അക്കരക്കഥകള്‍
വൈശാഖന്
കടല്‍ കടന്നുപോയ ഒരു കൂട്ടം മനുഷ്യരുടെ കഥകളുടെ സമാഹാരമാണ് അക്കരക്കഥകള്‍. സ്വദേശത്തിന്റെ ഹാര്‍ദ്ദമായ അനുഭൂതിലോകങ്ങളെ സ്വജീവിതത്തില്‍ നിന്നും അടര്‍ത്തിമാറ്റാതെ, മാതൃഭാഷാസ്നേഹം നഷ്ടപ്പെടാതെ കാത്തുസൂക്ഷിച്ചു പോരുന്ന ഒരു കൂട്ടം എഴുത്തുകാരുടെ തെരഞ്ഞെടുത്ത കഥകളുടെ സമാ ഹാരമാണിത്. മലയാളിയുടെ പൊതുബോധങ്ങളില്‍ പതിഞ്ഞുപോയ പ്രവാസത്തിന്റെ നേരനുഭവങ്ങളല്ല, മറിച്ച് അതിസാധാരണക്കാരായ മനുഷ്യരുടെ അനുഭവലോകങ്ങളിലേക്കാണ് ഈ കഥകള്‍ സഞ്ചരിക്കുന്നത്. ചെറുകഥയുടെ സാമ്പ്രദായിക ബോധങ്ങളെ തൃപ്തിപ്പെടുത്തുക എന്നതിനപ്പുറത്ത് കഥയെ അനുഭവമാക്കിത്തീര്‍ക്കുക എന്ന ലക്ഷ്യബോധത്തിലൂന്നിയാണ് ഇതിലെ കഥകളോരോന്നും എഴുതപ്പെട്ടിരിക്കുന്നത്. മനുഷ്യജീവിതത്തിന്റെ വിഭിന്ന ഭാവങ്ങളെ അതിലളിതമായ ഭാഷയില്‍ ഹൃദ്യമായ രീതിയില്‍ അവതരിപ്പിക്കുന്ന ഇതിലെ കഥകള്‍ സ്ത്രീപുരുഷസമത്വത്തെക്കുറിച്ചുള്ള ആലോചനകള്‍ ഗോത്ര ജീവിതത്തിന്റെ ഉള്ളറകളിലേക്കുള്ള സഞ്ചാരങ്ങള്‍, തിരസ്കൃതരാക്കപ്പെടുന്ന ജീവിതങ്ങളുടെ അന്തഃസംഘര്‍ഷങ്ങള്‍ എന്നിങ്ങനെ വൈവിദ്ധ്യങ്ങളായ പ്രമേയങ്ങളെ അവതരിപ്പിക്കുന്നു.
₹240.00 ₹216.00
സ്വര്‍ഗ്ഗഭൂമിക
ഫൗസിയ പൂമല
ചെറുകഥാരചനയുടെ പൊരുളറിയുന്ന എഴുത്തുകാരിയാണ് ഫൗസിയാ പൂമല എന്ന് ധൈര്യപൂര്‍വ്വം പറയാം. ഹൃദയത്തെ കരുണ കൊണ്ട് നിറയ്ക്കുകയും സ്നേഹത്തെ സര്‍വ്വചരാചരങ്ങളിലേക്കും പകരുകയും ചെയ്യാന്‍ വിതുമ്പുന്ന കാവ്യശോഭയാര്‍ന്ന ഇരുപത്തിയൊന്ന് കഥകളാണ് ഈ സമാഹാരത്തിലുള്ളത്. വാക്കുകള്‍ കൊണ്ടോ അലങ്കാരങ്ങള്‍ കൊണ്ടോ പെരുമ്പറ മുഴക്കുന്ന