സുജാത
സുസ്മേഷ് ചന്ത്രോത്ത്
സ്നേഹത്താല്‍ വീര്‍പ്പുമുട്ടിച്ച് ജീവിതം അസഹനീയമാക്കുന്ന
ഭാര്യയുടെയും അതിരുവിട്ട കാമത്തിന്റെ വന്യത കൊതിക്കുന്ന സ്നേഹിതയുടെയും ജീവിതത്തിലൂടെ പ്രണയത്തെയും
സ്നേഹത്തെയും മനുഷ്യജീവിതത്തെത്തന്നെയും പുത്തനായി വ്യാഖ്യാനിക്കുന്ന നദിയുടെ ഉദ്ഭവം, സൈബര്‍ലോകത്തിന്റെ
ചതിക്കുരുക്കുകളെയും കുലസ്ത്രീനാട്യങ്ങളെയും സദാചാര
പുറംപൂച്ചുകളെയും ഒരു വീട്ടമ്മയിലൂടെ വെളിപ്പെടുത്തുന്ന
പത്മാവതിയുടെ രഹസ്യം, ബാല്യകാലപ്രണയത്തിന്റെ
ഉന്മാദവും നിഷ്കളങ്കതയും പ്രണയനഷ്ടത്തിന്റെ
കൊടുംവിഷാദലഹരിയും ഗൃഹാതുരതയോടു ചേര്‍ത്തു
സൃഷ്ടിച്ച സുജാതയുമുള്‍പ്പെടെ മേഘം മറച്ച നക്ഷത്രം,
അച്ഛനെ കൊല്ലുന്ന വിധം, തീവണ്ടിയുടെ മുഖം,
പഴക്കറ പുരണ്ട ഉടുപ്പ്, ആഗതന്… തുടങ്ങി പത്തു രചനകള്‍.സുസ്മേഷ് ചന്ത്രോത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം
₹240.00 ₹205.00
ഉല്‍കൃഷ്ടരായ
മനുഷ്യരും
ഉണ്ട്
സി.വി ബാലകൃഷ്ണന്
മനുഷ്യകാമനകളും ആത്മീയതയും ദേശാന്തരക്കാഴ്ച്ചകളും വര്‍ത്തമാനകാല മലയാളിജീവിതവും അസാമാന്യചാതുരിയോടെ സി. വി. ബാലകൃഷ്ണന് കഥത്താളുകളില്‍ പകര്‍ത്തുന്നു. കഥയുടെ കാണാപ്പുറങ്ങളിലേക്കും പുനര്‍വായനയ്ക്കും പ്രേരിപ്പിക്കുന്ന കഥകളായി അവ വായനക്കാരുടെ മുന്നില്‍ വര്‍ണ്ണശബളിമയോടെ പൂത്തുവിരിയുന്നു.
ലാസര്‍, സാനെറ്റോറിയം, ഏദനിലേക്ക് എത്ര ദൂരം, ജാതിമരങ്ങളുടെ മാതാവ്, മറുതലിപ്പ് തുടങ്ങി ശ്രദ്ധേയമായ ഇരുപത്തിരണ്ടു കഥകളുടെ സമാഹാരം.
₹190.00 ₹170.00
ബൂര്‍ഷ്വാ
സ്നേഹിതന്
കരുണാകരന്
വണ്ടിയുടെ ഏറ്റവും പിറകിലെ ഒരു ബോഗിയില്‍നിന്നും
രണ്ടുപേര്‍ ഇറക്കിവെക്കുന്ന ശവപ്പെട്ടി കണ്ടപ്പോള്‍ സാറ
അവിടേക്കോടി. അവളുടെ പിറകേയെത്താന്‍ അച്ചുവും ഓടി.
ആള്‍ത്തിരക്കിലൂടെ, ആളുകള്‍ക്ക് വഴികൊടുത്ത്, ഇപ്പോള്‍
ഓടുന്ന ഈ ഓട്ടമായിരിക്കും തന്റെ ഉള്ളംകൈകളിലെ
വിയര്‍പ്പിനൊപ്പം ഇനി ഓര്‍ക്കുന്ന മറ്റൊന്ന് എന്ന് സാറയ്ക്ക്
അപ്പോള്‍ത്തന്നെ തോന്നി. രണ്ടു മരണങ്ങള്‍ക്കൊപ്പമുള്ള
ആ ഓട്ടം, ജീവിക്കുന്നവരെ തൊടാതെയുള്ള ആ ഓട്ടം,
അത്രയും ചെറിയ നേരത്തില്‍ അവള് പല തവണ കണ്ടു…സാറ, രാമു, അച്ചു എന്നീ കഥാപാത്രങ്ങളിലൂടെ
ജീവിതത്തെയും മരണത്തെയും നിര്‍വ്വചിക്കുന്ന സ്ഥിരാക്ഷരങ്ങളെ അട്ടിമറിക്കുന്ന ബൂര്‍ഷ്വാ സ്നേഹിതന് ഉള്‍പ്പെടെ അവിശ്വാസികള്‍,
ഒളിസ്ഥലം, പരിഭാഷക, ജന്മദിനം, ഡെലിവറിമാന്, മടക്കം,
മറുപാതി… തുടങ്ങി പതിമൂന്നു കഥകള്‍. കുതിച്ചോട്ടമാണെന്ന്
വൃഥാ നടിക്കുന്നതെല്ലാം മാരകമായ നിശ്ചലതയാണെന്നും
മറികടക്കാന്‍ ശ്രമിക്കുന്ന ഭൂഖണ്ഡം ഏകാന്തതയല്ലാതെ
മറ്റൊന്നല്ലെന്നും വെളിപ്പെടുത്തുകയും മനുഷ്യന്റെ ആത്യന്തികമായ നിസ്സഹായതയെ പുത്തനായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന
പതിമൂന്നു ജീവിതഖണ്ഡങ്ങള്‍.
