മലബാറിലെ
ഇസ്ലാമിന്റെ
ആധുനിക
പൂര്‍വ്വചരിത്രം
അബ്ദുല്ല അഞ്ചിലത്ത്
മലബാറിലെ ഇസ്ലാമിന്റെ വരവും തുടര്‍ന്നുണ്ടായ സാമൂഹികരൂപീകരണവും അതിന്റെ സാമ്പത്തികരാഷ്ട്രീയ സാമൂഹികപശ്ചാത്തലങ്ങളില്‍ പഠനവിധേയമാക്കുന്ന പുസ്തകം.
₹360.00 ₹324.00
മഹാകവി
മോയിന്‍കുട്ടി വൈദ്യരുടെ
കാവ്യലോകം
ബാലകൃഷ്ണന് വള്ളിക്കുന്ന്
പത്തൊമ്പതാം നൂറ്റാണ്ടിലെ മാപ്പിള സാമൂഹിക-സ്വത്വപരിസരത്തില്‍ വെച്ച് മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കാവ്യലോകം വിശകലനം ചെയ്യുന്ന ഈ കൃതിയില്‍ മതവംശീയപാരമ്പര്യത്തിന്റെയും പാരമ്പര്യനിരാസത്തിന്റെയും വിരുദ്ധ സമീപനങ്ങള്‍ കടന്നുവരുന്നുണ്ട്. മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച റൊമാന്റിക് കവിയെന്ന നിലയില്‍ വൈദ്യരുടെ കൈവ്യവൈഭവം പ്രകടമാണ്. അറബി കാവ്യാലാപന പാരമ്പര്യത്തിന്റെയും പ്രാദേശിക നാടോടിഗാന സമ്മിശ്രവല്ക്കരണസൗന്ദര്യത്തെയും പഠനവിധേയമാക്കുന്നുണ്ടീകൃതിയില്. മാപ്പിള സാഹിത്യചരിത്രത്തില്‍ ഒരന്വേഷണം കൂടി.
₹230.00 ₹205.00
മലബാര്‍ സമരം
എം.പി നാരായണ മേനോനും
സഹപ്രവര്‍ത്തകരും
പ്രൊഫ. എം.പി.എസ് മോനോന്
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഐതിഹാസിക അധ്യായങ്ങളിലൊന്നാണ് 1921-ലെ മലബാര്‍ സമരം. ഒരേസമയം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും അവര്‍ താങ്ങിനിര്‍ത്തിയ ജന്മിത്വത്തിനും എതിരെ നടന്ന ഈ സമരത്തില്‍ ആദ്യവസാനം സമരത്തോടൊപ്പം ഉറച്ചുനിന്ന് ജയില്‍ശിക്ഷ അനുഭവിച്ച കോണ്‍ഗ്രസിലെ ഹിന്ദുനേതാവായിരുന്ന എം.പി. നാരാണമേനോന്റെ ജീവചരിത്രപശ്ചാത്തലത്തില് മലബാര്‍ സമരത്തെ വസ്തുനിഷ്ഠമായി അപഗ്രഥിക്കുകയാണ് പ്രൊഫ. എം.പി.എസ് മേനോന് ഈ കൃതിയില്‍. സമരത്തിന് തിരികൊളുത്താന്‍ മുമ്പില്നിന്നെങ്കിലും പിന്നീട് മലബാര്‍ സമരത്തെ തള്ളിപ്പറയുകയും അത് വര്‍ഗീയ ലഹളയാണെന്ന തെറ്റായ ആഖ്യാനത്തിന് ചൂട്ടുപിടിക്കുകയും ചെയ്ത കെ.പി. കേശവമേനോന്, കെ. മാധവന് നായര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെ നിശിത മായി വിചാരണചെയ്യുക കൂടി ചെയ്യുന്നുണ്ട് എം.പി. നാരായണ മേനോന്റെ മരുമകന് കൂടിയായ ഗ്രന്ഥകാരന്.
