച്ചെടികളുടെ പൂന്തോട്ടം എന്നിങ്ങനെ എട്ട് ചെറുകഥകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.
₹160.00 ₹144.00
വുമണ്‍
ഈറ്റേഴ്സ്
വി.കെ ദീപ
ഭാഷയിലും ആവിഷ്കാരത്തിലും മലയാള നവകഥ സൃഷ്ടിച്ച വന്‍കരകളുടെ ഭൂപടങ്ങളില്‍ ഈ കഥകള്‍ ശ്രദ്ധേയമായിത്തീരുന്നു. ഒരേ സമയം ശാന്തവും പ്രക്ഷുബ്ധവുമാണ് ഈ രചനകളിലെ അനുഭവതലം. ചിലപ്പോള്‍ അതേറെ പരിചിത സൈ്വരസഞ്ചാരമാകും. തൊട്ടടുത്ത നിമിഷത്തില്‍ അപ്രതീക്ഷിതമായി ആഞ്ഞുകൊത്തുകയും ചെയ്യും. അപരിചിതരായ മനുഷ്യരിലേക്കും അവര്‍ അന്തരാ വഹിക്കുന്ന മഹാസമുദ്രങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോകുന്ന പതിനൊന്നു കഥകള്‍.
₹199.00 ₹179.00
കടല്‍ത്തീരത്തും
കാറ്റ് പറഞ്ഞ
കഥയും
ഒ.വി വിജയന്
മനുഷ്യജീവിതത്തിന്റെ സന്ദിഗ്ധതകളെയും ആകുലതകളെയും ചേതോഹരമായ ഭാഷയില്‍ വരച്ചുകാട്ടിയ രചനകള്‍. മലയാളകഥയുടെ ശക്തിസൗന്ദര്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന അനശ്വരകഥകളുടെ സമാഹാരം. ഒ. വി. വിജയന്റെ കടല്‍ത്തീരത്ത്, കാറ്റ് പറഞ്ഞ കഥ എന്നീ രണ്ടു സമാഹാരങ്ങള്‍ ഒന്നിച്ച്.
₹260.00 ₹234.00
മുങ്ങാങ്കുഴി
ആഷ് അഷിത
പുതിയ കഥയിലെ ബലിഷ്ഠസുന്ദരമായ ശബ്ദമാണ് ആഷ് അഷിതയുടേത്. കാപട്യങ്ങളില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച നവസംസ്കാരബോധത്തില്‍ അടിയുറച്ചതാണ് ഈ കഥകളിലെ സ്ത്രീ-പുരുഷ-മനുഷ്യവിനിമയങ്ങള്‍. ശക്തമായ രാഷ്ട്രീയബോധം; തെളിഞ്ഞ, ദൃഢമായ എഴുത്ത്; വെടിപ്പുള്ള ഭാഷയുടെ ഊര്‍ജ്ജം; തന്മയത്വമുള്ള ലൈംഗികതാവിഷ്കാരങ്ങള്‍. ആഷ് അഷിത ഉള്ളറിവോടെ പറയുന്ന സ്ത്രീ ചരിതങ്ങള്‍ പെണ്ണെഴുത്തല്ല, മായം ചേരാത്ത മനുഷ്യകഥാഖ്യാനങ്ങളാണ്. ‘മുങ്ങാങ്കുഴി’ യിലെ കഥകള്‍ ആഷ് അഷിതയെ പുതുകഥയുടെ മുന്‍പന്തിയിലേക്ക് എത്തിക്കുന്നു.
₹199.00 ₹179.00
അനശ്വരകഥകള്‍
ഒ.വി വിജയന്
തിരഞ്ഞെടുപ്പ് / പഠനം: പി.കെ. രാജശേഖരന്
മലയാളത്തിലെ ആദ്യകാലകഥാകൃത്തുക്കള്‍ മുതല്‍ സമകാലീന കഥാകൃത്തുക്കള്‍ വരെയുള്ളവരുടെ ഏറ്റവും മികച്ചതും എന്നും ഓര്‍മ്മിക്കപ്പെടുന്നതുമായ രചനകളാണ് ഈ പരമ്പരയില്‍ സമാഹരിക്കുന്നത്. ഓരോ എഴുത്തുകാരുടെയും അവരുടെ രചനാകാലത്ത് പ്രസക്തമായതും ഈ തലമുറയും വരുംതലമുറയും വായിച്ചിരിക്കേണ്ടതുമായ കഥകള്‍. മലയാളത്തിലെ പ്രമുഖരായ നിരൂപകരുടെ പഠനക്കുറിപ്പോടൊപ്പം അവതരിപ്പിക്കുന്നു. എല്ലാ സമയത്തും സംസാരത്തിന്റെ രാഷ്ട്രീയവും ചരിത്രപരവും പ്രകൃതി-മനുഷ്യബന്ധപരവുമായ മാനങ്ങളിലേക്കു വ്യഗ്രതയോടെ മടങ്ങിപ്പോകുന്ന എഴുത്തുകാരനെയാണ് വിജയന്റെ കഥകളില്‍ നാം കണ്ടുമുട്ടുന്നത്.
