Author: Sardar KM Panikkar
Parankippadayali
Original price was: 12.00$.10.80$Current price is: 10.80$.
പറങ്കിപ്പടയാളി
സര്‍ദാര്‍ കെ.എം പണിക്കര്‍
കെ.എം പണിക്കരുടെ പറങ്കിപ്പടയാളി പോർച്ചുഗീസുകാരനല്ല, അസ്സൽ മലയാളി നായർ പടയാളിയാണ്. അയിത്തമെന്ന ദുരാചാരം കാരണം ബ്രാഹ്‌മണർ ആക്രമിച്ച് കുളംതോണ്ടിയ തറവാട്ടിൽനിന്ന് പ്രതികാര ദാഹത്തോടെ നാടുവിട്ട് മാർഗ്ഗംകൂടി ക്രിസ്ത്യാനിയാവുകയും പോർച്ചുഗീസ് രാജാവിന്റെ വിശ്വസ്‌തനായ ഭടനായി മാറുകയും ചെയ്‌ത നായകനെയാണ് നോ വലിൽ അവതരിപ്പിക്കുന്നത്. നാരായണൻ നായരെന്ന നായകൻ അന്തോണിയോ ആയി മാറുന്നതിൻ്റെ പിന്നിലുള്ള സാമൂഹിക വ്യവസ്ഥിതിയുടെ ദുരവസ്ഥ കൃത്യമായി വായിക്കാവുന്നതാണ്. പരസ്പരം പോരടിക്കുന്ന നാട്ടുരാജ്യങ്ങൾ എങ്ങനെയാ ണ് രാജ്യത്തെ വിദേശികളുടെ കാൽക്കീഴിൽ അടിയറ വെച്ചതെന്ന് അറിയാനും ഈ നോവൽ സഹായിക്കുന്നു.