വഴിവിളക്കായി
അറബിക്കഥകള്‍
പ്രൊഫ. മുഹമ്മദ് കുട്ടശ്ശേരി
പൂര്‍വികരുടെ ജീവിതവുമായി ബന്ധപ്പെട്ട ആധികാരിക സ്വഭാവമുള്ളതും അവരുടെ കാലഘട്ടത്തില്‍ നിന്ന് തെരഞ്ഞെടുത്തതുമായ 31 കൊച്ചുകഥകളാണ് ഈ പുസ്തകത്തില്‍. മഹത്തായ ആദര്‍ശങ്ങളും മൂല്യങ്ങളുമടങ്ങിയ ഈ കഥകളത്രയും വായനക്കാര്‍ക്ക് പാഠങ്ങള്‍ നല്കുന്നവയാണ്. അവ മനസ്സില്‍ എന്നും തങ്ങിനില്ക്കാന് പര്യാപ്തമായവയാണ്.
₹145.00 ₹130.00
കഥ
സേതു
ഗ്രാമത്തിലെ മണ്ണിന്റെ മണവും നഗരങ്ങളിലെ തീച്ചൂടും സേതുവിന്റെ കഥകളില്‍ക്കാണാം. മനുഷ്യമനസ്സിന്റെ വ്യത്യസ്ത ഭാവതലങ്ങളെ കഥകളിലേക്ക് കയ്യടക്കത്തോടെ സന്നിവേശിപ്പിക്കുന്ന മാന്ത്രികതയും സേതുവിന് സ്വന്തം. വായനക്കാരെ ആസ്വാദനത്തിന്റെ മായക്കാഴ്ചകളിലേക്ക് കൂടെക്കൂട്ടുന്ന കഥകളുടെ സമാഹാരം.
₹340.00 ₹305.00
1001 രാവുകള്‍
(കഥകള്‍)
സര് റിച്ചാര്‍ഡ് ബര്ട്ടന്
വിവര്‍ത്തനം : കുന്നത്തൂര്‍ രാധാകൃഷ്ണന്
ലോകത്തുടനീളമുള്ള വായനക്കാരെ മാസ്മരികലോകത്തേയ്ക്ക് ആനയിക്കുന്ന കഥകളുടെ സമാഹാരം. സുല്‍ത്താന്റെ വാള്‍മുനയില്‍ നിന്ന് സ്വന്തം തല രക്ഷപ്പെടുത്താന്‍ ഷെഹര്‍സാദ എന്ന ധീരയായ പെണ്‍കുട്ടി ആയിരത്തിയൊന്നു രാവുകളില്‍ നിര്‍ത്താതെ പറഞ്ഞ അത്ഭുതകഥകള്‍. സര് റിച്ചാര്‍ഡ് ബര്ട്ടന് ഇംഗ്ലീഷില്‍ അവിസ്മരണീയമാക്കിയ ലോകോത്തര ക്ലാസിക് കഥകളുടെ ചേതോഹരമായ മലയാള വിവര്‍ത്തനം.
₹250.00 ₹225.00
കഥാശ്വാസം 2
എഡിറ്റര്‍: ബന്ന ചേന്ദമംഗല്ലൂര്‍
കേട്ട് വായിക്കാന്‍ കഥകളുടെ അതുല്യ സമാഹാരം.
കോവിഡ് കാലത്ത് ആരംഭിച്ച ഓഡിയോ പംക്തിയായ ബന്ന ചേന്ദമംഗല്ലൂരിന്റെ കഥാശ്വാസത്തിന് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ലോകമെങ്ങും ആസ്വാദകര്‍ വര്‍ധിച്ചു. കഥകളുടെ ശബ്ദം ചേര്‍ത്ത് കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച കഥാശ്വാസം മലയാള സാഹിത്യചരിത്രത്തില്‍ ശ്രദ്ധേയമായ അടയാളമായി. ഇതില്‍ 54 കഥാകൃത്തുക്കളുടെ 54 കഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളത്തിന് പ്രിയപ്പെട്ട പ്രശസ്ത കഥാകൃത്തുക്കള്‍ക്കൊപ്പം പുതുകഥാകൃത്തുക്കളില്‍ ചിലരും സമാഹാരത്തിലുണ്ട്. എല്ലാ കഥകളുടെയും ഓഡിയോ ക്യു ആര് കോഡ് വഴി കേള്‍ക്കാം.
