അമ്മയെ
സ്നേഹിച്ച
പ്രവാചകന്
ടി.എ പാലമൂട്
പാലമൂടിന്റെ കഥകള്‍ ആശയപ്രധാനമാണ്; വികാരപ്രധാനമല്ല. പുറമേ കാണുന്നത് ചിത്രീകരിക്കാനല്ല, അകമേ വല്ലതുമുണ്ടോ എന്ന് ചികഞ്ഞു നോക്കാനാണ് അദ്ദേഹത്തിന് കൗതുകം. ചിത്രം, ശില്പം, സാഹിത്യം, സംഗീതം മുതലായവയില്‍ അഭിരമിക്കുന്ന കലാകാരന്മാരെക്കുറിച്ചാണ് പാലമൂട് ആലോചിക്കുന്നതിലധികവും. കലയും സമൂഹം തമ്മിലുള്ള ബന്ധം എന്താണ് കലയും ഭ്രാന്തും തമ്മില്‍ എവിടെയാണ് വേര്‍പിരിയുന്നത്. നന്മയും തിന്മയും തമ്മിലുള്ള വ്യത്യാസം എന്താണ്? ഇപ്പറഞ്ഞതെല്ലാം ആകരമായ ജീവിതത്തിന് വല്ല ലക്ഷ്യവും ഉണ്ടോ? ഇത്തരത്തില്‍ അസ്ഥിത്വവാദപരമായ പ്രശ്നങ്ങള്‍ക്ക് ആ കഥകളില്‍ സ്ഥാനം കിട്ടിയിട്ടുണ്ട് – എം എന്‍ കാരശ്ശേരി
₹160.00 ₹144.00
സ്കോട്ലന്‍ഡിലെ
യക്ഷിക്കഥകള്‍
ഡോ. ചേരാവള്ളി ശശി
വായനക്കാരില്‍ ഉദ്വേഗവും ആകാംക്ഷയുമുണര്‍ത്തുന്ന യക്ഷിക്കഥകളുടെ സമാഹാരം
ദേശ-ഭാഷാ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരിലും ഒരുപോലെ ഭയവും കൗതുകവുമുണര്‍ത്തുന്ന പ്രേതസങ്കല്പ്പങ്ങള് ഇന്ത്യയിലെപ്പോലെത്തന്നെ പാശ്ചാത്യരാജ്യങ്ങളിലും വാമൊഴികളായി കൈമാറിവരുന്നു. തണുത്തുറഞ്ഞ പ്രകൃതിയും തലയുയര്‍ത്തി നില്ക്കുന്ന കോട്ടകളും നിറഞ്ഞ സ്കോട്ലന്‍ഡിലെ യക്ഷിക്കഥകള്‍ക്ക് മലയാളത്തില്‍ പറഞ്ഞുപതിഞ്ഞ നാടോടിക്കഥകളുമായും ഐതിഹ്യങ്ങളുമായും ഉള്ള സാമ്യത അദ്ഭുതാവഹമാണ്. അത്തരം സ്കോട്ലന്ഡ് യക്ഷിക്കഥകളുടെ കെട്ടഴിക്കുകയാണ് ഈ പുസ്തകത്തിലൂടെ.
