മലബാറിലെ
ബ്രിട്ടീഷ്
അധിനിവേശം
കെ.കെ.എന്‍. കുറുപ്പ്
മലബാറിലെ ബ്രിട്ടീഷ് അധിനിവേശത്തിന്റെ ചരിത്രത്തില്‍ സവിശേഷമായ ഒരു ഏടാണ് തലശ്ശേരി ഫാക്ടറിയുടേത്. സുഗന്ധവ്യഞ്ജനങ്ങളുടെ പ്രദേശമായ മലബാറിന്റെ കടല്‍ത്തീരം ഈസ്റ്റിന്ത്യാ കമ്പനിയുടെ ഉത്ഭവത്തിനുമുമ്പേ ഇംഗ്ലീഷുകാരെ ആകര്‍ഷിച്ചിരുന്നു. മലബാറിലെ രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെട്ടിരുന്ന തലശ്ശേരി ഫാക്ടറി രാജ്യസംബന്ധമായ വികസനത്തിന് കമ്പനിയുടെ ഉപകരണമായിരുന്നു.
മലബാറിലെ രാഷ്ട്രീയസ്ഥിതിഗതികളും അവയില്‍ തലശ്ശേരി ഫാക്ടറി കേന്ദ്രീകരിച്ചുള്ള കമ്പനിയുടെ സ്വാധീനവും വിശദമാക്കുന്ന കൃതി.
₹275.00 ₹250.00
ചരിത്രമുറങ്ങുന്ന
ചേറ്റുവായും
ചേറ്റുവായ് പരീക്കുട്ടിയും
വേലായുധന് പണിക്കശ്ശേരി
കേരളീയ രാജാക്കന്മാരും വൈദേശിക ശക്തികളും തങ്ങളുടെ ആധിപത്യം സ്ഥാപിക്കാന്‍ ചേറ്റുവ തുറമുഖ തീരത്തിലൂടെ പൂഴി പറപ്പിച്ച് പടയോട്ടം നടത്തിയിട്ടുണ്ട്. പറങ്കികളുടെയും ഡച്ച്കാരുടെയും ഇംഗ്ലീഷുകാരുടെയും പീരങ്കികളില്‍ നിന്ന് ഒട്ടേറെ ഉണ്ടകള്‍ ഉതിര്‍ന്നുവീണ ഒരു മണ്ണ്. വിദഗ്ധരായ പടയാളികളുടെയും സാധാരണക്കാരുടെയും നിണമണിഞ്ഞ മണ്ണ്. ഈ ചരിത്രവീഥിയിലൂടെയുള്ള സഞ്ചാരത്തിനൊപ്പം മാപ്പിളപ്പാട്ട് ഗാനശാഖയ്ക്ക് വിലപ്പെട്ട സംഭാവനകളര്‍പ്പിച്ച നിമിഷ കവിയായ ചേറ്റുവായ് പരീക്കുട്ടിയുടെ ജീവിതവും കര്‍മ്മശേഷിയും അടയാളപ്പെടുത്തുന്ന പ്രൗഢമായ ചരിത്രകൃതി.
₹100.00 ₹95.00
The Saga of
Mappila Revolts
C Abdul Hameed
The revolts led by Mappila Muslims of the Malabar region in Kerala commenced with the advent of the Portuguese in 1498 and concluded with the revolutions of 1921. Those are heroic illustrations of the lives and struggles of a community that survived the repressions of foreign colonial forces aided by their local agents. They were a class of people not ready to surrender their identity and dignity: ready to sacrifice their lives, belongings and pleasures. Many thousands of Mappilas, including women, mostly commons, preferred death, jail and exile than leading a life of slavery devoid of freedom and justice. The saga of the centuries–long Malabar uprisings is written in the blood of martyrs, the sweat of warriors and the tears from the eyes of women and children. Their blood, sweat and tears continue to inspire generations even beyond Malabar.
‘The Saga of Malabar Revolts’ narrates and analyses those historical events in a concise manner primarily for readers who are living outside Malabar.
