പോര്‍ച്ചുഗീസ്
അധിനിവേശവും
കുഞ്ഞാലി മരക്കാര്‍മാരും
ഡോ. കെ.കെ.എന്‍ കുറുപ്പ്
ഏഷ്യയിലെ പോര്‍ച്ചുഗീസ് ആധിപത്യത്തിനെതിരായി ഒരു നൂറ്റാണ്ട് കാലം ഇന്ത്യന്‍ പടിഞ്ഞാറന്‍ തീരത്തു കോഴിക്കോട് കേന്ദ്രമായി ഭരണാധികാരികളായ സാമൂതിരിമാരും അവരുടെ നാവികരും നിരന്തരമായി ഏറ്റുമുട്ടി. പോര്‍ച്ചുഗീസ് അധിനിവേശത്തെ ചെറുത്തു നിന്നത് കുഞ്ഞാലി മരയ്ക്കാര്‍മാരുടെ നാവികപ്പടകളാണ്. കുഞ്ഞാലി ഒന്നാമന് മുതല്‍ നാലാമന് വരെയുള്ളവരുടെ ചെറുത്തുനില്പിന്റെ ചരിത്രം, വൈദേശിക കോളനിവത്കരണത്തിനെതിരെ നടന്ന പോരാട്ടം കൂടിയാണ്. ഒരു ഭാഗത്ത് ആത്മത്യാഗവും മറുഭാഗത്ത് ആത്മവഞ്ചനയും നിറഞ്ഞ ചരിത്രത്തിന്റെ ചില അടഞ്ഞ അധ്യായങ്ങളെയും ഈ പുസ്തകം തുറന്നുകാണിക്കുന്നു.
₹125.00 ₹105.00
നക്ഷത്രങ്ങളുടെ
സംഗീതം
നാദിറ കോട്ടികൊല്ലന്
അനുഭവവും ആലോചനയും ചേര്‍ന്നാണ് നാദിറയെ എഴുത്തുകാരിയാക്കിയത്. കണ്ണൂരില്‍ ജനിച്ചുവളര്‍ന്ന അവര്‍ക്ക് ദല്‍ഹിയിലെ സുദീര്‍ഘമായ ഔദ്യോഗിക ജീവിതം സ്വന്തം ജീവിതത്തിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും തിരിഞ്ഞുനോക്കാന്‍ അവസരം നല്കി. ഗൃഹാതുരത നിറഞ്ഞ ആ നോട്ടമാണ് നക്ഷത്രങ്ങളുടെ സംഗീതം എന്ന നോവലായി പുറപ്പെടുന്നത്. അവിടെ മലബാറിലെ മുസ്ലിം സാമൂഹിക ജീവിതത്തിന്റെ ഭംഗികളുണ്ട്; അതില്‍ ഉള്ളടങ്ങിക്കിടക്കുന്ന ലിംഗവിവേചനത്തിന്റെ നോവുകളുണ്ട്, പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും പ്രകമ്പനങ്ങളുണ്ട്.
– എം. എന്‍. കാരശ്ശേരി
മലബാറിലെ മുസ്ലിം സ്ത്രീജീവിതത്തെ സൂക്ഷ്മമായി ആവിഷ്കരിക്കുന്ന നോവല്‍
₹475.00 ₹400.00
മണ്‍സൂണ്‍ ഇസ്ലാം:
മധ്യകാല മലബാര്‍ തീരത്തെ
വ്യപാരവും വിശ്വാസവും
സെബാസ്റ്റ്യന്‍ ആര്. പ്രാംഗെ
അറബികളുടെ കടല്‍സഞ്ചാരവും വ്യാപാരവും ഇന്ത്യന്‍ മഹാസമുദ്രതീര ത്തെ ജനസമൂഹങ്ങളുമായുള്ള ബന്ധ ങ്ങളും ആഴത്തില്‍ പരിശോധിക്കുന്ന ഗ്രന്ഥം. കനേഡിയന്‍ പണ്ഡിതനായ സെബാസ്റ്റ്യന്‍ ആര്. പ്രാംഗെയുടെ മണ്‍സൂണ്‍ കാലത്തെ ഇസ്ലാമിന്റെ വ്യാപനത്തെ പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം മലയാള വിവര്‍ത്തനം ചെയ്തത് തോമസ് പി.ടി. കാര്‍ത്തികപുരം.
