SWATHANTHRYA SAMARAYODHAKKAL
സ്വാതന്ത്ര്യസമര
യോദ്ധാക്കള്‍
ചേപ്പാട് ഭാസ്കരന് നായര്‍
ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി കൊടിയ മര്‍ദ്ദനങ്ങള്‍ സഹിച്ചുകൊണ്ട്, സ്വജീവന്‍പോലും പണയപ്പെടുത്തി അടര്‍ക്കളത്തിലിറങ്ങിയ ആയിരമായിരം ധീരദേശാഭിമാനികളുടെ നെടുനാളത്തെ യാതനകളുടെയും ആത്മാഹുതിയുടെയും ഫലമാണ് ഇ്ന്നു നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം എന്ന വസ്തുത ഓര്ക്കേണ്ടണ്ടതാണ്. സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളികളായ മഹാത്മാ ഗാന്ധി, ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലകന്, ഡോ. രാജേന്ദ്രപ്രസാദ്, സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍, സരോജിനി നായിഡു, ജവഹര്‍ലാല്‍ നെഹ്റു, ആചാര്യ വിനോബാഭാവെ, ഭഗത്സിങ്, സുഭാഷ് ചന്ദ്രബോസ്, ഗോപാലകൃഷ്ണ ഗോഖലെ, മദന്മോഹന് മാളവ്യ, രാജഗോപാലാ ചാരി, കസ്തൂര്‍ബാഗാന്ധി, കെ. പി. കേശവമേനോന്, സര്‍സി.ശങ്കരന്‍നായര്‍, അബ്ദുള്‍കലാം ആസാദ്, അരവിന്ദഘോഷ്, ഡോ. ചെമ്പകരാമന്‍ പിള്ള, കെ. കേളപ്പന്, ഡോ. ആനി ബസന്റ് എന്നിവരുടെ സംഭവബഹുലമായ ജീവചരിത്രമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ഒരു കഥപോലെ വായിച്ചുപോകാവുന്ന ലളിതമായ ശൈലിയില്‍ രചിക്കപ്പെട്ട ഈ കൃതി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വിജ്ഞാനപ്രദമാണ്. യു. പി- ഹൈസ്കൂള്‍ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാഠഭാഗവുമായി ബന്ധപ്പെടുത്തി അധികവായനയ്ക്ക് ഉതകുന്ന വിധത്തിലാണ് ഈ ഗ്രന്ഥം സംവിധാനം ചെയ്തിട്ടുള്ളത്.ഇതുവരെ പന്തീരായിരത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ ഈ ഗ്രന്ഥത്തിന്റെ എട്ടാം പതിപ്പാണ് ഇത്
₹130.00 ₹117.00