₹290.00 ₹260.00
ജനിക്കാത്തവരുടെ
ശ്മശാനം
എസ്. ദേവമനോഹര്‍
ആളുകള്‍ പൊതുവേ പുറത്തുപറയാന്‍ മടിക്കുകയും നെഞ്ചില്‍ച്ചുമന്ന് വേദനിക്കുകയും ചെയ്യുന്ന നിത്യജീവിതയാഥാര്‍ത്ഥ്യങ്ങളുമായി ഇടപെടുന്നവയാണ് ഈ സമാഹാരത്തിലെ കഥകള്‍. ആ യാഥാര്‍ത്ഥ്യത്തെ അതിന്റെ തീക്ഷ്ണതയത്രയും വെളിപ്പെടുത്തുന്ന പുതിയൊരു യഥാതഥശൈലിയില്‍ ദേവമനോഹര്‍ ആവിഷ്കരിക്കുന്നു. വായനക്കാരുടെ മനസ്സില്‍ ആഞ്ഞുകൊത്തുന്ന സമകാലികയാഥാര്‍ത്ഥ്യങ്ങളാണവ. നിര്‍മമത്വമല്ല, വൈകാരികമായ വിക്ഷോഭം സൃഷ്ടിക്കലാണ് കഥാകൃത്തിന്റെ ഉദ്ദേശ്യം. അതിലൂടെ ഈ കഥകളുടെ കണ്ണാടിയില്‍ വായനക്കാര്‍ സമകാലികസമൂഹത്തിന്റെ ഇരുണ്ട ലോകങ്ങള്‍ കാണും. – പി.കെ. രാജശേഖരന്
‘ജനിക്കാത്തവരുടെ ശ്മശാനം’ എന്ന സമാഹാരം പലതരത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന കഥകള്‍ ഉള്‍ക്കൊള്ളുന്നു. കാവ്യാത്മകമായ ഉള്‍ക്കാഴ്ചകള്‍ പ്രകടിപ്പിക്കുന്നവയാണിതിലെ പല കഥകളും. ആസ്വദിച്ചു കഴിഞ്ഞാലുടന്‍ വിസ്മരിക്കാന്‍ പറ്റുന്ന കഥകളല്ല അവ. നമ്മള് നിരീക്ഷിക്കാന്‍ വിട്ടുപോകുന്ന ലോകത്തെയാണ് ചിലപ്പോഴെങ്കിലും അദ്ദേഹം അവതരിപ്പിക്കുന്നത്. മനുഷ്യന്റെ കാപട്യത്തിന്റെ ആഴങ്ങളും വഴികളും അവതരിപ്പിക്കുന്നതിനൊപ്പം, മാനുഷികതയുടെയും നിസ്വാര്‍ത്ഥതയുടെയും സ്നേഹാധിക്യത്തിന്റെയും തെളിച്ചമുള്ള വെളിച്ചവും അവതരിപ്പിക്കുന്നതിലൂടെ ദുരന്തത്തിനപ്പുറമുള്ള പ്രത്യാശയുടെ വീഥികളിലേക്ക് കഥാകൃത്ത് നമ്മെ കൊണ്ടുപോകുന്നു.
₹200.00 ₹180.00
വക്കീലമ്മാവന്‍
മാധവിക്കുട്ടി
ഭാഷയുടെ സുകൃതമായ കഥാപുസ്തകം.
മലയാള കഥയിലെ നിത്യവിസ്മയമായ മാധവിക്കുട്ടി എഴുതിയ ഇരുപത് അപൂര്‍വ്വ കഥകളുടെ സമാഹാരം
കഥയെ ആത്മകഥയെ കഥാന്തരങ്ങളാക്കുകയും ചെയ്ത ഭാവനയുടെ സാന്നിദ്ധ്യം വായനയില്‍ വസന്തം സൃഷ്ടിക്കുന്നു. നഗര – ധനിക ജീവിതം അവലംബമാക്കി രചിച്ച ഈ കഥകളൊരോന്നും മനുഷ്യന്റെതായ എല്ലാ തീഷ്ണതകളും തുടുപ്പുകളും കുതിപ്പുകളും അനുഭവിപ്പിക്കുന്നു.