₹225.00 ₹200.00
വാരിയം
കുന്നത്ത്
കുഞ്ഞഹമ്മദ്
ഹാജി
എം ഗംഗാധരന്
ഡോ. എം. ഗംഗാധരന് രചിച്ച മലബാര്‍ കലാപം 192122 എന്ന പുസ്തകത്തില്‍ നിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങളാണ് ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. മലബാര്‍ കലാപത്തിലെ മറ്റു വിപ്ലവകാരികളെയും കലാപത്തിലേക്കു ജനങ്ങളെ നയിച്ച കാരണങ്ങളെയും സ്വഭാവത്തെയും ഈ പുസ്തകത്തിലൂടെ എം ഗംഗാധരന് അവതരിപ്പിക്കുന്നു. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികവേളയില്‍ കലാപത്തെക്കുറിച്ച് വീണ്ടുമുയരുന്ന ചര്‍ച്ചകള്‍ക്ക് വസ്തുതപരമായ പിന്‍ബലം നല്കുവാന് ഈ പുസ്തകത്തിന് കഴിയും
₹170.00 ₹153.00
മാര്‍ക്സ്
മാവോ
മലബാര്‍
ഓര്‍മക്കുറിപ്പുകള്‍
അമീര്‍ അലി (ബാവക്ക)
കേരളത്തിലെ നക്സലൈറ്റ്പ്രസ്ഥാന ത്തിന്റെ ചരിത്രത്തില്‍ ആദ്യാവസാനം തന്നെ നേതൃതലത്തില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച ആളാണ്, പ്രസ്ഥാനത്തിനു ള്ളില്‍ സഖാവ് ബാവ എന്നും നാട്ടുകാര്‍ ക്കിടയില് ബാവാക്ക എന്നും അറിയപ്പെ ട്ടിരുന്ന അമീര്‍ അലി. മരിക്കുന്നതിനു മുമ്പ് ബാവ എഴുതിയ ഈ ഓര്‍മക്കുറി പ്പുകള്‍ പലതുകൊണ്ടും സവിശേഷത കള്‍ നിറഞ്ഞതാണ്
₹310.00 ₹279.00
ചേറൂര് പടപ്പാട്ട്
കനല്പഥങ്ങളിലെ ഇശല്‍ജ്വാലകള്‍
ഡോ.പി.സക്കീര്‍ ഹുസൈന്
പ്രമാദമായ ചേറൂര് കലാപത്തെ പ്രമേയമാക്കി 173 വര്‍ഷങ്ങള്‍ക്ക് മുമ്പ് അറബിമലയാളത്തില്‍ രചിച്ച ചരിത്രകാവ്യം. കടുത്ത രാജ്യദ്രോഹകുറ്റം ചുമത്തി ബ്രട്ടീഷ് ഭരണ കൂടം നിരോധനമേര്‍പ്പെടുത്തിയ ഈ കൃതി മലബാറലെ കൊളോണിയന്‍-ഫ്യൂഡല്‍ കൂട്ടു കെട്ടിനെതിരെ പോരാടിയ മാപ്പിളമാരെയും അവരുടെ സാഹിത്യരചനകളെയും ബ്രിട്ടീഷ് സാമ്രാജ്യത്വം ചരിത്രത്തില്‍ എങ്ങനെയാണ് അപനിര്‍മ്മിച്ചത് എന്ന് വ്യക്തമായി വരച്ചുകാട്ടുന്നു. 19-ാം നൂറ്റാണ്ടിലെ അംഗ്ലോ-മലബാര്‍ യുദ്ധങ്ങളുടെ പൊതുസ്വഭാവം, ഇരുഭാഗത്തും ഉപയോഗിച്ച ആയുധങ്ങള്‍, ഫ്യൂഡല്‍-കൊളോണിയല്‍ കൂട്ടുകെട്ട്, മമ്പുറം തങ്ങ?ാര്‍ തെക്കന്‍ മലബാറിലെ കീഴാളവിഭാഗങ്ങളില്‍ ചെലുത്തിയ സ്വാധീനം, ഏറനാട്ടിലെ മാപ്പിള ഭാഷവാഴക്കങ്ങള് തുടങ്ങിയ സുപ്രധാന വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്ന ഈ പഠനം, ഡോ. എം. ഗംഗാധരന് സൂചിപ്പിച്ചതുപോലെ ചരിത്രത്തിലേക്ക് തുറക്കുന്ന ഒരു ജാലകം തന്നെ’.