കഥകളല്ല, ബന്ധങ്ങളില്‍ നഷ്ടപ്പെട്ട ഊഷ്മളത അന്വേഷിച്ച് യാത്രയാവുന്ന ഒരു ഏകാകിയുടെ ചിത്രമാണ് ഇവ നമുക്ക് സമ്മാനിക്കുന്നത്. സവിശേഷമായ രചനാസമ്പ്രദായവും ഭാഷാരീതിയും കൊണ്ട് ശ്രദ്ധിക്കപ്പെടുന്നതാണ് ഈ കഥകള്‍. – നവാസ് പൂനൂര് (അവതാരികയില്‍നിന്ന്)
₹170.00 ₹155.00
പ്രമുഖരുടെ
ആത്മഹത്യയ്ക്ക്
ഒരു ആമുഖം
പൊന്ന്യം ചന്ദ്രന്
സമകാലീന രാഷ്ട്രീയ പരിസരങ്ങളുടെ പരിച്ഛേദമാകുന്ന കഥകള്‍. സാധാരണക്കാരുടെ ജീവിതങ്ങളും രാഷ്ട്രീയനിലപാടുകളുംകൊണ്ടുള്ള ചിത്രസന്നിവേശങ്ങള്‍. പ്രവാസവും അതിജീവനവും കഥാത്മകതയുടെ പ്രത്യേകതകള്‍. കാലത്തെ അടയാളപ്പെടുത്തുന്ന അതിജീവനത്തിന്റെ ഭാഷ. പോര്‍ട്രെയിറ്റ്, ശിവകാമി, പഴങ്കഥ, ഒരേ ഒരു നക്ഷത്രം, ദ്വീപ്, പക്കര്‍മുക്ക്, പൂ പാവാട തുടങ്ങിയ കഥകളിലൂടെ, ചിത്രകലയുടെ സൂക്ഷ്മചാരുതയുള്ള പതിന്നാല് കഥകളുടെ സമാഹാരം.
₹150.00 ₹130.00
ദിനോസറുകളുടെ
മാര്‍ച്ച്
ആധുനിക ഫലസ്തീന്
കഥകള്‍ ഭാഗം – 2
സമാഹരണം, വിവര്‍ത്തനം: എസ് എ ഖുദ്സി
ഫലസ്തീന് ദേശത്തെക്കുറിച്ച് ആ മണ്ണില്‍ കാലുറപ്പിച്ചുനിന്ന് എഴുതിയ കഥള്‍. സംഘര്ഷങ്ങള്ക്കിടയിലം സംഭവിച്ച നാടകീയ മുഹൂര്‍ത്തങ്ങള്‍. ഒരു നെടുവീര്‍പ്പുപോലെ പറഞ്ഞുതീരാത്ത ആത്മഗതങ്ങള്‍. ഒട്ടകലെ മാറിനിന്ന് ദീര്‍ഘനിശ്വാസത്തോടെ ഓര്‍ത്തെടുക്കുന്ന ആത്മാന്വേഷണങ്ങള്‍, പരിഭവങ്ങള്‍, പരിവേദനകള്‍, പ്രതീക്ഷകള്‍. എല്ലാം ഉള്‍ച്ചേരുന്ന ഒരുനിര കഥകള്‍ ഈ സമാഹാരത്തില്‍ നമ്മള് കണ്ടുമുട്ടുന്നു.
ഇസ്റാഈല്‍, ഗസ്സ, വെസ്റ്റ് ബാങ്ക് എന്നീ ഫലസ്തീന് അധിവാസ പ്രവിശ്യകളില്‍ നിന്നുള്ള 43 എഴുത്തുകാര്‍, 50 കഥകള്‍.