₹750.00 ₹675.00
കളിക്കാഴ്ച്ചകളുടെ
മരുപ്പച്ചകള്‍
ടി സാലിം
ലോകകപ്പിലെ അറബിക്കഥകള്‍
₹180.00 ₹153.00
കഥാപത്മം
സമാഹരണം: പ്രദീപ് പനങ്ങാട്
1992 മുതല്‍ 2021 വരെ പത്മരാജന് പുരസ്കാരം ലഭിച്ച മുപ്പത് കഥകളുടെ സമാഹാരം. എം.ടി, ടി പത്മനാഭന്, സക്കരിയ, സേതു, എസ് മോഹനന്, ആനന്ദ്, എം മുകുന്ദന്, എന്‍.എസ് മാധവന്, സാറ ജോസഫ്, അഷ്ന, കെ.ആര് മീര, എം സുകുമാരന്‍,, എന്‍ പ്രഭാകരന്, അശോകന് ചരുവില്‍, കെ.പി രാമനുണ്ണി, ഇ സന്തോഷ് കുമാര്‍, സന്തോഷ് എച്ചിക്കാനം, കെ.പി നിര്‍മല്‍ കുമാര്‍, കെ.പി നിര്‍മല്‍ കുമാര്‍, ജി.ആര് ഇന്ദുഗോപന്, അംബികാസുധന് മാങ്ങാട്.
₹420.00 ₹378.00
യാത്രയയപ്പ്
നൗഷാദ് അരീക്കോട്
നൗഷാദ് അരീക്കോടിന്റെ രണ്ടാം ചെറുകഥാ സമാഹാരമാണിത്. ആനുകാലിക സംഭവങ്ങളെ പ്രമേയങ്ങളാക്കിയും വിഭജനവും യുദ്ധവും ബഹുസ്വരതയും മാതൃത്വവും വിഷയങ്ങളുമാവുന്ന ഇരുപത് കഥകളാണിതില്‍. ജീവിതാനുഭവങ്ങളുടെ നേര്‍ചിത്രം വരച്ചുകാട്ടുന്ന ഈ കഥകള്‍ മലയാളിക്ക് മികച്ചൊരു വായനാനുഭവം പകരുമെന്നുറപ്പ്.
₹190.00 ₹170.00
വെയിലില്‍
മഴയില്‍
ഇര്‍ഷാദ്
ഹംസക്കയുടെ വീട്ടിലെ ഫോണ്‍ റിംഗ് ചെയ്യുമ്പോള്‍ മൈമൂനത്ത ”ഇച്ചാലീ” എന്ന് നീട്ടി വിളിക്കും. കേള്‍ക്കാന്‍ ഏറ്റവും ഇഷ്ടമുണ്ടായിരുന്ന വിളിയാണത്, സിനിമയുടെ വിളി. ആ വിളി കേള്‍ക്കുന്നുണ്ടോ എന്ന് കാതോര്‍ത്തിരുന്നത് എത്രയെത്ര ദിവസങ്ങളിലാണ്.
ഇര്‍ഷാദ് എഴുതുന്നു, വെയിലില്‍ നനഞ്ഞും മഴയില്‍ പൊള്ളിയും ജീവിച്ച കാലത്തിന്റെ കഥകള്‍. മോഹ വസ്തുവിനെ ചുറ്റിക്കിടക്കുന്ന ഓര്‍മ്മകളുടെ പുസ്തകം.
₹156.00 ₹130.00
മൂര്‍ദ്ധാവില്‍
കൊത്തുന്ന
പ്രാവുകള്‍
ഡോ. കെ.ബി ശെല്‍വമണി
എം. മുകുന്ദന്റെ രചനാ ലോകം
കഥ, സംഭാഷണം, പഠനം
കഥയും കഥാപാത്രവും വായനക്കാരന് ഏറെ അടുപ്പമുള്ളവരായിരിക്കുമ്പോള്‍ത്തന്നെ അവരുടെ പല രീതികളും അസ്വാഭാവികമായി വരികയും ചെയ്യുന്നു. ഇങ്ങനെ വായനക്കാരെ ഇരട്ടച്ചിന്തയിലേക്ക് വഴിതിരിച്ചുവിടുന്ന രചനാതന്ത്രം മുകുന്ദന്റെ പ്രത്യേകതയാണ്. ലളിതവും സുന്ദരവുമായ രചനയിലേക്ക് അപരിചിതമായ സന്ദര്‍ഭങ്ങള്‍ കടന്നുവരുന്നു. എന്നാല്‍ എഴുത്തിലെ പല രീതികളും വായനയുടെ പൊതുശീലങ്ങളെ മാറ്റിമറിക്കുന്നു.
₹130.00 ₹117.00
ചീങ്കണ്ണ്യാാാാാ…
സ്റ്റോ….