അവതാരിക: എം ഗംഗാധരന്
₹190.00 ₹160.00
മലബാര്‍ മാന്വല്‍
വില്യം ലോഗന്
കേരളചരിത്രപഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും ഒഴിച്ചുകൂടാനാവാത്ത കൃതിയാണ് വില്യം ലോഗന്റെ ‘മലബാര്‍’. 1887-ല്‍ പ്രസിദ്ധീകൃതമായ ഈ ജില്ലാ ഗസറ്റിയര്‍ 1906, 1951 വര്‍ഷങ്ങളില്‍ മദിരാശി സര്‍ക്കാറും പിന്നീട് കേരള സര്‍ക്കാറിന്റെ ഗസറ്റിയേഴ്സ് ഡിപ്പാര്‍ട്ടുമെന്റും ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു. ഡല്‍ഹിയിലെ ഏഷ്യന്‍ എജ്യൂക്കേഷനല്‍ സര്‍വീസസ് പോലുള്ള സ്വകാര്യ പ്രസാധകരും ‘മലബാര്‍’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കാദമിക് മേഖലയിലുള്ളവര്‍ക്കുമാത്രം പ്രാപ്യമായിരുന്ന ഈ കൃതി കേരളത്തിലെ സാധാരണക്കാര്‍ക്കിടയിലും പ്രചാരം നേടിയത് മാതൃഭൂമി പ്രസിദ്ധീകരിച്ച മലയാള പരിഭാഷയിലൂടെയാണ്. പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന ടി.വി.കെ.യുടെ മലബാര്‍ പരിഭാഷയുടെ ഏഴ് പതിപ്പുകള്‍ മാതൃഭൂമി പ്രസിദ്ധീകരിക്കുകയുണ്ടായി. ഇത് എട്ടാം പതിപ്പാണ്.
മലബാറിന്റെ ഭൂപ്രകൃതി, ജനത, മതങ്ങള്‍, പൂര്‍വചരിത്രം, വൈദേശികാക്രമണങ്ങള്‍, കുടിയായ്മ, ഭൂനികുതി സമ്പ്രദായങ്ങള്‍ തുടങ്ങി ചരിത്രപരവും സാമൂഹികവും സാമ്പത്തികവുമായ വസ്തുതകളെക്കുറിച്ചുള്ള പഠനം.
₹660.00 ₹565.00
മലബാര്‍
കലാപം
എഡിറ്റര്‍ ഡോ. പി ശിവദാസന്‍
സിനിമ സമൂഹം ജീവിതം
ഏകശിലാത്മകമായ കാര്യകാരണവിശകലനങ്ങളില്‍നിന്ന് മാറി കുറേക്കൂടി വിശാലാര്‍ത്ഥത്തില്‍ മലബാര്‍ കലാപത്തിന്റെ വേറിട്ട വായനകളെ വിശകലനംചെയ്യുന്ന ചരിത്രഗ്രന്ഥം.
₹200.00 ₹170.00
മലബാര്‍
കലാപം
സാംസ്കാരികമാനങ്ങള്‍
എഡിറ്റര്‍. ഡോ. കെ.എം അനില്‍
മലബാര്‍ കലാപത്തിന്റെ സാംസ്കാരികമാനങ്ങള്‍ അന്വേഷിക്കുന്ന 10 പ്രബന്ധങ്ങളുടെ സമാഹാരം. സിനിമ, സാഹിത്യം, സംഗീതം എന്നീ മേഖലകളെയെല്ലാം ആസ്പദിച്ചെഴുതിയ പ്രബന്ധങ്ങള്‍. കലാപത്തിനു ശേഷവും തുടരുന്ന സ്മൃതികളെയും ഭാവനകളെയും വിലയിരുത്തുകയാണിവിടെ.
₹220.00 ₹198.00
Out of stock
മലബാര്‍
കലാപം
സര്‍ക്കാര്‍
രേഖകളില്‍
എഡിറ്റര്‍: സി.പി അബ്ദുല്‍ മജീദ്
1921-ലെ മലബാര്‍ കലാപത്തെയും അതിനു മുമ്പു നടന്നിട്ടുള്ള എണ്ണമറ്റ സമരങ്ങളെയും പറ്റിയുള്ള വിവരങ്ങള്‍ നല്കുന്ന സര്‍ക്കാര്‍ രേഖകളുടെ സമാഹാരം. ഈ വിഷയത്തില്‍ തുടര്‍പഠനവും ഗവേഷണവും നടത്തുന്നവര്‍ക്ക് സഹായകമായ രേഖകള്‍.