₹275.00 ₹235.00
സത്യാന്വേഷികള്‍
ജോസുകുട്ടി
ജോസുകുട്ടിയുടെ ‘സ്ത്യാന്വേഷികള്‍’ വായിച്ചപ്പോള്‍ അത് ഈ എഴുത്തുകാരന്റെ ‘മാസ്റ്റര്‍പീസ്’ ആകും എന്നാണ് കരുതിയത്. ഇനി അതിനപ്പുറമൊരു എഴുത്ത് ഈ കഥാകാരനില്‍ നിന്നും ഉണ്ടാകില്ല എന്ന് കരുതിയ എന്നെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ച രചനകളായിരുന്നു ‘നായകള്‍’, ‘വിശുദ്ധന്’, ‘വിളംബരം’, ‘പട്ടാഭിഷേകം’, ‘കാഴ്ചകള്‍’, എന്നിവ. ഒരു നവാഗത എഴുത്തുകാരന്റെത് എന്ന് തോന്നല്‍ ഉണ്ടാക്കാത്ത മൂര്‍ച്ചയേറിയതും ഇരുത്തം വന്നതുമായ കഥകള്‍ ഉള്‍ക്കൊള്ളുന്ന ഒരു കഥാസമാഹാരമാണ് ‘സത്യാന്വേഷികള്‍’. – അവതാരികയില്‍ നാറാണത്ത്
₹130.00 ₹115.00
ആടുകളെ
വളര്‍ത്തുന്ന
വായനക്കാരി
യു.കെ കുമാരന്
എഴുത്തിന്റെ അമ്പതാണ്ടുകള്‍ പിന്നിടുമ്പോഴും നിര്‍മലമായ വാക്കുകള്‍ കൊണ്ടും വൈവിധ്യമാര്‍ന്ന കഥാ സന്ദര്‍ഭങ്ങളാലും പച്ച മനുഷ്യരുടെ ഹൃദയത്തില്‍ ആഴത്തില്‍ തൊടാന്‍ കഴിയുന്നു യു.കെ കുമാരന് എന്ന എഴുത്തുകാരന്. ഏറ്റവും പുതിയ കഥാസമാഹാരമായ ആടുകളെ വളര്‍ത്തുന് വായനക്കാരിയിലെ ഓരോ കഥകളും നമ്മളോട് ഓരോ ജീവിതം പറയുന്നു.
യു.കെ കുമാരന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
₹130.00 ₹115.00
പുസ്തക
വില്‍പ്പനക്കാരന്റെ
മരണം
അഷ്ടമൂര്‍ത്തി
സമാന്തരം, അവനിവാഴ്വ്, മുസ്തഫ, ശങ്കരന്‍കുട്ടിയുടെ പുസ്തകങ്ങള്‍, വീയെസ്, കാലഹരണം, കുസുദ്വീപ്, തീവണ്ടിക്കച്ചവടം, സാജന് ഗണപതി, ഓലച്ചൂട്ടിന്റെ വെളിച്ചം, പുസ്തകവില്പ്പനക്കാരന്റെ മരണം, കംല
അഷ്ടമൂര്‍ത്തിയുടെ ഏറ്റവും പുതിയ കഥാസമാഹാരം
₹220.00 ₹190.00
The Darling
and Other Stories
Anton Chekhow
Contains a collection of some of the best short stories ever written by Anton Chekhov. Contained within this volume are the following: The Darling, Ariadne, Polinka, Anyuta, The Two Volodyas, The Trousseau, The Helpmate, Talent, An Artist’s Story, Three Years
₹320.00 ₹288.00
മറുകര
സി.വി ബാലകൃഷ്ണന്
കൊടുംനാശം പതിയിരിക്കുന്ന നരകക്കുഴിക്കു മുകളിലെ നൂല്‍പ്പാലത്തിലൂടെയുള്ള മാരകമായ യാത്രമാത്രമാണ് ജീവിതമെന്ന് മുന്നറിയിപ്പു തരുന്ന പുറംലോകം, ട്രെയിന്‍ യാത്രയുടെ പശ്ചാത്തലത്തില്‍ മനുഷ്യസ്നേഹത്തെ ലളിതസുന്ദരമായി വ്യാഖ്യാനിച്ച് അനുഭവിപ്പിക്കുന്ന ഹരിതാഭ, ഒരു സിനിമാനടിയുടെ ജീവിതത്തിലൂടെ സമൂഹത്തിന്റെ പൊള്ളത്തരവും സദാചാരകാപട്യവും എടുത്തുകാണിക്കുന്ന നക്ഷത്രങ്ങളിലൊന്ന്, അപരാഹ്നം, കുളിര്, കാവല്‍, നീണ്ടുപോകുന്ന രേഖകള്‍, പ്രിയപ്പെട്ട രഹസ്യങ്ങള്‍, അവന് ശരീരത്തില്‍ സഹിച്ചു, മറുകര… തുടങ്ങി ഇരുപത്തിയാറു കഥകള്‍.