₹550.00 ₹495.00
മലബാര്‍ മാന്വല്‍
വില്യം ലോഗന്
കേരളചരിത്രപഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും ഒഴിച്ചുകൂടാനാവാത്ത കൃതിയാണ് വില്യം ലോഗന്റെ ‘മലബാര്‍’. 1887-ല്‍ പ്രസിദ്ധീകൃതമായ ഈ ജില്ലാ ഗസറ്റിയര്‍ 1906, 1951 വര്‍ഷങ്ങളില്‍ മദിരാശി സര്‍ക്കാറും പിന്നീട് കേരള സര്‍ക്കാറിന്റെ ഗസറ്റിയേഴ്സ് ഡിപ്പാര്‍ട്ടുമെന്റും ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു. ഡല്‍ഹിയിലെ ഏഷ്യന്‍ എജ്യൂക്കേഷനല്‍ സര്‍വീസസ് പോലുള്ള സ്വകാര്യ പ്രസാധകരും ‘മലബാര്‍’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കാദമിക് മേഖലയിലുള്ളവര്‍ക്കുമാത്രം പ്രാപ്യമായിരുന്ന ഈ കൃതി കേരളത്തിലെ സാധാരണക്കാര്‍ക്കിടയിലും പ്രചാരം നേടിയത് മാതൃഭൂമി പ്രസിദ്ധീകരിച്ച മലയാള പരിഭാഷയിലൂടെയാണ്. പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന ടി.വി.കെ.യുടെ മലബാര്‍ പരിഭാഷയുടെ ഏഴ് പതിപ്പുകള്‍ മാതൃഭൂമി പ്രസിദ്ധീകരിക്കുകയുണ്ടായി. ഇത് എട്ടാം പതിപ്പാണ്.
മലബാറിന്റെ ഭൂപ്രകൃതി, ജനത, മതങ്ങള്‍, പൂര്‍വചരിത്രം, വൈദേശികാക്രമണങ്ങള്‍, കുടിയായ്മ, ഭൂനികുതി സമ്പ്രദായങ്ങള്‍ തുടങ്ങി ചരിത്രപരവും സാമൂഹികവും സാമ്പത്തികവുമായ വസ്തുതകളെക്കുറിച്ചുള്ള പഠനം.
₹660.00 ₹565.00
മലബാര്‍
കലാപം
എഡിറ്റര്‍ ഡോ. പി ശിവദാസന്‍
സിനിമ സമൂഹം ജീവിതം
ഏകശിലാത്മകമായ കാര്യകാരണവിശകലനങ്ങളില്‍നിന്ന് മാറി കുറേക്കൂടി വിശാലാര്‍ത്ഥത്തില്‍ മലബാര്‍ കലാപത്തിന്റെ വേറിട്ട വായനകളെ വിശകലനംചെയ്യുന്ന ചരിത്രഗ്രന്ഥം.
₹200.00 ₹170.00
മലബാര്‍
കലാപം
സാംസ്കാരികമാനങ്ങള്‍
എഡിറ്റര്‍. ഡോ. കെ.എം അനില്‍
മലബാര്‍ കലാപത്തിന്റെ സാംസ്കാരികമാനങ്ങള്‍ അന്വേഷിക്കുന്ന 10 പ്രബന്ധങ്ങളുടെ സമാഹാരം. സിനിമ, സാഹിത്യം, സംഗീതം എന്നീ മേഖലകളെയെല്ലാം ആസ്പദിച്ചെഴുതിയ പ്രബന്ധങ്ങള്‍. കലാപത്തിനു ശേഷവും തുടരുന്ന സ്മൃതികളെയും ഭാവനകളെയും വിലയിരുത്തുകയാണിവിടെ.
₹220.00 ₹198.00
Out of stock
മലബാര്‍
കലാപം
സര്‍ക്കാര്‍
രേഖകളില്‍
എഡിറ്റര്‍: സി.പി അബ്ദുല്‍ മജീദ്
1921-ലെ മലബാര്‍ കലാപത്തെയും അതിനു മുമ്പു നടന്നിട്ടുള്ള എണ്ണമറ്റ സമരങ്ങളെയും പറ്റിയുള്ള വിവരങ്ങള്‍ നല്കുന്ന സര്‍ക്കാര്‍ രേഖകളുടെ സമാഹാരം. ഈ വിഷയത്തില്‍ തുടര്‍പഠനവും ഗവേഷണവും നടത്തുന്നവര്‍ക്ക് സഹായകമായ രേഖകള്‍.
