19
മേതില്‍
ലോകം സ്വയമൊരു ഏകാന്തതയായി മാറിയ സമയത്തിന്റെ സാമൂഹിക മനഃശാസ്ത്ര വിശകലനം ഈ ആഖ്യാനത്തില്‍ കാണാം. പ്രാക്തനസ്മരണകളുടെയും ആഗോളബാധയുടെ കാലത്തെ വൈയക്തികാനുഭവങ്ങളുടെയും ശാസ്ത്ര നിരീക്ഷണങ്ങളുടെയും അങ്ങനെ പലതിന്റെയും മൊണ്ടാഷാണ് ’19’
– ഷിജു ജോസഫ് (ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്)
കോവിഡ്-19 ബാധിച്ച് തീവ്രപരിചരണക്കട്ടിലില് ഓക്സിജന്‍ കുഴലുകളാല്‍ ബന്ധിതനായിക്കിടന്ന ഓര്‍മ്മകള്‍, ’19’ ലൂടെ കടന്നുപോകുമ്പോള്‍ സമാന്തരമായി ചില നിമിഷങ്ങളില്‍ എന്നില്‍ കൊള്ളിയാന്‍പോലെ മിന്നി; കിടക്കയ്ക്ക് സമീപം വന്ന് പിന്‍വാങ്ങിയ പിംഗളകേശിനിയും. കഥയോ കവിതയോ നോവലോ മഹാമാരിക്കാല വിശകലനമോ എന്ന് വകതിരിക്കാനാവാത്ത ഈ രചന കോവിഡ് ദുരിതകാലത്തിന്റെ ഏറ്റവും തിളക്കമുള്ള സാംസ്കാരിക ഈടുവെപ്പാണ്. ആകസ്മികതയുടെ അനുഗ്രഹം. വൈരുദ്ധ്യാത്മകതയുടെ ഉത്പന്നം.
– എം. എ. ബേബി
‘കോവിഡ് നമ്മുടെ എല്ലാ മൂല്യങ്ങളെയും പുനര്‍നിര്‍വ്വചിക്കും’ എന്നെഴുതിയിരുന്നു മേതില്‍ രണ്ടായിരത്തി പത്തൊമ്പതിന്റെ അവസാനദിവസങ്ങളിലൊന്നില്‍. ആ പുനര്‍നിര്‍വ്വചനത്തിന്റെ അടരുകളിലൂടെയുള്ള വിസ്മയകരമായ ഒരു സഞ്ചാരമാണ് 19. ആ ഏകാന്തയാത്രയില്‍ വിജനതകളിലെ അടക്കംപറച്ചില്‍ മേതില്‍ കേട്ടുതുടങ്ങുന്നു, സ്പര്‍ശനം നിരോധിക്കപ്പെട്ട വസ്തുക്കള്‍ വെറും ഉപരിതലങ്ങള്‍ മാത്രമായി ചുരുങ്ങുന്നത് കാണുന്നു, ഒച്ചകളില്‍ ഉലയുന്ന മെഴുകുതിരിനാളങ്ങളുടെ ചലനം പിന്‍പറ്റുന്നു, മറ്റാരുടെയോ സ്വപ്നം ഒളിച്ചുകാണുന്നതുപോലൊരു നിഗൂഢസുഖത്തോടെ ഭൂമിയുടെ ഒരതീതതലം തനിക്കുമാത്രം കഴിയുന്നൊരു ഗദ്യത്തില്‍ പകര്‍ത്തുന്നു…
– സുഭാഷ് ചന്ദ്രന്
₹215.00
Reviews
There are no reviews yet.