₹300.00 ₹280.00
യേശുദാസും
ജയചന്ദ്രനും
അഷ്ടമൂര്‍ത്തി
സുകുമാരന്‍ യേശുദാസിന്റെയും ശിവശങ്കരന് ജയചന്ദ്രന്റെയും പാട്ടുകളാണ് പാടുക. ഏതാണ് കൂടുതല്‍ നന്നാവുന്നതെന്നു തീരുമാനിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ല. സുകുമാരന്‍ ‘ആയിരം പാദസരങ്ങള്‍ കിലുങ്ങി’യുമായി വന്നപ്പോള്‍ ശിവശങ്കരന് ‘ഇനിയും പുഴയൊഴുകും’ എന്നു പാടി. ശിവശങ്കരന് ‘അനുരാഗഗാനം പോലെ’ എന്ന പാട്ടുമായി വന്നപ്പോള്‍ സുകുമാരന്‍ ‘അനുരാഗം കണ്ണില്‍ മുളയ്ക്കും’ എന്നായി…
സത്യനും നസീറും ഷീലയും ശാരദയുമൊക്കെ നാടന്‍ ടാക്കീസുകളില്‍ വിസ്മയം തീര്‍ത്തിരുന്ന എഴുപതുകളില്‍, യേശുദാസിന്റെയും ജയചന്ദ്രന്റെയും കടുത്ത ആരാധകരും അനുകര്ത്താക്കളുമായ രണ്ടുകുട്ടികള്‍ തമ്മിലുള്ള മത്സരത്തിലൂടെയും വിദ്വേഷത്തിലൂടെയും ഗ്രാമത്തിന്റെ നിറവും മണവും നിഷ്കളങ്കതയും ഗൃഹാതുരമായ ഒരു കാലത്തെത്തന്നെയും അനുഭവിപ്പിക്കുന്ന യേശുദാസും ജയചന്ദ്രനും, അഴിക്കാന്‍ ശ്രമിക്കുന്തോറും കുരുങ്ങിക്കുരുങ്ങിപ്പോകുന്ന മനുഷ്യമനസ്സിന്റെ സങ്കീര്‍ണതയും നിഗൂഢതയും ഒരു റിട്ടയേഡ് അധ്യാപകനിലൂടെ അവതരിപ്പിക്കുന്ന വാര്‍ധകം… തുടങ്ങി, ഈശ്വരന്റെ ലീലകള്‍, അവസാനിക്കാത്ത ഒരു കഥ, ആദരാഞ്ജലികള്‍, വിംലേഷിന്റെ വരവ്, നമ്മുടെ കുട്ടികള്‍, സഹയാത്രികകള്‍, അയാളുടെ കഥ, അച്ഛന്റെ മരണക്കിടക്ക, നായ്ക്കന്കൂടാരത്തിലെ രാത്രി, അയലത്തെ വിശേഷങ്ങള്‍ എന്നിങ്ങനെ പന്ത്രണ്ടു കഥകള്‍.
അഷ്ടമൂര്‍ത്തിയുടെ ഏറ്റവും പുതിയ കഥാസമാഹാരം
₹140.00 ₹125.00
സ്വര്‍ഗ്ഗം
തുറക്കുന്ന
സമയം
എം.ടി വാസുദേവന്‍ നായര്‍
എം.ടി.വാസുദേവന്‍ നായരുടെ പ്രശസ്തമായ ആറുകഥകളാണ് ഈ സമാഹാരത്തില്‍. സായംസന്ധ്യപോലെ ചേതോഹരമായ വാങ്മയങ്ങള്‍ ഉണര്‍ത്തുന്ന കഥകള്‍.
₹180.00 ₹160.00
ഓളവും
തീരവും
എം.ടി വാസുദേവന്‍ നായര്‍
നീലക്കടലാസ്, നുറുങ്ങുന്ന ശൃംഖലകള്‍, ഒരുപിടി കുന്നിക്കുരു, ഒരു ദിവസം കഴിഞ്ഞു, ഓളവും തീരവും എന്നീ എം.ടിയുടെ അഞ്ചു കഥകളുടെ സമാഹാരം. ബാപ്പുട്ടിയുടെയും സൈനബയുടെയും അനശ്വരപ്രേമത്തിന്റെ കഥ പറഞ്ഞ ഓളവും തീരവും ചലച്ചിത്രമായും കേരളത്തിന്റെ ഹൃദയം കവര്‍ന്നിട്ടുണ്ട്.