₹240.00 ₹205.00
ഇശല്‍
പൂത്ത
മലയാളം
കെ. അബൂബക്കര്‍,
അബ്ദുറഹ്മാന് മങ്ങാട്
മറ്റുഭാഷകളുമായുള്ള വേഴ്ച മലയാളത്തിനു വിലമതിക്കാനാവാത്ത സാംസ്കാരികഫലങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. മണിപ്രവാളവും കര്‍സേനിയും ജൂതമലയാളംവും അറബിമലയാളവും മറ്റും മലയാളത്തിന്റെ പൊതുസ്വത്താകുന്നത് അങ്ങനെയാണ്. നിര്‍ഭാഗ്യവശാല്‍ അറബിമലയാളവും അതിലെ രചനകളും ഭാഷാചരിത്രത്തിലോ സാഹിത്യചരിത്രത്തിലോ വേണ്ടവിധം പരാമര്‍ശിക്കപ്പെട്ടിട്ടില്ല. മലയാളത്തിന്റെ പൊതുപശ്ചാത്തലിത്തില് അറബിമലയാളരചനകളെ പരിശോധിക്കുന്ന പഠനങ്ങള്‍ വളരെ വിരളമായതാകാം കാരണം. ഉള്ളവതന്നെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആനുകാലികങ്ങളില്‍ മറഞ്ഞുകിടക്കുകയാണ്. മോയിന്‍കുട്ടി വൈദ്യരുടെ സമകാലീനനായിരുന്ന ഫോസറ്റ് മുതല്‍ ടിടി ശ്രീകുമാര്‍ വരെയുള്ള ഗവേഷകര്‍ നടത്തിയ മാപ്പിളപ്പാട്ടുപഠനങ്ങളുടെ സമാഹാരം അമൂല്യമാകുന്നത് അതുകൊണ്ടാണ്. ശൂരനാട്ടു കുഞ്ഞന്‍പിള്ള, സി. അച്യുതമേനോന്, ടി ഉബൈദ്, പി. ഭാസ്കരന്, ഒ. ആബു, എപിപി നന്പൂതിര, പുന്നയൂര്‍ക്കുളം ബാപ്പു, ആലങ്കോടു ലീലാകൃഷ്ണന് തുടങ്ങിയവരുടെ രചനകള്‍ ഈ കൃതിയുടെ മൂല്യം പെരുപ്പിക്കുന്നു. അറബിമലയാളത്തെ പൊതുമലയാളവുമായി കണ്ണിചേര്‍ക്കാനുള്ള സാര്ഥകശ്രമം.
₹130.00 ₹115.00
നവോത്ഥാനവും
ശ്രാവ്യകലകളും
ഡോ. പി ടി നൗഫല്‍
മുസ്ലീം നവോത്ഥാനത്തെ സ്വാധീനിച്ച മാപ്പിളപ്പാട്ടുകള്‍
കേരള മുസ്ലിം നവോത്ഥനത്തെ സ്വാധീനിച്ച മാപ്പിളപ്പാട്ടുകളെക്കുറിച്ചുള്ള പഠനവും അത്തരം പാട്ടുകളുടെ സമാഹാരവുമാണ് ഈ കൃതി. പാട്ടുകള്‍ പോലുള്ള കലാരുപങ്ങള്‍ മുസ്ലിം സാമൂഹികതയിലേക്ക് എത്രത്തോളം ഉള്‍ച്ചേര്‍ന്നതായിരുന്നു?, സമ്പന്നമായ പാട്ട് പാരമ്പര്യം ഉണ്ടായിരുന്ന മാപ്പിള സാമുദായികതയില്‍ പക്ഷെ പാട്ടെഴുത്ത്കാര്ക്ക് അര്‍ഹിക്കുന്ന സ്ഥാനവും അംഗീകാരവും ലഭിച്ചിട്ടുണ്ടോ? തുടങ്ങിയ കാര്യങ്ങള്‍ ഈ കൃതി വിശകലനം ചെയ്യുന്നു.
₹475.00 ₹400.00
മലബാര്‍
കലാപം
1921
എഡിറ്റര്‍: ഡോ. കെ ഗോപാലന്‍കുട്ടി
ചരിത്രരചനാവിജ്ഞാനീയം
മലബാര്‍ കലാപത്തെപ്പറ്റിയുള്ള വിവിധ രചനകളുടെ വിലയിരുത്തലാണ് ഈ പുസ്തകത്തിലുള്ളത്. സാമ്രാജ്യത്വ-ദേശീയ-വര്‍ഗ്ഗീയ-മാര്‍ക്സിസ്റ്റ് വീക്ഷണത്തിലൂടെയുള്ള നിരീക്ഷണങ്ങള്‍.
