രംഗമണ്ഡപം
എസ്.കെ പൊറ്റെക്കാട്ട്
മനുഷ്യമനസ്സിനുള്ളിലെ അജ്ഞാത ദേശങ്ങളുടെ ഭൂപടം വരയ്ക്കുകയും അതിനു നിറംചേര്‍ക്കുകയുമാണ് ഈ കഥകള്‍. അങ്ങനെ മാനുഷതയുടെ ‘സഞ്ചാരസാഹിത്യ’മായി ഇത് പരിണമിക്കുന്നു. നമുക്ക് അപരിചിതവും അഗമ്യവുമായി തോന്നുന്ന ഭൂഭാഗങ്ങളില്‍നിന്ന് വിചിത്രസ്വഭാവികളായ മനുഷ്യരുടെ കാലടിപ്പാടുകള്‍ പൊറ്റെക്കാട്ട് ഇതില്‍ കണ്ടെത്തുന്നു. വിഷാദഗാഥകളും വീരേതിഹാസങ്ങളും ഇവിടെ കരയും കടലുമായി അതിരുകള്‍ തീര്‍ക്കുന്നു. സാമൂഹികയാഥാര്‍ഥ്യത്തിന്റെ ഒരു പരിച്ഛേദമാണ് ആഖ്യാനചാരുതയോടെ, കാല്പനികലാവണ്യത്തോടെ ഇവിടെ ചുരുള്‍നിവരുന്നത്.
₹100.00 ₹95.00
ടുലു
നാടന്‍ കഥകള്‍
ടുലു റോസ് ടോണി
എഴുത്തിലെ ഈ തച്ചത്തിക്കറിയാം രസമെന്തെന്ന്. ആ രസവിദ്യയാണ് നമ്മളെ ടുലുവിന്റെ എഴുത്തിലേക്ക് ചേര്‍ത്തു നിര്‍ത്തുന്നത്. ഇതാ മുന്നിലൊരു എഴുത്തു കാരി. മുടിയഴിച്ചിട്ട വാക്കുകളാല്‍ പെണ്ണൊരുത്തി! – ഉണ്ണി ആര്.
₹160.00 ₹144.00
ആവര്‍ത്തനം
പ്രീതി ചിറ്റടിമേല്‍
മഞ്ഞും, മഴയും, കാറ്റും വെയിലുമേറ്റുറങ്ങുന്ന, പ്രതീക്ഷ കണ്ടു വീണ്ടുമുണരുന്ന ഭൂമിയില്‍ ആവര്‍ത്തിക്കപ്പെടുന്ന ”ആവര്‍ത്തനങ്ങള്‍! പുതുചിരികളിലും, പഴങ്കരച്ചിലുകളിലും അഴുകിച്ചേര്‍ന്ന രക്തത്തിന്റെ, മാംസത്തിന്റെ, മജ്ജയുടെ, തുടിച്ച- നിലച്ച- തുടുത്ത ഹൃദയങ്ങളുടെ ആവര്‍ത്തനങ്ങള്‍..
അസ്തിത്വത്തിന്റെ ‘ചാരനിറം’ ബാക്കിവയ്ക്കുവാന് വീണ്ടും ആവര്‍ത്തിക്കപ്പെടേണ്ട ജനിമൃതികളുടെ ആവര്‍ത്തനങ്ങള്‍. അര്‍ത്ഥശൂന്യമായ യാത്രയില്‍ നമുക്കുമീതെ ആകാശമേഘങ്ങള്‍ ഉരുണ്ടുകൂടുന്നു, കേള്‍ക്കാത്ത സ്നേഹത്തിന്റെ തേങ്ങലുകള്ക്കുമീതെ അലച്ചുപെയ്യുന്ന പേമാരിയായി വീണ്ടും മണ്ണില്‍ പൊഴിയുന്നു.