കരുണാകരന്റെ ഏറ്റവും പുതിയ കഥാസമാഹാരം
₹190.00 ₹162.00
കൈപ്പാട്
വി സുരേഷ്കുമാര്‍
യാഥാര്‍ത്ഥ്യമെന്നോ സ്വപ്നാടനമെന്നോ വേര്‍തിരിക്കാനാവാത്ത ജീവിതത്തിന്റെ നേര്‍ത്ത വഴികളിലേക്ക് വെളിച്ചംവീശുന്ന ഒമ്പതു കഥകള്‍. വരികളിലൂടെ യാത്രചെയ്യുമ്പോള്‍ വായനക്കാരന്
സ്ഥലകാലഭ്രംശം സംഭവിച്ചേക്കാവുന്ന കഥപറച്ചില്‍
ശൈലിയിലൂടെ സമാന്തരമായൊരു സങ്കല്പ്പഭൂമികയെ
കഥാകാരന് സൃഷ്ടിച്ചിരിക്കുന്നു. നവീനമായ
ആഖ്യാനഭംഗിയോടെയുള്ള ചന്ദനം, പുലിക്കളി, വേട്ടക്കാരന്
സുബൈര്‍, ദര്‍ശനമാല, കൈപ്പാട്, ഊക്ക്, ഒരു സാമുറായിയുടെ ജീവിതക്കളികള്‍, ഉത്തോലകം, മലമുകളില്‍ ഒരു ലീല എന്നീ
കഥകളിലെ രചനാവൈഭവം പുതിയകാലത്തിന്റെ
ആവര്ത്തനയെഴുത്തുരീതികളെ പൊളിച്ചെഴുതുന്നതാണ്.
വി. സുരേഷ്കുമാറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം
₹220.00 ₹190.00
ദൈവംരാഘവന്
ബി. രവികുമാര്‍
പറയുകും കേള്‍ക്കുകയും ചെയ്യുന്ന ശീലത്തിലേക്ക് വായനാനുഭവം തരുന്ന ആറു കഥകള്‍. മിത്തും ചരിത്രവും ഓര്‍മ്മയും ഇതില്‍ സമയചക്രത്തിന്റെ തിരിച്ചിലിനൊപ്പം ജീവിക്കുന്നു. ഉന്മാദികളുടെ ആള്‍ക്കൂട്ടത്തിനിടയില്‍ ഒളിവിലിരുന്ന പലരെയും പിടികൂടി ജാമ്യം നല്‍കാതെ കഥയില്‍ തളച്ചിട്ടുണ്ട്. അവരുടെ വിമോചനം സാധ്യമാക്കുവാന്‍ ഓരോരുത്തരുടെയും നേരുകള്‍ വിളിച്ചുപറയുകയാണ്. നമ്മള് എന്തുകൊണ്ടാണ് അവയെ കഥകള്‍ എന്നുവിളിക്കുന്നത്. ചുമ്മാതാണോ രാഘവന് വീടിന് തീവെച്ചുതീവെച്ച് ദൈവമായിപ്പോയത്…. ജയദേവന് പുലിക്കോലമായിത്തീര്ന്നത്….. പ്രഹ്ലാദന് മുട്ടനാടായി മാറിയത്……
₹200.00 ₹180.00
ഫലസ്തീന്
സൂഫി
കഥകള്‍
പുനരാഖ്യാനം: സലാം എലിക്കോട്ടില്‍
സംസ്കൃതികള്‍ കൊണ്ട് അനുഗ്രഹിക്കപ്പെട്ട പലസ്തീന്, കഥകള്‍ കൊണ്ടും സമ്പന്നമാണ്. മലയാളത്തില്‍ ആധുനിക പലസ്തീന് കഥ, കവിതാസാഹിത്വം തുടങ്ങിയവ പ്രചാരവും പ്രിയവും നേടിയിട്ടുണ്ടെങ്കിലും സൂഫി, മിസ്റ്റിക്, ഫോക് കഥകള്‍ അത്രക്ക് പ്രകാശിതമായിട്ടില്ല. സൂഫി ചിന്തയും ദര്വേശുകളും പണ്ഡിതന്മാരും നിറഞ്ഞുനിന്ന പ്രാചീന പലസ്തീനിലെ സൂഫി കഥകളുടെ
മനോഹര സമാഹാരം.
₹230.00 ₹195.00
കാടിതു
കണ്ടായോ
കാന്താ
സാറാജോസഫ്
ഈ ലോകം ആരുടേതാണ് എന്ന മൗലികമായ ചോദ്യമാണ് ഈ കഥകളുടെ പ്രചോദനകേന്ദ്രം. ചരിത്രം മറന്നുപോയവരുടെ ഒരു ചരിത്രം ഈ കഥകളില്‍ പിറക്കുന്നു. മനുഷ്യവര്‍ഗ്ഗത്തിലേക്ക് കുറച്ചു മനുഷ്യര്‍ കൂടി കടന്നുവരുന്നു. വെളിച്ചം ദഹിച്ചുകിടക്കുന്ന രാജപാതകളുടെ നിഴലുകള്‍ മേയുന്ന രഹസ്യകേന്ദ്രങ്ങള്‍ കൂടി നാം കാണുന്നു. പരിചിതമായ ലോകനീതി അനീതിയാണെന്ന തിരിച്ചറിവുണ്ടാകുന്നു.
