Sidar Maranghalude Sangeetham
സിദാര്‍ മരങ്ങളുടെ
സംഗീതം
ഖലീല്‍ ജിബ്രാന്
വിവര്‍ത്തനം: ഡോ. ഉമര്‍ തറമേല്‍
ഖലീല്‍ ജിബ്രാന് (ജിബ്രാന് ഖലീല്‍ ജിബ്രാന് ബിന്‍ മീഖായേല്‍ ബിന്‍ സാദ്) Kahlil Gibran ജനനം: ജനുവരി 6, 1883 (ബഷാരി, ലെബനോണ്) മരണം: ഏപ്രില്‍ 10, 1931 (പ്രായം 48) ന്യൂയോര്‍ക്ക്, അമേരിക്ക ദേശീയത: ലെബനോണ് തൊഴില്‍: കവി, ചിത്രകാരന്, ശില്പി, എഴുത്തുകാരന്, തത്വജ്ഞാനി, വൈദികശാസ്ത്രം, ദൃശ്യകലാകാരന് രചനാ സങ്കേതം: കവിത, ചെറുകഥ സാഹിത്യപ്രസ്ഥാനം: മാജര്, ന്യൂയോര്‍ക്ക് പെന്‍ ലീഗ് ഖലീല്‍ ജിബ്രാന് ലോകപ്രശസ്തനായ കവിയും ചിത്രകാരനുമായിരുന്നു. പൗരസ്ത്യദേശത്തു നിന്നും വിശ്വസാഹിത്യത്തില്‍ ചിരപ്രതിഷ്ഠനേടിയ അപൂര്‍വം കവികളിലൊരാളാണ് . ലെബനനില്‍ ജനിച്ച ജിബ്രാന് ജീവിതത്തിന്റെ സിംഹഭാഗവും അമേരിക്കന്‍ ഐക്യനാടുകളിലാണു ചെലവഴിച്ചത്.1923ല്‍ എഴുതിയ പ്രവാചകന് എന്ന കാവ്യോപന്യാസസമാഹാരമാണ് ജിബ്രാനെ പാശ്ചാത്യ ലോകത്ത് പ്രശസ്തനാക്കിയത്. തന്റെ സാഹിത്യജീവിതം ജിബ്രാന് ആരംഭിക്കുന്നത് അമേരിക്കയില്‍ വെച്ചാണ്. അറബിയിലും, ഇംഗ്ലീഷിലും അദ്ദേഹം രചനകള്‍ നടത്തി. സാഹിത്യ രാഷ്ട്രീയ രംഗത്തെ ഒരു വിമതനായിട്ടാണ് ഇപ്പോഴും അദ്ദേഹത്തെ അറബ് ലോകം കണക്കാക്കുന്നത്. ഗദ്യകവിതകള്‍ എന്ന ഒരു ശാഖതന്നെ അദ്ദേഹം അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ നാടായ ലെബനോണില്‍ ജിബ്രാന് ഇപ്പോഴും ഒരു സാഹിത്യനായകന് തന്നെയാണ്. ഖലീല്‍ ജിബ്രാന്റെ ബാല്യകാലത്തെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. ലബനനിലെ ബഷരി എന്ന പട്ടണത്തിലാണ് ജനിച്ച ജിബ്രാന്റെ കുടുംബം മാരോനൈറ്റ് കത്തോലിക്കരായിരുന്നു. ഖലീല്‍ ജിബ്രാന് എന്നുതന്നെയായിരുന്നു അച്ഛന്റെ പേര്. ഉത്തരവാദരഹിതമായ ജീവിതം നയിച്ച അച്ഛനേക്കാള്‍ അമ്മ കാമില റഹ്മേയാണ് ജിബ്രാന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയത്. കാമിലയുടെ മൂന്നാമത്തെ ഭര്‍ത്താവായിരുന്നു ജിബ്രാന്റെ പിതാവ്. പീറ്റര്‍ എന്ന അര്‍ദ്ധസഹോദരനും മരിയാന സുല്‍ത്താന എന്നീ സഹോദരിമാര്‍ക്കുമൊപ്പമായിരുന്നു ബാല്യകാലം. കടുത്ത ദാരിദ്ര്യം മൂലം