₹150.00 ₹135.00
ഉസ്താദ്
എംബാപ്പെ
മുഖ്താര്‍ ഉദരംപൊയില്‍
അവതാരിക: സജയ് കെ.വി
അനുബന്ധം: റഫിക്ക് തിരുവള്ളൂര്‍
ഗ്രാമജീവിതത്തിന്റെ വിശുദ്ധിയും നിഷ്കളങ്കതയും നാട്ടുഭാഷയുടെ പകിട്ടില്‍ കോര്‍ത്തെടുത്ത കഥകളുടെ ലോകമാണ് മുഖ്താര്‍ ഉദരംപൊയിലിന്റേത്. മലബാറിലെ മുസ്ലിം സാമൂഹിക ജീവിത പരിസരം അതിന്റെ തനിമയില്‍ കോറിയിടുന്ന ആഖ്യാന ചാരുത ഇവയെ മികച്ച വായനാനുഭവമാക്കി മാറ്റുന്നു. സമകാലിക സാഹചര്യത്തില്‍ രാഷ്ട്രീയമായ മറുവായന കൂടി സാധ്യമാക്കുന്ന എഴുത്തുകള്‍. ഏറനാടന്‍ വാമൊഴിച്ചന്തത്തില് കുറുക്കിയെടുത്ത എട്ടു കഥകള്‍.
₹170.00 ₹153.00
എം. സുധാകരന്റെ
തിരഞ്ഞെടുത്ത
കഥകള്‍
എം. സുധാകരന്
അനുഭവങ്ങളെ പ്രതിരൂപങ്ങളായി കാണാനും അപഗ്രഥിക്കുവാനുമാണ് സുധാകരന് ശ്രമിക്കുന്നത്. അതുകൊണ്ട് കഥകള്‍ ഇടയ്ക്ക് ചോദ്യങ്ങളായിത്തീരുന്നു. സമാനഹൃദയരുമായുള്ള സംവാദങ്ങളായും ചിലപ്പോള്‍ മാറുന്നു. – എം.ടി. വാസുദേവന്‍ നായര്‍
മഹാവ്യഥകളും ഉന്മാദങ്ങളും രതിയും പകയും സ്നേഹവും മരണഭയവുമെല്ലാം തുറന്നിടുന്ന ഏതേതു വഴികളിലൂടെ സഞ്ചരിച്ചാലും കത്തിയാളുന്ന മനുഷ്യയാഥാര്ത്ഥ്യങ്ങളില് എത്തിച്ചേരുന്ന കഥകള്‍. ബെനഡിക്റ്റ് സ്വസ്ഥമായുറങ്ങുന്നു, ഭൂമിയിലെ നിഴലുകള്‍, ചില മരണാനന്തരപ്രശ്നങ്ങള്, എന്നാല്‍ നിര്‍ണ്ണയം ഇപ്രകാരം, സായാഹ്നം, വംശപരമ്പരകള്‍, രണ്ടു കുന്നുകള്‍, കുളപ്പടവുകള്‍, വെയില്, നീതിയുടെ തുലാസ്സ് തുടങ്ങി, എം. സുധാകരന് എഴുതിയ നൂറിലേറെ കഥകളില്‍നിന്നും തിരഞ്ഞെടുത്ത മുപ്പത്തിയൊന്നു കഥകളുടെ സമാഹാരം.
₹320.00 ₹288.00
യാത്രയിൽ
വിരിഞ്ഞ
പൂക്കൾ
മിനി രാജേഷ്
നടന്നു പോകുന്ന പെൺവഴികളിലെ പ്രതിബന്ധങ്ങളെ തകർത്തു മുന്നേറുന്ന വർണ്ണവിസ്മയങ്ങളാണ് ഈ കഥാസമാഹാരം. എളുപ്പത്തിൽ കടന്നുപോകാനുള്ളതല്ല സ്ത്രൈണജീവിതത്തിന്റെ വാതായനങ്ങൾ എന്ന് യാത്രയിലുടനീളം കണ്ടെത്തുന്ന പെൺ മനസ്സുകളെ ഓർത്തെടുക്കുകയാണ് കഥാകാരി. തന്റേതായ ഇടത്തിൽ നില്ക്കുമ്പോൾ അവൾ അനുഭവിക്കേണ്ടി വരുന്ന യാതനകളിൽനിന്നും നിവർന്നെഴുന്നേല്ക്കുന്ന അവസ്ഥകളെ ചിത്രീകരിക്കുമ്പോൾ, ഇതാണ് എന്റെ ജീവിതം എന്ന ഉച്ചശബ്ദം വായനക്കാരെ ഉന്മാദത്തിലേക്കെത്തിക്കും.