₹340.00 ₹306.00
കടല്‍ത്തീരത്ത്
ഒ.വി വിജയന്
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മകനെ അവസാനനോക്കുകാണുന്നതിനായി എത്തുന്ന വെള്ളായിയപ്പന്, ഭാര്യ കൊടുത്തുവിട്ട വഴിച്ചോറ് മകനുള്ള ബലിച്ചോറായി കടല്‍ത്തീരത്തു തൂവിക്കൊണ്ട് നിസ്സഹായനാവുന്നത് അവതരിപ്പിക്കുന്ന ‘കടല്‍ത്തീരത്ത്’ എന്ന കഥയിലൂടെ മനുഷ്യജീവിതത്തിന്റെ എക്കാലത്തെയും സന്നിഗ്ദ്ധതകളെ വിജയന് മനോഹരമായി ചിത്രീകരിക്കുകയാണ്. ചെങ്ങന്നൂര്‍ വണ്ടി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങി വിജയന്റെ ഏറ്റവും ശ്രദ്ധേയമായ പതിനാലു കഥകളുടെ സമാഹാരം.
₹130.00 ₹115.00
പൊന്ത
ഉണ്ണികൃഷ്ണന് കിടങ്ങൂര്‍
അവതാരിക: എസ്. ഹരീഷ്
ഒന്ന് കണ്ണ് തെറ്റിയാല്‍ മതി എഴുത്ത് നമ്മളില്‍നിന്ന് അകന്നുപോകും. ജീവിതത്തില്‍ ഒരിക്കലെങ്കിലും എഴുതിനോക്കിയ ആളെ സംബന്ധിച്ച് അത് ഏറ്റവും വിഷമകരമായ അവസ്ഥയാണ്. എന്നാല്‍ എഴുത്തുകാരനെ കഥകള്‍ പിന്തുടരുമെന്നുതന്നെയാണ് എന്റെ അനുഭവവും വിശ്വാസവും. എഴുതുമ്പോഴും റൈറ്റേഴ്സ് ബ്ലോക്കിനിടയിലും ജീവിതവുമായി ഏറ്റുമുട്ടുമ്പോഴും കഥകള്‍ അയാള്‍ക്കൊപ്പമുണ്ട്. ഈ സമാഹാരത്തിലെ കഥകള്‍ അതിന് സാക്ഷ്യം പറയും. ഉണ്ണികൃഷ്ണന് കിടങ്ങൂരിന്റെ ആദ്യ ചെറുകഥാസമാഹാരം.
₹220.00 ₹198.00
കൊച്ചുവാക്കുകളുടെ
ശബ്ദതാരാവലി
വിനു ഏബ്രഹാം
ജീവിതത്തിന്റെ രഹസ്യങ്ങളെ ഭാവനയുടെ ഉദാത്ത വെളിപാടുകളായി മാറ്റുന്നവയാണ് വിനു ഏബ്രഹാമിന്റെ കഥകള്‍. ഈ കഥകളില്‍ കലയുടെ മിന്നല്‍പ്രകാശം യാഥാര്‍ത്ഥ്യങ്ങളെ അവയുടെ ഉള്ളറകളില്‍ ചെന്ന് ഏറെ മിഴിവോടെ കാട്ടിത്തരുന്നു. ഭാഷയുടെ സൂക്ഷ്മധ്വനികളില് ഉണ്മയുടെ നാനാര്‍ഥങ്ങള്‍ വിളംബരം ചെയ്യപ്പെടുന്ന പതിനഞ്ച് ചെറുകഥകളടങ്ങുന്ന സമാഹാരം. ആനുകാലികങ്ങളില്‍ വന്നപ്പോള്‍തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട അത്ഭുതമേ മുതല്‍ കൊച്ചുവാക്കുകളുടെ ശബ്ദതാരാവലി വരെയുള്ള കഥകള്‍. വിനു ഏബ്രഹാമിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം.