₹100.00 ₹95.00
വിഭജനകാല
കഥകള്‍
സാദത്ത് ഹസന് മാന്തു
പരിഭാഷ: എ .പി .കുഞ്ഞാമു
ഉര്‍ദുവിലെ ഏറ്റവും മികച്ച കഥാകൃത്തുക്കളിലൊരാളായ
സാദത്ത് ഹസന് മാന്‍തുവിന്റെ കഥകളുടെയും
ലേഖനങ്ങളുടെയും സമാഹാരം. ഇന്ത്യാവിഭജനമായിരുന്നു
മാന്‍തുവിന്റെ എഴുത്തിന്റെ അടിസ്ഥാനപ്രേരണയായി
വര്‍ത്തിച്ച പ്രധാനഘടകം. വിഭജനം മാന്‍തുവിനെ ഉന്മാദിയും
അരാജകവാദിയുമാക്കി മാറ്റി. കലാപങ്ങളുടെ പശ്ചാത്തലത്തില്‍
മനുഷ്യരെ പുനഃസൃഷ്ടിക്കുകയാണ് മാന്തു.
തീവ്രാനുഭവമായി മാറുന്ന രചനകളുടെ സമാഹാരം
₹270.00 ₹230.00
ഹൈന്ദവം
കെ.പി രാമനുണ്ണി
മനുഷ്യന് എന്ന ദുരൂഹപദത്തെ നിര്‍വ്വചിക്കാനുള്ള കഠിനമായ സൗന്ദര്യസാധനയാണ് ഈ കഥാസമാഹാരത്തില്‍
നടക്കുന്നതെന്നു പറയാം.
പ്രൊഫ. എം.കെ. സാനു
ഹൈന്ദവം
വാരിയംകുന്നത്ത് വീണ്ടും
കേരളാമാരത്തോണ്‍
സര്‍വൈലന്‍സ്
പൂര്‍ണ്ണനാരീശ്വരന്‍
ശ്വാസംമുട്ട്
പുരുഷച്ഛിദ്രം
പരമപീഡനം
ചിരിയും കരച്ചിലും
കെ.പി. രാമനുണ്ണിയുടെ ഏറ്റവും പുതിയ കഥാസമാഹാരം
₹220.00 ₹190.00
അഫ് ഗാന്
നാടോടിക്കഥകള്‍
പുനരാഖ്യാനം: സലാം എലിക്കോട്ടില്‍
ബുദ്ധപ്രതിമകള്‍ കേള്‍ക്കുന്നതിനുമുമ്പ് സ്ത്രീസ്വാതന്ത്ര്യം പൂര്‍ണ്ണമായി ഹനിക്കുന്നതിനു മുമ്പ് ഒരു ജനത വെളിച്ചത്തിനുവേണ്ടി ദാഹിച്ചതിന്റെ അത് നേടിയെടുത്തതിന്റെ സാംസ്കാരികചരിത്രം വെളിപ്പെടുത്താന്‍ പോന്നതായിരുന്നു അഫ്ഗാന് നാടോടിഷാരമ്പര്യം. മലയാളത്തില്‍ ഇതുവരെ പറയാത്ത അഫ്ഗാന് നാടോടിക്കഥകളെ തന്റെ ഭാവനയും കഥാംശവും കൂട്ടിച്ചേര്‍ത്ത് കുട്ടികള്‍ക്കും
മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഹൃദ്യമാവുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു എഴുത്തുകാരന്.
₹170.00 ₹145.00
സിദാര്‍ മരങ്ങളുടെ
സംഗീതം
ഖലീല്‍ ജിബ്രാന്
വിവര്‍ത്തനം: ഡോ. ഉമര്‍ തറമേല്‍
ഖലീല്‍ ജിബ്രാന് (ജിബ്രാന് ഖലീല്‍ ജിബ്രാന് ബിന്‍ മീഖായേല്‍ ബിന്‍ സാദ്) Kahlil Gibran ജനനം: ജനുവരി 6, 1883 (ബഷാരി, ലെബനോണ്) മരണം: ഏപ്രില്‍ 10, 1931 (പ്രായം 48) ന്യൂയോര്‍ക്ക്, അമേരിക്ക ദേശീയത: ലെബനോണ് തൊഴില്‍: കവി, ചിത്രകാരന്, ശില്പി, എഴുത്തുകാരന്, തത്വജ്ഞാനി, വൈദികശാസ്ത്രം, ദൃശ്യകലാകാരന് രചനാ സങ്കേതം: കവിത, ചെറുകഥ സാഹിത്യപ്രസ്ഥാനം: മാജര്, ന്യൂയോര്‍ക്ക് പെന്‍ ലീഗ് ഖലീല്‍ ജിബ്രാന് ലോകപ്രശസ്തനായ കവിയും ചിത്രകാരനുമായിരുന്നു. പൗരസ്ത്യദേശത്തു നിന്നും വിശ്വസാഹിത്യത്തില്‍ ചിരപ്രതിഷ്ഠനേടിയ അപൂര്‍വം കവികളിലൊരാളാണ് . ലെബനനില്‍ ജനിച്ച ജിബ്രാന് ജീവിതത്തിന്റെ സിംഹഭാഗവും അമേരിക്കന്‍ ഐക്യനാടുകളിലാണു ചെലവഴിച്ചത്.1923ല്‍ എഴുതിയ പ്രവാചകന് എന്ന കാവ്യോപന്യാസസമാഹാരമാണ് ജിബ്രാനെ പാശ്ചാത്യ ലോകത്ത് പ്രശസ്തനാക്കിയത്. തന്റെ സാഹിത്യജീവിതം ജിബ്രാന് ആരംഭിക്കുന്നത് അമേരിക്കയില്‍ വെച്ചാണ്. അറബിയിലും, ഇംഗ്ലീഷിലും അദ്ദേഹം രചനകള്‍ നടത്തി. സാഹിത്യ രാഷ്ട്രീയ രംഗത്തെ ഒരു വിമതനായിട്ടാണ് ഇപ്പോഴും അദ്ദേഹത്തെ അറബ് ലോകം കണക്കാക്കുന്നത്. ഗദ്യകവിതകള്‍ എന്ന ഒരു