₹180.00 ₹162.00
ഇലകളുടെ
നൃത്തം
പി.കെ പാറക്കടവ്
‘ചെറുതാണ് സുന്ദരം’ എന്നതിന് നിത്യസാക്ഷ്യമാണ് പാറക്കടവിന്റെ കഥകള്‍. ഈ എഴുത്തുകാരന്റെ കാതുകള്‍ മേഘഗര്‍ജനവും കിളിയൊച്ചയും ഒന്നുപോലെ പിടിച്ചെടുക്കുന്നു. അകം വെന്തുണര്‍ന്ന, ഉറങ്ങാത്ത വാക്കുകള്‍ ഇവിടെ അവിരാമം സംസാരിക്കുന്നു, സംവദിക്കുന്നു. ഭയപ്പുതപ്പിനുള്ളിലെ ലോകത്തിനുമേല്‍ ഇവ നക്ഷത്രപ്പൊട്ടുകള്‍പോലെ കാവല്നില്ക്കുന്നു.
₹90.00 ₹85.00
ജലപ്പന്ത്
എം മഞ്ജു
മനുഷ്യസ്വാതന്ത്ര്യം എന്ന അവസ്ഥയെ, അതിന്റെ സങ്കടങ്ങളെ ഉള്ളില്‍ത്തട്ടും വിധം അവതരിപ്പിക്കുന്ന കഥകളാണ് ഈ സമാഹാരത്തില്‍. ആണ്‍പെണ്‍ ദ്വന്ദ്വങ്ങള്‍ക്കുള്ളില്‍ തളച്ചിടാനാവാത്ത മനുഷ്യജീവിതങ്ങളെ അത്രമേല്‍ ധീരമായാണ് കഥാകാരി അഭിസംബോധന ചെയ്യുന്നത്. പെണ്‍ജീവിതങ്ങളുടെ കുതറിനില്പ് ഈ കാലഘട്ടത്തിന്റെ സവിശേഷത കൂടിയാകുമ്പോള്‍ അങ്ങേയറ്റം സമകാലികമാവുകയാണ് ഈ കഥകള്‍.
₹180.00 ₹162.00
അസീസ്
ബെയ്
അയ്ഫേഷ് ടുഞ്ച്
വിവര്‍ത്തനം: ഇ. മാധവന്
ചരിത്രപരമായി അനവധി മാറ്റങ്ങളിലൂടെ കടന്നുപോയ തുര്‍ക്കിയുടെ രാഷ്ട്രീയ ഭൂമിക നമുക്ക് പരിചിതമായിരിക്കാമെങ്കിലും അവിടത്തെ മനുഷ്യനെ അറിയാന്‍ ആ വിജ്ഞാനം പോരല്ലോ? സാധാരണക്കാരായ തുര്‍ക്കികളെ, മാനവികതയുടെ വെളിച്ചത്തില്‍, അവരുടെ സ്വപ്നങ്ങളിലും സൗന്ദര്യത്തിലും വീരതയിലും ദുര്‍ബ്ബലതയിലും മാനസിക സംഘര്‍ഷങ്ങളിലും പരിചയപ്പെടുത്തുന്ന ആറ് കഥകളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
₹270.00 ₹243.00
ജസ്റ്റ് ഫോര്‍ എ
ഡ്രൈവ്
സിന്ധു അരിമ്പൂര്‍
”സിന്ധു അരിമ്പൂരിന്റെ ഇരുപത്തിയൊന്ന് കഥകളുടെ സമാഹാരമാണിത്. എല്ലാം ചെറിയ കഥകള്‍. കൂട്ടത്തില്‍ നന്നേ ചെറുതുമുണ്ട്. വലുപ്പച്ചെറുപ്പം വെച്ചുള്ള കഥയുടെ പഴയ വര്‍ഗ്ഗീകരണത്തില്‍ ഈ കഥകളെ മിനിക്കഥകളെന്നു വിളിക്കാം. ചെറുതോ വലുതോ എന്നതല്ല കാര്യം. ഏതു പേരിട്ടു വിളിച്ചാലും കഥയുടെ അളവുകോല്‍ മറ്റു ചിലതാണെന്ന് വായനക്കാര്‍ക്കറിയാം. നാലുവരിയില്‍ ചിലപ്പോള്‍ ഒരു സമുദ്രം തിരയാര്‍ക്കും. അപ്രതീക്ഷിത ഭൂവിസ്ഫോടനങ്ങള് സംഭവിക്കും.” – എന്‍ രാജന്