₹240.00 ₹205.00
മലപ്പുറം
ജില്ല
പിറവിയും പ്രയാണവും
ടി.പി.എം ബഷീര്‍
അധിനിവേശകര്‍ക്കെതിരെ നടന്ന പോരാട്ടനൈരന്തര്യങ്ങള്ക്കൊതിരെ നടന്ന പോരാട്ടനൈരന്തര്യങ്ങള്ക്കൊടുവില് അടിച്ചമര്‍ത്തപ്പെട്ട ഒരു ഭൂപ്രദേശത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാഹളധ്വനിയായിരുന്നു മലപ്പുറം ജില്ലയുടെ പിറവി.
ജില്ലാരൂപീകരണത്തിനെതിരെ ഉയര്‍ന്നു വന്ന അഭിശപ്തമായ പ്രചാരണങ്ങളെ രാഷ്ട്രീയമായ ഇഛാശക്തികൊണ്ട് അതിജയിച്ചാണ് മലപ്പുറം ജില്ല യാഥാര്‍ത്ഥ്യമായത്. മഹിതമായ ഒട്ടേറെ മാതൃകകളിലൂടെ മാനവികതയുടെ സ്നേഹത്തുരുത്തായി മാറിയ ഒരു ഭൂപ്രദേശം ഒരു ജില്ലയായി പരിണമിച്ചതിന്റെ, 55 വര്‍ഷം തികയാന്‍ പോകുന്ന പ്രയാണത്തിന്റെ ചരിത്രം ആധികാരികമായി അപഗ്രഥിക്കുന്ന ഗ്രന്ഥം.
₹500.00 ₹450.00
മലബാര്‍
കലാപം
1921
എഡിറ്റര്‍: ഡോ. കെ ഗോപാലന്‍കുട്ടി
ചരിത്രരചനാവിജ്ഞാനീയം
മലബാര്‍ കലാപത്തെപ്പറ്റിയുള്ള വിവിധ രചനകളുടെ വിലയിരുത്തലാണ് ഈ പുസ്തകത്തിലുള്ളത്. സാമ്രാജ്യത്വ-ദേശീയ-വര്‍ഗ്ഗീയ-മാര്‍ക്സിസ്റ്റ് വീക്ഷണത്തിലൂടെയുള്ള നിരീക്ഷണങ്ങള്‍.
₹340.00 ₹290.00
1921 പോരാളികള്‍ വരച്ച
ദേശഭൂപടങ്ങള്‍
പി സുരേന്ദ്രന്
1921െല മലബാര്‍ കലാപത്തിെന്റ േദശങ്ങൡൂെടയുള്ള യാ്രതയാണ് ഇൗ പുസ്തകം. കലാപത്തിന് ഒരു നൂറ്റാണ്ട് തികയുേമ്പാള്‍ േശഷിപ്പുകള് അേന്വഷിക്കുകയാണ് ഇൗ യാ്രതികന്. കൂട്ടക്കുരുതികള്‍ക്കും പലായനങ്ങള്‍ക്കും സാക്ഷ്യം വഹിച്ച േദശങ്ങളുടെ നിലവിൡളും േതങ്ങലുകളും ഇൗ പുസ്തകത്തില്‍ നിന്ന് വായനക്കാര്‍ക്ക് േകള്ക്കാനാവും. നാടുകടത്തെട്ടവരും കല്‍ത്തുറുങ്കില്‍ അടയ്ക്കെപ്പട്ടവരും തൂക്കിേലറ്റെപ്പട്ടവരുമായ േപാരാൡളുെട പില്ക്കാല തലമുറെയ കണ്ടും അനുഭവങ്ങള്‍ പങ്കുെവച്ചും ഒരു യാ്രത. ്രബിട്ടീഷ് വിരുദ്ധ േപാരാട്ടത്തിലൂെട ഇന്ത്യന്‍ സ്വാത്രന്ത്യസമരത്തിന് പുതിെയാരു മാനം നല്കിയ േദശങ്ങളുെട േപായകാലവും വര്‍ത്തമാനകാലവും ഇഴേചര്ന്നു കിടക്കുന്നു ഇൗ പുസ്തകത്തില്‍. അതിതീ്രവമായ വൈകാരിക മുഹൂര്ത്തങ്ങള്െകാണ്ടും സമ്പന്നമാണ് ഇൗ കൃതി. യാ്രതാവിവരണത്തിന് േകരളസാഹിത്യ അക്കാദമി അവാര്ഡുേനടിയ എഴുത്തുകാരെന്റ ്രശേദ്ധയമായ മെറ്റാരു രചന.