₹170.00 ₹153.00
മലബാര്‍
ഖിസ്സ
കെ.യു അയിഷ ബീഗം
ഓര്‍മ്മകളുള്ളവര്‍ക്ക് ഓമനിയ്ക്കാനും കണ്ണീരുകൊണ്ട് നനയ്ക്കാനും ഒത്തിരി അനുഭവങ്ങളുണ്ടാകും. അവരുടെ വാക്കുകള്‍ കാതിലോതുന്നതായി തോന്നും. രോമകൂപങ്ങളെ ത്രസിപ്പിക്കുകയും ചിലനേരങ്ങളില്‍ മഴയത്തു നിര്‍ത്തി പനിയെ ക്ഷണിച്ചു വരുത്തുന്നതായും തോന്നാം.
ഹൃദയമുള്ളവര്‍ക്ക്, കണ്ണുള്ളവര്‍ക്ക്, കാതുള്ളവര്‍ക്ക് അതിലൂടെ സ്ഫുടം ചെയ്യുന്ന അനുഭൂതി പകരാം. മനുഷ്യന് ഇനിയും ഒരു ഭാവിയണ്ടെന്ന ശുഭാപ്തിവിശ്വാസമാണ് ഇത്തരം ഓര്‍മ്മകള്‍ സമ്മാനിക്കുന്നത്. തിരസ്കരിച്ച തിന്മകള്ക്ക് വഴിയൊരുക്കാന്‍ പുഷ്പഹാരവുമായി നില്‍ക്കുന്നവര്‍ക്ക് മലബാര്‍ ഖിസ്സ് ചില തിരിച്ചറിവുകള്‍ നല്‍കുക തന്നെ ചെയ്യും.
₹200.00 ₹180.00
ക്രാ
ഡിന്നു ജോര്‍ജ്
അവതാരിക: എന്‍. ശശിധരന്.
ആഖ്യാനത്തില്‍ സൃഷ്ടിക്കുന്ന പരീക്ഷണങ്ങള്‍, ഭാഷ ഉപയോഗിക്കുന്നതിലെ സൂക്ഷ്മത, സ്ഥലത്തെയും കാലത്തെയും ഒരുക്കുന്നതിലെ അസാധാരണത്വം, അര്‍ത്ഥത്തിന്റെ വിവിധ സാധ്യതകളിലേക്ക് വിന്യസിക്കപ്പെട്ട പാഠസൂചകങ്ങള്, ചെറുകഥയുടെ പൊതുവായ രൂപത്തെത്തന്നെ ശിഥിലീകരിക്കുക എന്ന ശ്രമത്തിന്റെ ഭാഗമായി നിര്‍മ്മിക്കപ്പെടുന്ന ഘടന മുതലായ പല പ്രത്യേകതകളുടെയും ബലത്തിലാണ് ഈ കഥകള്‍ ഗംഭീരമെന്ന് ഞാന്‍ അഭിപ്രായപ്പെടുന്നത്. കാണുന്ന കാഴ്ചയെയല്ല, കാണാന്‍ കഴിയുന്ന വസ്തുക്കള്‍ക്കപ്പുറത്ത് കാഴ്ചയുടെ മറുലോകം അന്വേഷിക്കുന്ന കഥകളാണിവ. ഡിന്നു ജോര്‍ജിന്റെ ആദ്യ ചെറുകഥാസമാഹാരം.
₹150.00 ₹135.00
സ്വേച്ഛ
സി.വി ബാലകൃഷ്ണന്
അമ്പത്തിയഞ്ചോളം വര്‍ഷത്തെ എഴുത്തുജീവിതത്തില്‍ താണ്ടിയ കാതങ്ങളും ദിശാവ്യതിയാനവും പ്രത്യക്ഷത്തില്‍ ദ്യോതിപ്പിക്കുന്നതാണ് സി.വി. ബാലകൃഷ്ണന് രചിച്ച നോവെല്ലകളും ചെറുകഥകളും. ജീവിതം കഥപോലെയാണെന്ന കേവല പ്രസ്താവനയെ മറികടന്നുകൊണ്ടുള്ള സന്ദര്‍ഭങ്ങളെ സൃഷ്ടിക്കുന്ന കഥാകാരനാണ് സി.വി. ബാലകൃഷ്ണന്. വിചിത്രമായ സൂത്രവാക്യങ്ങളാല്‍ ചേരുംപടി ചേര്‍ക്കേണ്ട സൂചനകളെ ഘടിപ്പിക്കുന്ന ശ്രമകരമായ യത്നമാണ് കഥകളിലൂടെ അദ്ദേഹം സാക്ഷാത്കരിക്കുന്നത്.
₹180.00 ₹160.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us