₹95.00 ₹90.00
മലയാളത്തിന്റെ
സുവര്‍ണ്ണ
കഥകള്‍
എം. മുകുന്ദന്
കണ്ടും അനുഭവിച്ചുമറിഞ്ഞ ജീവിതഗന്ധങ്ങളെല്ലാം മുകുന്ദന് ഹൃദയസ്പര്‍ശിയായ കഥകളാക്കി.മയ്യഴിയില്‍ നിന്ന് ഡല്‍ഹി വഴി എഴുത്തിന്റെ ലോകത്തെത്തിയ മുകുന്ദന് ലോകസാഹിത്യത്തെയും ചേര്‍ത്തുനിര്‍ത്തി. ചിന്തയുടെയും പ്രതേയ ശാസ്ത്രത്തിന്റെയും അസ്ഥിവാരങ്ങള്‍ കഥകളില്‍ ആവാഹിച്ചെടുത്തു. സമകാലീന ചരിത്രത്തിന്റെ ആത്മാവുപോലെ അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്നു. മനുഷ്യസത്തയെ കണ്ടെത്തുക എന്ന ലക്ഷ്യവുമായി ഇതാ ഒരു ദേശത്തിന്റെ എഴുത്തുകാരന്. കഥയുടെ നവതരംഗമായി തുടിച്ചുനില്ക്കുന്ന എം മുകുന്ദന്റെ ഏറ്റവും മികച്ച കഥകള്‍.
₹270.00 ₹243.00
ഒരുതുള്ളി
വെളിച്ചം
മല്ലാപ്രഗഡ രാമറാവു
വിവര്‍ത്തനം: ഡോ. എല്‍.ആര് സ്വാമി
ഗോരന്തദീപമു എന്ന ചെറുകഥാസമാഹാരത്തിന്റെ പരിഭാഷ
അഗ്രശ്രേണിയില്‍പ്പെട്ട കഥകള്‍. കഥകളെ പ്രേമിക്കുന്നവര്‍, നല്ല കഥകള്‍ മാത്രമേ വായിക്കൂ എന്നു കരുതുന്നവര്‍ തീര്‍ച്ചയായും വായിക്കേണ്ട പുസ്തകം. -കൗമുദി വെബ് മാസിക (തെലുഗു)
മലയാളിക്ക് അത്രയൊന്നും പരിചിതമല്ലാത്ത തെലുഗുനാട്ടിലെ ചെറുകഥകള്‍. 1970 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തിലെഴുതപ്പെട്ട ഈ കഥകള്‍ സമകാലികാവസ്ഥയിലും പ്രാധാന്യമര്‍ഹിക്കുന്നു. മദ്ധ്യവര്‍ഗ്ഗജീവിതത്തിന്റെ യാഥാര്‍ത്ഥ്യത്തെ തുറന്നുകാണിക്കുന്ന
ഒരുതുള്ളി വെളിച്ചം നമ്മുടെ ഉള്‍ക്കാഴ്ചയ്ക്ക് മിഴിവേകുന്നു.
₹240.00 ₹215.00
മാതൃഭൂമി
ആഴ്ചപപ്തിപ്പ്
കഥകള്‍ 2021
2021-ലെ ഏറ്റവും മികച്ച കഥകളുടെ സമാഹാരം
ടി. പത്മനാഭന് * എം. മുകുന്ദന് * എന്‍.എസ്. മാധവന്,സേതു * സി.വി. ബാലകൃഷ്ണന് * രഘുനാഥ് പലേരി,വി.ആര്. സുധീഷ് * ഗ്രേസി * കെ.പി. രാമനുണ്ണി,അയ്മനം ജോണ്‍ * അഷ്ടമൂര്‍ത്തി * എന്‍.പി. ഹാഫിസ് മുഹമ്മദ്,അംബികാസുതന്‍ മാങ്ങാട് * ഉണ്ണി ആര്. * ജി.ആര്. ഇന്ദുഗോപന്,സന്തോഷ് ഏച്ചിക്കാനം * ഇ. സന്തോഷ്കുമാര്‍ * കെ.എ. സെബാസ്റ്റ്യന്‍
