ചേറൂര് പടപ്പാട്ട്
കനല്പഥങ്ങളിലെ ഇശല്‍ജ്വാലകള്‍
ഡോ.പി.സക്കീര്‍ ഹുസൈന്
പ്രമാദമായ ചേറൂര് കലാപത്തെ പ്രമേയമാക്കി 173 വര്‍ഷങ്ങള്‍ക്ക് മുമ്പ് അറബിമലയാളത്തില്‍ രചിച്ച ചരിത്രകാവ്യം. കടുത്ത രാജ്യദ്രോഹകുറ്റം ചുമത്തി ബ്രട്ടീഷ് ഭരണ കൂടം നിരോധനമേര്‍പ്പെടുത്തിയ ഈ കൃതി മലബാറലെ കൊളോണിയന്‍-ഫ്യൂഡല്‍ കൂട്ടു കെട്ടിനെതിരെ പോരാടിയ മാപ്പിളമാരെയും അവരുടെ സാഹിത്യരചനകളെയും ബ്രിട്ടീഷ് സാമ്രാജ്യത്വം ചരിത്രത്തില്‍ എങ്ങനെയാണ് അപനിര്‍മ്മിച്ചത് എന്ന് വ്യക്തമായി വരച്ചുകാട്ടുന്നു. 19-ാം നൂറ്റാണ്ടിലെ അംഗ്ലോ-മലബാര്‍ യുദ്ധങ്ങളുടെ പൊതുസ്വഭാവം, ഇരുഭാഗത്തും ഉപയോഗിച്ച ആയുധങ്ങള്‍, ഫ്യൂഡല്‍-കൊളോണിയല്‍ കൂട്ടുകെട്ട്, മമ്പുറം തങ്ങ?ാര്‍ തെക്കന്‍ മലബാറിലെ കീഴാളവിഭാഗങ്ങളില്‍ ചെലുത്തിയ സ്വാധീനം, ഏറനാട്ടിലെ മാപ്പിള ഭാഷവാഴക്കങ്ങള് തുടങ്ങിയ സുപ്രധാന വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്ന ഈ പഠനം, ഡോ. എം. ഗംഗാധരന് സൂചിപ്പിച്ചതുപോലെ ചരിത്രത്തിലേക്ക് തുറക്കുന്ന ഒരു ജാലകം തന്നെ’.
അവതാരിക: എം ഗംഗാധരന്
₹190.00 ₹160.00
മലബാറിലെ
മാപ്പിളമാര്‍
ഡോ.എസ്.എം. മുഹമ്മദ് കോയ
പരിഭാഷ: ലക്ഷ്മി നന്ദകുമാര്‍
1984ലാണ് ഡോ. എസ്.എം. മുഹമ്മദ് കോയയുടെ മാപ്പിളാസ് ഓഫ് മലബാര്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്നത്. ഈ ഗ്രന്ഥത്തിന്റെ വിവര്‍ത്തനമാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്. മുപ്പത്തഞ്ചുകൊല്ലത്തിനു ശേഷവും ഈ ചരിത്രകൃതിക്ക് കേരള ചരിത്രത്തില്‍ പ്രാധാന്യമുണ്ട്. റൊണാള്‍ഡ് ഇ. മില്ലര്‍, ഫ്രെഡറിക് ഡെയില്‍, കാത്തലിന്‍ ഗഫ്, കെ.വി. കൃഷ്ണയ്യര്‍, ഡോ. എം.ജി. എസ്. നാരായണന്, ഡോ. കെ.എം. പണിക്കര്‍ തുടങ്ങിയവരുടെ ഗ്രന്ഥങ്ങള്‍ക്കിടയില്‍ ഡോ. എസ്.എം. മുഹമ്മദ് കോയയുടെ മലബാറിലെ മാപ്പിളമാര്‍ക്ക് ചരിത്രപരമായ പ്രാധാന്യമുണ്ട്. മലബാറിലെ മാപ്പിളമുസ്ലിങ്ങളുടെ ചരിത്രത്തിലെ നിര്‍ണായകമായ ഘടകങ്ങളെ സസൂക്ഷ്മം വിശകലനം ചെയ്യുന്നുണ്ട് എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നത്. ചരിത്രവും സമൂഹശാസ്ത്രവും സംയോജിപ്പിച്ചു നടത്തിയ ഈ പഠനഗ്രന്ഥം മാപ്പിള