Ikigai
ആഹ്ളാദകരമായ ദീർഘായുസ്സിന് ഒരു ജാപ്പനീസ് രഹസ്യം
ഹെക്തർ ഗാർസിയ
ഫ്രാൻസെസ്ക് മിറാല്യെസ്
പരിഭാഷ: കെ കണ്ണൻ
”നിങ്ങൾക്ക് നൂറുവർഷം ജീവിച്ചിരിക്കാൻ ഒരു വഴിയേയുള്ളൂ, അത് സദാ ഊർജസ്വലരായിരിക്കുക എന്നതാണ്”
– ജപ്പാൻ പഴമൊഴി
ജപ്പാൻകാരെ സംബന്ധിച്ച്, എല്ലാവർക്കും ഒരു ഇക്കിഗായ് ഉണ്ട് – അതായത്, ജീവിക്കാൻ ഒരു കാരണം. ലോകത്തിൽ ഏറ്റവുമധികം ദീർഘായുസ്സോടെ ആളുകൾ ജീവിക്കുന്ന ആ ജപ്പാൻ ഗ്രാമത്തിലുള്ളവരുടെ അഭിപ്രായത്തിൽ, ആഹ്ളാദത്തോടെ ഏറെക്കാലം ജീവിക്കാനുള്ള ഏറ്റവും പ്രധാന വഴി, ആ ഇക്കിഗായിയെ കണ്ടുപിടിക്കലാണ്. ഇക്കിഗായിയെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിലൂടെ – അതായത്, അഭിനിവേശവും ജീവിതദൗത്യവും പ്രവൃത്തികളും തൊഴിലുമെല്ലാം പരസ്പരം വിഭജിക്കപ്പെടുന്നിടത്ത് ഓരോ ദിനവും അർഥനിർഭരമാക്കാൻ കഴിയും. രാവിലെ എഴുന്നേൽക്കാനുള്ള ഒരു കാരണമായി അത് മാറും. നിരവധി ജപ്പാൻകാർ ഒരിക്കലും വിരമിക്കാതിരിക്കുന്നതിനുള്ള കാരണം ഇതാണ് (ഇംഗ്ലീഷിലെ retire എന്നതിന് തുല്യമായ അർഥമുള്ള ഒരു വാക്ക് വാസ്തവത്തിൽ ജപ്പാൻ ഭാഷയിൽ ഇല്ല). ഓരോ ജപ്പാൻകാരനും സജീവമായി അവർക്കിഷ്ടമുള്ള കാര്യങ്ങളിലേർപ്പെടുന്നു, എന്തുകൊണ്ടെന്നാൽ, അവർ ജീവിതത്തിന് ശരിയായ ഒരു ലക്ഷ്യം കണ്ടെത്തിയിട്ടുണ്ട് – സദാ ക്രിയാത്മകമായിരിക്കുന്നതിലൂടെയുള്ള ആഹ്ളാദം.
എന്താണ് നിങ്ങളുടെ ഇക്കിഗായ്?
₹350.00 ₹280.00