കൊച്ചുവാക്കുകളുടെ
ശബ്ദതാരാവലി
വിനു ഏബ്രഹാം
ജീവിതത്തിന്റെ രഹസ്യങ്ങളെ ഭാവനയുടെ ഉദാത്ത വെളിപാടുകളായി മാറ്റുന്നവയാണ് വിനു ഏബ്രഹാമിന്റെ കഥകള്‍. ഈ കഥകളില്‍ കലയുടെ മിന്നല്‍പ്രകാശം യാഥാര്‍ത്ഥ്യങ്ങളെ അവയുടെ ഉള്ളറകളില്‍ ചെന്ന് ഏറെ മിഴിവോടെ കാട്ടിത്തരുന്നു. ഭാഷയുടെ സൂക്ഷ്മധ്വനികളില് ഉണ്മയുടെ നാനാര്‍ഥങ്ങള്‍ വിളംബരം ചെയ്യപ്പെടുന്ന പതിനഞ്ച് ചെറുകഥകളടങ്ങുന്ന സമാഹാരം. ആനുകാലികങ്ങളില്‍ വന്നപ്പോള്‍തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട അത്ഭുതമേ മുതല്‍ കൊച്ചുവാക്കുകളുടെ ശബ്ദതാരാവലി വരെയുള്ള കഥകള്‍. വിനു ഏബ്രഹാമിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം.
₹170.00 ₹153.00
മലബാര്‍
ഖിസ്സ
കെ.യു അയിഷ ബീഗം
ഓര്‍മ്മകളുള്ളവര്‍ക്ക് ഓമനിയ്ക്കാനും കണ്ണീരുകൊണ്ട് നനയ്ക്കാനും ഒത്തിരി അനുഭവങ്ങളുണ്ടാകും. അവരുടെ വാക്കുകള്‍ കാതിലോതുന്നതായി തോന്നും. രോമകൂപങ്ങളെ ത്രസിപ്പിക്കുകയും ചിലനേരങ്ങളില്‍ മഴയത്തു നിര്‍ത്തി പനിയെ ക്ഷണിച്ചു വരുത്തുന്നതായും തോന്നാം.
ഹൃദയമുള്ളവര്‍ക്ക്, കണ്ണുള്ളവര്‍ക്ക്, കാതുള്ളവര്‍ക്ക് അതിലൂടെ സ്ഫുടം ചെയ്യുന്ന അനുഭൂതി പകരാം. മനുഷ്യന് ഇനിയും ഒരു ഭാവിയണ്ടെന്ന ശുഭാപ്തിവിശ്വാസമാണ് ഇത്തരം ഓര്‍മ്മകള്‍ സമ്മാനിക്കുന്നത്. തിരസ്കരിച്ച തിന്മകള്ക്ക് വഴിയൊരുക്കാന്‍ പുഷ്പഹാരവുമായി നില്‍ക്കുന്നവര്‍ക്ക് മലബാര്‍ ഖിസ്സ് ചില തിരിച്ചറിവുകള്‍ നല്‍കുക തന്നെ ചെയ്യും.
₹200.00 ₹180.00
ക്രാ
ഡിന്നു ജോര്‍ജ്
അവതാരിക: എന്‍. ശശിധരന്.