₹120.00 ₹105.00
കുഞ്ഞാലി
മരക്കാര്‍
കെ.പി ബാലചന്ദ്രന്
മാതൃഭൂമിയെ ചവിട്ടടിയിലാക്കാന്‍ ശ്രമിച്ച സാമ്രാജ്യത്വഭീമനെതിരെ പൊരുതിയ കുഞ്ഞാലിമരക്കാര്‍മാരുടെ ജീവിതവും സമരവുമാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യം. ഭാരതത്തിന്റെ നാവികചരിത്രത്തിലെയും വീരസ്മരണയുടെ ഏടാണ് ഇവരുടെ പോരാട്ടങ്ങള്‍. ഭാരതത്തിലെത്തിയ ആദ്യ യൂറോപ്യന്‍ ശക്തിയായ പോര്‍ത്തുഗീസുകാരുടെ വാഴ്ചയുടെയും വീഴ്ചയുടെയും നാള്‍വഴികള്‍കൂടി ഇതില്‍ വിശദമാക്കപ്പെടുന്നു.
₹140.00 ₹126.00
മലബാറിലെ
ഇസ്ലാമിന്റെ
ആധുനിക
പൂര്‍വ്വചരിത്രം
അബ്ദുല്ല അഞ്ചിലത്ത്
മലബാറിലെ ഇസ്ലാമിന്റെ വരവും തുടര്‍ന്നുണ്ടായ സാമൂഹികരൂപീകരണവും അതിന്റെ സാമ്പത്തികരാഷ്ട്രീയ സാമൂഹികപശ്ചാത്തലങ്ങളില്‍ പഠനവിധേയമാക്കുന്ന പുസ്തകം.
₹360.00 ₹324.00
മില്ലര്‍
മാപ്പിള മുസ്ലീംകള്‍
റോളണ്ട് ഇ മില്ലര്‍
മൊഴിമാറ്റം: തോമസ് കാര്‍ത്തികപുരം
അവതാരിക: പ്രെഫ. കെ.എ ജലീല്‍
പ്രമുഖ കനേഡിയന്‍ പണ്ഡിതനായ റോളണ്ട് ഇ.മില്ലറുടെ ഈ ഗ്രന്ഥം ഇന്ത്യക്കകത്തും പുറത്തുമുള്ള അനേകം ചരിത്രാന്വേഷികളും ഗവേഷകരും മാപ്പിളമാരെക്കുറിച്ചുള്ള പഠനത്തിന്റെ പ്രമുഖസ്രോതസ്സുകളിലൊന്നായി ഉപയോഗിക്കക്കുന്നു. സ്ഥൂലവിശകലനങ്ങളില്‍ വരുന്ന ദൂരക്കാഴ്ചയുടെ പരിമിതികള്‍ ഉണ്ടായിരിക്കെതന്നെ മാപ്പിള സമുദായത്തിനും കേരളചരിത്രത്തിനുമുള്ള വലിയൊരു വൈജ്ഞാനിക സേവനമായി ഇതു ചരിത്രത്തില്‍ ബാക്കിയാകും; കൂടുതല്‍ ഭദ്രവും സൂക്ഷമവുമായ മറ്റൊന്നില്ലാത്തപ്പോള്‍ പ്രത്യേകിച്ചും.