പി.എഫ്. മാത്യൂസ് * ഫ്രാന്‍സിസ് നൊറോണ * വി.ജെ. ജയിംസ്,ടി.ഡി. രാമകൃഷ്ണന് * പ്രിയ എ.എസ്. * യു.കെ. കുമാരന്, പി.കെ. പാറക്കടവ് * നാരായന് * എം. നന്ദകുമാര്‍ * ബി. മുരളി
വി. എസ്. അനില്‍കുമാര്‍ * എബ്രഹാം മാത്യു * സതീഷ്ബാബു പയ്യന്നൂര്‍
പി.ജെ.ജെ. ആന്റണി * മിനി പി.സി. * വിനു ഏബ്രഹാം, ജോസ് പനച്ചിപ്പുറം * പി.പി. രാമചന്ദ്രന് * വി.കെ. ദീപ * വി. ഷിനിലാല്‍, വത്സലന്‍ വാതുശ്ശേരി * ടി.പി. വേണുഗോപാലന്‍ * ബോണി തോമസ്, അമല്‍ ല്‍* കെ.വി. മണികണ്ഠന് * നിധീഷ് ജി. * വി.എച്ച്. നിഷാദ്
വി.കെ.കെ. രമേഷ് * ജേക്കബ് ഏബ്രഹാം * കെ.വി. പ്രവീണ്‍, എം.ജി. ബാബു * വര്‍ഗീസ് അങ്കമാലി * സുദീപ് ടി. ജോര്‍ജ്, ഫര്‍സാന
₹700.00 ₹630.00
ഇരുട്ടിന്റെ
ആത്മാവ്
എം.ടി വാസുദേവന്‍ നായര്‍
നോവുകൊണ്ട് മഴവില്ല് വിടര്‍ത്തിയ കഥകളാണ് ഈ പുസ്തകത്തില്‍. വായനയെ ഹൃദയത്തിന്റെ ഏറ്റവും സ്വകാര്യമായ ആനന്ദമാക്കിയ ഈ കഥകള്‍ മലയാളകഥയുടെ എന്നത്തെയും സൗഭാഗ്യങ്ങളാണ്. ഇരുട്ടിന്റെ ആത്മാവിലെ വേലായുധന് എന്ന മലയാളിയുടെ ഏകാന്ത വേദനകളുടെ ആള്രൂപമായിക്കഴിഞ്ഞു. ഇതൊരു സാധാരണ കഥാപുസ്തകമല്ല. നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിത്തീര്‍ന്ന രചനകളുടെ സമാഹാരമാണ്.
₹160.00 ₹144.00
ഒടിയന്
ശ്യാം തറമേല്‍
‘ഒടിയന്’ ഒരു കൂട്ടം പ്രിയങ്കരങ്ങളായ കഥകളുടെ സമാഹാരമാണ്. വിഷ്ണുശര്‍മന്റെ പഞ്ചതന്ത്രം കഥകള്‍ പോലെ, ഈസോപ്പ് കഥകള്‍ പോലെ ഈ കഥകള്‍ കാലികമായ വിനോദവിസ്മയങ്ങളെയും ഉദാത്തമായ മാനുഷികഭാവങ്ങളെയും അതീവചാരുതയോടെ അവതരിപ്പിച്ചിരിക്കുന്നു. കുഞ്ഞുമനസ്സുകളില്‍ ഒരു മുകില്‍തുണ്ടായി ഒഴുകി നടക്കുന്ന ഈ കഥകള്‍ ഓര്‍ത്തിരിക്കാനും ഓര്‍ത്തുചൊല്ലാനും പാകപ്പെട്ടതുകൂടിയാണ്. – ഡോ. മുഞ്ഞിനാട് പത്മകുമാര്‍
₹120.00 ₹108.00
ഷെര്‍ലക്ക്
എം.ടി വാസുദേവന്‍ നായര്‍
ഷെര്‍ലക്, കല്പ്പാന്തം, കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്, ശിലാലിഖം എന്നി നാലു വിശിഷ്ടകഥകളുടെ സമാഹാരം.