₹499.00 ₹450.00
കുമരംപുത്തൂര്‍
സീതിക്കോയ തങ്ങളും
പാലക്കാടന്‍
പോരാളികളും
നസ്റുദ്ദീന്‍ മണ്ണാര്‍ക്കാട്
പ്രാദേശിക സമര പോരാട്ട ചരിത്രത്തിന്റെ ഭാഗമായി പുറത്തിറങ്ങുന്ന ശ്രദ്ധേയമായ ഗ്രന്ഥങ്ങളുടെ കൂട്ടത്തിലാണ് ഈ കൃതിയും ഉള്‍പ്പെടുന്നത്. പാലക്കാട് ജില്ലയിലെ ചെറുത്തുനില്‍പ്പുകള്‍ക്ക് പ്രാധാന്യം നല്കുന്ന പുസ്തകമാണിത്. 1921 ലെ പോരാട്ടത്തിന് വലിയ സംഭാവനകള്‍ നല്കിയ കുമരംപുത്തൂര്‍ സീതിക്കോയ തങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് ഈ പുസ്തകം അദ്ദേഹത്തിന്റെ ജീവിതത്തെ സംബന്ധിച്ച് മറഞ്ഞു കിടക്കുന്ന ഒട്ടേറെ അറിവുകള്‍ ഈ പുസ്തകം പകര്‍ന്നു നല്കുന്നു. – പി. സുരേന്ദ്രന്
(എഴുത്തുകാരന്)
ചരിത്രം തമസ്കരിച്ചുകൊണ്ടിരിക്കുന്ന അതിപ്രധാനിയായ ഒരു സ്വാതന്ത്ര്യസമര നായകന്റെ വീരചരിത്രം ആദ്യമായി രേഖപ്പെടുത്തുന്ന പുസ്തകമാണിത്. വളരെ കൃത്യതയോടെയും വസ്തുതാപരമായും അത് വിവരിക്കുവാന്‍ ഗ്രന്ഥകാരന് അതീവ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. മലബാര്‍ സമരത്തില്‍ മണ്ണാര്‍ക്കാട് രാജ എന്നറിയപ്പെട്ട കുമരംപുത്തൂര്‍ സീതിക്കോയ തങ്ങളുടെ യഥാര്‍ത്ഥ ചരിത്രവും വള്ളുവനാടന്‍ സമരഭൂമിയിലെ പോരാട്ടങ്ങളുടെ നേര്ച്ചിത്രങ്ങളുമാണിതില്. – ഡോ. ടി സൈനുല്‍ ആബിദ് (അസിസ്റ്റന്റ് പ്രെഫസര്‍, എം.ഇ.എസ് കല്ലടി കോളേജ് മണ്ണാര്‍ക്കാട്)
₹160.00 ₹144.00
Out of stock
മലബാര്‍
കലാപം
നാലാം ലോകം
കേരളീയത
എം ഗംഗാധരനുമായി ഒരു സംവാദം
ചരിത്രകാരന്മാർക്കിടയിൽ ഇന്നും തർക്കം നിലനിൽക്കുന്ന മലബാർ കലാപത്തെപ്പറ്റിയാണ് ഈ സംഭാഷണഗ്രന്ഥത്തിലെ പ്രധാന ചർച്ച. ആ ചരിത്രസംഭവത്തെ ആധാരമാക്കിയുള്ള ഗവേഷണപ്രബന്ധത്തിന് ഡോക്ടറേറ്റ് നേടിയ ചരിത്രകാരനാണ് എം. ഗംഗാധരൻ. കൂട്ടത്തിൽ, നാലാം ലോകം, കേരളീയത തുടങ്ങിയ പ്രശ്നങ്ങളും. ജീവിതത്തെ സ്വാതന്ത്ര്യത്തിന്റെ സ്നേഹോത്സവമായി അറിഞ്ഞനുഭവിച്ച എം. ഗോവിന്ദനാണ് ഈ സംവാദത്തിനടിയിൽ മൃദുവായി പ്രവഹിക്കുന്ന നീരുറവ. പോയകാലവും വ്യക്തികളും വ്യവസ്ഥകളും എല്ലാം വിചാരണ ചെയ്യപ്പെടുന്നു. പരസ്പരം തർക്കിച്ചു വകവരുത്താൻ മുതിരാത്ത,ധിഷണയുടെ പ്രകാശം പരത്തുന്ന സംവാദത്തിന്റെ പുസ്തകം.