വിനോദ് നീട്ടിയത്ത്
എഴുതിയതെല്ലാം സത്യാണോന്ന് ചോദിച്ച ആ പഴയ കൂട്ടുകാരിക്ക് കൊടുത്ത അതേ മറുപടി ഇവിടെയും ആവര്‍ത്തിക്കുന്നു.’നല്ല മിനുങ്ങുന്ന അലുവക്കഷ്ണം പോലുള്ള നുണകള്‍ക്കുമേല്‍ വിതറിയ പഞ്ചാരത്തരികള്‍പോലെയാണ് ഇതിലെ സത്യം.’
₹270.00 ₹230.00
അഷ്ടമുടിയിലെ
വായനക്കാര്‍
പി.കെ സുധി
ഉള്ളില്‍ക്കയറിയ ആന്‍ഡ്രോസിന് തീവണ്ടി മുറിയൊരു കടല്‍ക്കൊട്ടാരം മാതിരി തോന്നി. വിവിധ തരത്തിലെ പായല്‍പ്പടര്‍പ്പും മീന്‍പറ്റങ്ങളും നിറഞ്ഞ ഒരു കിനാക്കൊട്ടാരം. ചങ്കില് നിറച്ച ഒരുതുള്ളി വായുപോലും അയാള്‍ പുറത്തുവിട്ടില്ല. ഒരു ചെറുകുമിള കൊണ്ടുപോലും അവിടം അലങ്കോലപ്പെടുത്താന്‍ ആ മുതലാളി ആലോചിച്ചതേയില്ല. അവന് നീന്തിനീന്തി നമ്മുടെ കഥാപാത്രങ്ങളുടെ അടുത്തെത്തി, ടൊര്‍ണാടോയും. പിന്നെല്ലാം അതിശയം. പരമ അതിശയം. ടൊര്‍ണാടോ ഇടപെട്ടു. വെള്ളത്തിനുള്ളില്നിന്നും റെയില്‍പ്പെട്ടി താഴെപ്പോയതുപോലെ തിരികെ പൊന്തിവന്നു. അതേ നേരത്തുതന്നെ പാലത്തിലൂടെ രണ്ടുചൂളം വിളിച്ചുവന്ന ബാംഗ്ലൂര്‍ കന്യാകുമാരി ഐലന്റ് എക്സ്പ്രസിന്റെ അവസാന ബോഗിക്ക് പുറകില്‍ അതുചെന്നൊട്ടി. പെരിനാട് ഭാഗത്തേക്ക് ഓര്‍മ്മിച്ചെടുത്ത് മറന്നുപോയ പഴയ ഓട്ടം തുടങ്ങി. യഥാതഥത്വത്തിന്റെ മരണപേടകം പൊളിച്ച് സുധിയുടെ കഥകള്‍ മണ്ണിനുമീതെ മുളച്ചുപൊന്തുന്നു. റെയില്‍പ്പാളത്തില്‍ നിന്നും കായലിലേക്കു പതിച്ച്, ഉപേക്ഷിക്കപ്പെട്ട ബോഗിയില്‍ സുധിയുടെ കഥാപാത്രങ്ങള്‍ ഇന്നും ഗ്രന്ഥം വായിച്ചിരിപ്പാണ്. താന്‍ വേട്ടയാടിയ പുലിയുടെ ഗന്ധം മകന്റെ ഭാര്യയില്‍നിന്നും പെണ്‍ചൂരായി അടിച്ചുയരുന്നത് ഒരാളെ അസ്വസ്ഥനാക്കുന്നതും കഥയുടെ ഈ കാനനത്തില്‍ നാം കാണുന്നു.