‘ മാപ്പിളമാരുടെ ഉത്ഭവം, വളര്‍ച്ച, സിവശേഷതകള്‍, സമകാലീന സ്ഥിതിവിശേഷങ്ങള്‍ എന്നിവയെകുറിച്ച് ഗഹനമായി അന്വേഷിച്ചറിയാന്‍ മില്ലര്‍ ശ്രമിച്ചിട്ടുണ്ട്. ഇത്രയധികം ശ്രദ്ധയോടുകൂടി ഈ വിഷയത്തെക്കുറിച്ച് പഠിക്കാന്‍ താല്പര്യമെടുത്തിട്ടുള്ളവര് കുറവാണ്. ഇത്രയേറെ ശുഷ്കാന്തിയോടെയുള്ള പഠനം വേറെ ഉണ്ടായിട്ടില്ലെന്നാണു തോന്നുന്നത്.’- പ്രെഫ. കെ.എ ജലീല്‍
₹400.00 ₹360.00
Out of stock
മലബാര്‍ സമരം
എം.പി നാരായണ മേനോനും
സഹപ്രവര്‍ത്തകരും
പ്രൊഫ. എം.പി.എസ് മോനോന്
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഐതിഹാസിക അധ്യായങ്ങളിലൊന്നാണ് 1921-ലെ മലബാര്‍ സമരം. ഒരേസമയം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും അവര്‍ താങ്ങിനിര്‍ത്തിയ ജന്മിത്വത്തിനും എതിരെ നടന്ന ഈ സമരത്തില്‍ ആദ്യവസാനം സമരത്തോടൊപ്പം ഉറച്ചുനിന്ന് ജയില്‍ശിക്ഷ അനുഭവിച്ച കോണ്‍ഗ്രസിലെ ഹിന്ദുനേതാവായിരുന്ന എം.പി. നാരാണമേനോന്റെ ജീവചരിത്രപശ്ചാത്തലത്തില് മലബാര്‍ സമരത്തെ വസ്തുനിഷ്ഠമായി അപഗ്രഥിക്കുകയാണ് പ്രൊഫ. എം.പി.എസ് മേനോന് ഈ കൃതിയില്‍. സമരത്തിന് തിരികൊളുത്താന്‍ മുമ്പില്നിന്നെങ്കിലും പിന്നീട് മലബാര്‍ സമരത്തെ തള്ളിപ്പറയുകയും അത് വര്‍ഗീയ ലഹളയാണെന്ന തെറ്റായ ആഖ്യാനത്തിന് ചൂട്ടുപിടിക്കുകയും ചെയ്ത കെ.പി. കേശവമേനോന്, കെ. മാധവന് നായര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെ നിശിത മായി വിചാരണചെയ്യുക കൂടി ചെയ്യുന്നുണ്ട് എം.പി. നാരായണ മേനോന്റെ മരുമകന് കൂടിയായ ഗ്രന്ഥകാരന്.
₹225.00 ₹200.00
മലബാറും
മതങ്ങളും
ലാലി ജോയ്
എല്ലാ മതങ്ങള്‍ക്കും സ്വാഗതമരുളിയ രാജ്യമാണ് ഭാരതം. പല വിദേശ മതങ്ങളുടെയും കവാടം മലബാറിലെ പ്രധാന തുറമുഖമായ കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ചാണ്. പുതിയ മതങ്ങളുടെ പ്രഭവ കേന്ദ്രം എന്നുവേണം കൊടുങ്ങല്ലൂരിനെ വിശേഷിപ്പിക്കാന്‍. കച്ചവടത്തിനു വന്ന വിദേശികളോടൊപ്പം പുതിയ മതങ്ങളും, പുതിയ സംസ്കാരവും കേരളതീരത്തെത്തി. മതവും മനുഷ്യനും വ്യത്യസ്തങ്ങളായ അസ്തിത്വങ്ങളാണ്. മതം സമൂഹത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ വരുത്തി, സമൂഹത്തെ അത് എത്രമാത്രം സ്വാധീനിച്ചു എന്നതിന്റെ അന്വേഷണമാണ് ഈ പുസ്തകം. മനുഷ്യരെല്ലാം ഒന്നാണ് എന്ന സന്ദേശം ഈ കൃതി പങ്ക് വെക്കുന്നു.