₹340.00 ₹290.00
സ്വാതന്ത്യ സമര സേനാനികളായ
മലബാര്‍ സമര
രക്തസാക്ഷികള്‍
വംശീയതയില്‍ വേരുകളൂന്നിയ ഏതൊരു പ്രത്യയശാസ്ത്രത്തിന്റെയും പ്രധാന ശത്രുവും ആയുധവും ചരിത്രമാണ്. ഇല്ലാത്ത ചരിത്രം അവര്‍ഉണ്ടാക്കും. ഉള്ള ചരിത്രത്തെ വക്രീകരിക്കുകയോ അതിന് പറ്റിയില്ലെങ്കില്‍ വെട്ടിമാറ്റുകയോ ചെയ്യും. അത്തരം വെട്ടിമാറ്റല്‍ പ്രക്രിയയുടെ ഭാഗമാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (കഇഒഞ) പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍നിന്ന് മലബാര്‍ സമര രക്തസാക്ഷികളുടെ പേരുകള്‍ നീക്കം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അതിന് എതിരെയുള്ള ഒരു സര്‍ഗാത്മക പ്രതികരണമാണ് ഈ പുസ്തകം.
₹199.00 ₹169.00
കുമരംപുത്തൂര്‍
സീതിക്കോയ തങ്ങളും
പാലക്കാടന്‍
പോരാളികളും
നസ്റുദ്ദീന്‍ മണ്ണാര്‍ക്കാട്
പ്രാദേശിക സമര പോരാട്ട ചരിത്രത്തിന്റെ ഭാഗമായി പുറത്തിറങ്ങുന്ന ശ്രദ്ധേയമായ ഗ്രന്ഥങ്ങളുടെ കൂട്ടത്തിലാണ് ഈ കൃതിയും ഉള്‍പ്പെടുന്നത്. പാലക്കാട് ജില്ലയിലെ ചെറുത്തുനില്‍പ്പുകള്‍ക്ക് പ്രാധാന്യം നല്കുന്ന പുസ്തകമാണിത്. 1921 ലെ പോരാട്ടത്തിന് വലിയ സംഭാവനകള്‍ നല്കിയ കുമരംപുത്തൂര്‍ സീതിക്കോയ തങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് ഈ പുസ്തകം അദ്ദേഹത്തിന്റെ ജീവിതത്തെ സംബന്ധിച്ച് മറഞ്ഞു കിടക്കുന്ന ഒട്ടേറെ അറിവുകള്‍ ഈ പുസ്തകം പകര്‍ന്നു നല്കുന്നു. – പി. സുരേന്ദ്രന്
(എഴുത്തുകാരന്)
ചരിത്രം തമസ്കരിച്ചുകൊണ്ടിരിക്കുന്ന അതിപ്രധാനിയായ ഒരു സ്വാതന്ത്ര്യസമര നായകന്റെ വീരചരിത്രം ആദ്യമായി രേഖപ്പെടുത്തുന്ന പുസ്തകമാണിത്. വളരെ കൃത്യതയോടെയും വസ്തുതാപരമായും അത് വിവരിക്കുവാന്‍ ഗ്രന്ഥകാരന് അതീവ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. മലബാര്‍ സമരത്തില്‍ മണ്ണാര്‍ക്കാട് രാജ എന്നറിയപ്പെട്ട കുമരംപുത്തൂര്‍ സീതിക്കോയ തങ്ങളുടെ യഥാര്‍ത്ഥ ചരിത്രവും വള്ളുവനാടന്‍ സമരഭൂമിയിലെ പോരാട്ടങ്ങളുടെ നേര്ച്ചിത്രങ്ങളുമാണിതില്. – ഡോ. ടി സൈനുല്‍ ആബിദ് (അസിസ്റ്റന്റ് പ്രെഫസര്‍, എം.ഇ.എസ് കല്ലടി കോളേജ് മണ്ണാര്‍ക്കാട്)
₹160.00 ₹144.00
Out of stock
മലബാര്‍ പോരാട്ടത്തിന്റെ ചരിത്രവും വിവേചനത്തിന്റെ വര്‍ത്തമാനവും
ബഷീര്‍ തൃപ്പനച്ചി
പോര്‍ച്ചുഗീസ് ആധിപത്യം മുതല്‍ 1921 വരെയുള്ള മലബാറിന്റെ സമരചരിത്രം ലളിതമായി പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. പോരാട്ട ചരിത്രങ്ങള്‍ക്കൊപ്പം മലബാറും മലപ്പുറം ജില്ലയും വര്‍ത്തമാനകാലത്ത് അഭിമുഖീകരിക്കുന്ന വികസന വിവേചനങ്ങളെ അടയാളപ്പെടുത്തുന്നുവെന്നത് ഈ പുസ്തകത്തിന്റെ സവിശേഷതയാണ്. മലബാറിനും മലപ്പുറത്തിനുമെതിരെ നിരന്തരം ഉയരുന്ന ഇസ്ലാമോ ഫോബിയയിലൂന്നിയ ആരോപണങ്ങള്‍ പുസ്തകം വയനക്ക് വിധേയമാക്കുന്നുണ്ട്. അതിനാല്‍ ഓരേ സമയം മലബാറിന്റെ ചിരത്രവും വര്‍ത്തമാനവും പഠിക്കാന്‍ ഈ പുസ്തകം ഒരു പ്രവേശികയായിരിക്കും.