ആഖ്യാനത്തില്‍ സൃഷ്ടിക്കുന്ന പരീക്ഷണങ്ങള്‍, ഭാഷ ഉപയോഗിക്കുന്നതിലെ സൂക്ഷ്മത, സ്ഥലത്തെയും കാലത്തെയും ഒരുക്കുന്നതിലെ അസാധാരണത്വം, അര്‍ത്ഥത്തിന്റെ വിവിധ സാധ്യതകളിലേക്ക് വിന്യസിക്കപ്പെട്ട പാഠസൂചകങ്ങള്, ചെറുകഥയുടെ പൊതുവായ രൂപത്തെത്തന്നെ ശിഥിലീകരിക്കുക എന്ന ശ്രമത്തിന്റെ ഭാഗമായി നിര്‍മ്മിക്കപ്പെടുന്ന ഘടന മുതലായ പല പ്രത്യേകതകളുടെയും ബലത്തിലാണ് ഈ കഥകള്‍ ഗംഭീരമെന്ന് ഞാന്‍ അഭിപ്രായപ്പെടുന്നത്. കാണുന്ന കാഴ്ചയെയല്ല, കാണാന്‍ കഴിയുന്ന വസ്തുക്കള്‍ക്കപ്പുറത്ത് കാഴ്ചയുടെ മറുലോകം അന്വേഷിക്കുന്ന കഥകളാണിവ. ഡിന്നു ജോര്‍ജിന്റെ ആദ്യ ചെറുകഥാസമാഹാരം.
₹150.00 ₹135.00
സ്വേച്ഛ
സി.വി ബാലകൃഷ്ണന്
അമ്പത്തിയഞ്ചോളം വര്‍ഷത്തെ എഴുത്തുജീവിതത്തില്‍ താണ്ടിയ കാതങ്ങളും ദിശാവ്യതിയാനവും പ്രത്യക്ഷത്തില്‍ ദ്യോതിപ്പിക്കുന്നതാണ് സി.വി. ബാലകൃഷ്ണന് രചിച്ച നോവെല്ലകളും ചെറുകഥകളും. ജീവിതം കഥപോലെയാണെന്ന കേവല പ്രസ്താവനയെ മറികടന്നുകൊണ്ടുള്ള സന്ദര്‍ഭങ്ങളെ സൃഷ്ടിക്കുന്ന കഥാകാരനാണ് സി.വി. ബാലകൃഷ്ണന്. വിചിത്രമായ സൂത്രവാക്യങ്ങളാല്‍ ചേരുംപടി ചേര്‍ക്കേണ്ട സൂചനകളെ ഘടിപ്പിക്കുന്ന ശ്രമകരമായ യത്നമാണ് കഥകളിലൂടെ അദ്ദേഹം സാക്ഷാത്കരിക്കുന്നത്.
₹180.00 ₹160.00
പ്രണയ
കഥകള്‍
എന്‍ മോഹനന്
പ്രണയത്തിന്റെ അഗാധവും അവിസ്മരണീയവുമായ ചാരുത സംവഹിക്കുന്ന പത്ത് ചെറുകഥകള്‍. തെളിവാര്‍ന്നും നിറവാര്‍ന്നും മലയാളഭാഷയെ ധന്യമാക്കിയ എന്‍. മോഹനന്റെ തിരഞ്ഞെടുത്ത പ്രണയകഥകളുടെ സമാഹാരം. ഇലകൊഴിഞ്ഞ ജീവിതം, ബാലപാഠങ്ങള്‍, ശാശ്വതമൊന്നേ ദുഃഖം, മിസ് മേരി തെരേസാ പോള്‍, അഹല്യ, കത്താത്ത കാര്‍ത്തികവിളക്ക്, വിലാസിനി, ചാമ്പയ്ക്ക, ടിബറ്റിലേക്കുള്ള വഴി, മറിയക്കുട്ടി.