ശാഖതന്നെ അദ്ദേഹം അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ നാടായ ലെബനോണില്‍ ജിബ്രാന് ഇപ്പോഴും ഒരു സാഹിത്യനായകന് തന്നെയാണ്. ഖലീല്‍ ജിബ്രാന്റെ ബാല്യകാലത്തെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. ലബനനിലെ ബഷരി എന്ന പട്ടണത്തിലാണ് ജനിച്ച ജിബ്രാന്റെ കുടുംബം മാരോനൈറ്റ് കത്തോലിക്കരായിരുന്നു. ഖലീല്‍ ജിബ്രാന് എന്നുതന്നെയായിരുന്നു അച്ഛന്റെ പേര്. ഉത്തരവാദരഹിതമായ ജീവിതം നയിച്ച അച്ഛനേക്കാള്‍ അമ്മ കാമില റഹ്മേയാണ് ജിബ്രാന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയത്. കാമിലയുടെ മൂന്നാമത്തെ ഭര്‍ത്താവായിരുന്നു ജിബ്രാന്റെ പിതാവ്. പീറ്റര്‍ എന്ന അര്‍ദ്ധസഹോദരനും മരിയാന സുല്‍ത്താന എന്നീ സഹോദരിമാര്‍ക്കുമൊപ്പമായിരുന്നു ബാല്യകാലം. കടുത്ത ദാരിദ്ര്യം മൂലം ജിബ്രാന് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. എങ്കിലും പഠനത്തിനുള്ള താല്പര്യം മനസ്സിലാക്കി ഗ്രാമത്തിലെ ഒരു പുരോഹിതന് നിരന്തരം വീട്ടിലെത്തി സുറിയാനിയും അറബിയും പഠിപ്പിച്ചു. ബൈബിളിന്റെ ബാലപാഠങ്ങളും ഈ പുരോഹിതനില്‍ നിന്നുതന്നെ മനസ്സിലാക്കി. ചെറുവെള്ളച്ചാട്ടങ്ങളും ദേവദാരു വൃക്ഷങ്ങളുമുള്‍പ്പെടുന്ന തന്റെ വീടിന്റെ ചുറ്റുപാടുകളില്‍ ഏകനായിരിക്കാനായിരുന്നു ജിബ്രാനിഷ്ടം. പിന്നീട് അദ്ദേഹത്തിന്റെ ചിത്രങ്ങളിലും കവിതകളിലും ഇക്കാലത്തെ പ്രകൃതി സാമീപ്യത്തിന്റെ സ്വാധീനം കാണാം. 1894ല്‍ അമേരിക്കയിലേയ്ക്ക് ജിബ്രാന് കുടുംബം കുടിയേറി. രണ്ട് വര്‍ഷത്തെ വിദ്യാഭ്യാസത്തിനു ശേഷം ജന്മനാട്ടില് മടങ്ങിയെത്തിയ ജിബ്രാന് ബെയ്ത്തൂറിലെ മദ്രസ-അല്‍-ഹിക്മ എന്ന സ്ഥാപനത്തില്‍ അന്താരാഷ്ട്രനിയമം, മതങ്ങളുടെ ചരിത്രം, സംഗീതം എന്നിവയും അഭ്യസിച്ചു. 1904ല്‍ ജിബ്രാന് തന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി.1908ല്‍ ചിത്രകലാപഠനം പൂര്‍ത്തിയാക്കുക എന്ന ഉദ്ദേശ്യത്തോടെ പാരീസിലെത്തി.ഇക്കാലത്തെ ജീവിതമാണ് യൂറോപ്യന്‍ സാഹിത്യവുമായി കൂടുതലുടുക്കാന്‍ സഹായിച്ചത്.ചിത്രകലയിലെ ആധുനികപ്രവണതകള്‍ അന്വേഷിക്കാന്‍ ശ്രദ്ധിച്ചിരുന്നു.ഭ്രാന്തന് വിപ്ലവം എന്നാണ് ആധുനികചിത്രകലയെ ഇദ്ദേഹം വിശേഷിപ്പിച്ചത്.പാരീസില്‍ വെച്ച് ശില്പിയായ അഗസ്റ്റേ റോഡിനുമായി പരിചയപ്പെട്ടു.ഉള്‍ക്കാഴ്ചയുള്ള വിലയിരുത്തലുകള്‍ ജിബ്രാനെ കുറിച്ച് ഇദ്ദേഹം നടത്തി. കൃതികള്‍ ജിബ്രാന്റെ കാവ്യജീവിതത്തെ രണ്ട് ഘട്ടങ്ങളാക്കി തിരിക്കാം,1905മുതലാരംഭിക്കുന്ന ആദ്യഘട്ടവും 1918മുതലാരംഭിക്കുന്ന രണ്ടാം ഘട്ടവും.രണ്ടാംഘട്ടത്തിലാണ് ആംഗലേയഭാഷയില്‍ രചനകള്‍ നടത്തിയത്.ആദ്യകാലകൃതികളില്‍ നിരാശ,ക്ഷോഭം എന്നീ മനോവികാരങ്ങളാണുള്ളതെങ്കില്‍ രണ്ടാംഘട്ടത്തോടെ പക്വവും സന്തുലിതവുമായ ജീവിതവീക്ഷണങ്ങള്‍ ദര്‍ശിക്കാം.കൊച്ചുകൊച്ചു ആഖ്യാനങ്ങളിലൂടെ രചനാസങ്കേതം വളര്‍ന്ന് കടങ്കഥകളും അനാദൃശ്യകഥകളും ആയിത്തീരുന്നത് ദര്‍ശിക്കാം.സോളമന്റെ ഗീതങ്ങളുടേയും സങ്കീര്‍ത്തനങ്ങളുടേയും സ്വാധീനം കാണാം.