₹130.00 ₹115.00
കറുത്തു
വെളുത്ത കുട്ടി
സി. രാധാകൃഷ്ണന്
സി. രാധാകൃഷ്ണന്റെ ഏറ്റവും പുതിയ കഥാസമാഹാരം. ശാസ്ത്രീയാടിസ്ഥാനത്തിലൂന്നിയ നിരീക്ഷണങ്ങളുടെ അന്തര്‍ധാരയോടൊപ്പം നന്മയുടെയും സ്നേഹത്തിന്റേയും ദൃഷ്ടാന്തങ്ങള്‍. ജീവിതത്തെ അതിന്റെ പൂര്‍ണതയോടെ മനസ്സിലാക്കി അയത്നലളിതമായി ജീവിക്കുന്ന കുറേ മനുഷ്യര്‍. ഫലിതത്തിലൂന്നിയ അവരുടെ ജീവിതവീക്ഷണങ്ങള്‍. പ്രതിസന്ധികളെ മാത്രം മുന്നില്‍ കണ്ട് ജീവിതം കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് കൊണ്ടുപോകുന്ന ഇന്നത്തെ കാലഘട്ടത്തില്‍ അകക്കണ്ണ് തുറപ്പിക്കുന്ന കഥകള്‍.
₹120.00 ₹105.00
അരികിലാരോ
സതീഷ്ബാബു പയ്യന്നൂര്‍
അഗാധമായ മനുഷ്യസ്നേഹവും കാരുണ്യവും ഉദാരതയും ഈ കഥകളുടെ മേല്‍ അന്യൂനവും അപൂര്‍വ്വവുമായ ഒരു നവപ്രകാശം വര്‍ഷിക്കുന്നു. ഒരര്‍ത്ഥത്തില്‍ സതീഷ്ബാബുവിന്റെ സര്‍ഗ്ഗാത്മകമായ ഊര്‍ജ്ജത്തിന്റെ ചാലകശേഷിതന്നെ നിരുപാധികമായ മനുഷ്യസ്നേഹമാണെന്നു പറയാം. സാഹിത്യത്തിന്റെ ശുദ്ധവഴിയിലൂടെ സഞ്ചരിച്ച്, മനുഷ്യജീവിതത്തെയും മനുഷ്യവികാരങ്ങളെയും മുന്‍വിധികളുടെയോ, കപട സദാചാരത്തിന്റെയോ വര്ണ്ണച്ചില്ലിലൂടെ നോക്കിക്കാണാന്‍ വിസമ്മതിച്ച ഒരു സ്വതന്ത്ര ചേതസ്സാണ് സതീഷ്ബാബു പയ്യന്നൂര്‍ എന്ന എഴുത്തുകാരന്. തന്നിട്ട് പോയതെല്ലാം മികച്ചത്. കാലം അനുഗ്രഹിച്ചിരുന്നെങ്കില്‍ ഇനിയും ഇനിയും അനേകം പക്വരചനകള് നമ്മെത്തേടി വരുമായിരുന്നു എന്ന് മികച്ച കഥകളുടെ ഈ സമാഹാരം നമ്മെ വേദനിപ്പിച്ചുകൊണ്ട് ഓര്‍മ്മിപ്പിക്കുന്നു – കെ. ജയകുമാര്‍
₹140.00 ₹125.00
കാന്താബായി
കരയുന്നില്ല
സേതു
മലയാളിക്ക് ഏറെ പ്രിയങ്കരനായ എഴുത്തുകാരന് സേതുവിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരമാണിത്. നോവലിസ്റ്റ് രേഖപ്പെടുത്തിയതുപോലെ, പണ്ടുകാലത്തുള്ളവര്‍ 18ലെ വെള്ളപ്പൊക്കത്തിനുമുമ്പും ശേഷവും എന്ന് പറയുന്നതുപോലെ ഭാവിയിലെ അതിരായി മാറുമെന്ന് തീര്‍ച്ചയുള്ള ഒരു അടയാളപ്പെടുത്തലുകളായിരിക്കുകയാണ് മാരിക്കാലം. 2020-21കളിലെ മാരിക്കാലത്തിനിടയില് വിരിഞ്ഞ അപൂര്‍വ്വസുന്ദര രചനകളാണ് ഇതിലുള്ളത്. അക്കാലം നല്കിയ ഒറ്റപ്പെടലും ഏകാന്തതയും അനുഭവങ്ങളും അത്യന്തം വേദനാജനകവും ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധത്തില്‍ നമ്മളില്‍ അടിച്ചേല്പിക്കപ്പെട്ടതുമാണെങ്കിലും പ്രതിഭാസമ്പന്നനായ ഒരെഴുത്തുകാരന്റെ, കൂടുതല്‍ സര്‍ഗ്ഗാത്മകരചനകളുടെ പിറവിയിലേക്കുള്ള ഉരകല്ലായി മാറുകയാണ് ഉണ്ടായത് എന്നതിനുദാഹരണങ്ങളായ കഥകള്‍. ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലുകളും കൂടിയാണ് സേതുവിന്റെ ഈ പുതിയ കഥാസമാഹാരം.