₹160.00 ₹140.00
മലബാര്‍ പോരാട്ടത്തിന്റെ ചരിത്രവും വിവേചനത്തിന്റെ വര്‍ത്തമാനവും
ബഷീര്‍ തൃപ്പനച്ചി
പോര്‍ച്ചുഗീസ് ആധിപത്യം മുതല്‍ 1921 വരെയുള്ള മലബാറിന്റെ സമരചരിത്രം ലളിതമായി പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. പോരാട്ട ചരിത്രങ്ങള്‍ക്കൊപ്പം മലബാറും മലപ്പുറം ജില്ലയും വര്‍ത്തമാനകാലത്ത് അഭിമുഖീകരിക്കുന്ന വികസന വിവേചനങ്ങളെ അടയാളപ്പെടുത്തുന്നുവെന്നത് ഈ പുസ്തകത്തിന്റെ സവിശേഷതയാണ്. മലബാറിനും മലപ്പുറത്തിനുമെതിരെ നിരന്തരം ഉയരുന്ന ഇസ്ലാമോ ഫോബിയയിലൂന്നിയ ആരോപണങ്ങള്‍ പുസ്തകം വയനക്ക് വിധേയമാക്കുന്നുണ്ട്. അതിനാല്‍ ഓരേ സമയം മലബാറിന്റെ ചിരത്രവും വര്‍ത്തമാനവും പഠിക്കാന്‍ ഈ പുസ്തകം ഒരു പ്രവേശികയായിരിക്കും.
₹150.00 ₹135.00
കുഞ്ഞാലി
മരക്കാര്‍
ടി.പി രാജീവന്
മലബാറിന്റെ ചരിത്രത്തില്‍ അധിനിവേശകരോടു പടവെട്ടി നാടിന്റെ സ്വാതന്ത്ര്യം കാക്കാന്‍ ശ്രമിച്ച ദേശസ്നേഹിയുടെ വീരഗാഥ. സാമൂതിരിയുടെ വലങ്കയ്യായിനിന്ന് നാടിനുവേണ്ടി പൊരുതിയിട്ടും പോര്‍ച്ചുഗീസുകാര്‍ക്ക് ഒറ്റുകൊടുക്കപ്പെട്ട ഒരു രക്തസാക്ഷിയുടെ രുധിരഗാഥ. കുഞ്ഞാലിമരക്കാര്‍ ഇവിടെ ഒരു രൂപകമമാണ്-അധിനിവേശശക്തികള്‍ക്കെതിരേ പോരാടുന്നവര്‍ ചരിത്രത്തിലെന്നും ഒറ്റുകൊടുക്കപ്പെടുകയും രക്തസാക്ഷികളാക്കെപ്പടുകയും ചെയ്യും എന്നതിന്റെ രൂപകം. ടി.പി. രാജീവന് ഈ നോവല്‍ അവതരിപ്പിക്കുന്നത് തിരക്കഥാരൂപത്തിലാണ്.
₹100.00 ₹95.00
മലബാര്‍
സമരവും
മാപ്പിളപ്പാട്ടും
മുഹമ്മദ് ശഫീഖ് വഴിപ്പാറ
ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടന്ന പ്രധാന ചെറുത്തുനിൽപ്പുകളിലൊന്നാണ് 1921 ലെ മലബാർ സമരം. മാപ്പിള പോരാളികൾ കടുത്ത ജന്മി വിരുദ്ധരും ഗവൺമെൻ്റ് വിരുദ്ധരുമായിരുന്നു. ഫ്യൂഡൽ വ്യവസ്ഥിതിക്കും അതിനെ സഹായിക്കുന്ന ബ്രിട്ടീഷ് കൊളോണിയലിസത്തിനുമെതിരെ ഉണ്ടായ സമര പോരാട്ടങ്ങൾ ശ്രദ്ധേയമാണ്.
സമരങ്ങളും ചെറുത്തുനിൽപ്പുകളും ഉണ്ടാകുമ്പോൾ പോരാളികളെ പ്രചോദിപ്പിക്കുന്ന സർഗാത്മക രചനകൾ പിറവിയെടുക്കുക സ്വാഭാവികം. മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിൽ മാപ്പിളപ്പാട്ടിൻ്റെ സ്വാധീനം പ്രകടമാണ്. എഴുതപ്പെട്ട പാട്ടുകൾ പ്രചരിക്കുകയും അതിന് പല സന്ദർഭങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തതോടെ സമരം ഉള്ളടക്കമായ പാട്ടുകൾ വളരെ വേഗം മാപ്പിളമാരിലെത്തി. സാമ്രാജ്യത്വ ശക്തികൾക്കെതിരെ പോരാട്ടരംഗത്ത് ഉറച്ചുനിർത്തുന്നതിന് മാപ്പിളപ്പാട്ടുകൾ സഹായകരമായിരുന്നുവെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.