മുസ്ലിങ്ങളുടെ ജീവിതത്തിന്റെ സവിശേഷഘടകങ്ങളെ അപഗ്രഥിക്കുന്നുമുണ്ട്. മലബാറിലെ മാപ്പിള മുസ്ലിങ്ങളുടെ ഉദ്ഭവ വികാസങ്ങള്‍ ഒരു സാധാരണവായനക്കാരനും പിന്തുടരുന്നതില് ഈ ഗ്രന്ഥം സഹായിക്കുമെന്നതില്‍ സംശയമില്ല. – അവതാരികയില്‍ ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ്
₹150.00 ₹130.00
പോര്‍ച്ചുഗീസ്
അധിനിവേശവും
കുഞ്ഞാലി മരക്കാര്‍മാരും
ഡോ. കെ.കെ.എന്‍ കുറുപ്പ്
ഏഷ്യയിലെ പോര്‍ച്ചുഗീസ് ആധിപത്യത്തിനെതിരായി ഒരു നൂറ്റാണ്ട് കാലം ഇന്ത്യന്‍ പടിഞ്ഞാറന്‍ തീരത്തു കോഴിക്കോട് കേന്ദ്രമായി ഭരണാധികാരികളായ സാമൂതിരിമാരും അവരുടെ നാവികരും നിരന്തരമായി ഏറ്റുമുട്ടി. പോര്‍ച്ചുഗീസ് അധിനിവേശത്തെ ചെറുത്തു നിന്നത് കുഞ്ഞാലി മരയ്ക്കാര്‍മാരുടെ നാവികപ്പടകളാണ്. കുഞ്ഞാലി ഒന്നാമന് മുതല്‍ നാലാമന് വരെയുള്ളവരുടെ ചെറുത്തുനില്പിന്റെ ചരിത്രം, വൈദേശിക കോളനിവത്കരണത്തിനെതിരെ നടന്ന പോരാട്ടം കൂടിയാണ്. ഒരു ഭാഗത്ത് ആത്മത്യാഗവും മറുഭാഗത്ത് ആത്മവഞ്ചനയും നിറഞ്ഞ ചരിത്രത്തിന്റെ ചില അടഞ്ഞ അധ്യായങ്ങളെയും ഈ പുസ്തകം തുറന്നുകാണിക്കുന്നു.
₹125.00 ₹105.00
മലബാര്‍ മാന്വല്‍
വില്യം ലോഗന്
കേരളചരിത്രപഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും ഒഴിച്ചുകൂടാനാവാത്ത കൃതിയാണ് വില്യം ലോഗന്റെ ‘മലബാര്‍’. 1887-ല്‍ പ്രസിദ്ധീകൃതമായ ഈ ജില്ലാ ഗസറ്റിയര്‍ 1906, 1951 വര്‍ഷങ്ങളില്‍ മദിരാശി സര്‍ക്കാറും പിന്നീട് കേരള സര്‍ക്കാറിന്റെ ഗസറ്റിയേഴ്സ് ഡിപ്പാര്‍ട്ടുമെന്റും ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു. ഡല്‍ഹിയിലെ ഏഷ്യന്‍ എജ്യൂക്കേഷനല്‍ സര്‍വീസസ് പോലുള്ള സ്വകാര്യ പ്രസാധകരും ‘മലബാര്‍’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കാദമിക് മേഖലയിലുള്ളവര്‍ക്കുമാത്രം പ്രാപ്യമായിരുന്ന ഈ കൃതി കേരളത്തിലെ സാധാരണക്കാര്‍ക്കിടയിലും പ്രചാരം നേടിയത് മാതൃഭൂമി പ്രസിദ്ധീകരിച്ച മലയാള പരിഭാഷയിലൂടെയാണ്. പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന ടി.വി.കെ.യുടെ മലബാര്‍ പരിഭാഷയുടെ ഏഴ് പതിപ്പുകള്‍ മാതൃഭൂമി പ്രസിദ്ധീകരിക്കുകയുണ്ടായി. ഇത് എട്ടാം പതിപ്പാണ്.