മലയാള പുസ്തക പ്രസാധനരംഗത്ത് മാറ്റത്തിന്റെ കൊടിയടയാളമായിരുന്ന മള്‍ബെറി ബുക്സിന്റെ ആദ്യ മലയാള പുസ്തകത്തിന്റെ പുതിയ പതിപ്പ്
₹230.00 ₹200.00
വൃത്തത്തിനുള്ളില്‍
നില്ക്കാത്തവര്
ബി.എന്‍.റോയ്
ഈ കഥകള്‍ക്ക് വ്യത്യസ്തങ്ങളായ രണ്ട് അട രുകളുണ്ട്. ആദിഭാഗത്ത് കഥാകൃത്തിന്റെ ആ ധുനിക മനസ്സ് വിവരിക്കുന്ന അനുഭവത്തിന്റെ വ്യാപ്തിമണ്ഡലം ഗൗരവതരമായ ചില സാമു ഹിക വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നു എ ന്നുള്ളതാണ്. എന്നാലത് ഭ്രമകല്പകളായി പരി ണമിക്കുന്നില്ല. ജീവിതത്തിന്റെ മൂല്യത്തകര്‍ച്ച യെ ഉദാസീനതയോടെയല്ല കഥാകൃത്ത് നോ ക്കിക്കാണുന്നത്. മൂല്യത്തകര്‍ച്ചയെ സക്രിയ മായ മൂല്യബോധം കൊണ്ട് നവീകരിക്കുക യും അതുവഴി ജീവിതത്തെ സമഗ്രമായിത്ത ന്നെ വിലയിരുത്തുകയും ചെയ്യുന്നു. ഇതിലു ടെ കഥയില്‍ രൂപം കൊള്ളുന്ന സൗന്ദര്യബോ ധം വായനക്കാരെ കഥയിലേക്ക് എത്തിക്കു ന്നു. ഇത് കഥയുടെ സത്യസ്ഥിതിയില്‍ നില കൊള്ളുന്ന മൂല്യവത്തായ ഒരു നിലപാടാണ്. ഈ നിലപാടിന്റെ അന്തസ്സാണ് റോയിയുടെ ക ഥകളെ വ്യതിരിക്തമാക്കുന്നതും, അനുഭവഗ ന്ധിയാക്കുന്നതും.
