Anganeyum Oru Cinemakaalam
അങ്ങനെയും ഒരു
സിനിമാക്കാലം
കൃഷ്ണനുണ്ണി
അങ്ങനെ ഒരു സിനിമാക്കാലം എൻ്റെ ഓർമ്മയിലുണ്ട്. ഇന്നത്തെ സംവി ധായകർക്കോ അഭിനേതാക്കൾക്കോ ചിന്തിക്കാൻപോലും പറ്റാത്ത കാലം. ലക്ഷങ്ങൾക്കുമപ്പുറത്തേക്ക് പൂജ്യങ്ങൾ നീളുന്ന പ്രതിഫലമില്ല, കാരവാനില്ല, താമസിക്കാൻ ശീതീകരിച്ച മുറികളില്ല, ഔട്ട്ഡോർ ഷൂട്ടിം ഗിനുപോയാൽ ഒരു മുറിയിൽതന്നെ രണ്ടും മൂന്നുംപേർ കഴിഞ്ഞിരുന്നു. ശങ്കരാടിയും പറവൂർ ഭരതനും ഒരു മുറിയിൽ കുതിരവട്ടം പപ്പുവും മാള അരവിന്ദനും മറ്റൊന്നിൽ. മമ്മൂട്ടിയും മോഹൻലാലും ശ്രീനിവാ സനും നെടുമുടി വേണുവുമൊക്കെ ഒരുമിച്ചു താമസിച്ചിരുന്ന കാലം.
മനസ്സിൽ തട്ടുന്ന ഒരുപാട് അനുഭവങ്ങൾ ഇതിലെ ലേഖനങ്ങളി ലൂടെ കൃഷ്ണനുണ്ണി പങ്കുവെയ്ക്കുന്നുണ്ട്. ഇന്നത്തെ തലമുറയിലെ സിനിമാപ്രവർത്തകർക്ക് സങ്കല്പിക്കാൻപോലും പറ്റാത്ത അനുഭവ ങ്ങൾ. ചലച്ചിത്രവിദ്യാർത്ഥികൾക്ക് ഇതൊരു വഴിവിളക്കു കൂടിയാണ്. ഇങ്ങനെയും ഒരു കാലത്തിലൂടെ സഞ്ചരിച്ചവരാണ് പുതിയ സിനി മയ്ക്ക് പാതയൊരുക്കിയത് എന്ന് തിരിച്ചറിയാനുള്ള അവസരം. സാധാ രണ വായനക്കാർക്ക് ഇത് ഇഷ്ടപ്പെടും എന്നുതന്നെയാണ് എന്റെ വിശ്വാസം. – സത്യൻ അന്തിക്കാട്
₹120.00 ₹108.00