മലബാറിന്റെ ഭൂപ്രകൃതി, ജനത, മതങ്ങള്‍, പൂര്‍വചരിത്രം, വൈദേശികാക്രമണങ്ങള്‍, കുടിയായ്മ, ഭൂനികുതി സമ്പ്രദായങ്ങള്‍ തുടങ്ങി ചരിത്രപരവും സാമൂഹികവും സാമ്പത്തികവുമായ വസ്തുതകളെക്കുറിച്ചുള്ള പഠനം.
₹600.00 ₹510.00
മലബാര്‍
കലാപം
എഡിറ്റര്‍ ഡോ. പി ശിവദാസന്‍
സിനിമ സമൂഹം ജീവിതം
ഏകശിലാത്മകമായ കാര്യകാരണവിശകലനങ്ങളില്‍നിന്ന് മാറി കുറേക്കൂടി വിശാലാര്‍ത്ഥത്തില്‍ മലബാര്‍ കലാപത്തിന്റെ വേറിട്ട വായനകളെ വിശകലനംചെയ്യുന്ന ചരിത്രഗ്രന്ഥം.
₹200.00
മലബാര്‍
കലാപം
സാംസ്കാരികമാനങ്ങള്‍
എഡിറ്റര്‍. ഡോ. കെ.എം അനില്‍
മലബാര്‍ കലാപത്തിന്റെ സാംസ്കാരികമാനങ്ങള്‍ അന്വേഷിക്കുന്ന 10 പ്രബന്ധങ്ങളുടെ സമാഹാരം. സിനിമ, സാഹിത്യം, സംഗീതം എന്നീ മേഖലകളെയെല്ലാം ആസ്പദിച്ചെഴുതിയ പ്രബന്ധങ്ങള്‍. കലാപത്തിനു ശേഷവും തുടരുന്ന സ്മൃതികളെയും ഭാവനകളെയും വിലയിരുത്തുകയാണിവിടെ.
₹220.00
മലബാര്‍
കലാപം
സര്‍ക്കാര്‍
രേഖകളില്‍
എഡിറ്റര്‍: സി.പി അബ്ദുല്‍ മജീദ്
1921-ലെ മലബാര്‍ കലാപത്തെയും അതിനു മുമ്പു നടന്നിട്ടുള്ള എണ്ണമറ്റ സമരങ്ങളെയും പറ്റിയുള്ള വിവരങ്ങള്‍ നല്കുന്ന സര്‍ക്കാര്‍ രേഖകളുടെ സമാഹാരം. ഈ വിഷയത്തില്‍ തുടര്‍പഠനവും ഗവേഷണവും നടത്തുന്നവര്‍ക്ക് സഹായകമായ രേഖകള്‍.
₹240.00
ആലി
മുസ്ല്യാര്‍
കെ.എം മൗലവിയുടെ ഖിലാഫത്ത് സ്മരണകള്‍
കെ കെ മുഹമ്മദ് അബ്ദുല്‍ കരീം
കേരളീയ മതപണ്ഡിതന്മാരില് പ്രമുഖനും പ്രഖ്യതനായ ദേശീയ വിപ്ലവകാരിയുമായിരുന്ന ആലി മുസ്ലിയാര്. അദ്ദേഹത്തിന്റെ ജീവിചരിത്രസംഗ്രവും മലബാര്‍ ലഹളയെക്കുറിച്ചുള്ള വിവരമവുമാണ്. ഈ ഗ്രന്ഥത്തിലെ പ്രധാന ഉള്ളടക്കം.