₹220.00 ₹198.00
നെയ്പ്പായസവും
ജനപ്രിയകഥകളും
മാധവിക്കുട്ടി
മാധവിക്കുട്ടിയുടെ കാലാതിവര്‍ത്തിയായ കഥാപ്രപഞ്ചത്തില്‍നിന്ന് തിരഞ്ഞെടുത്ത16 ജനപ്രിയകഥകള്‍ നെയ്പ്പായസം, ചുവന്ന മാളിക, മലഞ്ചെരിവുകളില്‍, നുണകള്‍, നീര്‍മാതളത്തിന്റെ പൂക്കള്‍, വിരുന്നുകാരന്, ഉണ്ണി, കുറച്ചു മണ്ണ്, പക്ഷിയുടെ മണം, കാലിച്ചന്ത, കോലാട്, പുലിവേട്ട, പുതിയ രേഖ, നപുംസകങ്ങള്‍ നഷ്ടപ്പെട്ട നീലാംബരി, ചീത്ത മാമന്
₹180.00 ₹160.00
ഹൃദയമേ
ഹൃദയമേ
ഈ കഥകള്‍
കേള്‍ക്കൂ
ഒരു കൂട്ടം എഴുത്തുകാര്‍
പുതിയ വായനക്കാരെ കണ്ടെത്തി മലയാള എഴുത്തുകാരുടെ വിശാലലോകം പരിചയപ്പെടുത്തുക എന്ന ദൗത്യത്തിന്റെ ഭാഗമായി ലോക പുസ്തകദിനത്തില്‍ ഡി സി ബുക്സ് ഒരുക്കുന്ന സ്നേഹസമ്മാനമാണ് ‘ഹൃദയമേ ഹൃദയമേ ഈ കഥകള്‍ കേള്‍ക്കൂ’ എന്ന കഥാസമാഹാരം. വായനയുടെ ലോകത്തേക്ക് പ്രവേശിക്കുന്നവരെ ആകര്‍ഷിച്ച് അവരുടെ വായനയെ കൂടുതല്‍ സജീവമായി നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ തിരഞ്ഞെടുത്ത 12 കഥകളാണ് ഈ സമാഹാരത്തിലുള്‍പ്പെടുത്തിയിട്ടുള്ളത്.
₹200.00 ₹180.00
സറൗണ്ട്
സിസ്റ്റം
ഷഫീക്ക് മുസ്തഫ
ഷഫീക്ക് മുസ്തഫയുടെ കഥാലോകം കാല്പനിക ഭാഷകൊണ്ട് ഇഴചേര്ക്കപ്പെട്ടതല്ല. അലങ്കാരങ്ങള്‍, കാവ്യാത്മക പ്രയോഗങ്ങള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കി, സാധാരണ കഥാകഥനത്തിന്റെ ഭാഷയും രീതിയുമാണ് ഈ കൃതികളില്‍ കാണാന്‍ കഴിയുക. പ്രമേയം തെരഞ്ഞെടുക്കുമ്പോഴോ അതില്‍ നിന്നും ഒരു കഥാതന്തു വിരിയിച്ചെടുക്കുമ്പോഴോ ഔചിത്യത്തിന്റെ അതിരുകള്‍ കഥാകൃത്തിനെ ബുദ്ധിമുട്ടിക്കുന്നില്ല. ഇതിന്റെയൊക്കെ ഫലമായി ഓര്‍ഫിയസ്…
₹490.00 ₹440.00
അടങ്ങ്
മലയാളി
ഉണ്ണി ആര്
അവതാരിക: ജെ. ദേവിക
മലയാളിയുടെ സാമ്പ്രദായികമായ ലൈംഗികസദാചാരത്തെയും അടക്കിവയ്ക്കപ്പെട്ട തൃഷ്ണകളെയും വെളിപ്പെടുത്തുന്ന ചെറുകഥകള്‍
* സ്വയംഭാഗം * വാത്സ്യായനന്‍ *പ്രിയനേ, വാഴ്ത്തപ്പെട്ട പാപീ * മാവ് വെട്ടുന്നില്ല * ഒരു ഭയങ്കര കാമുകന് * പെണ്ണും ചെറുക്കനും * സൗന്ദര്യലഹരി മഅഒ ഗോത്രത്തിലെ രതിതന്ത്രങ്ങള്‍ * ജലം * നീലച്ചിത്രം * ലീല