₹100.00 ₹95.00
മഴയെ
ഇങ്ങനേയും
വായിക്കാം
പി.കെ പാറക്കടവ്
ശംഖിൽ സാഗരസംഗീതം മുഴങ്ങുന്നത് പോലെ, മഴയുടെ ഓർമ്മകൾ ഇലകളിൽ നിന്ന് പെയ്യുന്നത് പോലെ, ആകാശം മൗനം മേഘത്തിൽ ഒളിപ്പിച്ചു വെച്ചതുപോലെ പി.കെ പാറക്കടവ് കഥകൾ എഴുതുന്നു.
₹120.00 ₹108.00
അഭൗമിക
നീന ആറ്റിങ്ങൽ
പ്രമേയ സ്വീകരണത്തിലും പരിചരണത്തിലും ഒതുക്കത്തിലും മുഴക്കങ്ങൾ സൃഷ്ടിക്കുന്നതിനും ഭാഷയുടെ സമുചിത സാന്ദ്രതയിലും നിയന്ത്രണത്തിലും നീന ആറ്റിങ്ങൽ മലയാള കഥാ ലോകത്ത് തനിക്കവകാശപ്പെട്ട ഇരിപ്പിടം സ്വന്തമാക്കുക തന്നെ ചെയ്യും. ആസ്ഥാനാരോഹണത്തിന് അധികകാലം ആവശ്യമില്ല എന്നുകൂടി ഭവിഷ്യദർശനം നടത്താൻ ഞാൻ ധൈര്യപ്പെടുന്നു. അഭൗമിക എന്ന ഈ കഥാസമാഹാരം ഒരു കഥാകാരിയുടെ വാഗ്ദാനം ചെയ്യപ്പെട്ട ജൈത്രയാത്രയുടെ നന്ദിയാണെന്നും ഞാൻ വിശ്വസിക്കുന്നു. – കെ ജയകുമാർ
₹240.00 ₹216.00
പ്രത്യാശയുടെ
മുനമ്പ്
ശോഭ ജ്വാല
ഒരു പെണ്മനസ്സിന്റെ തുടിപ്പുകള്‍ക്ക് എത്ര ആഴവും അനുഭവസാന്ദ്രതയും കൈവരി ക്കാന്‍ കഴിയുമെന്ന് ഈ ചിമിഴുകള്‍ തെളിയി ക്കുന്നു. ഒരു ജീവിതത്തിന്റെ മുഴുവന്‍ ഉപ്പും കയ്പ്പും ചവര്‍പ്പും മധുരവും ആറ്റിക്കുറുക്കി അവതരിപ്പിക്കുന്ന ഈ രചനകള്‍ ഒരു തുടക്ക ക്കാരിയുടേതാണെന്ന് വിശ്വസിക്കാന്‍ പ്രയാ സം. ഭാഷയുടെ സ്വരസ്ഥാനങ്ങളും ദൃശ്യങ്ങ ളുടെ നിറച്ചേരുവകളും ആശയവിന്യാസത്തി ലെ ഭാവനിറവും പറച്ചിലിലെ നിഷ്കളങ്കത യും ജന്മവാസനക്കും സര്വ്വജീവസഹാനുഭൂ തിക്കും തികഞ്ഞ തെളിവായി ഇരിക്കുന്നു. – സി. രാധാകൃഷ്ണന്
₹150.00 ₹135.00
കുന്നുകയറി
ചെല്ലുമ്പോള്‍
പി സുരേന്ദ്രന്