₹200.00 ₹180.00
വാരിയം
കുന്നത്ത്
കുഞ്ഞഹമ്മദ്
ഹാജി
എം ഗംഗാധരന്
ഡോ. എം. ഗംഗാധരന് രചിച്ച മലബാര്‍ കലാപം 192122 എന്ന പുസ്തകത്തില്‍ നിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങളാണ് ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. മലബാര്‍ കലാപത്തിലെ മറ്റു വിപ്ലവകാരികളെയും കലാപത്തിലേക്കു ജനങ്ങളെ നയിച്ച കാരണങ്ങളെയും സ്വഭാവത്തെയും ഈ പുസ്തകത്തിലൂടെ എം ഗംഗാധരന് അവതരിപ്പിക്കുന്നു. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികവേളയില്‍ കലാപത്തെക്കുറിച്ച് വീണ്ടുമുയരുന്ന ചര്‍ച്ചകള്‍ക്ക് വസ്തുതപരമായ പിന്‍ബലം നല്കുവാന് ഈ പുസ്തകത്തിന് കഴിയും
₹170.00 ₹153.00
മലബാര്‍ മാന്വല്‍
വില്യം ലോഗന്
കേരളചരിത്രപഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും ഒഴിച്ചുകൂടാനാവാത്ത കൃതിയാണ് വില്യം ലോഗന്റെ ‘മലബാര്‍’. 1887-ല്‍ പ്രസിദ്ധീകൃതമായ ഈ ജില്ലാ ഗസറ്റിയര്‍ 1906, 1951 വര്‍ഷങ്ങളില്‍ മദിരാശി സര്‍ക്കാറും പിന്നീട് കേരള സര്‍ക്കാറിന്റെ ഗസറ്റിയേഴ്സ് ഡിപ്പാര്‍ട്ടുമെന്റും ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു. ഡല്‍ഹിയിലെ ഏഷ്യന്‍ എജ്യൂക്കേഷനല്‍ സര്‍വീസസ് പോലുള്ള സ്വകാര്യ പ്രസാധകരും ‘മലബാര്‍’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കാദമിക് മേഖലയിലുള്ളവര്‍ക്കുമാത്രം പ്രാപ്യമായിരുന്ന ഈ കൃതി കേരളത്തിലെ സാധാരണക്കാര്‍ക്കിടയിലും പ്രചാരം നേടിയത് മാതൃഭൂമി പ്രസിദ്ധീകരിച്ച മലയാള പരിഭാഷയിലൂടെയാണ്. പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന ടി.വി.കെ.യുടെ മലബാര്‍ പരിഭാഷയുടെ ഏഴ് പതിപ്പുകള്‍ മാതൃഭൂമി പ്രസിദ്ധീകരിക്കുകയുണ്ടായി. ഇത് എട്ടാം പതിപ്പാണ്.
മലബാറിന്റെ ഭൂപ്രകൃതി, ജനത, മതങ്ങള്‍, പൂര്‍വചരിത്രം, വൈദേശികാക്രമണങ്ങള്‍, കുടിയായ്മ, ഭൂനികുതി സമ്പ്രദായങ്ങള്‍ തുടങ്ങി ചരിത്രപരവും സാമൂഹികവും സാമ്പത്തികവുമായ വസ്തുതകളെക്കുറിച്ചുള്ള പഠനം.
₹660.00 ₹565.00
മലബാര്‍
കലാപം
എഡിറ്റര്‍ ഡോ. പി ശിവദാസന്‍
സിനിമ സമൂഹം ജീവിതം
ഏകശിലാത്മകമായ കാര്യകാരണവിശകലനങ്ങളില്‍നിന്ന് മാറി കുറേക്കൂടി വിശാലാര്‍ത്ഥത്തില്‍ മലബാര്‍ കലാപത്തിന്റെ വേറിട്ട വായനകളെ വിശകലനംചെയ്യുന്ന ചരിത്രഗ്രന്ഥം.
₹200.00 ₹170.00
മലബാര്‍
കലാപം
സാംസ്കാരികമാനങ്ങള്‍
എഡിറ്റര്‍. ഡോ. കെ.എം അനില്‍
മലബാര്‍ കലാപത്തിന്റെ സാംസ്കാരികമാനങ്ങള്‍ അന്വേഷിക്കുന്ന 10 പ്രബന്ധങ്ങളുടെ സമാഹാരം. സിനിമ, സാഹിത്യം, സംഗീതം എന്നീ മേഖലകളെയെല്ലാം ആസ്പദിച്ചെഴുതിയ പ്രബന്ധങ്ങള്‍. കലാപത്തിനു ശേഷവും തുടരുന്ന സ്മൃതികളെയും ഭാവനകളെയും വിലയിരുത്തുകയാണിവിടെ.