₹150.00 ₹135.00
1921
സമരവീര്യം
ഇരമ്പുന്ന
ഇശലുകള്‍
എന്‍.കെ ശമീര്‍ കരിപ്പൂര്‍
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ 1921 ല്‍ നടന്ന മലബാര്‍ സമരത്തിന്റെ നേര്‍ച്ചിത്രങ്ങള്‍ നല്കുന്ന മാപ്പിളപ്പാട്ടുകളുടെ സമാഹാരം. വെള്ളക്കാരുടെ നരനായാട്ടിന്റെയും കൊള്ളയുടെയും തീക്ഷണത പുതുതലമുറയ്ക്ക ബോധ്യപ്പെടുത്തുന്ന രചനകള്‍. ചെറുത്തുനില്‍പ്പിന്റെ പോര്‍മുഖത്ത് സമരഭടന്മാരെ ഉറപ്പിച്ചു നിര്‍ത്താന്‍ പ്രചോദനമേകിയ പാട്ടുകള്‍. ചരിത്രകുതുകികള്‍ക്കും ഗവേഷകര്‍ക്കും പഠനത്തിന്റെ പുതിയ വാതിലുകള്‍ തുറന്നിടാന്‍ സഹായകമാകുന്ന ഗ്രന്ഥം.
₹100.00 ₹95.00
മലബാര്‍ വിപ്ലവം
ചരിത്രം
കാണാതെപോയ
ജീവിതങ്ങള്‍,
ഖബറുകള്‍
സമീല്‍ ഇല്ലിക്കല്‍
1921ലെ മഹത്തായ മലബാര്‍ വിപ്ലവത്തില്‍നിന്ന് മുഖ്യധാര ആഖ്യാനങ്ങള്‍ അസന്നിഹിതരാക്കിയ മാപ്പിള വിപ്ലവകാരികളെയും സന്ദര്‍ഭങ്ങളെയും കണ്ടെടുക്കുന്ന രചന. മൊറയൂര്‍ പോത്തുവെട്ടിപ്പാറ യുദ്ധം, മലപ്പുറം മേല്‍മുറി അധികാരിത്തൊടിയിലെ ബ്രിട്ടീഷ് കൂട്ടക്കുരുതി, പൂക്കോട്ടൂര്‍ യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ക്കേറ്റ പരാജയം എന്നിവയെ കുറിച്ച് അന്വേഷിക്കുന്ന പഠനം.
മലബാര്‍ വിപ്ലവവുമായി ബന്ധപ്പെട്ട അപൂര്‍വ പത്ര റിപ്പോര്‍ട്ടുകള്‍, ഫോട്ടോകള്‍, രേഖകള്‍ എന്നിവ അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.