‘വാദ്യോപകരണത്തിന്റെ തന്ത്രികളെ അയച്ചുകെട്ടിയാല്‍ ശബ്ദം തീരെ കേള്‍ക്കാതിരിക്കുമെന്നും, മുറുക്കിക്കെട്ടിയാല്‍ അവ പൊട്ടിപ്പോകുമെന്നും ഗൗതമബുദ്ധന് പറഞ്ഞു. ശ്രുതിക്കു പാകമാക്കിക്കെട്ടിയ തന്ത്രികളാണ് ഈ ചെറിയ കഥകള്‍.” – കെ.പി. രമേഷ്
ധ്യാനസാന്ദ്രവും ജ്ഞാനനിര്‍ഭരവുമായ ഹൈക്കുകള്‍പോലെ ഒരു പിടി കുറുങ്കഥകള്‍. ഏതോ മനുഷ്യരുടെ വെന്ത ഇറച്ചിയും ഏതോ സസ്യങ്ങളുടെ കരിഞ്ഞ വേരും ഈ കഥാകാചങ്ങളിലൂടെ വെളിപ്പെടുന്നു. വിയര്‍പ്പിന്റെയും മണ്ണിന്റെയും തീക്ഷ്ണ ഗന്ധം ഈ രന്ധ്രങ്ങളിലൂടെ വമിക്കുന്നു. വലുതോളം വളരുന്ന, വലുതിനേയും അതിശയിക്കുന്ന ചെറുതിന്റെ സൗന്ദര്യവും പൂര്‍ണതയും പ്രസരിപ്പിക്കുന്ന കഥകളുടെ അപൂര്‍വസമാഹാരം
₹100.00 ₹95.00
കുന്നുകയറി
ചെല്ലുമ്പോള്‍
പി സുരേന്ദ്രന്
‘വാദ്യോപകരണത്തിന്റെ തന്ത്രികളെ അയച്ചുകെട്ടിയാല്‍ ശബ്ദം തീരെ കേള്‍ക്കാതിരിക്കുമെന്നും, മുറുക്കിക്കെട്ടിയാല്‍ അവ പൊട്ടിപ്പോകുമെന്നും ഗൗതമബുദ്ധന് പറഞ്ഞു. ശ്രുതിക്കു പാകമാക്കിക്കെട്ടിയ തന്ത്രികളാണ് ഈ ചെറിയ കഥകള്‍.” – കെ.പി. രമേഷ്
ധ്യാനസാന്ദ്രവും ജ്ഞാനനിര്‍ഭരവുമായ ഹൈക്കുകള്‍പോലെ ഒരു പിടി കുറുങ്കഥകള്‍. ഏതോ മനുഷ്യരുടെ വെന്ത ഇറച്ചിയും ഏതോ സസ്യങ്ങളുടെ കരിഞ്ഞ വേരും ഈ കഥാകാചങ്ങളിലൂടെ വെളിപ്പെടുന്നു. വിയര്‍പ്പിന്റെയും മണ്ണിന്റെയും തീക്ഷ്ണ ഗന്ധം ഈ രന്ധ്രങ്ങളിലൂടെ വമിക്കുന്നു. വലുതോളം വളരുന്ന, വലുതിനേയും അതിശയിക്കുന്ന ചെറുതിന്റെ സൗന്ദര്യവും പൂര്‍ണതയും പ്രസരിപ്പിക്കുന്ന കഥകളുടെ അപൂര്‍വസമാഹാരം
₹100.00 ₹95.00
പെണ്‍ട്രയാര്‍ക്കി
അര്ജുന് അടാട്ട്
ചിലര്‍ രക്തദാഹികളാണ്. അവര്‍ക്ക് പെണ്ണ് അലറിക്കരയണം. ഇഷ്ടമില്ലാതെ വഴങ്ങണം. ചോര കാണണം. പന്ത്രണ്ടാം വയസ്സില്‍ മുറിഞ്ഞ് ചോര യൊലിച്ച മായ പിന്നെ പലര്‍ക്കും ഇഷ്ടമില്ലാതെ വഴങ്ങി, പലവുരു തുന്നിച്ചേര്‍ത്ത തുന്നിക്കെട്ടലുകള്‍ പൊട്ടി അലറിവിളിച്ച് ചോരയൊലിച്ച് കിടന്നത് പല തവണ അവള് കാഴ്ചയിലും കച്ചവടത്തിലും നിത്യകന്യകയായിരുന്നു.