₹130.00 ₹110.00
സത്യാനന്തര
കുമാരന്
അമല്‍
കൃത്രിമസത്യങ്ങളും നുണകളും കൊണ്ടുള്ള നവ ഗീബല്‍സിയന്‍-സൈബര്‍ തന്ത്രങ്ങളാല്‍ സോഷ്യല്‍മീഡിയകളിലൂടെ സൃഷ്ടിച്ചെടുക്കുന്ന രാഷ്ട്രീയവിജയങ്ങളെക്കുറിച്ചുള്ള സത്യാനന്തര കുമാരന്, മൂക്കിനുതാഴെ വളര്‍ന്നുപെരുകുന്ന ഉശിരന്‍ രോമങ്ങളാല്‍ ആള്‍ക്കൂട്ടങ്ങള്‍ക്കുമുന്നില്‍ പരിഹാസപാത്രമായിത്തീരുന്ന മുയല്‍ക്കുഞ്ഞി സുമയിലൂടെയും അവളെ പെണ്‍കരുത്തിന്റെ വഴികളിലൂടെ നടത്തുന്ന മിടുക്കത്തി രാജിയിലൂടെയും പുതിയ കാലത്തെ സ്ത്രീയെ പുത്തനായി വ്യാഖ്യാനിക്കുന്ന മീശപിരിച്ചവള്‍, ഒരു തലമുറയെയപ്പാടെ സ്വന്തം ഇച്ഛകള്‍ക്കുവേണ്ടി രൂപകല്പന ചെയ്തെടുക്കാനുള്ള മത-കോര്‍പ്പറേറ്റ് അധികാരകേന്ദ്രങ്ങളുടെ മാരകമായ ദീര്‍ഘകാലപദ്ധതിയെപ്പറ്റിയുള്ള ചേന എന്നിവയുള്‍പ്പെടെ പത്തു രചനകള്‍. അമലിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
₹230.00 ₹207.00
Meri Pyari Kahaniyam
GHOWRASSA
Chottisi kahaniyom ka sankalan he “MERI PYARI KAHANIYAM”. Yah kahaniyam chotti he par bahuth santhesh dethe he. In har kahaniyom me santhesh bare he. Jo soch se bhi bade he. Ye masedaar kahaniyam aapke dil ko jeeth lenghe. Ye kahaniyam Aapke Andhar ke kalaruchi ko bhahar laane me madhath karenghi.
₹100.00 ₹90.00
കല്ലുമ്മക്കായ
സാദിഖ് കാവില്‍
2021 ലെ സംസ്കൃതി – സി.വി ശ്രീരാമന് പുസ്കാരം നേടിയ കഥ.
വേദനിക്കുകയും അവഗണിക്കപ്പെടുകയും നിസ്സഹായരാക്കപ്പെടുകയും ഒക്കെ ചെയ്യുന്ന മനുഷ്യരുടെ പക്ഷത്തുനിന്ന് എന്നും സംസാരിക്കുന്ന സാദിഖ് കാവിലിന്റെ ഓന്‍പത് കഥകളുടെ സമാഹാരമാണ് കല്ലുമ്മക്കായ. ഉറച്ച നിലപാടുകളും നൈസര്‍ഗികമായ പ്രതികരണങ്ങളും ഒരു കഥ പറച്ചിലുകാരന്റെ ലക്ഷണങ്ങളാണ്. മൗനവും വിരസതയും ഏകാന്തതയും ആകുലതയും ഭയവും അഹ്ലാദങ്ങളും ഒക്കെ ചേര്‍ന്ന ഒരു ലോകത്തെ ശ്രദ്ധേയമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ കഥകളുടെയെല്ലാം അടിത്തട്ടില്‍ മാനവികത എന്ന വലിയ ദര്‍ശനം കാണാം. ഒപ്പം തിരസ്കൃതരുടെ ആത്മനൊമ്പരങ്ങളും – ശ്രീകണ്ഠന് കരിക്കകം
₹180.00 ₹155.00
മണവാളനും
കന്യകമാരും
ലസിന് എം.