1921 ലെ മലബാർ സമരവുമായി ബന്ധപ്പെട്ട മാപ്പിളപ്പാട്ടുകളുടെ പഠനമാണ് ഈ ഗ്രന്ഥം. സമരത്തിൻ്റെ പശ്ചാത്തലം, കോളനി വിരുദ്ധ സമരങ്ങളിൽ സാഹിത്യത്തിൻ്റെയും മാപ്പിളപ്പാട്ടുകളുടെയും സ്വാധീനം, വിവിധ സമര പാട്ടുകളുടെ പ്രത്യേകത എന്നിവ വിശദീകരിക്കുന്നു. വയനാട് മുട്ടിൽ കോളെജ് അധ്യാപകനും സാഹിത്യ സാംസ്കാരികരംഗത്ത് ശ്രദ്ധേയനുമായ മുഹമ്മദ് ശഫീഖ് വഴിപ്പാറയാണ് ഗ്രന്ഥകർത്താവ്.
₹140.00 ₹125.00
മലബാര്‍ വിപ്ലവം
ചരിത്രം
കാണാതെപോയ
ജീവിതങ്ങള്‍,
ഖബറുകള്‍
സമീല്‍ ഇല്ലിക്കല്‍
1921ലെ മഹത്തായ മലബാര്‍ വിപ്ലവത്തില്‍നിന്ന് മുഖ്യധാര ആഖ്യാനങ്ങള്‍ അസന്നിഹിതരാക്കിയ മാപ്പിള വിപ്ലവകാരികളെയും സന്ദര്‍ഭങ്ങളെയും കണ്ടെടുക്കുന്ന രചന. മൊറയൂര്‍ പോത്തുവെട്ടിപ്പാറ യുദ്ധം, മലപ്പുറം മേല്‍മുറി അധികാരിത്തൊടിയിലെ ബ്രിട്ടീഷ് കൂട്ടക്കുരുതി, പൂക്കോട്ടൂര്‍ യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ക്കേറ്റ പരാജയം എന്നിവയെ കുറിച്ച് അന്വേഷിക്കുന്ന പഠനം.
മലബാര്‍ വിപ്ലവവുമായി ബന്ധപ്പെട്ട അപൂര്‍വ പത്ര റിപ്പോര്‍ട്ടുകള്‍, ഫോട്ടോകള്‍, രേഖകള്‍ എന്നിവ അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.
₹170.00 ₹153.00
1921 മലബാര്‍ സമരം
പ്രതിരോധങ്ങളുടെ
ചരിത്രവും
പ്രത്യയശാസ്ത്രവും
ജനറല്‍ എഡിറ്റര്‍: ഡോ. കെ.കെ.എന്‍ കുറുപ്പ്
മലബാര്‍ സമരത്തിന്റെ രാഷ്ട്രീയ ഭൂപടം കൃത്യമായി വരയ്ക്കുന്ന ഗവേഷണപഠനങ്ങളാണ് ഈ ഗ്രന്ഥം. 1921 ലെ മലബാര്‍ സമരത്തിന്റെ വേരുകള്‍ ആധികാരികമായി വിശകലനം ചെയ്യുന്നു. സമരം നയിച്ച പ്രചോദനങ്ങളും പ്രത്യയശാസ്ത്രങ്ങളും എന്തായിരുന്നുവെന്ന് വസ്തുനിഷ്ഠമായി പരിശോധിക്കുന്നു. സമര ചരിത്രാഖ്യാനങ്ങളെ സമഗ്രതയോടെ അവലോകനം ചെയ്യുന്ന കൃതി.
₹495.00 ₹430.00
കിടങ്ങയം ഇബ്രാഹിം മുസ്ലിയാരുടെ
മലബാര്‍ ചരിത്രം
പാഠവും പഠനവും
ഡോ. മോയിന്‍ ഹുദവി മലയമ്മ
മലബാര്‍ സമര പോരാളി ആലി മുസ്ലിയാരുടെ ശിഷ്യന് 1928 ല്‍ എഴുതിയ കൃതി. 1921 ല്‍ സമര മുഖത്തുണ്ടായിരുന്ന അദ്ദേഹം പട്ടാളത്തിനു പിടി കൊടുക്കാതെ ബോംബെയിലേക്ക് രക്ഷപ്പെടുകയായിരുന്നു. അതിനിടയില്‍ തയ്യാറാക്കിയ ശ്രദ്ധേയ രചന.