₹130.00 ₹115.00
മുരുകന്റെ
രാത്രി
യാത്രകള്‍
വിശ്വനാഥന് പി.വി.
‘മുരുകന്റെ രാത്രി യാത്രകള്‍’ എന്ന വിശ്വനാഥന്റെ പുതിയ കഥാസമാഹാരത്തിലെ കഥകളില്‍, കഥാതന്തു കടന്നുപോകുന്ന വഴികളില്‍ എനിക്കു കാണാന്‍ കഴിഞ്ഞ സാമ്യമാണ് എന്നെ വഴിനടത്തിയത്. കഥകള്‍ പതിനൊന്നാണെങ്കിലും മൂന്നു തരം അന്തര്‍ധാരകള്‍ അവയില്‍ കണ്ടെത്താനാകും. തികച്ചും വൈയക്തികമായ അനുഭവതലമാണ് അതിലൊന്ന്. ഭ്രമാത്മകമായതോ (Fantasy) അതിന്റെ സ്പര്‍ശമുള്ളതോ ആയ തലമാണ് മറ്റൊന്ന്. സമൂഹത്തിന്റെ ഉള്‍പ്പിരിവുകള്‍ക്കു ള്ളിലൂടെ നമ്മെ കൊണ്ടുപോകുന്നതാണ് മൂന്നാമത്തേത്.
മറ്റൊരാളുടെ ആസ്വാദനം ഇതേപാതകള് പിന്തുടര്‍ന്നാകണമെന്നേയില്ല. പക്ഷേ, വായിക്കുന്നവരൊക്കെയും യോജിക്കുമെന്ന് വിശ്വാസമുള്ള ഒരു കാര്യമുണ്ട്- ആഴത്തിലും പ്രതലത്തിലും സഞ്ചരിക്കാനുള്ള ‘ഇടം’ (Space) തരുന്ന കഥകളാണ് ഈ പുസ്തകത്തില്‍. അതുകൊണ്ടുതന്നെ ‘മുരുകന്റെ രാത്രി യാത്രകള്‍’ നമുക്ക് പ്രിയപ്പെട്ട കഥാസമാഹാരമായിരിക്കും. എസ്. ഹരിശങ്കര്‍ (അവതാരികയില്‍ നിന്ന്)
₹280.00 ₹250.00
മൃഗനയനിയിലെ
മൂഷികന്
മഹേഷ്
സ്വപ്നങ്ങളുടെ നഗരമാണ് മുംബൈ. അതിജീവനമാര്‍ഗം തേടി ഇവിടെയെത്തുന്ന ആള്‍ക്കൂട്ടത്തില്‍ ചുരുക്കം ചിലര്‍ ആഗ്രഹിച്ചതിനെക്കാളേറെ നേടി ജീവിതം ആഘോഷമാക്കുമ്പോള്‍, ഇവരില്‍ വലിയൊരു പങ്കും മോഹഭംഗങ്ങളെ ഉള്‍ക്കൊണ്ട് ദിവസങ്ങള്‍ തള്ളിനീക്കുന്നു. സ്വപ്നസാക്ഷാത്ക്കാരം മരീചികയാണെന്ന തിരിച്ചറിവ് ലഭിക്കുമ്പോഴേക്കും ഒരു തിരിച്ചുപോക്ക് അസാധ്യമാണെന്ന യാഥാര്‍ഥ്യം ഈ മഹാനഗരത്തിന്റെ പോക്കുവരവുകളുമായി പൊരുത്തപ്പെടാന്‍ ഏവരെയും പ്രാപ്തരാക്കുന്നു. പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഈ നിസ്സംഗതയുടെയും നിര്‍വികാരതയുടെയും ചിത്രങ്ങളാണ് ഇവിടം കര്‍മ്മ മണ്ഡലമാക്കിയ മഹേഷ് വരച്ചുകാണിക്കാന്‍ ശ്രമിക്കുന്നത്. മുംബൈയില്‍ ജീവിക്കുന്നവര്‍ക്ക് ഇതില്‍ വിവരിക്കുന്ന സംഭവങ്ങള്‍ സ്വന്തം ജീവിതത്തില്‍ നിന്നുള്ള ചില ഏടുകളായി തോന്നിയേക്കാമെങ്കിലും, പുറമെ നിന്ന് നോക്കുന്നവരുടെ മുന്നില്‍ ഇവിടെ കാണുന്ന കാഴ്ചകള്‍ വായനയുടെ പുതിയ ഒരു ലോകം തുറന്നിടും.