₹230.00 ₹205.00
പാതിരാ
നടത്തം
ഗ്രേസി
സ്തീവാദകഥകളുടെ പൊതുധാരയില്‍ നിന്ന് മാറി സഞ്ചരിക്കുന്ന കഥകളാണ് ഗ്രേസിയുടേത്. ജീവിതാവസ്ഥകളെ ഉള്‍ക്കണ്ണുകൊണ്ട് നോക്കിക്കണ്ട് നേരിന്റെ ഭാഷയില്‍ ആവിഷ്കരിക്കാനാണ് ഈ കഥാകാരിക്ക് താത്പര്യം. അതുകൊണ്ടുതന്നെ തികച്ചും വ്യക്തിനിഷ്ഠമായ ജീവിതക്കാഴ്ചകളാണ് ഈ കഥകളിലെമ്പാടും നിറഞ്ഞുനില്ക്കുന്നത്. നര്‍മ്മത്തിന്റെ സ്പര്‍ശം ഗ്രേസിയുടെ കഥകള്‍ക്ക് സവിശേഷമായ ഒരു ആത്മചൈതന്യം പകരുന്നുണ്ട്. കൈയടക്കവും ലാളിത്യവുമാണ് ഈ കഥകളുടെ മുഖമുദ്ര. ഒരു നിധിയുടെ കഥ, ഹാ! ജീവിതമേ!, കളിയൊച്ച, അപ്പന്റെ സുവിശേഷം, ലോസ്റ്റ് ആന്‍ഡ് ഫൗണ്ട്, വെട്ടിക്കല്‍ ഔസേപ്പ് മകള്‍ തെരേസ, അമ്മക്കുറിപ്പുകള്‍, എള്ളെണ്ണയുടെ മണം തുടങ്ങി 15 ചെറുകഥകള്‍.
₹150.00 ₹135.00
മലയാളത്തിന്റെ
പ്രണയ
കഥകള്‍
എഡിറ്റര്‍: വി.ആര് സുധീഷ്
പ്രണയത്തിന്റെ ഈശ്വരവചനങ്ങള്‍ പറയുന്പോള്‍ ആത്മാവില്‍ നാം വിശുദ്ധരാണ്. കരളില്‍ ചോരയുടെ നിറം മാറുന്നതാണ് പ്രണയം. മധുരിക്കുന്ന കാഞ്ഞിരമായും കയ്ക്കുന്ന അമൃതമായും അതിനെ വായിക്കാം. കുടമാറ്റങ്ങള്‍ അനവധിയാണ് പ്രണയത്തിന്. ഏത് രസതന്ത്രശാലയിലാണ് അതിന്റെ തിളച്ചുപൊങ്ങുന്ന ലായനിയെന്ന് നാം അറിയുന്നില്ല. അസ്വസ്ഥപ്പെടുത്തുന്ന ഒരു വ്യവസ്ഥയിലേക്ക്, ഏതോ മഴക്കാടുകളിലേക്ക് ആരോ നമ്മെ നാടുകടത്തുകയാണ്. ബഷീര്‍, കാരൂര്‍, മുട്ടത്തുവര്‍ക്കി, മാധവിക്കുട്ടി, ടി. പത്മനാഭന്, എം. ടി. വാസുദേവന്‍ നായര്‍, എം. മുകുന്ദന്, പി. പത്മരാജന്, എന്‍. മോഹനന്, സക്കറിയ, പുനത്തില്‍ കുഞ്ഞബ്ദുള്ള, ജോണ്‍ എബ്രഹാം, സി.വി. ബാലകൃഷ്ണന്… ഏതു തലമുറയെയും മോഹിപ്പിക്കുന്ന പ്രണയകഥകളുടെ അപൂര്‍വ്വ സമാഹാരം.
₹399.00 ₹359.00
ഇ.എം.എസ്സും
പെണ്‍കുട്ടിയും
ബെന്യാമിന്
വര്‍ത്തമാനകാലം സ്വീകരിച്ച സാന്ദ്രമായ എഴുത്ത്. സ്നേഹത്തിന്റെ തുടിപ്പുകളെ സ്വപ്നം കാണുന്ന കഥാപാത്രങ്ങള്‍. വ്യക്തിബന്ധങ്ങളുടെ വൈരുദ്ധ്യ ങ്ങളിലും പ്രവാസജീവിതങ്ങളിലും പെട്ടുഴലുന്ന പ്രാണന്റെ ആവിക്കപ്പലുകളില്‍ സുഖദസഞ്ചാര ത്തിനു ക്ഷണിക്കുന്ന കഥകള്‍. പുതിയ കഥയുടെ മൗലിക സാന്നിധ്യം.