ഈ കഥകളില്‍ കഷ്ടപ്പെടുകയും നിലവിളിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ മാത്രമല്ല ഉള്ളത്. പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന പെണ്ണുങ്ങളെയും ഇവിടെക്കാണാം. അക്കൂട്ടത്തില്‍ മതപുരോഹിതന്മാരെ ചോദ്യം ചെയ്യുന്നവരുണ്ട്; അമര്‍ഷം കൊണ്ട് പൊട്ടിത്തെറിക്കുന്നവരുണ്ട്; സ്വന്തം ജീവിതം അവസാനിപ്പിച്ചുകളയുന്നവരുണ്ട്; മദ്യപിക്കുകയും പുകവലിക്കുകയും ചെയ്ത് ‘ആണ്‍ശിങ്കങ്ങളെ’ ഞെട്ടിക്കുന്നവരുണ്ട്. പ്രമേയവൈവിധ്യമാണ് ഈ സമാഹാരത്തിന്റെ ഏറ്റവും വലിയ നേട്ടം. ഓരോ കഥയും വ്യത്യസ്ത സാഹചര്യങ്ങളില്‍ പിറക്കുന്നു. ഓരോ കഥാപാത്രവും വ്യത്യസ്തമായി പെരുമാറുന്നു. ഒട്ടും മുഷിയാതെ പുസ്തകം വായിച്ചുതീര്‍ക്കാം എന്നാണ് എന്റെ അനുഭവം. – എം.എന്‍. കാരശ്ശേരി (അവതാരികയില്‍ നിന്ന്)
₹190.00 ₹170.00
മാറുന്ന
മുഖങ്ങള്‍
പ്രിയ വിജയന് ശിവദാസ്
സര്‍പ്പക്കാവും പൂതിരുവാതിരയും തെങ്ങിന്‍പറമ്പും തോടുകളും പുഴ കളും കടുംപച്ചയായി വിടര്‍ന്നു പന്തലിച്ചു നില്ക്കുന്ന വന്മരങ്ങളും ഇടവഴികളിലൂടെ കടന്നുപോകുന്ന മനുഷ്യരും ഇന്ന് കേരളത്തിന്റെ നൊസ്റ്റാള്‍ജിയയായി മാറിപ്പോയിയെങ്കിലും പ്രിയ വിജയന് ശിവദാ സിന്റെ ‘മാറുന്ന മുഖങ്ങള്‍’ എന്ന സമാഹാരത്തിലെ കഥകളുടെ പശ്ചാ അത്തലത്തില്‍ ഇവയെല്ലാം വീണ്ടും ജനിക്കുകയാണ്. നമ്മുടെ ഓര്മ്മക ളിലേക്ക് വരികയാണ്. നാഗരിക ജീവിതാഘോഷങ്ങളില്‍ മുങ്ങി ജീവി തത്തിന്റെ മുഖങ്ങള്‍ മാറിയെങ്കിലും നമ്മുടെ സ്വത്വമെന്നത് ഉള്ളില്‍ പ തിഞ്ഞ ഈ ബിംബങ്ങളാണ് ഇതിന്റെ ഊര്‍ജ്ജമാണ് നമ്മെ മുന്നോട്ടു നയിക്കുന്നതെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈ കഥകള്‍ കേരളത്തി ന്റെ അറുപതുകളില്‍ കണ്ടുമറിഞ്ഞ പല കഥാപാത്രങ്ങളും നമുക്കി ഇതില്‍ കണ്ടുമുട്ടാനാവും. കാല്പനികമായ ഒരു ഭാഷയിലൂടെയല്ലാതെ ആധുനിക ജീവിതത്തിന്റെ വൈവിധ്യങ്ങള്‍ ആവിഷ്കരിക്കാന്‍ കഴിയു മെന്ന് ഓരോ കഥയും വായിക്കുമ്പോള്‍ അനുഭവപ്പെടുന്നു. നാടും നഗ രവും പ്രവാസവും ഗ്രാമവും നിറഞ്ഞ വായനാനുഭവം ഭാഷയുടെ പു തിയൊരു ആഖ്യാനസാധ്യതയും തുറന്നിടുന്നു.
₹110.00 ₹95.00
തോന്നലുകള്‍
ഉസ്മാന് കരിമ്പില്‍
ഇഫ്താര്‍, ഓവര്‍ ടൈം, കോര്‍ഡിനേറ്റുകള്‍, ടീ ബ്രേക്ക്, നീതിബോധം, ബലി, രക്തസാക്ഷി, നേര്‍ച്ചച്ചോറ്, പള്ളിക്കമ്മിറ്റി, പൗരത്വം… തുടങ്ങി പതിനേഴ് കഥകളുടെ പുതുസമാഹാരം.