₹150.00 ₹135.00
കഥാസ്കോപ്പ്
എഡിറ്റര്‍: ഡോ. ടി.പി നാസര്‍
മരുന്നിന്റെ മണമുള്ള കഥകള്‍
ആമയുടെ തോടുകള്‍ പോലെയാണ് ഓരോ ഡോക്ടറുടെയും പരിശോധന മുറികള്‍. പുറമെ നിന്ന് നോക്കിയാല്‍ സുരക്ഷിതമെങ്കിലും ഇനിയും വീടാത്ത ഒരു ഹൃദയത്തിന്റെ കടം അവിടെ ബാക്കിയാവുന്നുണ്ട്. സ്നേഹവും കരുണയും ആകുലതയും ഭയവും അസ്വസ്ഥതയും സംഘ നൃത്തമാടുന്ന അവിടെ നിന്നാണ് കഥകളുടെ പുതിയ പുതിയ പ്രെസ്ക്രിപ്ഷ്യനുകള്‍ പിറവിയെടുക്കുന്നത്. മരുന്നുകളുടെ മണമുള്ള കഥകള്‍. ലോകത്തിലാദ്യമായി ഡോക്ടര്‍മാര്‍ മാത്രം എഴുതിയ കഥകളുടെ സമാഹാരം. (അവതാരിക: ഡോ. ഖദീജാ മുംതാസ്)
₹260.00 ₹230.00
പറയാന്‍ മറന്ന
നൊമ്പരങ്ങള്‍
ഹനീഫ കൊച്ചനൂര്‍
നാട്ടിന്‍പുറത്തിന്റെ നനവുള്ള ഈ കഥകളില്‍ പ്രവാസജീവിതത്തിന്റെ നൊമ്പരങ്ങളും അടയാളപ്പെടുത്തു ന്നു. വറ്റിവരണ്ട പാടശേഖരങ്ങളും നിലാവ് ഇറ്റുവീഴുന്ന രാത്രികളും, പുഴയോരക്കാഴ്ചകളും ഈ കഥക ളുടെ വായനയില്‍ നമ്മെ മറഞ്ഞു പോകുന്നുണ്ട്. ആര്‍ദ്രമായ ഒരു കാല ത്തിന്റെ ഹൃദയവിശാലതയും കരു ണയും ഈ കഥകളിലുണ്ട്. മനുഷ്യ മനസ്സിന്റെ അറിയപ്പെടാത്ത, വെളി പ്പെടുത്താത്ത രഹസ്യ ങ്ങ ളു ടെ തീക്ഷണമായ നൊമ്പരങ്ങള്‍ ഓരോ കഥയിലും നിറഞ്ഞുനില്ക്കുന്നു
₹135.00 ₹115.00
PETALS
SARA ABDULLA
AS PETALS STREWN
IN THE FOLLOWING THE WATER OF LIFE
TP FLOAT THROUGH THE CURRENTS
UNTIL THE HEAST OF INFINITY
AN UNVEILING OF THE LIFE AND CULTUREO OF
THE MUSLIM WOMEN OF NORTH MALABAR
₹150.00 ₹128.00
പുല്ലിംഗം
വി പ്രവീണ
വി. പ്രവീണയുടെ ആദ്യ കഥാസമാഹാരം
ചിലരുടെ എഴുത്തു വായിക്കുമ്പോള്‍ നമ്മള് ഈ പ്രപഞ്ചത്തിന്റെ ധാരയില്‍ പെട്ടുപോകുന്നതായി തോന്നും. അതിന് പ്രായവും പക്വതയും കാലവും ദേശവുമൊന്നും പ്രശ്നമല്ല. ഒരേ ഭൂമി പങ്കുവെക്കുന്നതില്‍ എവിടെയോ ഉള്ള പാരസ്പര്യം. അത് എങ്ങനെയോ സൂക്ഷ്മമായി അനുഭവിക്കാന്‍ കഴിയുന്നു.
എങ്ങനെ, എവിടുന്ന് എന്നറിയില്ല. അതുകൊണ്ടാണ് ഈ എഴുത്ത് എന്നു പറയുന്ന പരിപാടി നിഗൂഢമാണെന്നു പറയുന്നത്. ഈ കഥകളെഴുതിയ പ്രവീണയുടെ എഴുത്തിലെ ചില ഇടങ്ങള്‍, എന്റെ ഉള്ളിലെ ജീവകണങ്ങള്‍ക്കിടയില്‍ ചിലതിനോടൊക്കെ ഇണക്കം പ്രഖ്യാപിക്കുന്നു… – ജി.ആര്. ഇന്ദുഗോപന്
തിയറി, തെറിവണ്ടി, വൈറോളജി, ഉ.സാ.ഘ, പട്ടം, കത്തി, ഭൂതലസംപ്രേഷണം, അഷ്ടമൂര്‍ത്തി, പുല്ലിംഗം എന്നീ ഒന്‍പതു കഥകള്‍.
₹180.00 ₹153.00
ആത്മാവിന്റെ
പ്രതിച്ഛായ
ഖലീല്‍ ജിബ്രാന്
സൗന്ദര്യത്തിന്റെ ഉപാസകനും സ്വപ്നങ്ങളുടെ കാമുകനുമായ, ഒടുങ്ങാത്ത സര്‍ഗ്ഗശക്തിയുടെ ഉറവയും സമ്പൂര്‍ണ്ണ മാനവികതയുടെ വറ്റാത്ത അരുവിയുമായ ഖലീല്‍ ജിബ്രാന് മുപ്പതോളം കൃതികള്‍ ലോകത്തിനു സമര്‍പ്പിച്ചു; ഓരോന്നും തന്റെ സഹജീവികളെ തന്നെക്കാള്‍ സൗന്ദര്യവും പ്രണയവും ഏകാന്തതയും നിശ്ശബ്ദതയുമെല്ലാം ഉള്‍ക്കൊള്ളുന്ന പരസ്പരപൂരകങ്ങളുടെ ഭണ്ഡാരത്തോടാണ് ജിബ്രാന്റെ കൃതികളെ ഉപമിക്കാനാവുക. സ്നേഹം നുരയുന്ന ജിബ്രാന്റെ ചഷകങ്ങള്‍ക്ക് പകരംവയ്ക്കാന്‍ മറ്റൊന്നില്ലതന്നെ.