₹150.00 ₹135.00
ബാപ്പു
എന്റെ
അമ്മ
മനു ഗാന്ധി
പരിഭാഷ: ശ്രീകുമാരി രാമചന്ദ്രന്
അവതരണം: ശ്രീകാന്ത് കോട്ടക്കല്‍
മഹാത്മാഗാന്ധി തന്റെ ഊന്നുവടികള്‍ എന്നായിരുന്നു മനു ഗാന്ധിയെയും അഭയേയും വിളിച്ചിരുന്നത്. മഹാത്മാവിന്റെ അവസാനകാലങ്ങളില്‍ അദ്ദേഹത്തിന്റെ ഇരുവശത്തും അവര്‍ ഉണ്ടായിരുന്നു. അദ്ദേഹം വെടിയേറ്റ് വീഴുമ്പോഴും ഗാന്ധിയുടെ ബന്ധുകൂടിയായ മനു ഗാന്ധി എഴുതിയ ഈ ചെറുകഥയിലൂടെ കടന്നുപോകുമ്പോള്‍ ഗാന്ധി എന്ന മനുഷ്യന്റെയും മഹാത്മാവിന്റെയും ഏറ്റവും അടുത്ത ചിത്രം ലഭിക്കുന്നു. അപൂര്‍വമായ ഒരു സമരകാലത്തിന്റെയും ജീവിതത്തിന്റെയും നേരനുഭവങ്ങളില്‍ നാം ചെന്ന് തൊടുന്നു.
₹100.00 ₹90.00
നിഷ്കളങ്കയായ
എരന്ദിരയുടെയും
അവളുടെ ഹൃദയശൂന്യയായ
വല്യമ്മച്ചിയുടെയും
അവിശ്വസനീയമായ കദനകഥ
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്
വിവര്‍ത്തനം: അയ്മനം ജോണ്‍
നൊബേല്‍ സമ്മാനജേതാവായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ ഏഴ് ചെറുകഥകളുടെ സമാഹാരം. ആശ്ചര്യത്തോടെയും സന്ദേഹത്തോടെയുമല്ലാതെ കടന്നു പോകാനാകാത്തവിധം മനോഹരമായ ഈ കഥകള്‍ മാര്‍കേസിന്റെ ഉജ്ജ്വലമായ രചനാശൈലിയുടെ തെളിവുകളാണ്. ദൈനംദിന ജീവിതത്തിന്റെ വിശദാംശങ്ങള്‍ക്കിടയില്‍ മാന്ത്രികതയും സന്തോഷവും ഏകാന്തതയും ദൈന്യതയുമെല്ലാം മാറി മറിയവേ പ്രണയംപോലെതന്നെ തീക്ഷ്ണമാകുന്നു മരണവും. സത്യത്തിന്റെയും മിഥ്യയുടെയും അതിരുകള്‍ക്കപ്പുറത്തുള്ള ഒരു സര്‍റിയലിസ്റ്റ് ലോകത്തേക്ക് വായനക്കാരെ കൂട്ടികൊണ്ടു പോകുകയാണിവ.