₹120.00 ₹105.00
മിനിക്കഥകള്‍
സി. രാധാകൃഷ്ണന്
കാച്ചിക്കുറുക്കിയ വാക്കുകളില്‍ കഥകള്‍ മെനയുന്ന സൃഷ്ടിവൈഭവത്തിന്റെ മികച്ച ഉദാഹരണങ്ങളാണ് ഈ മിനിക്കഥകള്‍. ചെറിയ കഥകളാണെങ്കിലും ചിന്തോദ്ദീപകവും ദാര്‍ശനികവുമായ തലങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന രചനകള്‍. നര്‍മ്മത്തിന്റെ മേമ്പൊടികള്‍. സത്യസ്ഥിതികളുടെ വെളിപ്പെടുത്തലുകള്‍. ജീവിതത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഈ കഥകള്‍ അനുവാചകര്‍ക്ക് ഒരു പുതുഅനുഭവമായിരിക്കും.
₹130.00 ₹110.00
മണ്ണറ
അനിത ശ്രീജിത്ത്
ജീവിതത്തിന്റെ കനല്‍പാതയിലൂടെ സഞ്ചരിക്കുന്നവരുടെ കഥകളാണ് മണ്ണറ, സ്ത്രീജീവിതത്തിന്റെ അസ ഹനീയമായ വേദനകളെ ചുറ്റുമുള്ള ദുര്‍ഗന്ധങ്ങളെ അതിജീവിക്കാന്‍ ഈ കഥകളിലെ ഓരോ കഥാപാത്ര ങ്ങളും ശ്രമിക്കുന്നു. കാമമോഹിത മായ ബ്ലാക്ക് ആന്റ് വൈറ്റ് ജീവിത ത്തിന്റെ സംഘര്‍ഷങ്ങളിലും സന്ദേ സ്നേഹത്തിന്റെ ഒരില പച്ചപ്പ് സൂക്ഷിക്കുവാന്‍ ഇവരെല്ലാം ശ്രമിക്കുന്നു. വെറുപ്പിന്റെ ഉടയാട കള്‍ ശരീരത്തില്‍നിന്നും മനസ്സില്‍ നിന്നും അഴിച്ചു കളയാന്‍, സുഗന്ധ പൂരിതമായ ജീവിതത്തിലൂടെ നടക്കു വാന്‍ ഉള്ള ശ്രമങ്ങളാണ് ഈ കഥ കളുടെ കാവല്‍
₹125.00 ₹108.00
മാലാഖമാര്‍
ചിറകു
വീശുമ്പോള്‍
സി.വി ബാലകൃഷ്ണന്
‘ബാലകൃഷ്ണന്റെ കൈയില്‍ ഒരു മാന്ത്രികദര്‍പ്പണമുണ്ട്.” കെ.പി. അപ്പന്
അത്ഭുതങ്ങളുടെ കാലം അവസാനിച്ചിരിക്കുന്നു എന്നു വിശ്വസിക്കുന്നവരാണ് ഇതിലെ കഥാപാത്രങ്ങള്‍ – കറുത്തിരുണ്ട മേഘങ്ങളില്‍ ചിറകുവിരുത്തുന്ന മാലാഖമാര്‍. ഭൂമിയിലെ ജീവിതം ഇവര്‍ക്ക് ഒരു ജ്വരബാധിതന്റെ കിനാവുപോലെ വിഹ്വലം; ആയുസ്സിന്റെ വഴികള്‍ ഇവര്‍ക്ക് കനത്ത മൂടല്‍മഞ്ഞിലെന്നപോലെ അസ്പഷ്ടം. വിറയാര്‍ന്ന ഉടലോടെ, ഇടറുന്ന ചുവടുകളോടെ, പരിക്ഷീണശബ്ദത്തില്‍ ഇവര്‍ ചോദിക്കുന്നു: ”ഞാന്‍ നിന്നെ വേദനിപ്പിച്ചുവോ?’