₹160.00 ₹144.00
ചാവുനിലത്തിലെ
പൂക്കള്‍
തോമസ് ചെറിയാന്
തോമസ് ചെറിയാന്റെ ഈപുതിയ പുസ്തകത്തില്‍ സമാഹൃതമായിട്ടുള്ള കഥകളുടെ മുഖ്യസവിശേഷതയായി എടുത്തു പറയുവാന്‍ തോന്നുന്നത്, പ്രമേയകല്പനകള്ക്ക്പൊതുവെയുള്ളസാര്വ്വദേശീയ/സാര്‍വ്വലൗകിക സ്വഭാവമാണ്. അതിനൊപ്പം തന്നെ നേര്‍പരിചയം ഇല്ലെങ്കില്‍ക്കൂടി ആര്ജിതജ്ഞാനംകൊണ്ട്നമുക്കെല്ലാം പരിചിതമായ സ്ഥലരാശികളും മനുഷ്യാവസ്ഥകളുമാണ് ഈ കഥകളില്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത് എന്നതുകൊണ്ട്ദേശവിദേശ ഭിന്നതകള്‍ മറന്നുള്ള വായനയ്ക്ക് വഴങ്ങുന്ന രചനകളുമാണിവ. – അയ്മനം ജോണ്‍
₹170.00 ₹153.00
ദാവീദിന്റെ
ഇരിപ്പിടം
കൃഷ്ണകുമാര്‍ മുരളീധരന്
വാട്സാപ്പ് അറിവുകളുടെ ഒരു വിജ്ഞാനകോശം, മഹാപ്രളയത്തെ അടുക്കാന്‍ തവളരാജാവിന് ഒരു തിരുമുല്ക്കാഴ്ച, അന്താരാഷ്ട്ര ക്രിക്കറ്റിനിടയില്‍ മറഞ്ഞിരിക്കുന്ന ചില അവിശുദ്ധ കളികള്‍, അതിരുകള്‍ക്കപ്പുറത്ത് ഉറക്കമുണര്‍ന്നു നാട് ചുട്ടെരിക്കാന്‍ കാത്തിരിക്കുന്നവര്‍, തലകള്ക്കുമേല് തലകള്‍ ഒട്ടിക്കുന്നവരുടെ മന:ശാസ്ത്രം, അമേരിക്കയും യൂറോപ്പും മതിയാവാഞ്ഞ് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോകുന്ന യുവത്വം, അവര്‍ വിട്ടിട്ടുപോയ വയോധികരുടെ സ്വന്തം നാട്… അങ്ങനെ ഒരുപിടി ഇതിവൃത്തങ്ങള്‍ ഇവിടെ കഥകളാകുന്നു.
