ഫോട്ടോഗ്രാഫി
കല
തൊഴില്‍
കച്ചവടം
കെ.എ അജീഷ്
₹400.00 ₹360.00
ഇന്ദുലേഖ
(നോവല്‍)
ഒ. ചന്തുമേനോന്‍
ലക്ഷണമൊത്ത ആദ്യ മലയാളനോവല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോന്റെ ഇന്ദുലേഖ. 1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്. കോളിന്‍സ് മദാമ്മയുടെ ഘാതകവധം (1877), ആര്‍ച്ച് ഡീക്കന്‍ കോശിയുടെ പുല്ലേലിക്കുഞ്ചു (1882), അപ്പു നെടുങ്ങാടിയുടെ കുന്ദലത (1887) തുടങ്ങിയവയാണ് ഇന്ദുലേഖയ്ക്കു മുന്‍പുണ്ടായ നോവല്‍മാതൃകകള്‍. ഒരു നായര്‍ കുടുംബത്തിലെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം.
നായര്‍-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാര്‍ പല വേളികള്‍ കഴിക്കുന്ന സമ്പ്രദായവും[അവലംബം ആവശ്യമാണ്] അന്നത്തെ നായര്‍ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ ചന്തുമേനോന്‍ അവതരിപ്പിക്കുന്നു. അദ്ദേഹം കൂടി അംഗമായിരുന്ന മലബാര്‍ വിവാഹ കമ്മീഷന്റെ തീരുമാനങ്ങളെ സ്വാധീനിക്കുവാന്‍ ഈ നോവലിനു സാധിച്ചു[അവലംബം ആവശ്യമാണ്]. മലയാളത്തിലെ പില്കാല നോവലുകളെ ഒരു വലിയ അളവില്‍ ഇന്ദുലേഖ സ്വാധീനിച്ചു.
ഇന്ദുലേഖയുടെ പ്രസിദ്ധീകരണത്തിനു ശേഷം ഇതിനോടു സാമ്യമുള്ള ഇതിവൃത്തത്തില്‍ മറ്റു പല നോവലുകളും പുറത്തിറങ്ങി. ചെറുവലത്തു ചാത്തുനായരുടെ മീനാക്ഷി (1890), കോമാട്ടില്‍ പാടുമേനോന്റെ ലക്ഷ്മീകേശവം (1892), ചന്തുമേനോന്റെ തന്നെ ശാരദ തുടങ്ങിയവ ഇത്തരത്തിലുള്ളതാണ്.
₹200.00 ₹180.00
ചെമ്പകത്തൈകള്‍ പൂത്തമാനത്ത്
(ഓര്‍മ്മകള്‍)
രമേഷ് പുതിയമഠം
‘എന്റെ പിതാവിന്റെ ഏറ്റവുമടുത്ത കൂട്ടുകാരനായിരുന്നു എം.കെ. അര്ജുനന് മാഷ്. കുട്ടിക്കാലം മുതല്‍ കാണുന്ന സംഗീതപ്രതിഭ. അദ്ദേഹം മാത്രമല്ല, ആ കുടുംബവുമായും ഞങ്ങളുടെ കുടുംബത്തിന് അടുത്ത ബന്ധമായിരുന്നു. പിതാവിന്റെ മരണശേഷം അര്ജുനന് മാഷാണ് എന്നെ സംഗീതത്തിന്റെ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവന്നത്. അദ്ദേഹം പാട്ടുകള്‍ കമ്പോസ് ചെയ്യുമ്പോള്‍ കൂടെ ഞാനുമുണ്ടായിരുന്നു.”