₹180.00 ₹162.00
മലബാര്‍
വിപ്ലവം
ചരിത്രവായനകള്‍ക്കൊരാമുഖം
ഡോ. സി.കെ കരീം
ഡോ. സി.കെ കരീമിന്റെ കേരള മുസ്ലിം ഡയറക്ടറിയുടെ ഒന്നാം വാള്യത്തിലെ ‘1921 ലെ മലബാര്‍ വിപ്ലവം’ എന്ന അധ്യായത്തിന്റെ പുസ്തകരൂപം. 1921 ലെ അധിനിവേശവിരുദ്ധ പോരാട്ടങ്ങളെക്കുറിച്ച് പുറത്തുവന്ന മുന്‍ കൃതികളുടെ വസ്തുനിഷ്ഠമായ നിരൂപണ പഠനം. മലബാര്‍ സമര പഠനങ്ങളുടെ ആമുഖ വായനക്ക് പര്യപ്തമായ കൃതി.
₹100.00 ₹95.00
1921
ആംഗ്ലോ-മാപ്പിള
യുദ്ധം
എ.കെ കോടൂര്
1921-ലെ മലബാര്‍ സമരത്തെക്കുറിച്ച അപൂര്‍വ വിവരങ്ങളാല്‍ സമ്പന്നമായ ബൃഹദ് ഗ്രന്ഥം. സമര ചരിത്രത്തോടൊപ്പം മലബാറിലെ മുസ്ലിം സാമൂഹിക രൂപീകരണത്തിലേക്കും അതിന്റെ വികാസത്തിലേക്കും കൂടി വെളിച്ചം വീശുന്നതിനാല്‍ മലബാര്‍ മുസ്ലിംകളുടെ സാമൂഹിക ചരിത്രം കൂടിയാണ് ഈ ഗ്രന്ഥം.
₹490.00 ₹440.00
മലബാര്‍
സമരം
കോഴിക്കോട് താലൂക്കിലെ ചെറുത്തുനില്പും പാലക്കാംതൊടിക അബൂബകര്‍മുസ്ലിയാരും
ഡോ. മോയിന്‍ മലയമ്മ
1921ലെ മാപ്പിള സമരങ്ങള്‍ ഏറനാടിന്റെയും വള്ളുവനാടിന്റെയും പശ്ചാത്തലത്തില്‍നിന്നു മാത്രമേ അധികവും വായിക്കപ്പെട്ടിട്ടുള്ളൂ. കോഴിക്കോട് താലൂക്കിനെ കേന്ദ്രീകരിച്ച് അര്‍ഹിക്കുന്ന പഠനങ്ങളുണ്ടായിട്ടില്ല. കോഴിക്കോട്ടെ മലയോര ഗ്രാമങ്ങളിലേക്ക് സമരം എത്രമാത്രം വ്യാപിച്ചിരുന്നുവെന്ന് വിശകലനം ചെയ്യുന്നതാണ് ഈ പഠനം. ഇവിടത്തെ ഖിലാഫത്ത് കമ്മിറ്റികളും സമര നായകന് പാലക്കാംതൊടിക അബൂബകര്‍ മുസ്ലിയാരും അതില്‍ വഹിച്ച പങ്കാളിത്തവും ഇത് ചര്‍ച്ച ചെയ്യുന്നു.
ഖിലാഫത്ത് സമരത്തിന്റെ ഒരു നൂറ്റാണ്ടിനു ശേഷം അതിലെ സംഭവങ്ങള്‍ പുതിയ പഠങ്ങളിലൂടെ പുറത്തു വരുന്നത് ശ്രദ്ധേയമാണ്. ഇത്തരം പ്രാദേശിക ചരിത്രം സംബന്ധിച്ച പഠനങ്ങള്‍ സമരത്തിന്റെ ഒരു പുനര്‍വായനയ്ക്ക് ഏറെ സഹായം ചെയ്യും – ഡോ. കെ.കെ.എന്‍. കുറുപ്പ്
₹240.00 ₹216.00
പോരിനിറങ്ങിയ
ഏറനാടൻ
മണ്ണ്
ഏറനാട്ടിലെയും വള്ളുവനാട്ടിലെയും ഏതാണ്ടെല്ലാഗ്രാമങ്ങളിലും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് തുനിഞ്ഞിറങ്ങിയ പോരാളിക്കൂട്ടമുണ്ടായിരുന്നു. മലബാര്‍ വിപ്ലവ സമരങ്ങളുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് നൂറ്റാണ്ട് പ്രായമാകുന്ന ഈ അവസരത്തില്‍ പ്രാദേശികമായ അത്തരം അന്വേഷണങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തുന്ന പഠനം.