₹175.00 ₹160.00
നാടോടി
വീരകഥകള്‍
ഡോ. ശശിധരന് ക്ലാരി
വീരകഥകളാല്‍ സമ്പന്നമാണ് മലയാളത്തിന്റെ നാടോടി പാരമ്പര്യം ഒതേനനും ഉണ്ണിയാര്‍ച്ചയുമൊക്കെ കുഞ്ഞുങ്ങള്‍ക്കു പോലും പരിചിതരാണ്. എന്നാല്‍ പതിവായി കേട്ടുവരുന്ന നായകകഥകള്‍ക്കപ്പുറത്ത്
വേണ്ടത്ര പ്രചാരം ലഭിക്കാതെപോയ ചില വീരകഥാപാത്ര ങ്ങളുണ്ട്. ആദ്യത്തെ കര്ഷകസമരനായകനെന്നു വിളിക്കാവുന്ന തേവര് വെള്ളയന്‍ തോറ്റത്തിലെ വെള്ളയനെ പോലുള്ളവര്‍ മലയാളി നാടോടി പാരമ്പര്യത്തിലെ അത്തരം വീരകഥകള്‍ കണ്ടെത്തി കുട്ടികള്‍ക്കുകൂടി ആസ്വദിക്കാവുന്ന ഭാഷയില്‍ സരളമായി അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തില്‍
Related
₹110.00 ₹90.00
സ്വച്ഛഭവനം
ശ്രീകണ്ഠന് കരിക്കകം
ജീവിതത്തിലെ നേര്‍ക്കാഴ്ചകള്‍
മനോഹരമായി ഭാഷയിലേക്കും ഭാവനയിലേക്കും ഉള്‍ച്ചേര്‍ക്കുന്ന കഥാകൃത്താണ് ശ്രീകണ്ഠന് കരിക്കകം. അനന്തരം, ക്രിസ്മസ് മരത്തിലെ മിഠായി, ചുംബനാനന്തരം, ദൈവസങ്കടം, എന്റെ കാമുകി, സ്വച്ഛഭവനം, വൈരുദ്ധ്യാത്മികം ഭൗതികം, വരത്തി, വയല്‍, വീട്ടിലേക്കുള്ള വഴികള്‍ തുടങ്ങി ശ്രദ്ധേയമായ പത്ത് കഥകള്‍.
₹150.00 ₹127.00
കല്‍ക്കത്ത
കഫെ
എട്ട് ബംഗാളിക്കഥകള്‍
പരിഭാഷ: സുനില്‍ ഞാളിയാത്ത്
അവാര്‍ഡ് നേടിയ സുനില്‍ ഞാളിയത്തിന്റെ പുതിയ പുസ്തകം
കലയും സാഹിത്യവും സംഗീതവുമെല്ലാം
നിത്യജീവിതത്തില്‍ സ്പന്ദിക്കുന്ന ആനന്ദനഗരമായ
കല്ക്കത്തയില്നിന്നുള്ള എട്ടു കഥകളുടെ സമാഹാരമാണ്
കല്‍ക്കത്ത കഫെ. മനുഷ്യമനസ്സുകളില്‍ ഉരുവംകൊള്ളുന്ന
നിശ്ശബ്ദവും നിഗൂഢവുമായ വൈകാരികതയുടെ പല
അടരുകള്‍ ഈ കഥകളില്‍ പ്രതിഫലിക്കുന്നു.
ശുഭമാനസ് ഘോഷ്, സുചിത്ര ഭട്ടാചാര്യ, ശേഖര്‍ ബസു,
സ്വപ്നമയ് ചക്രവര്‍ത്തി, തിലോത്തമ മജുംദാര്‍,
തൃഷ്ണ ബസാക്ക്, സെയ്ദ് വാലിയുള്ള,
മനോരഞ്ജന്‍ ബ്യാപാരി എന്നീ പ്രശസ്ത ബംഗാളി
എഴുത്തുകാരുടെ കഥകള്‍ കൂടിച്ചേരുന്ന കല്‍ക്കത്ത കഫെ
ജീവിതത്തിന്റെ എരിവും പുളിയും മധുരവും അനുഭവിപ്പിക്കുന്നു.