കെ.എം. മൗലവിയുടെ ‘ഖിലാഫത്ത് അനുസ്മരണക്കുറിപ്പുകള്‍’ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്
₹120.00
മലബാര്‍ കലാപത്തെപ്പറ്റിയുള്ള വിവിധ രചനകളുടെ വിലയിരുത്തലാണ് ഈ പുസ്തകത്തിലുള്ളത്. സാമ്രാജ്യത്വ-ദേശീയ-വര്‍ഗ്ഗീയ-മാര്‍ക്സിസ്റ്റ് വീക്ഷണത്തിലൂടെയുള്ള നിരീക്ഷണങ്ങള്‍.
₹340.00
ഫക്കീര്‍
കെ.കെ ആലിക്കുട്ടി
ഇന്ത്യാ ചരിത്രത്തിലെ നാവികയുദ്ധങ്ങളില്‍ ഏറ്റവും പ്രധാനമായ ഏറ്റുമുട്ടലുകള്‍ നടത്തിയ നാലുതലമുറയിലെ ധീരദേശാഭിമാനികളായ കുഞ്ഞാലി മരക്കാര്‍മാരുടെ അനശ്വര ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു ഈ നോവല്‍. കുട്ട്യാലി-കുല്‍സുംബി കഥാപാത്രങ്ങളുടെ രചനാ ശില്പം രൂപപ്പെടുത്തിയത് പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ പ്രഥമ കാവ്യമായ ഹുസനുല്‍ ജമാല്‍ ബദറുല്‍ മുനീര്‍ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ്. ഹുസനുല്‍ ജമാല്‍ മഹാകാവ്യം തന്നെ രചിക്കപ്പെട്ടത് അനശ്വരകാവ്യമായ ലൈലാ മജ്നുവിനെ സങ്കല്പ്പിച്ചുകൊണ്ടാണെന്നും ഒരഭിപ്രായമുണ്ട്. കൊണ്ടോട്ടിയില്‍ ജീവിക്കുകയും അതിന്റെ പശ്ചാത്തല ചരിത്രത്തെ അവധാനപൂര്‍വ്വം പിന്തുടരുകയും ചെയ്യുന്നു ശ്രീ കെ.കെ ആലിക്കുട്ടി. അദ്ദേഹം ഈ നോവല്‍ കൊണ്ടോട്ടിയുടെ സാംസ്കാരിക സാഹിത്യധാരകള്‍ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തിയാണ് രചിച്ചിട്ടുള്ളത്. ഇതിന്റെ ശില്പഭംഗി അത്യന്തം ആര്കര്ഷകമാണെന്നതില് യാതൊരു സംശയവുമില്ല.
₹120.00
മാപ്പിള മലബാര്‍
ഡോ. ഹുസൈന് രണ്ടത്താണി
മലബാറിലെ മാപ്പിള മുസ്ലിം സമുദായത്തിൻറെ ചുരുൾ നിവരാത്ത ഏടുകൾ അനാവരണം ചെയ്യുന്ന ചരിത്രാന്വേഷണമാണ് മാപ്പിള മലബാർ.മലബാറിനെ ചരിത്രത്തിലെ ഇതിഹാസ ഇടമാക്കിയ ഒരു കാലഘട്ടത്തിൻറെ പുനർവായന
₹160.00
സ്വാതന്ത്യ സമര സേനാനികളായ
മലബാര്‍ സമര
രക്തസാക്ഷികള്‍
വംശീയതയില്‍ വേരുകളൂന്നിയ ഏതൊരു പ്രത്യയശാസ്ത്രത്തിന്റെയും പ്രധാന ശത്രുവും ആയുധവും ചരിത്രമാണ്. ഇല്ലാത്ത ചരിത്രം അവര്‍ഉണ്ടാക്കും. ഉള്ള ചരിത്രത്തെ വക്രീകരിക്കുകയോ അതിന് പറ്റിയില്ലെങ്കില്‍ വെട്ടിമാറ്റുകയോ ചെയ്യും. അത്തരം വെട്ടിമാറ്റല്‍ പ്രക്രിയയുടെ ഭാഗമാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (കഇഒഞ) പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍നിന്ന് മലബാര്‍ സമര രക്തസാക്ഷികളുടെ പേരുകള്‍ നീക്കം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അതിന് എതിരെയുള്ള ഒരു സര്‍ഗാത്മക പ്രതികരണമാണ് ഈ പുസ്തകം.