ജിബ്രാന് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. എങ്കിലും പഠനത്തിനുള്ള താല്പര്യം മനസ്സിലാക്കി ഗ്രാമത്തിലെ ഒരു പുരോഹിതന് നിരന്തരം വീട്ടിലെത്തി സുറിയാനിയും അറബിയും പഠിപ്പിച്ചു. ബൈബിളിന്റെ ബാലപാഠങ്ങളും ഈ പുരോഹിതനില്‍ നിന്നുതന്നെ മനസ്സിലാക്കി. ചെറുവെള്ളച്ചാട്ടങ്ങളും ദേവദാരു വൃക്ഷങ്ങളുമുള്‍പ്പെടുന്ന തന്റെ വീടിന്റെ ചുറ്റുപാടുകളില്‍ ഏകനായിരിക്കാനായിരുന്നു ജിബ്രാനിഷ്ടം. പിന്നീട് അദ്ദേഹത്തിന്റെ ചിത്രങ്ങളിലും കവിതകളിലും ഇക്കാലത്തെ പ്രകൃതി സാമീപ്യത്തിന്റെ സ്വാധീനം കാണാം. 1894ല്‍ അമേരിക്കയിലേയ്ക്ക് ജിബ്രാന് കുടുംബം കുടിയേറി. രണ്ട് വര്‍ഷത്തെ വിദ്യാഭ്യാസത്തിനു ശേഷം ജന്മനാട്ടില് മടങ്ങിയെത്തിയ ജിബ്രാന് ബെയ്ത്തൂറിലെ മദ്രസ-അല്‍-ഹിക്മ എന്ന സ്ഥാപനത്തില്‍ അന്താരാഷ്ട്രനിയമം, മതങ്ങളുടെ ചരിത്രം, സംഗീതം എന്നിവയും അഭ്യസിച്ചു. 1904ല്‍ ജിബ്രാന് തന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി.1908ല്‍ ചിത്രകലാപഠനം പൂര്‍ത്തിയാക്കുക എന്ന ഉദ്ദേശ്യത്തോടെ പാരീസിലെത്തി.ഇക്കാലത്തെ ജീവിതമാണ് യൂറോപ്യന്‍ സാഹിത്യവുമായി കൂടുതലുടുക്കാന്‍ സഹായിച്ചത്.ചിത്രകലയിലെ ആധുനികപ്രവണതകള്‍ അന്വേഷിക്കാന്‍ ശ്രദ്ധിച്ചിരുന്നു.ഭ്രാന്തന് വിപ്ലവം എന്നാണ് ആധുനികചിത്രകലയെ ഇദ്ദേഹം വിശേഷിപ്പിച്ചത്.പാരീസില്‍ വെച്ച് ശില്പിയായ അഗസ്റ്റേ റോഡിനുമായി പരിചയപ്പെട്ടു.ഉള്‍ക്കാഴ്ചയുള്ള വിലയിരുത്തലുകള്‍ ജിബ്രാനെ കുറിച്ച് ഇദ്ദേഹം നടത്തി. കൃതികള്‍ ജിബ്രാന്റെ കാവ്യജീവിതത്തെ രണ്ട് ഘട്ടങ്ങളാക്കി തിരിക്കാം,1905മുതലാരംഭിക്കുന്ന ആദ്യഘട്ടവും 1918മുതലാരംഭിക്കുന്ന രണ്ടാം ഘട്ടവും.രണ്ടാംഘട്ടത്തിലാണ് ആംഗലേയഭാഷയില്‍ രചനകള്‍ നടത്തിയത്.ആദ്യകാലകൃതികളില്‍ നിരാശ,ക്ഷോഭം എന്നീ മനോവികാരങ്ങളാണുള്ളതെങ്കില്‍ രണ്ടാംഘട്ടത്തോടെ പക്വവും സന്തുലിതവുമായ ജീവിതവീക്ഷണങ്ങള്‍ ദര്‍ശിക്കാം.കൊച്ചുകൊച്ചു ആഖ്യാനങ്ങളിലൂടെ രചനാസങ്കേതം വളര്‍ന്ന് കടങ്കഥകളും അനാദൃശ്യകഥകളും ആയിത്തീരുന്നത് ദര്‍ശിക്കാം.സോളമന്റെ ഗീതങ്ങളുടേയും സങ്കീര്‍ത്തനങ്ങളുടേയും സ്വാധീനം കാണാം.
₹175.00 ₹160.00