ബംഗാളിയില്‍നിന്ന് നേരിട്ടുള്ള പരിഭാഷ.പരിഭാഷയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി
₹170.00 ₹145.00
വക്കീല്‍
കഥകള്‍
കെ.കെ രമേശ്
അഭിഭാഷകനായ കെ കെ രമേഷ് തന്റെ ജീവിതപരിസരത്തെ രസകരമായ അനുഭവങ്ങളാണ് കഥകളായി ഈ സമാഹാരത്തില്‍ അവതരിപ്പിക്കുന്നത്. കോടതി വ്യവഹാരം എന്ന രാവണന്‍കോട്ടയില്‍നിന്നു പുറത്തുകടക്കാനാവാത്തവണ്ണം അകപ്പെട്ടുപോകുന്ന മനുഷ്യരെ കരകയറ്റുന്നതും വഴികാട്ടുന്നതും അഭിഭാഷകരാണ്. ഒറ്റയിരുപ്പില്‍ വായിച്ചുപോകാവുന്ന രസകരമായ കഥകളാണ് വക്കീല്‍ കഥകള്‍.
₹160.00 ₹144.00
കനക
ദുര്‍ഗ്ഗ
മിനി പി.സി
മിനി പി.സിയുടെ ഏറ്റവും പുതിയ കഥാസമാഹാരം
പുതിയ മലയാളകഥയില്‍ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞ
മിനി പി.സിയുടെ ഏറ്റവും പുതിയ കഥകളാണ് ഈ
സമാഹാരത്തില്‍. സുന്ദരങ്ങളും ഊര്‍ജ്ജസ്വലങ്ങളുമായ
ജീവിതപ്രസ്താവനകളാണ് മിനിയുടെ കഥകള്‍. ശക്തിയേറിയ സ്ത്രീഹൃദയപ്രഖ്യാപനങ്ങള്‍ അവയില്‍ മുഴങ്ങുന്നു.
ആഖ്യാനചാതുര്യത്തോടെയും ഭാഷാസുഭഗതയോടെയും
അവ ആവിഷ ്കരിക്കുന്നത് മനസ്സില്‍ തങ്ങിനില്ക്കുന്ന
മനുഷ്യബന്ധപര്യവേക്ഷണങ്ങളാണ്.
-സക്കറിയആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്, മകാബ്റ, രതി, ചൂളം, കനകദുര്‍ഗ്ഗ, പട്ടമായ്… എന്നിങ്ങനെ ആറു കഥകള്‍
₹190.00 ₹162.00
രേഖയുടെ
കഥകള്‍
രേഖ കെ
കഥയില്‍ നനുത്തു വിടരുന്ന മനുഷ്യബന്ധ ങ്ങളുടെ കുളിരും സുഖകരമായ ഈര്‍പ്പവു മാണ് ഈ കഥകളുടെ പ്രത്യേകത. മലയാള കഥ കാലങ്ങളിലൂടെ കൈവരിച്ച് വിവരണക ലയുടെ മികവുകള്‍ ഈ കഥകളെ അനുഗ ഹിച്ചിട്ടുണ്ട്. ഒരു വീടിനുള്ളില്‍ തന്നെ അറിയ പ്പെടാത്ത ഒരന്യദേശത്തിന്റെ വ്യാകുലതകള്‍ അനുഭവിച്ചറിയാന്‍ കഥാകാരികള്‍ക്ക് കഴി യു. തന്നില്‍ തന്നെ വിലപിക്കുന്ന വാക്കുകള്‍ കൊണ്ട് അജ്ഞാതര്‍ക്കുവേണ്ടി പണിയുന്ന സ്മാരകങ്ങളാണ് ഈ സമഹാരത്തിലെ ഓരോ കഥയും, വായനയെ അര്‍ത്ഥവത്തായ നിമിഷങ്ങളിലേക്ക് സ്നേഹത്തോടെ നയി ക്കുന്ന കഥകളുടെ ഈ സമാഹാരം മലയാള കഥക്കു ലഭിച്ച അനന്യമായ സംഭാവനയാണ്.
₹350.00 ₹300.00
റൂമി
പറഞ്ഞ
കഥകള്‍
ഗുരു നിത്യചൈതന്യയതി
അഷിത
ആകാശവും ജലവും ഭൂമിയും തുടങ്ങി ഓരോ ഘടകവും അതിന്റെ ഉറവിടത്തിലേക്കു ചേരുവാന്‍ കൊതിക്കുന്നൊരു ശരീരം… അതിനകത്ത് ദൈവത്തെ വെടിഞ്ഞ് നാടുുകടത്തപ്പെട്ടവനെപ്പോലെ വന്നുവീണൊരു ആത്മാവും.
ആന്തരികവും ഭൗതികവുമായ അപൂര്‍ണതകളില്‍പ്പെട്ടുഴലുന്ന മനുഷ്യന് അതിന് മറികടക്കുവാന്‍ സഹായിക്കുന്ന വഴികളെക്കുറിച്ച് സ്നേഹത്തിന്റെ ഭാഷയില്‍ റൂമി പറഞ്ഞ കഥകള്‍… ഓരോ കഥയും ദൈവത്തിലേക്കുള്ള ഒരു മാര്‍ഗമായിത്തീരുന്നു.
₹120.00 ₹100.00
പൊക്കിള്‍
ക്കൊടിയുടെ
ഭൂപടം
ഇസ്മയില്‍ കൂളത്ത്
മനുഷ്യമനസ്സിന്റെ കാര്യത്തില്‍ ഏറ്റവും അഭിലഷണീയമായ ഗുണം താരള്യം ആണല്ലോ. പക്ഷേ, ആ ഗുണമുള്ള മനസ്സ് പ്രവാസി ആകുമ്പോള്‍ പലപ്പോഴും സംഭവിക്കുന്നത് വളരെ ഭീകരമായ അവസ്ഥയാണ്. രക്തം വാര് ന്നുകൊണ്ടേയിരിക്കുന്ന അത് അക്ഷരാര്‍ത്ഥത്തില്‍ വേദനകളുടെ തീച്ചൂള യാണ്. കേരളീയസമൂഹത്തിലെ കാലം ഇത്രയുമായുള്ള ജീവിതത്തില്‍ മുന്‍ പൊരിക്കലും ഉണ്ടായിട്ടില്ലാത്ത പരിണതിയാണ് ഇത്. ചരിത്രത്തില്‍ സമാന തകളില്ല. ഒരു പരിഹാരമാര്‍ഗ്ഗവും ആരും നിര്‍ദേശിച്ചിട്ടും ഇല്ല. എന്തുകൊണ്ടു വരുന്നു എന്നല്ലാതെ അവിടെ എന്തനുഭവിക്കുന്നു എന്ന ചോദ്യം വളരെ അടുപ്പം ഉള്ളവര്‍ പോലും ഉന്നയിക്കാറുമില്ല.