₹199.00
1921 പോരാളികള്‍ വരച്ച
ദേശഭൂപടങ്ങള്‍
പി സുരേന്ദ്രന്
1921െല മലബാര്‍ കലാപത്തിെന്റ േദശങ്ങൡൂെടയുള്ള യാ്രതയാണ് ഇൗ പുസ്തകം. കലാപത്തിന് ഒരു നൂറ്റാണ്ട് തികയുേമ്പാള്‍ േശഷിപ്പുകള് അേന്വഷിക്കുകയാണ് ഇൗ യാ്രതികന്. കൂട്ടക്കുരുതികള്‍ക്കും പലായനങ്ങള്‍ക്കും സാക്ഷ്യം വഹിച്ച േദശങ്ങളുടെ നിലവിൡളും േതങ്ങലുകളും ഇൗ പുസ്തകത്തില്‍ നിന്ന് വായനക്കാര്‍ക്ക് േകള്ക്കാനാവും. നാടുകടത്തെട്ടവരും കല്‍ത്തുറുങ്കില്‍ അടയ്ക്കെപ്പട്ടവരും തൂക്കിേലറ്റെപ്പട്ടവരുമായ േപാരാൡളുെട പില്ക്കാല തലമുറെയ കണ്ടും അനുഭവങ്ങള്‍ പങ്കുെവച്ചും ഒരു യാ്രത. ്രബിട്ടീഷ് വിരുദ്ധ േപാരാട്ടത്തിലൂെട ഇന്ത്യന്‍ സ്വാത്രന്ത്യസമരത്തിന് പുതിെയാരു മാനം നല്കിയ േദശങ്ങളുെട േപായകാലവും വര്‍ത്തമാനകാലവും ഇഴേചര്ന്നു കിടക്കുന്നു ഇൗ പുസ്തകത്തില്‍. അതിതീ്രവമായ വൈകാരിക മുഹൂര്ത്തങ്ങള്െകാണ്ടും സമ്പന്നമാണ് ഇൗ കൃതി. യാ്രതാവിവരണത്തിന് േകരളസാഹിത്യ അക്കാദമി അവാര്ഡുേനടിയ എഴുത്തുകാരെന്റ ്രശേദ്ധയമായ മെറ്റാരു രചന.
₹499.00
കുമരംപുത്തൂര്‍
സീതിക്കോയ തങ്ങളും
പാലക്കാടന്‍
പോരാളികളും
പ്രാദേശിക സമര പോരാട്ട ചരിത്രത്തിന്റെ ഭാഗമായി പുറത്തിറങ്ങുന്ന ശ്രദ്ധേയമായ ഗ്രന്ഥങ്ങളുടെ കൂട്ടത്തിലാണ് ഈ കൃതിയും ഉള്‍പ്പെടുന്നത്. പാലക്കാട് ജില്ലയിലെ ചെറുത്തുനില്‍പ്പുകള്‍ക്ക് പ്രാധാന്യം നല്കുന്ന പുസ്തകമാണിത്. 1921 ലെ പോരാട്ടത്തിന് വലിയ സംഭാവനകള്‍ നല്കിയ കുമരംപുത്തൂര്‍ സീതിക്കോയ തങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് ഈ പുസ്തകം അദ്ദേഹത്തിന്റെ ജീവിതത്തെ സംബന്ധിച്ച് മറഞ്ഞു കിടക്കുന്ന ഒട്ടേറെ അറിവുകള്‍ ഈ പുസ്തകം പകര്‍ന്നു നല്കുന്നു.