₹60.00 ₹55.00
രേഖകള്‍
ഇല്ലാത്തവര്‍
രജിമോന് കുട്ടപ്പന്
അറേബ്യന്‍ ഗള്‍ഫിലെ ഇന്ത്യന്‍ പ്രവാസികളുടെ കഥകള്‍
രജിമോന് കുട്ടപ്പന് സ്വതന്ത്ര പത്രപ്രവര്‍ത്തകനും കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നയാളുമാണ്. അറബ് ഗള്‍ഫിലെ മനുഷ്യക്കടത്തും ആധുനിക തൊഴില്‍ അടിമത്തത്തെയും കുറിച്ച് ഒന്നാം പേജില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് 2017ല്‍ ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുന്നതുവരെ ടൈംസ് ഓഫ് ഒമാന്‍ ദിനപ്പത്രത്തില്‍ ചീഫ് റിപ്പോര്‍ട്ടര്‍ ആയിരുന്നു.
നിലവില്‍ ദ മോര്‍ണിങ്ങ് കോണ്ടെസ്റ്റ്, മണികണ്ട്രോള്, തോംസണ്‍ റോയിറ്റേഴ്സ് ഫൗണ്ടേഷന് (ടി.ആര്.എഫ്.), മൈഗ്രന്റ് റൈറ്റ്സ്, മിഡില്‍ ഈസ്റ്റ് ഐ, ദ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, കാരവാന്, വയര്‍, ലീഫ്ലെറ്റ് തുടങ്ങി നിരവധി പത്രങ്ങള്‍ക്കും ന്യൂസ് പോര്ടലുകള്ക്കുംവേണ്ടി എഴുതുന്നു.
തൊഴിലാളി കുടിയേറ്റം, മനുഷ്യക്കടത്ത് എന്നീ വിഷയങ്ങളില്‍ ലോക തൊഴിലാളി സംഘടനയുടെ (ഐ.എല്‍.ഒ.) രണ്ട് ഫെലോഷിപ്പുകളും നിര്‍ബന്ധിത തൊഴിലിനെക്കുറിച്ച് ടി.ആര്.എഫുമായി ചേര്‍ന്നു ഗള്‍ഫ് കുടിയേറ്റത്തെക്കുറിച്ച് നാഷണല്‍ ഫൗണ്ടേഷന് ഓഫ് ഇന്ത്യയുമായി (എന്‍.എഫ്.ഐ.) ചേര്‍ന്നും ഫെലോഷിപ്പ് പൂര്‍ത്തിയാക്കി.
ഏഷ്യയിലെ മൈഗ്രന്റ് ഫോറത്തില്‍ റിസര്‍ച്ചറായ രജിമോന്, ഐ.എല്‍.ഒയുടേയും ഇന്റര്‍നാഷണല്‍ ട്രേഡ് യൂണിയന് കോണ്‍ഫെഡറേഷന്റെയും (ഐ.ടി.യു.സി.) കണ്‍സള്‍ട്ടന്റാണ്. നിലവില്‍ ഹ്യൂമണ്‍റൈറ്റ്സ് വാച്ചിന്റെ കണ്‍സള്‍ട്ടന്റ് കൂടിയാണ്.
2018ല്‍ കേരളം സാക്ഷ്യം വഹിച്ച മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി കേരളത്തിന്റെ സ്വന്തം രക്ഷാസൈന്യമായി മാറിയ മത്സ്യത്തൊഴിലാളികളുടെ ധീരകഥകള്‍ പറയുന്ന റോവിങ് ബിറ്റുവീന് റൂഫ്ടോപ്സ് എന്ന പുസ്തകം 2019ല്‍ രജിമോന് രചിച്ച് സ്പീക്കിങ് ടൈഗര്‍ പുറത്തിറക്കിയിട്ടുണ്ട്.