₹140.00 ₹125.00
പെരുമ്പാവൂര്‍
യാത്രി
നിവാസ്
മനോജ് വെങ്ങോല
സിസ്റ്റം എന്ന ജയിലിനുള്ളില്‍ അകപ്പെട്ട, നെഞ്ചിനുള്ളില്‍ വെട്ടുകല്ല് പേറിനടക്കുന്ന മനുഷ്യാവസ്ഥകളാണ് മനോജിന്റെ കഥകളിലെ ചിറകുള്ള മനുഷ്യര്‍. യാത്രിനിവാസിലെ ചിറകറ്റ മനുഷ്യര്‍ കലഹിക്കുന്നത് ഈ സിസ്റ്റത്തോടാണ്. മനുഷ്യര്‍ക്ക് ഭ്രാന്തുണ്ടാക്കുന്ന ഒരു കെട്ടിടമായി ഇതിലെ കോടതികള്‍ നിലകൊള്ളുമ്പോള്‍, സ്വാതന്ത്ര്യം ആര്‍ക്കുവേണം എന്ന ബഷീറിയന്‍ കഥാപാത്രത്തിന്റെ നിസ്സഹായത നമുക്ക് ഓര്‍മ്മവരും… സ്നേഹത്തിന്റെ അച്ചുതണ്ടില്‍ കറങ്ങുന്ന സങ്കടങ്ങളാണ് മനോജ് വങ്ങോലയുടെ കഥകള്‍. – വിനോദ് കൃഷ്ണ
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പെരുമ്പാവൂര്‍ യാത്രിനിവാസ് ഉള്‍പ്പെടെ സ്ലീപ്പിങ് സിംഫണി, അവനൊരുവന്‍, കുറ്റവും ശിക്ഷയും, വാക്ക്, വരയാടുകള്‍, അന്നത്തെ നമ്മളെക്കുറിച്ച് വ്യാകരണത്തെറ്റുള്ള ഒരേകദേശ വിവരണം, വിപരീതക്രിയകള്‍… തുടങ്ങി ഒന്‍പതു കഥകള്‍. മനോജ് വെങ്ങോലയുടെ ഏറ്റവും പുതിയ കഥാസമാഹാരം
₹190.00 ₹170.00
ഇറാനിയന്‍
നാടോടി
കഥകള്‍
എ.കെ അബ്ദുല്‍ മജീദ്
സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ഇറാനിയന്‍ സംസ്കാരത്തിന്റെ ഉറവുകളില്‍നിന്നു ഉദ്ഭവിക്കുന്ന സരളമായ നാടോടിക്കഥകള്‍. ജീവിതതത്വങ്ങളെ ആവിഷ്കരിക്കുന്ന ഈ കഥകളില്‍ മഹത്തായ ഒരു ജനതയുടെ സൂക്ഷ്മമായ നര്‍മവും ഇടകലര്‍ന്നിരിക്കുന്നു.