₹170.00 ₹153.00
1921 മലബാര്‍ സമരം
പ്രതിരോധങ്ങളുടെ
ചരിത്രവും
പ്രത്യയശാസ്ത്രവും
ജനറല്‍ എഡിറ്റര്‍: ഡോ. കെ.കെ.എന്‍ കുറുപ്പ്
മലബാര്‍ സമരത്തിന്റെ രാഷ്ട്രീയ ഭൂപടം കൃത്യമായി വരയ്ക്കുന്ന ഗവേഷണപഠനങ്ങളാണ് ഈ ഗ്രന്ഥം. 1921 ലെ മലബാര്‍ സമരത്തിന്റെ വേരുകള്‍ ആധികാരികമായി വിശകലനം ചെയ്യുന്നു. സമരം നയിച്ച പ്രചോദനങ്ങളും പ്രത്യയശാസ്ത്രങ്ങളും എന്തായിരുന്നുവെന്ന് വസ്തുനിഷ്ഠമായി പരിശോധിക്കുന്നു. സമര ചരിത്രാഖ്യാനങ്ങളെ സമഗ്രതയോടെ അവലോകനം ചെയ്യുന്ന കൃതി.
₹495.00 ₹430.00
മലബാര്‍
സമരം
കോഴിക്കോട് താലൂക്കിലെ ചെറുത്തുനില്പും പാലക്കാംതൊടിക അബൂബകര്‍മുസ്ലിയാരും
ഡോ. മോയിന്‍ മലയമ്മ
1921ലെ മാപ്പിള സമരങ്ങള്‍ ഏറനാടിന്റെയും വള്ളുവനാടിന്റെയും പശ്ചാത്തലത്തില്‍നിന്നു മാത്രമേ അധികവും വായിക്കപ്പെട്ടിട്ടുള്ളൂ. കോഴിക്കോട് താലൂക്കിനെ കേന്ദ്രീകരിച്ച് അര്‍ഹിക്കുന്ന പഠനങ്ങളുണ്ടായിട്ടില്ല. കോഴിക്കോട്ടെ മലയോര ഗ്രാമങ്ങളിലേക്ക് സമരം എത്രമാത്രം വ്യാപിച്ചിരുന്നുവെന്ന് വിശകലനം ചെയ്യുന്നതാണ് ഈ പഠനം. ഇവിടത്തെ ഖിലാഫത്ത് കമ്മിറ്റികളും സമര നായകന് പാലക്കാംതൊടിക അബൂബകര്‍ മുസ്ലിയാരും അതില്‍ വഹിച്ച പങ്കാളിത്തവും ഇത് ചര്‍ച്ച ചെയ്യുന്നു.
ഖിലാഫത്ത് സമരത്തിന്റെ ഒരു നൂറ്റാണ്ടിനു ശേഷം അതിലെ സംഭവങ്ങള്‍ പുതിയ പഠങ്ങളിലൂടെ പുറത്തു വരുന്നത് ശ്രദ്ധേയമാണ്. ഇത്തരം പ്രാദേശിക ചരിത്രം സംബന്ധിച്ച പഠനങ്ങള്‍ സമരത്തിന്റെ ഒരു പുനര്‍വായനയ്ക്ക് ഏറെ സഹായം ചെയ്യും – ഡോ. കെ.കെ.എന്‍. കുറുപ്പ്
₹240.00 ₹216.00
മലബാര്‍
കലാപം
കഥയും പൊരുളും
എഡിറ്റര്‍: ബോബി തോമസ്
മഹാത്മജിയുടെ ധര്‍മ്മ സങ്കടം, കലാപത്തിന്റെ സാക്ഷികള്‍, ആഖ്യാനങ്ങള്‍ കാഴ്ചപ്പാടുകള്‍ എന്നീ മൂന്നു ഭാഗങ്ങളായി മലബാര്‍ കലാപം സമഗ്രമായി വിലയിരുത്തപ്പെടുന്നു.