അതെ, മഹാസങ്കടങ്ങളുടെ തേനീച്ചക്കൂട്ടില്‍നിന്ന് ഇറ്റുവീഴുന്ന അമൃതകണങ്ങള്‍ ആണ് ഈ കഥകള്‍. പുതിയ തരം പരീക്ഷണങ്ങള്‍ക്ക് ഇരയാകുന്ന ‘പഴ’മനസ്സുകളുടെ പ്രതികരണങ്ങളില്‍ ഭാവങ്ങളുടെ പര കോടിയില്‍ വരാവുന്ന അഭാവങ്ങളും തീവ്രവേദനയുടെ നെരിപ്പോടില്‍ ഉരുത്തിരിഞ്ഞ നര്മ്മരത്നങ്ങളും കാണാം. – സി. രാധാകൃഷ്ണന്
പ്രവാസ ജീവിതത്തിനോട് നൂറു ശതമാനവും നീതി പുലര്‍ത്തുന്ന ഒന്നിലേറെ കഥകളും ഈ സമാഹാരത്തിലുണ്ട്. അവിടെ അതിജീവനവും മരണവും കണ്ണീരും നിസഹായതയുമെല്ലാം ഉണ്ട്. അതൊ രു ജൈവപ്രകൃതിയായി നിറയുന്നു. അതിന്റെ ശക്തി ഉള്ളില്‍ ഉറഞ്ഞിരിക്കുന്ന മധുര മനോജ്ഞമായ ഭാഷയും വിഭ്രമിപ്പിക്കുന്ന ക്രാഫ്റ്റും ആണ്. എവിടെ നിന്ന് കഥ തുടങ്ങിയെന്നും എവിടെ അവസാനിച്ചു വെന്നും തിരിച്ചറിയാനാകാത്ത വിധം വിളക്കിച്ചേര്‍ത്ത വാക്കുകളുടെ ഘടനാ സംവിധാനം. തീര്‍ച്ചയായും അത്തരത്തിലുള്ള നിര്‍മ്മിതികളാല്‍ സുന്ദരമാണ് ഈ സമാഹാരത്തിലെ മിക്ക കഥകളും. – ശ്രീകണ്ഠന് കരിക്കകം
₹170.00 ₹145.00
മന്‍ഫലൂത്വിയുടെ
കഥകള്‍ (ഭാഗം – 2)
മന്‍ഫലൂത്വി
വിവര്‍ത്തനം: റഹ്മാന് വാഴക്കാട്
അറബ് കഥാലോകത്തെ പ്രഗല്ഭനും കഥാകൃത്തുമായ മന്‍ഫലൂത്വിയുടെ അറബിക്കഥകളുടെ പരിഭാഷ. മനുഷ്യനന്മയെ ഉണര്‍ത്തുകയും സമസൃഷ്ടിയുടെ വ്യഥ പങ്കുവെക്കുകയും ചെയ്യുന്ന പതിന്നാല് കഥകളുടെ സമാഹാരം. മന്‍ഫലൂത്വിയുടെ തെരഞ്ഞെടുത്ത കഥകളുടെ രണ്ടാം ഭാഗമാണിത്. ഒന്നാംഭാഗം നേരത്തെ ലിപി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
₹100.00 ₹85.00
മന്‍ഫലൂത്വിയുടെ
കഥകള്‍ (ഭാഗം – 1)
മന്‍ഫലൂത്വി
വിവര്‍ത്തനം: റഹ്മാന് വാഴക്കാട്
അറബ് കഥാലോകത്തെ കുലപതികളിലൊരാളായ മന്‍ഫലൂത്വിയുടെ ശ്രദ്ധേയമായ കഥകളുടെ മലയാള പരിഭാഷ. മനുഷ്യ നന്മയെ ഉദ്ദീപിപ്പിക്കുകയും ചിന്തയുടെ ദീപ്തമായ വിതാനത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്ന ഭാവബന്ധുരമായ കഥകള്‍. സമകാലീന സാംസ്കാരിക ജാഗ്രതകളെ കാലത്തിന്റെ കണ്ണാടിയുമായി ചേര്‍ത്ത് വായിക്കാവുന്ന രചനകള്‍. ഉപഭോഗസംസ്കാരത്തിന്റെ അമിതമായ ഇടപെടലും, അതു വരുത്തിവെയ്ക്കുന്ന മൂല്യച്യുതിയും അനാവരണം ചെയ്യുന്ന സവിശേഷകൃതി.
