ഖിയാമം നാളിന്റെ അടയാളമത്രെ സൂര്. മലക്കുകള്‍ സൂര് എന്ന വാദ്യോപകരണത്തിലൂടെ കാഹളമൂതുമ്പോള്‍ ദുനിയാവ് മാഞ്ഞുപോകും. ലോകം അക്ഷരം മാഞ്ഞ പുസ്തകം പോലെയും.തടവറഅനുഭവത്തിനു സമാനമായി ഒന്നുമില്ല. അറബിനാട്ടിലെ മണലാരണ്യത്തിന്റെ തിളയ്ക്കുന്ന ചൂടില്‍ രാപകലുകളില്ലാതെ കാഴ്ചയില്ലാതെ ഭൂഗര്ഭജയിലില്… കണ്ണുകള്‍ ചൂഴ്ന്നെടുക്കപ്പെട്ടതിനുശേഷവും തടവറയ്ക്കുള്ളിലിരുന്ന് പുറത്തു പെയ്യുന്ന മഞ്ഞും മഴയും പൂക്കളും വര്ണ്ണക്കുരുവികളും അനുഭവിക്കുന്ന മനുഷ്യന്….