പി. സുരേന്ദ്രന്
(എഴുത്തുകാരന്)
₹160.00
മലബാര്‍
കലാപം
നാലാം ലോകം
കേരളീയത
എം ഗംഗാധരനുമായി ഒരു സംവാദം
ചരിത്രകാരന്മാർക്കിടയിൽ ഇന്നും തർക്കം നിലനിൽക്കുന്ന മലബാർ കലാപത്തെപ്പറ്റിയാണ് ഈ സംഭാഷണഗ്രന്ഥത്തിലെ പ്രധാന ചർച്ച. ആ ചരിത്രസംഭവത്തെ ആധാരമാക്കിയുള്ള ഗവേഷണപ്രബന്ധത്തിന് ഡോക്ടറേറ്റ് നേടിയ ചരിത്രകാരനാണ് എം. ഗംഗാധരൻ. കൂട്ടത്തിൽ, നാലാം ലോകം, കേരളീയത തുടങ്ങിയ പ്രശ്നങ്ങളും. ജീവിതത്തെ സ്വാതന്ത്ര്യത്തിന്റെ സ്നേഹോത്സവമായി അറിഞ്ഞനുഭവിച്ച എം. ഗോവിന്ദനാണ് ഈ സംവാദത്തിനടിയിൽ മൃദുവായി പ്രവഹിക്കുന്ന നീരുറവ. പോയകാലവും വ്യക്തികളും വ്യവസ്ഥകളും എല്ലാം വിചാരണ ചെയ്യപ്പെടുന്നു. പരസ്പരം തർക്കിച്ചു വകവരുത്താൻ മുതിരാത്ത,ധിഷണയുടെ പ്രകാശം പരത്തുന്ന സംവാദത്തിന്റെ പുസ്തകം.
₹160.00
മലബാര്‍ പോരാട്ടത്തിന്റെ ചരിത്രവും വിവേചനത്തിന്റെ വര്‍ത്തമാനവും
ബഷീര്‍ തൃപ്പനച്ചി
പോര്‍ച്ചുഗീസ് ആധിപത്യം മുതല്‍ 1921 വരെയുള്ള മലബാറിന്റെ സമരചരിത്രം ലളിതമായി പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. പോരാട്ട ചരിത്രങ്ങള്‍ക്കൊപ്പം മലബാറും മലപ്പുറം ജില്ലയും വര്‍ത്തമാനകാലത്ത് അഭിമുഖീകരിക്കുന്ന വികസന വിവേചനങ്ങളെ അടയാളപ്പെടുത്തുന്നുവെന്നത് ഈ പുസ്തകത്തിന്റെ സവിശേഷതയാണ്. മലബാറിനും മലപ്പുറത്തിനുമെതിരെ നിരന്തരം ഉയരുന്ന ഇസ്ലാമോ ഫോബിയയിലൂന്നിയ ആരോപണങ്ങള്‍ പുസ്തകം വയനക്ക് വിധേയമാക്കുന്നുണ്ട്. അതിനാല്‍ ഓരേ സമയം മലബാറിന്റെ ചിരത്രവും വര്‍ത്തമാനവും പഠിക്കാന്‍ ഈ പുസ്തകം ഒരു പ്രവേശികയായിരിക്കും.