₹120.00 ₹105.00
വചനങ്ങള്‍ക്കുള്ളിലെ
വ്യക്തികള്‍
അബ്ദുസ്സമദ് ഹുദവി വാണിയമ്പലം
ഖുര്‍ആനില്‍ നേരിട്ട് പരാമര്‍ശമില്ലാത്ത വ്യക്തികളെക്കുറിച്ചുള്ള പതിമൂന്ന് കഥകള്‍. കുട്ടികള്‍ക്കും കുടുംബിനികള്‍ക്കും വായിക്കാവുന്ന രീതിയിലുള്ള ലളിതമായ ആഖ്യാനം. വായനക്കാര്‍ക്ക് ആവോളം ആസ്വദിക്കാവുന്ന രീതിയില്‍ ഖുര്‍ആന്‍ കഥകള്‍ മനോഹരമായി അവതരിപ്പിച്ചകൃതി.
₹100.00 ₹95.00
സഖാവ്
ടി പത്മനാഭന്
പ്രകൃതിയോടും മനുഷ്യനോടുമുള്ള സ്നേഹമാണ് എന്റെ കഥകളിലെ അന്തര്‍ധാര. പ്രകൃതിയെന്നു പറയുമ്പോള്‍ അതില്‍ എല്ലാമടങ്ങുന്നു- പൂച്ചയും നായയും പശുവും കാളയും കിളിയും പൂവും ചെടിയും പുഷ്പവുമൊക്കെ.
ഒരിക്കല്‍ എന്റെ കഥകളൊക്കെ വായിച്ചിട്ടുള്ള ഒരു പുരോഹിതന് പറഞ്ഞു: ‘ആത്മാവിന്റെ വിശുദ്ധമായ പ്രാര്‍ത്ഥനകളാണ് നിങ്ങളുടെ കഥകള്‍.’
കഥയെഴുത്തിന്റെ എഴുപത്തഞ്ചാം വര്‍ഷം പിന്നിടുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് തൊണ്ണൂറ്റിമൂന്നാം വയസ്സില്‍ എഴുതിയ കഥയടക്കം ഏറ്റവും പുതിയ പത്തു കഥകളുടെ സമാഹാരം.
₹250.00 ₹215.00
മാച്ചേര്‍
കാലിയ
ടി അരുണ്‍കുമാര്‍
ഖസാക്ക് സുവര്‍ണജൂബിലി കഥാപുരസ്കാരം നേടിയ മാച്ചേര്‍ കാലിയ ഉള്‍പ്പെയുടള്ള ഏറ്റവും പുതിയ കഥകള്‍.
”അരുണ്‍കുമാറിന്റെ കഥാപാത്രങ്ങള്‍ യാഥാര്‍ത്ഥ്യത്തിലും ഭാവനയിലുമുള്ള ദേശങ്ങളിലൂടെ ജീവിതം എന്ന കഠിനസഞ്ചാരത്തില് ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. അതില്‍ തീര്‍ച്ചയായും ലക്ഷ്യമല്ല, പോകുന്ന വഴികളും കാഴ്ചകളും അനുഭവങ്ങളുമാണ് പ്രധാനം. ഈ കഥകളിലൂടെ എഴുത്തുകാരന്റെ വിചിത്രമായ അനുഭവപ്രപഞ്ചത്തിലേക്ക് നമുക്കും പ്രവേശനം കിട്ടുകയാണ്. പുസ്തകങ്ങള്‍, സിനിമകള്‍, രാഷ്ട്രീയവ്യവഹാരങ്ങള്‍, വിവിധ മാധ്യമങ്ങള്‍ ഇവയൊക്കെ ഒത്തുചേര്‍ന്നിട്ടുള്ള വലിയൊരു ക്യാന്‍വാസാണ് അത്.”
₹210.00 ₹189.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us