വൈക്കം
സത്യഗ്രഹ ചരിത്രം
മാതൃഭൂമി രേഖകള്‍
എം. ജയരാജ്
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. ഒരു നൂറ്റാണ്ടിനു മുമ്പ് കേരളം നേടിയെടുത്ത മഹിതമായ മാനവിക ബോധത്തിന്റെ ബഹിര്‍സ്ഫുരണമാണ് വൈക്കത്തുണ്ടായത്; കഴിഞ്ഞ നൂറ്റാണ്ടിനുതന്നെ വെളിച്ചമായി മാറിയ വൈക്കം സത്യഗ്രഹം. മാനവികതയില്‍ വിശ്വസിക്കുന്ന ആര്‍ക്കും ലജ്ജാഭാരംകൊണ്ടു കുനിയുന്ന ശിരസ്സുമായി മാത്രമേ കേരളത്തിന്റെ ഭൂതകാലത്തെ ഓര്‍മ്മിക്കാനാവൂ. അടിമത്തവും അയിത്തവും നിയമപരമായ ദിനചര്യയായി കൊണ്ടാടിയ ഒരു ജനത നൂറ്റാണ്ടുകളായി കേരളത്തെ എതിര്‍ശബ്ദമില്ലാതെ അടക്കിവാണിരുന്നു എന്നത് കേരളചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട അദ്ധ്യായമായി തുടരും. ‘മുജ്ജന്മ ദുഷ്‌കര്‍മ്മങ്ങളുടെ ഫലം അവര്‍ അനുഭവിക്കുകതന്നെ വേണം’ എന്നായിരുന്നു സവര്‍ണ്ണരെന്നു മേനിനടിക്കുന്ന ചിലര്‍ ഈ നീചകൃത്യങ്ങള്‍ക്ക് നല്‍കിയിരുന്ന ന്യായീകരണം. ഇതിനെതിരെ മനുഷ്യസ്‌നേഹികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് 1924 മാര്‍ച്ച് 30 ന് വൈക്കത്ത് തുടക്കമിട്ടത്.
ഇന്ത്യയുടെതന്നെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് വൈക്കം വെളിച്ചമായി മാറിയതില്‍ അദ്ഭുതപ്പെടാനില്ല. രാജ്യത്തെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ നവോത്ഥാന ചലനങ്ങളുമായി ബന്ധിപ്പിക്കുന്ന കരുത്തുറ്റ കണ്ണിയായി അതു മാറി. അയിത്തോച്ചാടനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ പിന്നീടു നടന്ന സമരങ്ങള്‍ക്കും രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കും പ്രേരകശക്തിയായി മാറിയത് ഈ സമരമായിരുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലും കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ പ്രക്ഷോഭത്തിലും പ്രമുഖ സ്ഥാനമാണ്
വൈക്കം സത്യഗ്രഹത്തിന്. പൗരസ്വാതന്ത്ര്യത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും വേണ്ടി നടന്ന ഈ സഹനസമരത്തില്‍ മാതൃഭൂമി പത്രം വഹിച്ച പങ്കിനെ അടയാളപ്പെടുത്തുന്ന പുസ്തകം. ഇന്ത്യയുടെ നവോത്ഥാന മുന്നേറ്റങ്ങളിലെ
മഹിതമായ ഒരു ധര്‍മ്മസമരത്തിന്റെയും അതിലെ ചലനാത്മകമായ ഭാഗഭാഗിത്വത്തിന്റെയും ചരിത്രം.
₹225.00
Reviews
There are no reviews yet.