കേരളത്തിലെ ദളിത് വിഭാഗത്തില്‍ പെടുന്ന പാണ സമുദായത്തിലാണ് രജിമോന്റെ ജനനം. ചരിത്രത്തിലെ വീരന്മാരുടേയും രാജാക്കന്മാരുടേയും കഥകള്‍ പാട്ടുകളായി നാട്ടില്‍ പ്രചരിപ്പിച്ചിരുന്നവരാണ് കേരളത്തിലെ പാണന് വിഭാഗത്തില്‍ പെടുന്നവര്‍. തന്റെ രക്തത്തില്‍ അടങ്ങിയിട്ടുള്ള ഈ അഭിരുചി ഈ പുസ്തകത്തിലൂടെയും എഴുത്തിലൂടെയും രജിമോന് പ്രതിഫലിപ്പിക്കുകയാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ പലയിടങ്ങളിലായി അകപ്പെട്ട് രേഖകളിലൊന്നും പെടാതെ അടിമകളായി, ചൂഷണം ചെയ്യപ്പെടുന്ന ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്ക്. ചിലര്‍ തിരിച്ചുവരാമെന്ന പ്രതീക്ഷയില്‍ പണിയെടുക്കുന്നു. ചിലര്‍ മരുഭൂമിയിലെ ചെറ്റക്കുടിലുകളില്‍ ഒരു പ്രതീക്ഷയുമില്ലാതെ നിരര്‍ഥകമായ ജീവിതം നയിക്കുന്നു. അവര്‍ക്കുവേണ്ടി ഈ പുസ്തകം സമര്‍പ്പിക്കുന്നു.
₹350.00 ₹315.00
ഹോം സ്റ്റേ
സുനില്‍ ചെറിയകുടി
‘മലയാളസാഹിത്യത്തിന്റെ പുതിയ വളര്ച്ചകളില് പങ്കെടുക്കുന്ന പുതുതലമുറ എഴുത്ത്, മലയാളി കുടിയേറ്റസമൂഹങ്ങളില്‍നിന്ന് പുറപ്പെട്ടു തുടങ്ങിയതിന്റെ നല്ല ഉദാഹരണങ്ങളാണ് സുനില്‍ ചെറിയകുടിയുടെ ഈ സമാഹാരത്തിലെ കൃതികള്‍. ന്യൂസിലണ്ടിന്റേയും ആസ്ത്രേലിയയുടേയും മണ്ണില്‍നിന്നുള്ള അദ്ദേഹത്തിന്റെ കഥകള്‍, ഭൂഖണ്ഡങ്ങള്‍ താണ്ടി വികസിച്ചുകൊണ്ടിരിക്കുന്ന മലയാള എഴുത്തിന്റെ അതിരുകളെ അടയാളപ്പെടുത്തുന്ന രചനകളാണ്. പരദേശസമൂഹത്തിന്റെ പശ്ചാത്തലത്തില്‍ ചുരുളഴിയുന്ന ഈ കഥകള്‍, ഭാഷയിലും ശില്പത്തിലും പുതിയ സാധ്യതകള്‍ തേടുന്നു. അവ സമകാലികമായ മലയാള ചെറുകഥയുടെ ഊര്‍ജ്ജസ്വലമായ പ്രവാഹത്തിലേക്കുള്ള മികച്ച സംഭാവനകളാണ്.’ -സക്കറിയ
₹160.00 ₹136.00
ഒരു ഉന്മാദിയുടെ
ദിനസരിക്കുറിപ്പുകളും
മറ്റുകഥകളും
നിക്കോളായ് ഗൊഗോള്‍
വിവര്‍ത്തനം: കെ.കെ ചന്ദ്രന്
ആധുനിക റഷ്യന്‍ സാഹിത്യത്തിലെ ഇതിഹാസമായ നിക്കോളായ് ഗൊഗോളിന്റെ വിഖ്യാത കഥകളുടെ മലയാളമൊഴിമാറ്റം. സാധാരണ ജീവിതത്തിന്റെ ദൈന്യതകളും ഭ്രമാത്മകതയും ഇടകലരുന്ന അസാധാരണമായ ആഖ്യാനശൈലി.
