Sale!
,

Story Board

Original price was: 9.50$.Current price is: 8.25$.

സ്റ്റോറി
ബോര്‍ഡ്

സതീഷ്ബാബൂ പയ്യന്നൂര്‍

കഥയുടെ മഴ പെയ്യുന്നത് ഒരു ചെറുകാറ്റിനൊപ്പമാണ്. പിന്നെ, പെരുമ്പറകൊട്ടി അത് തിമിര്‍ത്തു പെയ്യും. വാക്കുകള്‍ വായനക്കാരന്റെയുള്ളില്‍ പ്രകാശംപരത്തുന്ന മിന്നലാവും.
മറ്റൊരാളോട് പറയുന്ന സംഗീതമാവും. സതീഷ്ബാബുവിന്റെ കഥകള്‍ വേനലില്‍ തിമിര്‍ത്തു പെയ്യുന്ന പെരുമഴയാണ്. ആ തണുപ്പില്‍ സകല ചൂടും ആവിയാകും. സ്വസ്ഥമായി ആശ്വാസത്തിന്റെ വാതില്‍ തുറക്കും. പറയാന്‍ ഒരുപാട്  മനസ്സില്‍ സൂക്ഷിച്ച ഒരെഴുത്തുകാരന്റെ മനസ്സിലൂറിയ അക്ഷരങ്ങള്‍ മായ്ച്ചുകളയാനാവാത്ത ഓര്‍മ്മയാകും. മധുപാല്‍ ഭാഷയെ അനുദിനം നവീകരിച്ചുകൊണ്ടിരിക്കുന്ന കാലികവൈഭവങ്ങളെ അടയാളപ്പെടുത്തുകയും ഭാഷയിലും ശൈലിയിലുമുണ്ടാകുന്ന കഥനവൈവിദ്ധ്യങ്ങളെ സധൈര്യം അഭിമുഖീകരിക്കുകയും ചെയ്യുന്ന കഥകളുടെ സമാഹാരം. മാറിയ കാലത്തിന്റെ ചിന്താപരിസരങ്ങളിലേക്ക് പുതുക്കി യെഴുതപ്പെട്ട നനഞ്ഞ വസ്ത്രം, അപ്രധാനം, അക്ഷരപ്പൂട്ടുകള്‍, വരുംകാലലോകത്തിന്റെ വാതായനം എന്നീ കഥകള്‍ക്കു പുറമേ ഉള്ളം, കൂവളങ്കര കുടുംബയോഗം, ചാവ്, കിഴക്കന്‍കാറ്റില്‍ പെയ്ത മഴ, രാമകൃഷ്ണ അപ്പാര്‍ട്ട്മെന്റ്സ്, കഫറ്റേരിയ, മൃത്യോര്‍മാ, കോകില വാതില്‍ തുറക്കുമ്പോള്‍, കച്ചോടം, സ്റ്റോറിബോര്‍ഡ്, ക്ലാരയുടെ കാമുകന്‍ എന്നിങ്ങനെ പതിനഞ്ചു കഥകള്‍.

 

- +
Guaranteed Safe Checkout

Author: Satheeshbabu Payyannoor

Shipping: Free

Publishers

Shopping Cart
Story BoardStory Board
Original price was: 9.50$.Current price is: 8.25$.
- +
Scroll to Top