ചെന്നായ്ക്കള്‍ക്ക്
വയസ്സാകുമ്പോള്‍
ജമാല്‍ നാജി
വിവര്‍ത്തനം – ഡോ. എന്‍. ഷംനാദ്
2010 ലെ അറബ് ബുക്കര്‍ പ്രൈസ് ചുരുക്കപ്പട്ടിയില്‍ ഇടം നേടിയ കൃതി. അറബ് രാജ്യങ്ങളിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വ്യവസ്ഥിതികള്‍ പശ്ചാത്തലമാകുന്ന അറബി നോവലിന്റെ മലയാള പരിഭാഷ.
അറബ് നാടായ ജോര്‍ദാനിലെ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക രാഷ്ട്രീയപശ്ചാത്തലത്തില്‍ എഴുതപ്പെട്ടിരിക്കുന്ന നോവല്‍. അസ്മി അല്‍-വജീഹ് എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് നോവലിലെ സംഭവങ്ങള്‍ പുരോഗമിക്കുന്നത്. സുന്‍ദുസ്, ശൈഖ് അബ്ദുല്‍ ഹമീദ് അല്‍-ജന്‍സീര്‍, ജുബ്റാന്‍, റബാഹ് അല്‍-വജീഹ്, ബകര്‍ അല്‍-ത്വായില്‍ എന്നീ അഞ്ച് കഥാപാത്രങ്ങളുടെ വീക്ഷണകോണിലൂടെയാണ് നോവല്‍ അനാവരണം ചെയ്യുന്നത്. തങ്ങളുടെ ശത്രുക്കളെ വീഴ്ത്താന്‍ ഏതു തന്ത്രവും പയറ്റുന്ന ഒരുപറ്റം മനുഷ്യരുടെ കഥ പറയുന്ന നോവല്‍. കുടുംബഛിദ്രത, ആത്മീയചൂഷണം, രാഷ്ട്രീയം, അവസരവാദം, പ്രണയസംഘര്‍ഷങ്ങള്‍ എന്നിവയൊക്കെ നോവലില്‍ പ്രതിപാദ്യവിഷയങ്ങളാകുന്നു.
Original price was: ₹275.00.₹248.00Current price is: ₹248.00.
Reviews
There are no reviews yet.