₹220.00 ₹198.00
Out of stock
മലബാര്‍
കലാപം
സര്‍ക്കാര്‍
രേഖകളില്‍
എഡിറ്റര്‍: സി.പി അബ്ദുല്‍ മജീദ്
1921-ലെ മലബാര്‍ കലാപത്തെയും അതിനു മുമ്പു നടന്നിട്ടുള്ള എണ്ണമറ്റ സമരങ്ങളെയും പറ്റിയുള്ള വിവരങ്ങള്‍ നല്കുന്ന സര്‍ക്കാര്‍ രേഖകളുടെ സമാഹാരം. ഈ വിഷയത്തില്‍ തുടര്‍പഠനവും ഗവേഷണവും നടത്തുന്നവര്‍ക്ക് സഹായകമായ രേഖകള്‍.
₹240.00 ₹205.00
മലപ്പുറം
ജില്ല
പിറവിയും പ്രയാണവും
ടി.പി.എം ബഷീര്‍
അധിനിവേശകര്‍ക്കെതിരെ നടന്ന പോരാട്ടനൈരന്തര്യങ്ങള്ക്കൊതിരെ നടന്ന പോരാട്ടനൈരന്തര്യങ്ങള്ക്കൊടുവില് അടിച്ചമര്‍ത്തപ്പെട്ട ഒരു ഭൂപ്രദേശത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാഹളധ്വനിയായിരുന്നു മലപ്പുറം ജില്ലയുടെ പിറവി.
ജില്ലാരൂപീകരണത്തിനെതിരെ ഉയര്‍ന്നു വന്ന അഭിശപ്തമായ പ്രചാരണങ്ങളെ രാഷ്ട്രീയമായ ഇഛാശക്തികൊണ്ട് അതിജയിച്ചാണ് മലപ്പുറം ജില്ല യാഥാര്‍ത്ഥ്യമായത്. മഹിതമായ ഒട്ടേറെ മാതൃകകളിലൂടെ മാനവികതയുടെ സ്നേഹത്തുരുത്തായി മാറിയ ഒരു ഭൂപ്രദേശം ഒരു ജില്ലയായി പരിണമിച്ചതിന്റെ, 55 വര്‍ഷം തികയാന്‍ പോകുന്ന പ്രയാണത്തിന്റെ ചരിത്രം ആധികാരികമായി അപഗ്രഥിക്കുന്ന ഗ്രന്ഥം.
₹500.00 ₹450.00
മലബാര്‍
കലാപം
1921
എഡിറ്റര്‍: ഡോ. കെ ഗോപാലന്‍കുട്ടി
ചരിത്രരചനാവിജ്ഞാനീയം
മലബാര്‍ കലാപത്തെപ്പറ്റിയുള്ള വിവിധ രചനകളുടെ വിലയിരുത്തലാണ് ഈ പുസ്തകത്തിലുള്ളത്. സാമ്രാജ്യത്വ-ദേശീയ-വര്‍ഗ്ഗീയ-മാര്‍ക്സിസ്റ്റ് വീക്ഷണത്തിലൂടെയുള്ള നിരീക്ഷണങ്ങള്‍.
₹340.00 ₹290.00
1921 പോരാളികള്‍ വരച്ച
ദേശഭൂപടങ്ങള്‍
പി സുരേന്ദ്രന്
1921െല മലബാര്‍ കലാപത്തിെന്റ േദശങ്ങൡൂെടയുള്ള യാ്രതയാണ് ഇൗ പുസ്തകം. കലാപത്തിന് ഒരു നൂറ്റാണ്ട് തികയുേമ്പാള്‍ േശഷിപ്പുകള് അേന്വഷിക്കുകയാണ് ഇൗ യാ്രതികന്. കൂട്ടക്കുരുതികള്‍ക്കും പലായനങ്ങള്‍ക്കും സാക്ഷ്യം വഹിച്ച േദശങ്ങളുടെ നിലവിൡളും േതങ്ങലുകളും ഇൗ പുസ്തകത്തില്‍ നിന്ന് വായനക്കാര്‍ക്ക് േകള്ക്കാനാവും. നാടുകടത്തെട്ടവരും കല്‍ത്തുറുങ്കില്‍ അടയ്ക്കെപ്പട്ടവരും തൂക്കിേലറ്റെപ്പട്ടവരുമായ േപാരാൡളുെട പില്ക്കാല തലമുറെയ കണ്ടും അനുഭവങ്ങള്‍ പങ്കുെവച്ചും ഒരു യാ്രത. ്രബിട്ടീഷ് വിരുദ്ധ േപാരാട്ടത്തിലൂെട ഇന്ത്യന്‍ സ്വാത്രന്ത്യസമരത്തിന് പുതിെയാരു മാനം നല്കിയ േദശങ്ങളുെട േപായകാലവും വര്‍ത്തമാനകാലവും ഇഴേചര്ന്നു കിടക്കുന്നു ഇൗ പുസ്തകത്തില്‍. അതിതീ്രവമായ വൈകാരിക മുഹൂര്ത്തങ്ങള്െകാണ്ടും സമ്പന്നമാണ് ഇൗ കൃതി. യാ്രതാവിവരണത്തിന് േകരളസാഹിത്യ അക്കാദമി അവാര്ഡുേനടിയ എഴുത്തുകാരെന്റ ്രശേദ്ധയമായ മെറ്റാരു രചന.