₹199.00 ₹179.00
യമധര്‍മ്മം
ടിയെസ് വി ടി.എസ്
ശിഥിലമായിക്കൊണ്ടിരിക്കുന്ന മാനുഷികമൂല്യങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈ സമാഹാരത്തിലെ ഓരോ കഥയും. നിസ്സഹായരായ മനുഷ്യജീവിതങ്ങളെ അവഗണനയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടു മുന്നേറുന്ന അധികാരവര്‍ഗ്ഗത്തിന്റെ മുഖത്തേക്ക് ചോദ്യശരങ്ങള്‍ തൊടുക്കുന്നുണ്ട് കഥാകൃത്ത് ബന്ധങ്ങളുടെ നിരര്‍ത്ഥകതയും നൊമ്പരങ്ങളുടെ നെടുവീര്‍പ്പും നിസ്സംഗതയുടെ മുഖംമൂടിയും അണിഞ്ഞ് അരങ്ങില്‍ വേഷം ആടിത്തീര്‍ക്കുന്ന മനുഷ്യജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍ പേറുന്ന കഥകള്‍.
₹280.00 ₹250.00
വേട്ടയിറച്ചിയും
കുറെ
കഥകളും
മോണ്‍സി കെ മാണി
ഒന്‍പതു കഥകള്‍ ചേര്‍ത്ത് തുന്നിയെടുത്ത ഈ സമാഹാരം മലയാളത്തിലെ മാറിവരുന്ന ഭാവുകത്വം വിളംബരം ചെയ്യുന്ന കഥകളാല്‍ സമ്പന്നമാണ്. ഓരോ കഥയുടേയും പാരായണം ജീവിതത്തെ സംബന്ധിച്ച് നവീനമായ ഒരു വെളിപാടിലേക്ക് വായനക്കാരനെ നയിക്കാന്‍ പര്യാപ്തമാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ വിഖ്യാത നോവലിസ്റ്റ് ആയ ജെയിംസ് ജോയ്സ് ആണ് അനുവാചകനില്‍ സംഭവിക്കുന്ന നവീനമായ ഉള്‍ക്കാഴ്ചയെ എപ്പിഫനി അഥവാ വെളിപാട് എന്ന വാക്ക് ഉപയോഗിച്ച് വിശേഷിപ്പിച്ചത്. പല കഥകളും ഫാന്റസിക്കും റിയാലിറ്റിക്കും ഇടയിലൂടെ സഞ്ചരിച്ച് വായനക്കാരനെ വിശുദ്ധീകരിക്കുന്ന ഒരു അനുഭവം സമ്മാനിക്കുന്നു…..
₹160.00 ₹144.00
കാളി
അശ്വതി ശ്രീകാന്ത്
കണ്ടുമറന്നതോ, പറഞ്ഞുപിരിഞ്ഞതോ ആയ പെണ്‍ജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകള്‍, അഥവാ ഉള്ളില്‍ ഇപ്പോഴും തോര്‍ന്നിട്ടില്ലാത്ത സ്വപ്നസന്നിഭമായ മഴപ്പെയ്ത്തുകള്‍. സകല പെണ്‍ഭാവങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒമ്പത് കഥകള്‍.വായനക്കാര്‍ ഹൃദയത്തിലേറ്റിയ ‘ഠാ’ യില്ലാത്ത മുട്ടായികള്‍, മഴയുറുമ്പുകളുടെ രാജ്യം തുടങ്ങിയ കൃതികളിലൂടെ ശ്രദ്ധേയയായ അശ്വതി ശ്രീകാന്തിന്റെ ഏറ്റവും പുതിയ പുസ്തകം.
