ദേശീയതയുടെ
ഉത്കണ്ഠ:
എന്താണ് ഭാരതീയത?
ശശി തരൂര്‍
വിവർത്തനം- കെ വി തെൽഹത്
ഇന്ത്യയിൽ നാമിന്നു കാണുന്ന പ്രധാന പോരാട്ടം മതത്തിലൂന്നിയ ദേശീയതയും സാംസ്കാരികതയിൽ ഊന്നിയ ദേശീയതയും തമ്മിലുള്ളതാണ്. ഇന്ത്യ എന്ന രാജ്യത്തിന്റെ നെടുംതൂണുകളായ ബഹുസ്വരതയും മതേതരത്വവും അട്ടിമറികളുടെ ഭീഷണിയിൽപ്പെട്ടുഴലുന്നു. ഭരണഘടനയെ ചവിട്ടടിയിലാക്കിയും ഐതിഹ്യങ്ങളെ ചരിത്രമാക്കിയും ന്യൂനപക്ഷങ്ങളെ ഭയാശങ്കരാക്കിയും മതാധിഷ്ഠിത ദേശീയത അതിന്റെ കരിനിഴൽ നമ്മളുടെമേൽ പടർത്തുന്നു. സ്വന്തം രാജ്യത്തിനും അവകാശങ്ങൾക്കുമായി ഇന്ത്യാക്കാർ പോരാടേണ്ടിവരുന്നു. ഈ പ്രതിസന്ധിഘട്ടത്തിൽ ആരാണ് യഥാർത്ഥ ഇന്ത്യാക്കാർ? എന്താണ് ശരിയായ ദേശീയത, ദേശസ്നേഹം? എന്നിവയെ ആഴത്തിൽ വിശകലനം ചെയ്യുകയാണ് ശശി തരൂർ. നമ്മളുടെ പൂർവ്വസൂരികൾ പടുത്തുയർത്തിയ ‘ഇന്ത്യ എന്ന ആശയത്തെ’ തകരാതെ നിലനിർത്താൻ ഓരോരുത്തരും കടപ്പെട്ടവരാണ് എന്ന് ഓർമ്മപ്പെടുത്തുന്ന കൃതി. എല്ലാ ഇന്ത്യാക്കാരും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.