Sale!
, , ,

Ore Oral VS

Original price was: 16.80$.Current price is: 15.12$.

ഒരേ
ഒരാള്‍
വി.എസ്

കെ.വി കുഞ്ഞിരാമന്‍
അവതാരിക: കെ. അജിത

അവിശ്വസനീയമായ അതിജീവനത്തിന്റെ കനല്‍ വഴികള്‍ നിറഞ്ഞതാണ് അച്യുതാനന്ദന്റെ ജീവിതം. 15 വര്‍ഷം പ്രതിപക്ഷ നേതാവും 82ാം വയസ്സില്‍ മുഖ്യമന്ത്രിയുമായി ചരിത്രംകുറിച്ച അദ്ദേഹം ദേശീയതലത്തിലും ഏറെ ശ്രദ്ധേയനായത് യാദൃശ്ചികമായല്ല. നാടിന്റെ വിളിക്കൊത്തുയരുന്ന ഇടപെടല്‍ ശേഷി… പ്രായത്തെയും കാലത്തെയും മറികടക്കുന്ന ചുണയും ചുറുചുറുക്കും… ചുവന്ന കേരളത്തിന്റെ കാരണവരാണ് വി.എസ്. സാമൂഹിക മാറ്റങ്ങള്‍ക്ക് ഗതിവേഗം കൂട്ടിയ പോയ നൂറ്റാണ്ടില്‍ ആദ്യം പോരാളിയും പിന്നെ സാരഥിയുമായ സക്രിയ രാഷ്ട്രീയ പ്രതിഭ.

- +
Guaranteed Safe Checkout

Author: KV Kunhiraman

വി.എസ്  അച്യുതാനന്ദൻ

വേലിക്കകത്ത് ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്‌ടോബർ 20-ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ ജനിച്ചു. ദാരിദ്ര്യം കാരണം ഏഴാം ക്ലാസ്സിൽവെച്ച് പഠനമുപേക്ഷിക്കേണ്ടിവന്നു. 1939-ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗത്വമെടുത്ത് രാഷ്ട്രീയപ്രവർത്തനത്തിനിറങ്ങി. 1940-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1942-ൽ പ്രാദേശിക ഘടകം സെക്രട്ടറി. 1943-ൽ കൃഷ്ണപിള്ളയുടെ നിർദേശാനുസരണം പാർട്ടിയും ട്രേഡ് യൂണിയൻ പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിനായി കുട്ടനാട്ടിലേക്ക് പോയി. അവിടെ കർഷകത്തൊഴിലാളി യൂണിയന് രൂപം നല്കി. കമ്മ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴ ജില്ലാ സെക്രട്ടറി, കേരള സംസ്ഥാന കമ്മിറ്റി അംഗം, 1957 മുതൽ സംസ്ഥാന സെക്രേട്ടറിയറ്റംഗം, ’58 മുതൽ നാഷണൽ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. സി.പി.ഐ.(എം.) രൂപീകൃതമായതുമുതൽ കേന്ദ്രക്കമ്മിറ്റിയിലും 1985 മുതൽ പോളിറ്റ് ബ്യൂറോയിലും അംഗം. 1980 മുതൽ 1992 വരെ പന്ത്രണ്ടു വർഷം സി.പി.ഐ.(എം.) സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. 1967, ’70, ’91, 2002, 2006 വർഷങ്ങളിൽ കേരളനിയമസഭയിലേക്ക് തെരഞ്ഞെ​ടുക്കപ്പെട്ടു. 1992-’96-ലും 2001-’06-ലും പ്രതിപക്ഷ നേതാവ്. 2006 മെയ് 18-ന് കേരള മുഖ്യമന്ത്രിയായി. ദേശാഭിമാനി ദിനപത്രത്തിന്റെയും ചിന്ത വാരികയുടെയും ചീഫ് എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ചു. 2025 ജൂലൈ 21-ന്  അന്തരിച്ചു.

Publishers

Writers

,

Shopping Cart
Ore Oral VSOre Oral VS
Original price was: 16.80$.Current price is: 15.12$.
- +
Scroll to Top