₹180.00 ₹160.00
മലയാളത്തിലെ
ദലിത്
ചെറുകഥകള്‍
സമാഹരണം: എം.ആര് രേണുകുമാര്‍
തങ്ങളുടെ ജീവിതവും സാഹിത്യവും സ്വാഭാവികമായും കുറവുകളില്ലാതെയും മുഖ്യധാരയുടെ ഭാഗമാകാതെയും പോയതുകൊണ്ടാണ് ദലിതര്‍ക്ക് അവരുടെ ജീവിതത്തിന്റെയും സാഹിത്യത്തിന്റെയും സവിശേഷതകളുമായി രംഗത്ത് വരേണ്ടിവന്നത്. മുഖ്യധാര പലപ്പോഴും അഭിപ്രായപ്പെടുകയും ചിന്തിക്കുകയും ചെയ്യുന്നതുപോലെ അവര്‍ വിഭാഗീയമായി ഇടപെടുകയോ എഴുതുകയോ അല്ല ചെയ്യുന്നത്. മറിച്ച് എഴുതപ്പെടാതെപോയ തങ്ങളുടെ ജീവിതവും പ്രാതിനിധ്യവും ചരിത്രത്തില്‍ അടയാളപ്പെടുത്തി സാമൂഹ്യ ഇടങ്ങള്‍ ജനാധിപത്യവല്‍ക്കരിക്കുകയാണ്. പാരമ്പര്യേതരമായ സാമൂഹിക-രാഷ്ട്രീയ ഉള്ളടക്കത്തോടെ സ്വന്തം ഭൂതകാലത്തെ വീണ്ടെടുക്കുകയും വര്‍ത്തമാനത്തെ നിര്‍ണയിക്കുകയുമാണ്.
₹599.00 ₹539.00
തിരുവിളയാടല്‍
ഉണ്ണി ആര്
അതിശയിപ്പിക്കുന്ന രചനാതന്ത്രത്തിലൂടെ നവീന ഭാവുകത്വത്തെ തൊട്ടുണര്‍ത്തുന്ന എട്ട് ചെറുകഥകള്‍. അഭിജ്ഞാനം, നടപ്പന്‍നിഴല്‍, ചിന്താഭൂതം, നാമിങ്ങറിയുവതല്പം, സ്വയംഭാഗം, തിരുവിളയാടല്‍, പുസ്തകം, പൂക്കള്‍, മറ
₹120.00 ₹108.00
ആനപ്പൂട
വൈക്കം മുഹമ്മദ് ബഷീര്‍
ബഷീര്‍കൃതികളിലുടനീളം ദൃശ്യമാകുന്ന അതിശക്തമായ ഒരന്തര്‍ധാരയുണ്ട്. അത് സ്നേഹത്തിന്റേതാണ്. സൂഫിയും സന്ന്യാസിയുമായിരുന്ന ഈ എഴുത്തുകാരന്റെ ഹൃദയത്തില്‍നിന്ന് വിനിര്‍ഗ്ഗളിക്കുന്ന മഹത്തായ ഈ വികാരം മനുഷ്യനെ മാത്രമല്ല സര്‍വ്വചരാചരങ്ങളെയും അതിന്റെ ഗാഢാശ്ലേഷത്തില്‍ വരിഞ്ഞുകെട്ടുന്നു.
₹170.00 ₹153.00
കുട്ടന് ആശാരിയുടെ
ഭാര്യമാര്‍
എം മുകുന്ദന്
നാട്ടിലെ സമ്പന്നരുടെയെല്ലാം വലിയ വീടുകള്‍ പണിയുന്ന കുട്ടനാശാരി നാട്ടുകാരുടെ മുഴുവന്‍ ആരാധനാപാത്രമായിരുന്നു. അയാള്‍ നീലം മുക്കി വെളുപ്പിച്ച ഡബിള്‍ മുണ്ട് ഉടുത്തും പാന്റിട്ടും നടന്നു. അയാളോടുള്ള പെണ്ണുങ്ങളുടെ ആരാധനയില്‍ അസൂയ പൂണ്ട ആണുങ്ങള് അയാളെ ദുബായിലേക്കു പറഞ്ഞയക്കാന്‍ നോക്കിയെങ്കിലും അയാള്‍ അതിനു സമ്മതിക്കാതെ രണ്ടു പെണ്ണുങ്ങളെ കെട്ടി നാട്ടില്‍ത്തന്നെ കൂടി. അതോടെ നാട്ടിലെ കെട്ടിലമ്മമാര്‍ക്ക് അയാളോട് കൂടുതല്‍ ആരാധനയായി-നാട്ടിന്‍പുറങ്ങളിലെ ജീവിതങ്ങളിലൂടെ സരളമായി കഥ പറയുമ്പോഴും ആ സാരള്യത്തിലും രാഷ്ട്രീയ ധ്വനികള്‍ നിറയുന്ന ആറു കഥകളുടെയും ഒരു ആദ്യകാല കഥയുടെയും സമാഹാരം.