ഒരു നൂറ്റാണ്ടിനു ശേഷവും മലബാര്‍ കലാപം അവസാനിക്കാത്ത തര്‍ക്കമായി തുടരുകയാണ്. എങ്ങനെയാണ് ഈ ചരിത്ര സംഭവം വിലയിരുത്തപ്പെടേണ്ടത് ? ഈ സുപ്രധാന ചരിത്രമുഹൂര്‍ത്തത്തിലെ യഥാര്‍ത്ഥ നായകരും വില്ലന്മാരും ആരെല്ലാമാണ്? കലാപത്തിന്റെ ശരിയായ ഉള്ളടക്കം എന്തായിരുന്നു ? കലാപകാലത്തിന്റെ ദൃക്സാക്ഷികളുടെ ഓര്‍മ്മകളിലും അക്കാലത്തെ ചരിത്ര പുരുഷന്മാരുടെ ജീവചരിത്രത്തിലും അധികാരികളുടെ ഔദ്യോഗിക രേഖകളിലുമെല്ലാം അത് ചിതറിക്കിടക്കുന്നുണ്ടാകും. അതെല്ലാം ചേര്‍ത്ത് പില്ക്കാല മനുഷ്യരുണ്ടാക്കിയെടുത്ത ആഖ്യാനങ്ങളാണ് കലാപത്തെപ്പറ്റിയുള്ള പൊതുബോധത്തെ സൃഷ്ടിച്ചത്. എന്നാല്‍, പല വായനകള്‍ക്കുള്ള സാധ്യതകള്‍ അവശേഷിപ്പിക്കുന്ന ഒരു സുപ്രധാന ചരിത്ര മുഹൂര്‍ത്തമായിരുന്നു മലബാര്‍ കലാപം. ഇത്തരം വ്യത്യസ്ത കാഴ്ചകളെ പ്രതിഫലിപ്പിച്ചുകൊണ്ടാണ് ഈ കൃതി സമഗ്രമായ ഒരു വിലയിരുത്തലായി മാറാന്‍ ശ്രമിക്കുന്നത്.
₹360.00 ₹324.00
ഇശലിന്റെ
കാരക്കാതോട്ടം
പീര്‍ മുഹമ്മദിന്റെ പാട്ടും ജീവിതവും
പി സക്കീര്‍ ഹുസൈന്
മാപ്പിളപ്പാട്ടിന്റെ ഹൃദയഭൂവിലെ സുല്‍ത്താനായ
പീര്‍ മുഹമ്മദിന്റെ ജീവിതകഥ. ഗ്രാമഫോണില്‍
നിറഞ്ഞുനിന്ന കാഫുമല കണ്ട പൂങ്കാറ്റേ,
അഴകേറുന്നോളെ വാ, ഒട്ടകങ്ങള്‍ വരിവരിവരിയായ്,
സാരമേറിയ മംഗലത്തിന് തുടങ്ങി അനേകം ഹിറ്റുകളുടെ
പിറവിയുടെ കഥകള്‍. ഒപ്പം ആ കാലത്തെ സംഗീതകാരന്മാരും
ഗാനരചയിതാക്കളും ഈ ഓര്‍മകളില്‍ കടന്നുവരുന്നു.
₹180.00 ₹155.00
സാമൂതിരിക്കുവേണ്ടി
ഒരു
സമരാഹ്വാനം
ഗാന്ധി മുഹമ്മദ്
കോഴിക്കോട് ഖാദിയായിരുന്ന ഖാദി മുഹമ്മദ് രചിച്ച അല്‍ഖുത്വുബതുല്‍ ജിഹാദിയ്യയുടെ പഠനക്കുറിപ്പുകളോടു കൂടിയ മലയാള വിവര്‍ത്തനം. ഈയിടെ മാത്രം കണ്ടെടുക്കപ്പെട്ട ഈ രേഖ പ്രതിരോധ സാഹിത്യത്തിലെ ഒരു പ്രധാന രചനയും പാശ്ചാത്യ അധിനിവേശത്തിന്റെ ആദ്യ നാളുകളില്‍ത്തന്നെ മലബാറിലെ മാപ്പിളമാരും മതപണ്ഡിതന്മാരും അതിനെതിരെ പുലര്‍ത്തിയ ജാഗ്രതയുടെ നേര്‍സാക്ഷ്യവുമാണ്.
₹70.00 ₹65.00
മാപ്പിള സമുദായം
ചരിത്രം സംസ്കാരം
ടി മുഹമ്മദ്
മലബാര്‍ എന്ന ദേശവും അവിടെ നിവാസിക്കുന്ന മാപ്പിളമാര്‍ എന്ന ജനവിഭാഗവും കേറളത്തിന്റെ സാമൂഹ്യ രൂപീകരണത്തില്‍ പല രീതിയില്‍ പങ്കുവഹിച്ചവരാണ്. വൈവിധ്യങ്ങളേറെയുള്ള അവരുടെ ചരിത്രത്തിലേക്ക് സംസ്കാരത്തിലേക്ക് യശശ്ശരീരനായ ടി. മുഹമ്മദ് നടത്തിയ അന്വേഷണമാണ് ഈ പുസ്തകം
₹499.00 ₹449.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us