പെരിമ്പലം എന്ന ഏറമാടന് ഗ്രാമത്തിന്റെ സ്വാതന്ത്ര്യ പോരാട്ട ചരിത്രം രേഖപ്പെടുത്താനുള്ള ശ്രമം
₹190.00 ₹170.00
ബ്രാഹ്മണ
മാര്‍ക്സിസം
എസ്.കെ ബിശ്വാസ്
മൊഴിമാറ്റം: എം ആര് സുദേഷ്
അവതാരിക: ബി.ആര്.പി ഭാസ്കര്‍
മാര്‍ക്സിസം ഇന്ത്യയില്‍ പ്രചരിപ്പിച്ചത്, ഒരു വര്‍ഗം എന്ന നിലക്ക്, ആ പണിക്ക്ഒട്ടും യോഗ്യരല്ലാത്ത ബ്രാഹ്മണരാണ്. യൂറോപ്പിലെ തൊഴിലാളിവര്‍ഗവുമായി താരതമ്യപ്പെടുത്താവുന്ന ഒരു തൊഴിലാളിവര്‍ഗം ഇന്ത്യയില്‍ ഒരിക്കലും ഉണ്ടായിട്ടില്ല. ജാതിവ്യവസ്ഥയില്‍ ഊന്നിയ ഇന്ത്യന്‍ മണ്ണിനു മാര്‍ക്സിസം അനുയോജ്യമല്ലെന്ന് പറഞ്ഞ അംബേദ്കറെയും മനുവാദി മാര്‍ക്സിസ്റ്റുകള്‍ സത്യസന്ധമായ വിശകലനത്തിന് വിധേയമാക്കിയില്ല.
₹270.00 ₹243.00
വാഗണ്‍
ട്രാജഡി
സ്മരണിക
ക്രോഡീകരണം: അബ്ദു ചെറുവാടി
ഇപ്പോഴും ആ മുഴക്കം നമ്മുടെ കാതുകളില്‍ ഇല്ലേ..
‘എഴ് മണിയോടെ മദ്രാസ് സൗത്ത് മറാട്ടാ കമ്പനിക്കാരുടെ എം എസ് എം എല്‍ വി 1711 എന്ന് മുദ്രണം ചെയ്ത മരണ വാഗണ്‍ തിങ്ങി നിരങ്ങി സ്റ്റേഷനില്‍ വന്നു നിന്നു. വാതില്‍ തുറന്നു പിടിച്ച് ആളുകളെ കുത്തിനിറയ്ക്കാന്‍ തുടങ്ങി. അകത്തു കടന്നവരുടെ കാലുകള്‍ നിലത്തമര്‍ന്നില്ല. ഒറ്റക്കാലില്‍, മേല്ക്കുമേല്, നിലം തൊടാതെ ആ ഹതഭാഗ്യരുടെ യാത്ര ആരംഭിച്ചു. ദാഹം സഹിക്കുന്നില്ല. പരസ്പരം മാന്തിപ്പറിക്കാനുംകടിച്ചു പറിക്കാനും തുടങ്ങി. പൊട്ടിയൊലിച്ച രക്തം നക്കിക്കുടിച്ചു……’
ഇരമ്പിപ്പായുന്ന ഇരുമ്പു ചക്രങ്ങള്‍ക്കു മറച്ചു പിടിക്കാനാകാത്ത വിധം തീവ്രത തിങ്ങിയ, ശബ്ദം പൊങ്ങാത്ത ഭീകര നിമിഷങ്ങളുടെ ഇന്നും നിലയ്ക്കാത്ത അലയൊലികളാണ് ആ ദുരന്തവാഗണില്‍ നിന്നുയര്‍ന്നത്….
നവംബര്‍ 20 ന് നൂറാം വര്‍ഷത്തിലേക്ക് കടക്കുന്നു ആ വാഗണിലെ ഞരക്കങ്ങളും മുഴക്കങ്ങളും. കേരളത്തിലെ പ്രഗത്ഭ ചരിത്രകാരന്മാരുടെയും നിരീക്ഷകരുടെയും വിലയിരുത്തലുകള്‍ വായിക്കുക.
₹220.00 ₹198.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us