– എ.ആര്. റഹ്മാന്
₹110.00 ₹100.00
മലബാര്‍ സമരം
എം.പി നാരായണ മേനോനും
സഹപ്രവര്‍ത്തകരും
പ്രൊഫ. എം.പി.എസ് മോനോന്
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഐതിഹാസിക അധ്യായങ്ങളിലൊന്നാണ് 1921-ലെ മലബാര്‍ സമരം. ഒരേസമയം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും അവര്‍ താങ്ങിനിര്‍ത്തിയ ജന്മിത്വത്തിനും എതിരെ നടന്ന ഈ സമരത്തില്‍ ആദ്യവസാനം സമരത്തോടൊപ്പം ഉറച്ചുനിന്ന് ജയില്‍ശിക്ഷ അനുഭവിച്ച കോണ്‍ഗ്രസിലെ ഹിന്ദുനേതാവായിരുന്ന എം.പി. നാരാണമേനോന്റെ ജീവചരിത്രപശ്ചാത്തലത്തില് മലബാര്‍ സമരത്തെ വസ്തുനിഷ്ഠമായി അപഗ്രഥിക്കുകയാണ് പ്രൊഫ. എം.പി.എസ് മേനോന് ഈ കൃതിയില്‍. സമരത്തിന് തിരികൊളുത്താന്‍ മുമ്പില്നിന്നെങ്കിലും പിന്നീട് മലബാര്‍ സമരത്തെ തള്ളിപ്പറയുകയും അത് വര്‍ഗീയ ലഹളയാണെന്ന തെറ്റായ ആഖ്യാനത്തിന് ചൂട്ടുപിടിക്കുകയും ചെയ്ത കെ.പി. കേശവമേനോന്, കെ. മാധവന് നായര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെ നിശിത മായി വിചാരണചെയ്യുക കൂടി ചെയ്യുന്നുണ്ട് എം.പി. നാരായണ മേനോന്റെ മരുമകന് കൂടിയായ ഗ്രന്ഥകാരന്.
₹225.00 ₹195.00
പതിനാലാം രാവ്
(തിരക്കഥ)
എം.എന്‍. കാരശ്ശേരി
കെ. രാഘവന് സംഗീതം നല്കിയ പാട്ടുകളുടെ പേരില്‍ പ്രശസ്തമായിത്തീര്‍ന്ന സിനിമയാണ് പതിനാലാം രാവ്(1979). അഹദോന്റെ തിരുനാമം (നിലമ്പൂര്‍ ഷാജി), പനിനീര് പെയ്യുന്നു പതിനാലാം രാവില്‍ പനിമതി (ജയചന്ദ്രന്) തുടങ്ങിയ പാട്ടുകള്‍ ഈ സിനിമയിലേതാണ്. കൊണ്ടോട്ടി നേര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന പ്രണയകഥ. മലബാറിന്റെ ഭൂപ്രകൃതിയും ആചാരമര്യാദകളും ഒപ്പിയെടുത്ത ചലച്ചിത്രം. നാല്പത് കൊല്ലം മുമ്പ് സലാം കാരശ്ശേരി നിര്‍മ്മിച്ച സിനിമയുടെ തിരക്കഥ ഇതാദ്യമായി പുസ്തകരൂപത്തില്‍.