₹150.00
മലബാര്‍ സമരവും മാപ്പിളപ്പാട്ടും
ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടന്ന പ്രധാന ചെറുത്തുനിൽപ്പുകളിലൊന്നാണ് 1921 ലെ മലബാർ സമരം. മാപ്പിള പോരാളികൾ കടുത്ത ജന്മി വിരുദ്ധരും ഗവൺമെൻ്റ് വിരുദ്ധരുമായിരുന്നു. ഫ്യൂഡൽ വ്യവസ്ഥിതിക്കും അതിനെ സഹായിക്കുന്ന ബ്രിട്ടീഷ് കൊളോണിയലിസത്തിനുമെതിരെ ഉണ്ടായ സമര പോരാട്ടങ്ങൾ ശ്രദ്ധേയമാണ്.
സമരങ്ങളും ചെറുത്തുനിൽപ്പുകളും ഉണ്ടാകുമ്പോൾ പോരാളികളെ പ്രചോദിപ്പിക്കുന്ന സർഗാത്മക രചനകൾ പിറവിയെടുക്കുക സ്വാഭാവികം. മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിൽ മാപ്പിളപ്പാട്ടിൻ്റെ സ്വാധീനം പ്രകടമാണ്. എഴുതപ്പെട്ട പാട്ടുകൾ പ്രചരിക്കുകയും അതിന് പല സന്ദർഭങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തതോടെ സമരം ഉള്ളടക്കമായ പാട്ടുകൾ വളരെ വേഗം മാപ്പിളമാരിലെത്തി. സാമ്രാജ്യത്വ ശക്തികൾക്കെതിരെ പോരാട്ടരംഗത്ത് ഉറച്ചുനിർത്തുന്നതിന് മാപ്പിളപ്പാട്ടുകൾ സഹായകരമായിരുന്നുവെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.
1921 ലെ മലബാർ സമരവുമായി ബന്ധപ്പെട്ട മാപ്പിളപ്പാട്ടുകളുടെ പഠനമാണ് ഈ ഗ്രന്ഥം. സമരത്തിൻ്റെ പശ്ചാത്തലം, കോളനി വിരുദ്ധ സമരങ്ങളിൽ സാഹിത്യത്തിൻ്റെയും മാപ്പിളപ്പാട്ടുകളുടെയും സ്വാധീനം, വിവിധ സമര പാട്ടുകളുടെ പ്രത്യേകത എന്നിവ വിശദീകരിക്കുന്നു. വയനാട് മുട്ടിൽ കോളെജ് അധ്യാപകനും സാഹിത്യ സാംസ്കാരികരംഗത്ത് ശ്രദ്ധേയനുമായ മുഹമ്മദ് ശഫീഖ് വഴിപ്പാറയാണ് ഗ്രന്ഥകർത്താവ്.
₹140.00
1921ലെ മഹത്തായ മലബാര്‍ വിപ്ലവത്തില്‍നിന്ന് മുഖ്യധാര ആഖ്യാനങ്ങള്‍ അസന്നിഹിതരാക്കിയ മാപ്പിള വിപ്ലവകാരികളെയും സന്ദര്‍ഭങ്ങളെയും കണ്ടെടുക്കുന്ന രചന. മൊറയൂര്‍ പോത്തുവെട്ടിപ്പാറ യുദ്ധം, മലപ്പുറം മേല്‍മുറി അധികാരിത്തൊടിയിലെ ബ്രിട്ടീഷ് കൂട്ടക്കുരുതി, പൂക്കോട്ടൂര്‍ യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ക്കേറ്റ പരാജയം എന്നിവയെ കുറിച്ച് അന്വേഷിക്കുന്ന പഠനം.
മലബാര്‍ വിപ്ലവവുമായി ബന്ധപ്പെട്ട അപൂര്‍വ പത്ര റിപ്പോര്‍ട്ടുകള്‍, ഫോട്ടോകള്‍, രേഖകള്‍ എന്നിവ അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.
₹170.00
കുഞ്ഞാലി മരക്കാര്‍
₹130.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us