CHARITHRAM ADRUSYAMAKKIYA MURIVUKAL
ചരിത്രം
അദൃശ്യമാക്കിയ
മുറിവുകള്‍
സുധാ മേനോന്
2003 മുതല്‍ ഇടവേളകളില്ലാതെ ഗവേഷകയും പ്രോഗ്രാം മാനേജരും കണ്‍സള്‍ട്ടന്റുമായി ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിരന്തരം നടത്തിയ നിരവധി മാനങ്ങളുള്ള സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ സാംസ്കാരിക മൂലധനത്തില്‍നിന്ന് വേര്‍തിരിച്ചെടുത്ത സ്ത്രീജീവിതാനുഭവങ്ങളുടെ സൂക്ഷ്മചരിത്രപാഠമാണ് ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍’. ആറധ്യായങ്ങളിലായി ആറു രാജ്യങ്ങളില്‍നിന്നുള്ള ആറ് സ്ത്രീകളുടെ അസാധാരണമായ ജീവിതവും അതുല്യമായ സഹനങ്ങളും അവിശ്വസനീയമായ അതിജീവനവും അടയാളപ്പെടുത്തുന്ന പുസ്തകം. ഈ ആറു സ്ത്രീകളുടെ അനുഭവസാക്ഷ്യങ്ങളിലൂടെ പുസ്തകം ദൃശ്യമാക്കാന്‍ ശ്രമിക്കുന്നത് ആറു ദേശരാഷ്ട്രങ്ങളുടെ സംസ്കൃതികളുടെയും, ചരിത്രങ്ങളുടെയും വേദനിപ്പിക്കുന്ന കണ്ണാടിക്കാഴ്ചയാണ്. ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ ഇരകളുടെ ഓര്‍മപ്പുസ്തകമാണിത്. നഷ്ടപ്പെട്ടുപോയ ബാല്യങ്ങളുടെ, അപഹരിക്കപ്പെട്ട ശബ്ദങ്ങളുടെ, നിത്യമായ വിശപ്പിന്റെ, അതിരില്ലാത്ത നിസ്സഹായതയുടെ കനലെരിയുന്ന ഓര്‍മ്മകള്‍…
₹280.00 ₹250.00