₹499.00 ₹450.00
മലബാര്‍
കലാപം
നാലാം ലോകം
കേരളീയത
എം ഗംഗാധരനുമായി ഒരു സംവാദം
ചരിത്രകാരന്മാർക്കിടയിൽ ഇന്നും തർക്കം നിലനിൽക്കുന്ന മലബാർ കലാപത്തെപ്പറ്റിയാണ് ഈ സംഭാഷണഗ്രന്ഥത്തിലെ പ്രധാന ചർച്ച. ആ ചരിത്രസംഭവത്തെ ആധാരമാക്കിയുള്ള ഗവേഷണപ്രബന്ധത്തിന് ഡോക്ടറേറ്റ് നേടിയ ചരിത്രകാരനാണ് എം. ഗംഗാധരൻ. കൂട്ടത്തിൽ, നാലാം ലോകം, കേരളീയത തുടങ്ങിയ പ്രശ്നങ്ങളും. ജീവിതത്തെ സ്വാതന്ത്ര്യത്തിന്റെ സ്നേഹോത്സവമായി അറിഞ്ഞനുഭവിച്ച എം. ഗോവിന്ദനാണ് ഈ സംവാദത്തിനടിയിൽ മൃദുവായി പ്രവഹിക്കുന്ന നീരുറവ. പോയകാലവും വ്യക്തികളും വ്യവസ്ഥകളും എല്ലാം വിചാരണ ചെയ്യപ്പെടുന്നു. പരസ്പരം തർക്കിച്ചു വകവരുത്താൻ മുതിരാത്ത,ധിഷണയുടെ പ്രകാശം പരത്തുന്ന സംവാദത്തിന്റെ പുസ്തകം.
₹160.00 ₹140.00
മലബാര്‍ പോരാട്ടത്തിന്റെ ചരിത്രവും വിവേചനത്തിന്റെ വര്‍ത്തമാനവും
ബഷീര്‍ തൃപ്പനച്ചി
പോര്‍ച്ചുഗീസ് ആധിപത്യം മുതല്‍ 1921 വരെയുള്ള മലബാറിന്റെ സമരചരിത്രം ലളിതമായി പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. പോരാട്ട ചരിത്രങ്ങള്‍ക്കൊപ്പം മലബാറും മലപ്പുറം ജില്ലയും വര്‍ത്തമാനകാലത്ത് അഭിമുഖീകരിക്കുന്ന വികസന വിവേചനങ്ങളെ അടയാളപ്പെടുത്തുന്നുവെന്നത് ഈ പുസ്തകത്തിന്റെ സവിശേഷതയാണ്. മലബാറിനും മലപ്പുറത്തിനുമെതിരെ നിരന്തരം ഉയരുന്ന ഇസ്ലാമോ ഫോബിയയിലൂന്നിയ ആരോപണങ്ങള്‍ പുസ്തകം വയനക്ക് വിധേയമാക്കുന്നുണ്ട്. അതിനാല്‍ ഓരേ സമയം മലബാറിന്റെ ചിരത്രവും വര്‍ത്തമാനവും പഠിക്കാന്‍ ഈ പുസ്തകം ഒരു പ്രവേശികയായിരിക്കും.