₹65.00
മരിയഇറുദയ
എം.ബി മനോജ്
ദളിത് ജീവിതവും രാഷ്ട്രീയവും പ്രമേയമാവുന്ന കഥകള്‍
എതിര്‍പ്പുകളെയും അവഹേളനങ്ങളെയും ഓരോ നിമിഷവും പ്രതീക്ഷിക്കുന്ന മനുഷ്യരാണ് മനോജിന്റെ കഥകളിലുള്ളത്. അവര്‍ക്കുമേല്‍ അടുത്തനിമിഷം വീഴാവുന്ന ഹിംസയുടെ രൂപങ്ങള്‍ പ്രവചനാതീതമാണ്. ബലാല്‍സംഗം, കായികമായ ആക്രമണങ്ങള്‍, കുടിയൊഴിപ്പിക്കല്‍, തെറി, തട്ടിക്കൊണ്ടുപോകല്‍, സാമ്പത്തികമായ പ്രതിരോധത്തിലാക്കല്‍ തുടങ്ങിയ സാമൂഹികമര്ദനവും സമ്മര്‍ദവും നേരിടുന്ന ഇന്ത്യന്‍ഗ്രാമങ്ങളിലെ ശരാശരി ദളിത്ജീവിതമാണ് എഴുത്തുകാരാല്‍ നിവര്‍ത്തിവെയ്ക്കാന്‍ ശ്രമിക്കുന്നത്. ജീവിതത്തെ ഒരോസമയം പ്രതിസന്ധിയിലാക്കുന്ന ഭൌതികവും ആത്മീയവുമായ തടസ്സങ്ങള്‍ ഇവിടെ പരിഗണനാവിഷയമാകുന്നു.
₹100.00 ₹95.00
ഹൃദയ
ഭുക്ക്
വി.കെ ദീപ
നിരന്തരം ചതിക്കുന്ന ബോധത്തിനും ജീവിതത്തിനും മീതെ
യേശു എന്ന പ്രത്യാശകൊണ്ടൊരു സുരക്ഷാകവചം തീര്‍ക്കാന്‍ ശ്രമിക്കുന്ന ജറീറ്റയുടെയും മകള്‍ ജസബലിന്റെയും കഥ
പറയുന്ന ഹൃദയഭുക്ക്, പരാജിതനായ ഒരെഴുത്തുകാരന്റെയും
വിസ്മയവേഗത്തിലുള്ള പ്രശസ്തികൊണ്ട് പിതാവിന്റെ
അപകര്ഷബോധത്തിന് സ്വയമറിയാതെ ആക്കംകൂട്ടുന്ന
എഴുത്തുകാരനായ മകന് ഐവാന്റെയും അവര്‍ക്കിടയില്‍
സ്വന്തം നിലപാട് എന്ന വിഷമഘട്ടത്തില്പ്പെട്ടുപോകുന്ന
ഭാര്യയും അമ്മയുമായ എസ്തേറിന്റെയും ജീവിതം പറയുന്ന
ഹിഡുംബി… തുടങ്ങി പുത്രം, സദാചാരം, വലിച്ചെറിഞ്ഞ നങ്കൂരം, വീ ഫോര്‍ യൂ, ഇലകള്‍ വിധി പറയും കാലം,
ചീവീടും രാപ്പാടിയും, ആത്മാക്കളുടെ വീട്, ഉഭയജീവിതം,
മൂന്നാമന്, വേട്ടയുടെ മനശ്ശാസ്ത്രം എന്നിങ്ങനെ
പല വഴികളിലൂടെ പറഞ്ഞുപറഞ്ഞ് മനുഷ്യന്റെ വ്യത്യസ്ത
വ്യാഖ്യാനങ്ങളായിത്തീരുന്ന പന്ത്രണ്ടു കഥകള്‍.
വി.കെ. ദീപയുടെ ഏറ്റവും പുതിയ കഥാസമാഹാരം.
₹180.00 ₹155.00
ഹിറ്റ്ലറും
തോറ്റ
കുട്ടിയും
കെ.എസ് രീതീഷ്
ഹിറ്റ്ലറും തോറ്റ കുട്ടിയും എന്ന ഈ കഥാസമാഹാരം വിഭിന്ന
ജീവിതാഖ്യാനങ്ങളുടെ സഞ്ചയികയാണ്. രതീഷ് ഈ
ജീവിതപാതകളിലൂടെ സഞ്ചരിക്കുമ്പോള്‍, അതിന്റെ വന്യവും
അപരിചിതവുമായ ആഴങ്ങളെ തിരിച്ചറിയുന്നു. ജീവിതം
സുഗമമായ ഒരു സഞ്ചാരവഴിയല്ലെന്ന് ഓരോ കഥയിലൂടെയും
ഓര്‍മ്മിപ്പിക്കുന്നു. ഓരോ കഥയിലും കഥാകൃത്തിന്റെ നിഴലും
വെളിച്ചവുമുണ്ട്; അത് അനുഭവത്തിന്റെയും നിരീക്ഷണത്തിന്റെയും
കണ്ടെത്തലിന്റെയുമാണ്. യാഥാര്‍ത്ഥ്യത്തില്‍നിന്ന് ഭാവനയുടെ
ചക്രവാളങ്ങള്‍ സൃഷ്ടിക്കുമ്പോള്‍, അതില്‍ കടുത്ത വര്‍ണ്ണങ്ങളാണ്
പടരുന്നത്. ഒരു കഥയും ആഹ്ലാദത്തിന്റെ പ്രസന്നതയില്‍
അവസാനിക്കുന്നില്ല. പതിമൂന്ന് കഥകളും അതാണ്
സാക്ഷ്യപ്പെടുത്തുന്നത്. -പ്രദീപ് പനങ്ങാട്
കെ.എസ്. രതീഷിന്റെ ഏറ്റവും പുതിയ കഥാസമാഹാരം
₹190.00 ₹165.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us