₹199.00 ₹179.00
പൊന്നു
തമ്പ്രാന്റെ
ചെണ്ട
രമ്യ ഗായത്രി
തന്റെ ആത്മാവിലുള്ള കഥകള്‍ തന്മയത്തത്തോടെ എഴുതി തീര്‍ത്ത രമ്യ ഗായത്രിയുടെ രചനാ തന്ത്രം അഭിനന്ദനാര്‍ഹമാണ്. വായിച്ചു പോകാന്‍ പ്രേരിപ്പിക്കുന്ന ഒരു ലാളിത്യം ഈ കഥകള്‍ക്കുണ്ട്. ഇനിയും എഴുതാനിരിക്കുന്ന നല്ല കഥകളുടെ ഒരു നാന്ദിയാകട്ടെ ഈ തുടക്കം. _ പെരുമ്പടവം ശ്രീധരന്
₹120.00 ₹105.00
ഇരട്ടപെറ്റ
കഥകള്‍
ഹബീസി
സത്യം നിര്‍മിക്കപ്പെടുകയാണ് നുണ ഫാക്ടറികളില്‍. ആയതിനാല്‍ നാം കേള്‍ക്കുന്നതൊക്കെയും നുണക്കഥകളാവാം. കാണുന്നതെല്ലാം അര്‍ത്ഥസത്യങ്ങളും. കഥകള്‍ തന്നെയാണ് നുണക്കഥകള്‍ക്ക് ഫലപ്രദമായ മറുമരുന്ന്. ഒരു വായനയില്‍ അവസാനിച്ചു പോകാത്ത, തുടര്ച്ചലനങ്ങളുണ്ടാക്കുന്ന കഥകള്‍… പരമ്പരാഗത കഥാ സങ്കല്പങ്ങള് പൊളിച്ചെഴുതുന്ന 42 കഥകളുടെ സമാഹാരമായ ഇരട്ടപെറ്റ കഥകള്‍ ആ ദൗത്യം ഭംഗിയായി നിര്‍വഹിക്കുന്നു.
₹230.00 ₹205.00
സി അയ്യപ്പന്
കഥകള്‍
സമ്പൂര്‍ണം
സാമൂഹികാവസ്ഥയുടെ സങ്കീര്‍ണ്ണതകളെ മനസ്സിലാക്കുന്നതിന് ഉപയുക്തമായ സൂക്ഷ്മഭാഷയും രാഷ്ട്രീയബോധവുംകൊണ്ട് അയ്യപ്പന് കഥകള്‍ വേറിട്ടുനിന്നു. ചരിത്രം അയ്യപ്പന്റെ കഥകളില്‍കടന്നുവന്നിരുന്നത് വായനക്കാരുടെ സാമ്പ്രദായിക ചരിത്രബോധത്തില്‍ ആഴമുള്ള വിള്ളലുകള്‍ സൃഷ്ടിക്കുന്ന ഒരു സാംസ്കാരിക പ്രഹരമായിട്ടായിരുന്നു. പൊതുബോധത്തിന്റെ ആലസ്യങ്ങളെ അതെപ്പോഴും ആക്രമിച്ചുകൊണ്ടിരുന്നു. – ടി.ടി. ശ്രീകുമാര്‍
₹400.00 ₹360.00
തങ്കമ്മ
മാലിക്കിന്റെ
ചെറുകഥകള്‍
അബ്ദുറഹ്മാന് മങ്ങാട്
മലയാള ചെറുകഥയുടെ ചരിത്രത്തില്‍ പല കാരണം കൊണ്ടും വേണ്ടത്ര മുദ്രകളുണ്ടാക്കാന്‍ കഴിയാതെ പോയ മുസ്ലിം പെണ്‍കുട്ടികളുടെ പ്രതിനിധി എന്നതാണ് തങ്കമ്മ മാലിക് എന്ന ചെറുകഥാകൃത്തിന്റെ പ്രസക്തി. ആ കഥകളുടെ പൊതു പ്രത്യേകത അവയുടെ സാമൂഹികോത്പതിഷ്ണു മുഖമാണ്. സമുദായത്തിലും പരിസരത്തും അന്ന് നിലനിന്നിരുന്ന ദുരാചാരങ്ങളെ കഥയില്‍ പൊതിഞ്ഞ് അവതരിപ്പിക്കുകയും വിചാരണ നടത്തുകയും ചെയ്യുക എന്നതായിരുന്നു അവരുടെ രീതി. തങ്കമ്മ മാലിക്കിന്റെ കഥകളുടെ വായന ഒരു കാലഘട്ടത്തിന്റെ നേര്‍ക്കുപിടിച്ച കണ്ണാടി കൂടിയാകുന്നത് അതുകൊണ്ടാണ്.
₹180.00 ₹160.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us