₹150.00 ₹135.00
മലബാര്‍
സമരവും
മാപ്പിളപ്പാട്ടും
മുഹമ്മദ് ശഫീഖ് വഴിപ്പാറ
ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടന്ന പ്രധാന ചെറുത്തുനിൽപ്പുകളിലൊന്നാണ് 1921 ലെ മലബാർ സമരം. മാപ്പിള പോരാളികൾ കടുത്ത ജന്മി വിരുദ്ധരും ഗവൺമെൻ്റ് വിരുദ്ധരുമായിരുന്നു. ഫ്യൂഡൽ വ്യവസ്ഥിതിക്കും അതിനെ സഹായിക്കുന്ന ബ്രിട്ടീഷ് കൊളോണിയലിസത്തിനുമെതിരെ ഉണ്ടായ സമര പോരാട്ടങ്ങൾ ശ്രദ്ധേയമാണ്.
സമരങ്ങളും ചെറുത്തുനിൽപ്പുകളും ഉണ്ടാകുമ്പോൾ പോരാളികളെ പ്രചോദിപ്പിക്കുന്ന സർഗാത്മക രചനകൾ പിറവിയെടുക്കുക സ്വാഭാവികം. മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിൽ മാപ്പിളപ്പാട്ടിൻ്റെ സ്വാധീനം പ്രകടമാണ്. എഴുതപ്പെട്ട പാട്ടുകൾ പ്രചരിക്കുകയും അതിന് പല സന്ദർഭങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തതോടെ സമരം ഉള്ളടക്കമായ പാട്ടുകൾ വളരെ വേഗം മാപ്പിളമാരിലെത്തി. സാമ്രാജ്യത്വ ശക്തികൾക്കെതിരെ പോരാട്ടരംഗത്ത് ഉറച്ചുനിർത്തുന്നതിന് മാപ്പിളപ്പാട്ടുകൾ സഹായകരമായിരുന്നുവെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.
1921 ലെ മലബാർ സമരവുമായി ബന്ധപ്പെട്ട മാപ്പിളപ്പാട്ടുകളുടെ പഠനമാണ് ഈ ഗ്രന്ഥം. സമരത്തിൻ്റെ പശ്ചാത്തലം, കോളനി വിരുദ്ധ സമരങ്ങളിൽ സാഹിത്യത്തിൻ്റെയും മാപ്പിളപ്പാട്ടുകളുടെയും സ്വാധീനം, വിവിധ സമര പാട്ടുകളുടെ പ്രത്യേകത എന്നിവ വിശദീകരിക്കുന്നു. വയനാട് മുട്ടിൽ കോളെജ് അധ്യാപകനും സാഹിത്യ സാംസ്കാരികരംഗത്ത് ശ്രദ്ധേയനുമായ മുഹമ്മദ് ശഫീഖ് വഴിപ്പാറയാണ് ഗ്രന്ഥകർത്താവ്.
₹140.00 ₹125.00
മലബാര്‍ വിപ്ലവം
ചരിത്രം
കാണാതെപോയ
ജീവിതങ്ങള്‍,
ഖബറുകള്‍
സമീല്‍ ഇല്ലിക്കല്‍
1921ലെ മഹത്തായ മലബാര്‍ വിപ്ലവത്തില്‍നിന്ന് മുഖ്യധാര ആഖ്യാനങ്ങള്‍ അസന്നിഹിതരാക്കിയ മാപ്പിള വിപ്ലവകാരികളെയും സന്ദര്‍ഭങ്ങളെയും കണ്ടെടുക്കുന്ന രചന. മൊറയൂര്‍ പോത്തുവെട്ടിപ്പാറ യുദ്ധം, മലപ്പുറം മേല്‍മുറി അധികാരിത്തൊടിയിലെ ബ്രിട്ടീഷ് കൂട്ടക്കുരുതി, പൂക്കോട്ടൂര്‍ യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ക്കേറ്റ പരാജയം എന്നിവയെ കുറിച്ച് അന്വേഷിക്കുന്ന പഠനം.
