Vakthalapu
വാക് ത്തലപ്പ്
സംവാദത്തിന്റെ പുസ്തകം
മുഹമ്മദ് ശമീം
ഇത് സംവാദത്തിന്റെ പുസ്തകമാണ്. പ്രയോജനരഹിതമായ തര്‍ക്കവിതര്‍ക്കങ്ങളും ഖണ്ഡനമണ്ഡനങ്ങളുമൊക്കെയാണ് സംവാദം എന്ന പേരില്‍ പലപ്പോഴും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ എന്താണ് ആരോഗ്യകരമായ സംവാദം എന്ന് അന്വേഷിക്കാനുള്ള പരിശ്രമമാണ് ഈ പുസ്തകം. തര്‍ക്ക ശാസ്ത്രം (ലോജിക്സ്) സംബന്ധിയായ ആധികാരിക ഗ്രന്ഥമൊന്നുമല്ലെങ്കിലും സംവാദ ചരിത്രത്തിലെ സോക്രാട്ടിക് ക്വസ്റ്റിയനിങ്ങും ഇന്ത്യന്‍ ന്യായശാസ്ത്രവും മുതല്‍ ആധുനിക കാലത്തെ സംവാദമാതൃകകള്വരെ പുസ്തകത്തില്‍ പരിശോധനാ വിധേയമാകുന്നുണ്ട്. പുസ്തകത്തിലെ സംവാദചരിത്രമാകട്ടെ, സമേറിയന് വാദപ്രതിവാദങ്ങളും ഉപനിഷത്തുകളും തൊട്ട് തുടങ്ങുന്നുമുണ്ട്. ചരിത്രപ്രസിദ്ധമായ ചില സംവാദങ്ങളെ (ലാസകാസാസ്-സെപുല്‍വേദ, ലിങ്കന്-ഡഗ്ലസ്, റസ്സല്‍-കോപ്ലെസ്റ്റന്, ചോംസ്കി-ഫൂക്കോ, സീസെക്-പീറ്റേഴ്സന്) പുസ്തകം വിശകലനം ചെയ്യുന്നു. സംവാദങ്ങള്‍ ആരോഗ്യകരവും പ്രയോജനപ്രദവുമാകുന്നതില് ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങള്‍ ഈ പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്നു.
സംവാദാത്മകമായി ജ്ഞാനമണ്ഡലം എങ്ങനെ മുന്നോട്ട് നീങ്ങുന്നു എന്നതിലാണ് ഈ പുസ്തകത്തില്‍ ഊന്നല്‍. ഒരു ബഹുസ്വര ജനാധിപത്യ സാമൂഹ്യഘടന ആവശ്യപ്പെടുന്ന സംവാദങ്ങള്‍ക്ക് തുടക്കമിടാനാണ് ഗ്രന്ഥകര്‍ത്താവ് ശ്രമിക്കുന്നത്. ഭാവി ആവശ്യപ്പെടുന്ന ജ്ഞാനബഹുസ്വരത അനിവാര്യമായും വ്യവഹാരകേന്ദ്രിതവും സംവാദാത്മകവുമായേ പറ്റൂ. അതിനുള്ള പലവിധ ശ്രമങ്ങള്‍ക്ക് ഊര്‍ജംപകരാന്‍ വാക്ത്തലപ്പിന് കഴിയട്ടെ. – പ്രഫ. പി.കെ പോക്കര്
₹240.00 ₹200.00