₹80.00 ₹75.00
പൊറള്
മനോജ് വെങ്ങോല
മരിച്ചുകൊണ്ടിരിക്കുന്ന ഒരു ഭാഷയുടെ ഗൂഢരഹസ്യങ്ങള്‍ അറിയണമെങ്കില്‍ മനോജ് വെങ്ങോലയുടെ പൊറള് വായിക്കണം. ഒന്നു കാതോര്‍ത്താല്‍ അടിമജീവിതങ്ങളുടെ അമര്‍ത്തിവെക്കപ്പെട്ട വിലാപങ്ങളും മരണത്തിന്റെ കാതിലേക്ക് വിളിച്ചുപറയുന്ന തെറികളും കേള്‍ക്കാം. ജീവിതത്തിന്റെ ഉപ്പും ചോരയും വീണ വഴികളില്‍നിന്നു പെറുക്കിയെടുത്ത കഥകളാണ് ഏറെയും. ഭാവനയില്‍ മാത്രം നിലകൊള്ളുന്ന കഥകളെ കണ്ടെത്താനും ചില ശ്രമങ്ങളുണ്ട്. എന്നാലും വെറും കഥയെന്നു പറഞ്ഞു മാറ്റിവെക്കാവുന്ന ഒരു കഥപോലും മനോജ് എഴുതിയിട്ടില്ല . കഥകളിലൂടെ എളുപ്പത്തില്‍ കയറിയിറങ്ങിപ്പോകാന്‍ അനുവദിക്കാത്ത അപൂര്‍വ്വം എഴുത്തുകാരില്‍ ഒരാളാണ് മനോജ് വെങ്ങോല. – പി.എഫ്. മാത്യൂസ്
പൊറള്, ഊത്, അക്ഷരനഗരം, വാര് പോയറ്റ്, നിദ്രാഭാഷണം, ഇരിപ്പ്, ഒരുക്കം, പ്രച്ഛന്നം, വിവര്ത്തകന്, നോവെഴുത്ത്, ആഫ്രിക്കന്‍ ഒച്ചുകളുടെ വീട് എന്നിങ്ങനെ പതിനൊന്നു കഥകള്‍
മനോജ് വെങ്ങോലയുടെ ഏറ്റവും പുതിയ കഥാസമാഹാരം
₹210.00 ₹180.00
ബന്ദൂരിയ
പ്രീതി രഞ്ജിത്ത്
ബന്ദൂരിയയിലെ തന്ത്രികള്‍പോലെ 14 കഥകള്‍. പുഴയും പ്രണയവും പ്രേതവും പ്രതീക്ഷവും നെരൂദയും ഗംഗയും ആടും ആറ്റമ്മയും കഥാപാത്രങ്ങളാകുന്ന വ്യത്യസ്ത ദേശ, ഭാഷ, കഥാപരിസരങ്ങളില്‍ നിന്നുള്ള കഥകളുടെ വേറിട്ട സഞ്ചാരം.
₹150.00 ₹130.00
എജ്ജാതി പെണ്ണ്
നിഷ അനില്‍കുമാര്‍
പുറത്തേക്കിറങ്ങി പോന്ന അവളുടെ പിന്നാലെ വന്ന് വിനയന് പിടിച്ചു നിര്‍ത്തി. ”എന്താ?” അവള് പുരികം ഉയര്‍ത്തി വെല്ലുവിളിയോടെ ചോദിച്ചു. ”നീ നായരല്ലേ?” ”അങ്ങനെ ഞാന്‍ പറഞ്ഞിട്ടുണ്ടോ?” അവള് അതേ വീറില്‍ തിരിച്ചു ചോദിച്ചു. ”ഇല്ല. പക്ഷേ, ഞാന്‍ നായരാണെന്ന് അറിയത്തില്ലേ? വിനയചന്ദ്രന് നായര്‍ എന്നാണല്ലോ മുഴുവന്‍ പേര്.” ഒറ്റ വാക്കില്‍ പ്രതിഷേധവും അപമാനവും, തിരസ്കരണവും അവളറിഞ്ഞു. ചരല് വിരിച്ച മുറ്റത്ത് നിറയെ വീണു കിടക്കുന്ന മഞ്ഞ കോളാമ്പി പൂവിലേക്ക് ഏതാനും നിമിഷം തുറിച്ചു നോക്കി നിന്നിട്ട് എന്നത്തേയുംപോലെ സ്നേഹത്തോടെ വിനയന്റെ ഷര്‍ട്ടിലെ ബട്ടണില്‍ തെരുപിടിപ്പിച്ചുകൊണ്ട് അവള് പറഞ്ഞു. ”മനുഷ്യനെന്ന് തെറ്റിദ്ധരിച്ചു. പോകട്ടെ.” അന്നേരം നല്ല മനോബലം ആയിരുന്നെന്നു ഇപ്പോഴും മീരയ്ക്കോര്മ്മയുണ്ട്. അതിവൈകാരികതയും വൈയക്തികതയും അരങ്ങുവാഴുന്ന കഥാലോകത്ത് സാമൂഹ്യ വിഷയങ്ങളുടെ സംഘര്ഷമേഖലയിലേക്കാണ് എജ്ജാതി പെണ്ണിലെ കഥകള്‍ പ്രവേശിക്കുന്നത്. സാധാരണ മനുഷ്യരുടെ ദൈന്യതയെന്നു പ്രത്യക്ഷത്തില്‍ തോന്നുന്ന സന്ദര്‍ഭങ്ങളെ കീഴാള ജീവിതത്തിന്റെ ഉള്ക്കരുത്തായി പരിവര്‍ത്തിപ്പിക്കുന്ന അത്ഭുതാവഹമായ രചനാ വൈഭവമാണ് ഈ കഥാസമാഹാരത്തിലെ കഥകളില്‍ കാണുന്നത്.