₹160.00 ₹144.00
സ്വാതന്ത്ര്യസമര
കഥകള്‍
ബഷീര്‍
ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സജീവമായി പോരാടിയ പ്രതിബദ്ധതയുള്ള എഴുത്തുകാരില്‍ വൈക്കം മുഹമ്മദ് ബഷീര്‍ നിത്യസ്മരണീയനാണ്. സ്വാതന്ത്ര്യസമര പോരാളി എന്ന നിലയിലുള്ള ബഷീറിന്റെ മുഴുകലില്‍നിന്ന് പരോക്ഷമായി പൊന്തിവന്നവയാണ് അദ്ദേഹത്തിന്റെ കഥകളില്‍ ചിലതെങ്കിലും. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കുവേണ്ടിയും, മുഴുവന്‍ ജനങ്ങളോടുമാണ് ഈ കഥകള്‍ സംസാരിക്കുന്നത്. ബഷീറിന്റെ സ്വന്തം അനുഭവങ്ങളും ഈ കഥകളിലേക്ക് തുളഞ്ഞുകയറുന്നതായി കാണാം. ജന്മദിനം, ടൈഗര്‍, ഒരു ജയില്‍പുള്ളിയുടെ ചിത്രം, അമ്മ, പോലീസുകാരന്റെ മകള്‍, കൈവിലങ്ങ്, ഒരു മനുഷ്യന്, ഇടിയന് പണിക്കര്‍, പഴയ ഒരു കൊച്ചുഗ്രാമം, മതിലുകള്‍, കമ്മ്യൂണിസ്റ്റ് ഡെന്‍, വത്സരാജന്‍, എന്റെ വലതുകൈ, പ്രതിമ എന്നീ 14 കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും ബഷീറും തമ്മിലുള്ള ബന്ധത്തിന്റെ നാനാവശങ്ങളെയും വിശകലനം ചെയ്യുന്ന, ഡോ. ആര്.ഇ. ആഷറിന്റെ അവതാരിക ഈ ഗ്രന്ഥത്തിന് പൂര്‍ണ്ണത നല്കുന്നു.
₹230.00 ₹207.00
കഥകള്‍
കെ.ആര് മീര
പുതിയ കഥയ്ക്ക് ഉള്ളുറപ്പും പേശീബലവും നല്കിയ ആഖ്യാനം കൊണ്ട് വായനക്കാരുടെ സുസ്ഥിരധാരണകളെ അട്ടിമറിക്കുന്ന കഥകളാണ് കെ ആര് മീരയുടേത്. ലോകത്തോടും കാലത്തോടും കലഹിച്ചുകൊണ്ട് പാരമ്പര്യത്തോടും അധികാരത്തോടും പോരാടിക്കൊണ്ട് കലാപം സൃഷ്ടിക്കുന്ന കഥാപാത്രങ്ങളാണ് അതിലുള്ളത്. എഴുത്തില്‍ പുതിയൊരു ഒഴുക്കിന്റെ ശക്തിസ്രോതസ്സാകുന്ന അവരുടെ മുഴുവന്‍ കഥകളും സമാഹരിച്ച പുസ്തകമാണ് കഥകള്‍: കെ.ആര്.മീര.
₹440.00 ₹395.00
ബന്ധനം
എം.ടി വാസുദേവന്‍ നായര്‍
ബന്ധനം, ഭീരു, നീലക്കുന്നുകള്‍, മുള്‍ക്കിരീടം, ശാന്തിപര്‍വം- ആത്മാവിനെ ചൈതന്യവത്താക്കുന്ന അഞ്ചു കഥകളുടെ സമാഹാരം.
₹100.00 ₹90.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us