₹95.00 ₹90.00
101
ആത്മീയ
കഥകള്‍
കെ.എ ഫ്രാന്‍സിസ്, എന്‍ സോമശഖരന്‍
ആത്മീയചിന്തകള്‍ പ്രസരിപ്പിക്കുന്ന നൂറ്റൊന്നു കഥകള്‍
പഠിപ്പിന്റെ ഗുണം, അറിവുള്ള അജ്ഞാനി, ഒരുപിടി കടുക്, മനസ്സ് എന്ന പാത്രം, മന്ത്രത്തിന്റെ ശക്തി, ചുവന്ന പുഷ്പങ്ങള്‍, എന്തു ശിക്ഷ?, നിങ്ങളുടെ ഭാര്യ വിധവ, ഈശ്വരകല്പ്പന, ഏല്‍പ്പിച്ച ചുമതല, വിജയവും പരാജയവും, മൗനവ്രതത്തിന്റെ ശക്തി, ഒരുമ ശരീരത്തില്‍, ഒട്ടകഗുരു, ഉത്തമഗുരുനാഥന്, ഹൃദയപുഷ്പം, സുഖമായ ഉറക്കം
ശ്രീബുദ്ധന്, ശ്രീരാമകൃഷ്ണ പരമഹംസര്‍, സ്വാമി വിവേകാനന്ദന്, സ്വാമി ശിവാനന്ദ, സ്വാമി രാമതീര്‍ത്ഥ, ആചാര്യ വിനോബഭാവെ, ഭഗവാന് ശ്രീ സത്യസായിബാബ, ശ്രീ മാതാ അമൃതാനന്ദമയീദേവി, രമണമഹര്‍ഷി, സ്വാമി അഭേദാനന്ദ, ഫിലിപ്പോസ് മാര്‍ക്രിസോസ്റ്റം, സ്വാമി ചിന്മയാനന്ദന് എന്നീ ആത്മജ്ഞാനികള്‍ വിവിധ സന്ദര്‍ഭങ്ങളില്‍ പറഞ്ഞ സന്മാര്ഗ്ഗകഥകളുടെ സമാഹാരം.
₹240.00 ₹216.00
കൊമ്മ
ജംഷീറ മറിയം
ജീവിതത്തിന്റെ അകം പൊരുളുകളെ തൊട്ടെഴുതിയ കഥകളും കഥാപാത്രങ്ങളും ഹൃദയത്തിലേക്ക് ചേര്‍ന്നു നില്ക്കുന്നതായി അനുഭവിക്കാന്‍ കഴിയുന്ന കഥാസമാഹാരം. നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമീണ ചിത്രങ്ങളും നാട്ടുഗന്ധങ്ങളും സൂക്ഷ്മമായ നിരീക്ഷണങ്ങളും ഈ കഥകളില്‍ നിറഞ്ഞു കിടക്കുന്നു. മനുഷ്യ സ്നേഹത്തിന്റെയും സഹനത്തിന്റെയും വൈകാരിക മുഹൂര്‍ത്തങ്ങളെ മനോഹരമായി അവതരിപ്പിക്കുകയാണ് ജംഷീറ മറിയം കൊമ്മയില്‍.
₹180.00 ₹162.00
റീ മലാലക്കോ
മഡഗാസ്ക്കര്
നിശാന്ത് കെ.
റീ മലാലക്കോ എന്ന വാക്കിന്റെ അര്‍ത്ഥം ഏറ്റവും പ്രിയപ്പെ ട്ടവനേ എന്നാണ്. അഥീന എന്ന ഗാസി യുവതി വിനു എന്ന മലയാളി യുവാവിന് മഡഗാസ്ക്കറില്‍ വെച്ച് വിടപറയു മ്പോള്‍ എഴുതി നല്കിയ നാലുവരിയുടെ അവസാനമാണത്. അഥീനയുടെ മലഗാസിയോ വിനുവിന്റെ മലയാളനോ ഇരുവര്‍ക്കും തരിമ്പും മനസ്സിലാകുമായിരുന്നില്ല. പക്ഷേ, അവര്‍ക്ക് പ്രണയത്തിന്റെ ഭാഷ വശമായിരുന്നു. ഭൂഖണ്ഡ ങ്ങള് കടന്നെത്തുന്ന കാലാതിവര്‍ത്തിയായ പ്രണയം മനോഹരമായി ആവിഷ്ക്കരിക്കുന്ന കഥയാണ് മലാ ലക്കോ മഡഗാസ്ക്കര്. ഇതുപോലെ ആകര്‍ഷകമാണ് ഈ സമാഹാരത്തിലെ കഥകളിലെ പ്രമേയങ്ങളോരോന്നും.
₹230.00 ₹207.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us