₹230.00 ₹207.00
ഹിക്കായത്തെ
സൂഫി
സലാം എലിക്കോട്ടില്‍
മതങ്ങള്‍ ആത്മീയത കൈവെടിഞ്ഞ് മൗലികവാദങ്ങളും വര്‍ഗീയ വാദങ്ങളും സാമാ ജ്യത്വവാദങ്ങളുമായി ഹിംസാത്മകവും രാഷ്ട്രീയവുമായ രൂപങ്ങള്‍ സ്വീകരിക്കുന്ന നമ്മു ടെ ഇരുണ്ട കാലത്ത് മനുഷ്യരുടെ ആത്മീയവും നൈതികവുമായ ശൂന്യതയെ അഭി സംബോധന ചെയ്യാന്‍ കഴിവുള്ളവയാണ് തിരുമൂലര്‍ ബസവ, കബീര്‍, ലാല്‍ ദ്ദ്, ബുള്ള ഷാ, ഷാ അബ്ദുല്‍ ലത്തീഫ് തുടങ്ങിയവരുടെ ഭക്തിസൂഫി കവിതകളും ബുദ്ധ സൂഫി ധ്യാന കഥകളും. റൂമി, അത്തര്‍, ജാമി, ശംസ് തുടങ്ങിയവരുടെ മൂല്യ നിര്‍ഭരമായ ദൃഷ്ടാന്തകഥകള്‍ ഇന്നും മലയാളികള്‍ക്ക് വേണ്ട പോലെ പരിചിതമല്ല. ആഖ്യാനത്തിന്റെ ആഹ്ലാദവും നീതിബോധനത്തിന്റെ ധാര്‍മ്മിക മൂല്യവും ഒത്തിണ ങ്ങിയ സൂഫി കഥകളുടെ ലളിതമനോഹരമായ ഈ പുനരാഖ്യാനങ്ങള്‍ മലയാളത്തി ന്റെ കഥാസാഹിത്യത്തിനും ആത്മീയസാഹിത്യത്തിനും ഒരു പോലെ മികച്ച സംഭാവ നകളാണ്. നമ്മുടെ നൈതികതനയെ ഇവ ജാഗ്രത്താക്കുന്നു, ഒപ്പം നമ്മുടെ സര്‍ഗ്ഗ ഭാവനയെ പരിചരിക്കുകയും ചെയ്യുന്നു. ഈ ധ്യാനകഥകള്‍ നമുക്ക് സമാഹരിച്ചു നല്കിയ സലാം എലിക്കോട്ടിലിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. – സച്ചിദാനന്ദന്
₹290.00 ₹250.00
ചില നേരങ്ങളില്‍
മുഹമ്മദലി പൂനൂര്
ഈ കഥ പറച്ചിലിന്റെ ഒരു പാരമ്പര്യം മുഹമ്മദലി പൂനൂരിലും നമുക്ക് കാണാം. വായനക്കാരെ ഒപ്പം കൊണ്ട് പോവുന്ന തരത്തില്‍ മനോഹരമായി കഥ പറയുന്നുണ്ട് ഈ കഥാസമാഹാരത്തില്‍. വായന ഒരു യാതനയായി മാറുന്ന കാലത്തു വായനക്കാരെ കൂടെ കൊണ്ട് പോവാന്‍ കഴിയുക എന്നത് നിസ്സാര കാര്യമല്ല. കഥയില്ലായ്മ പോലും ആഘോഷിക്കപ്പെടുമ്പോള്‍ ഞാനിതിനെ ‘കഥയുള്ള കഥകള്‍’ എന്ന് വിളിക്കുന്നു. കടം വാങ്ങിയ ദര്‍ശനങ്ങളില്‍ തൂവല്‍ മിനുക്കി നടക്കുന്ന എഴുത്തുകാരനല്ല ഇവിടെയുള്ളത്. നാട്ടിലെയും വിദേശങ്ങളിലെയും കണ്ടും കേട്ടും സൂക്ഷ്മമായ നിരീക്ഷണം നടത്തിയുമുള്ള അനുഭവങ്ങളും മറ്റും കഥയാവുകയാണിവിടെ.’ചില നേരങ്ങളിലെ” മുഹമ്മദലി പൂനൂരിന്റെ വ്യത്യസ്തമായ കഥയുള്ള നല്ല കഥകള്‍ വായനക്കാര്‍ ഇഷ്ടപ്പെടുക തന്നെ ചെയ്യും. – പി.കെ പാറക്കടവ്
₹160.00 ₹136.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us