മലബാര്‍ വിപ്ലവവുമായി ബന്ധപ്പെട്ട അപൂര്‍വ പത്ര റിപ്പോര്‍ട്ടുകള്‍, ഫോട്ടോകള്‍, രേഖകള്‍ എന്നിവ അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.
₹170.00 ₹153.00
1921 മലബാര്‍ സമരം
പ്രതിരോധങ്ങളുടെ
ചരിത്രവും
പ്രത്യയശാസ്ത്രവും
ജനറല്‍ എഡിറ്റര്‍: ഡോ. കെ.കെ.എന്‍ കുറുപ്പ്
മലബാര്‍ സമരത്തിന്റെ രാഷ്ട്രീയ ഭൂപടം കൃത്യമായി വരയ്ക്കുന്ന ഗവേഷണപഠനങ്ങളാണ് ഈ ഗ്രന്ഥം. 1921 ലെ മലബാര്‍ സമരത്തിന്റെ വേരുകള്‍ ആധികാരികമായി വിശകലനം ചെയ്യുന്നു. സമരം നയിച്ച പ്രചോദനങ്ങളും പ്രത്യയശാസ്ത്രങ്ങളും എന്തായിരുന്നുവെന്ന് വസ്തുനിഷ്ഠമായി പരിശോധിക്കുന്നു. സമര ചരിത്രാഖ്യാനങ്ങളെ സമഗ്രതയോടെ അവലോകനം ചെയ്യുന്ന കൃതി.
₹495.00 ₹430.00
കിടങ്ങയം ഇബ്രാഹിം മുസ്ലിയാരുടെ
മലബാര്‍ ചരിത്രം
പാഠവും പഠനവും
ഡോ. മോയിന്‍ ഹുദവി മലയമ്മ
മലബാര്‍ സമര പോരാളി ആലി മുസ്ലിയാരുടെ ശിഷ്യന് 1928 ല്‍ എഴുതിയ കൃതി. 1921 ല്‍ സമര മുഖത്തുണ്ടായിരുന്ന അദ്ദേഹം പട്ടാളത്തിനു പിടി കൊടുക്കാതെ ബോംബെയിലേക്ക് രക്ഷപ്പെടുകയായിരുന്നു. അതിനിടയില്‍ തയ്യാറാക്കിയ ശ്രദ്ധേയ രചന.
₹180.00 ₹162.00
മലബാര്‍
വിപ്ലവം
ചരിത്രവായനകള്‍ക്കൊരാമുഖം
ഡോ. സി.കെ കരീം
ഡോ. സി.കെ കരീമിന്റെ കേരള മുസ്ലിം ഡയറക്ടറിയുടെ ഒന്നാം വാള്യത്തിലെ ‘1921 ലെ മലബാര്‍ വിപ്ലവം’ എന്ന അധ്യായത്തിന്റെ പുസ്തകരൂപം. 1921 ലെ അധിനിവേശവിരുദ്ധ പോരാട്ടങ്ങളെക്കുറിച്ച് പുറത്തുവന്ന മുന്‍ കൃതികളുടെ വസ്തുനിഷ്ഠമായ നിരൂപണ പഠനം. മലബാര്‍ സമര പഠനങ്ങളുടെ ആമുഖ വായനക്ക് പര്യപ്തമായ കൃതി.
₹100.00 ₹95.00
1921
ആംഗ്ലോ-മാപ്പിള
യുദ്ധം
എ.കെ കോടൂര്
1921-ലെ മലബാര്‍ സമരത്തെക്കുറിച്ച അപൂര്‍വ വിവരങ്ങളാല്‍ സമ്പന്നമായ ബൃഹദ് ഗ്രന്ഥം. സമര ചരിത്രത്തോടൊപ്പം മലബാറിലെ മുസ്ലിം സാമൂഹിക രൂപീകരണത്തിലേക്കും അതിന്റെ വികാസത്തിലേക്കും കൂടി വെളിച്ചം വീശുന്നതിനാല്‍ മലബാര്‍ മുസ്ലിംകളുടെ സാമൂഹിക ചരിത്രം കൂടിയാണ് ഈ ഗ്രന്ഥം.
₹490.00 ₹440.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us