₹130.00 ₹115.00
ലതാ മങ്കേഷ്കര്‍
സംഗീതവും ജീവിതവും
ജമാല്‍ കൊച്ചങ്ങാടി
ചില വിദേശ സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞു: ഇന്ത്യയിലുള്ളതെല്ലാം ഞങ്ങളുടെ നാട്ടുലുമുണ്ട്: താജ്മഹലും ലതാമങ്കേഷ്കറും ഒഴികെ. ശരിയാണ് ഈ സഹസ്രാബ്ദത്തിന്റെ ശബ്ദമാണ് ലത. – അമിതാഭ് ബച്ചന്
ഒന്നും ശാശ്വതമായി നിലനില്ക്കുകയില്ല. മറ്റൊന്ന് പകരം വരും. എന്നാല്‍ ലോകത്തില്‍ ലതയുടെ ദിവ്യസ്വരം എക്കാലവും അതേപോലെ നിലനില്ക്കും. – ഇളയരാജ
ലതയുടെ അത്യുജ്ജ്വലമായ ആലാപനം വയലിനില്‍ പുന: സൃഷ്ടിക്കുന്നതിനു ശ്രമിക്കുവാനേ എനിക്കു കഴിഞ്ഞിട്ടുള്ളൂ. – യഹൂദി മെനുഹിന്‍
₹325.00 ₹290.00
‘അ’ഫോര്‍
‘അന്നാമ്മ’…
ആന്‍ പാലി
2021 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി
മെല്ലെ മെല്ലെ, ആരോടും പറയാതെ ഒതുക്കിവെച്ച ഇഷ്ടങ്ങളും ഒളിപ്പിച്ചുവെച്ച കുറ്റബോധങ്ങളും അടുക്കിവെച്ച ചിന്തകളും ഓരോ നൂലില്‍ കെട്ടി കോര്‍ത്തെടുക്കുകയായിരുന്നു. നിറം മങ്ങിയെന്നോ പൊടിഞ്ഞു തുടങ്ങിയെന്നോ ഉള്ള ആശങ്കകളേതുമില്ലാതെ, അഭിമാനത്തോടെ, കഴുത്തില്‍ അണിയുകയായിരുന്നു. അങ്ങനെ കൂട്ടിച്ചേര്‍ത്തതെല്ലാം, ഇന്നിതാ ഈ താളുകളില്‍, ഒരിക്കല്‍ കൂടി വിതറിയിടുന്നു. ഒരുപക്ഷേ അവയെ കോര്‍ത്തെടുക്കുവാനുള്ള നൂലിന്റെ തുടക്കം മാത്രമാവും ഈ വരികള്‍. ഏതളവില്‍, അനുപാതത്തില്‍ അവയെല്ലാം വീണ്ടും ഒന്നാവണമെന്നുള്ളത് ഓരോ വായനയുടേയും ഇഷ്ടമാണ്. ആ നേര്‍ക്കാഴ്ച്ചയെ, സ്വാതന്ത്ര്യത്തെ, ഞാനും ബഹുമാനിക്കുന്നു, ഒപ്പം ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുകയും ചെയ്യുന്നു.
നിസ്സാരമെന്ന് മറ്റുള്ളവര്‍ക്കു തോന്നാവുന്ന എത്രയോ അനുഭവങ്ങളുടെ അത്യപൂര്‍വ്വ സഞ്ചയമാണിത്. തികഞ്ഞ നര്മ്മബോധമുള്ളതു കൊണ്ട് ഉള്ളില്‍ ചിരിച്ചുകൊണ്ടാണ് ആന്‍ പാലി എഴുതുന്നത്. അനുജത്തിയുമായുള്ള ഇടപാടുകളില്‍ അത് തെളിഞ്ഞു കത്തുന്നുണ്ട്. അത് വാത്സല്യത്തിന്റെ ചിരിയാണ്. പക്ഷേ ആനിന്റെ ചിരി അതു മാത്രമല്ല. ആ ചിരിയില്‍ മനുഷ്യസമൂഹത്തോടുള്ള സ്നേഹം മുഴുവനുമുണ്ട്. അതിനിടയിലും അശരണരോടുള്ള അനുകമ്പയുണ്ട്. ഉറച്ച നിലപാടുകളുണ്ട്. ആനിനെ ആന്‍ ആക്കി മാറ്റുന്നത് അതാണ്. ഒപ്പം തന്നെ എത്രയെത്ര കഥാപാത്രങ്ങള്‍! പുസ്തകം വായിച്ചു തീരുമ്പോള്‍ നമ്മള് ആഹ്ളാദത്തോടെയും അത്ഭുതത്തോതത്തോടെയും ചിന്തിച്ചു പോവും: പാലാ എന്ന പ്രദേശത്തെ ഇതിലും നന്നായി ആവാഹിക്കാന്‍ ആര്‍ക്കെങ്കിലും ഇതിനു മുമ്പ് കഴിഞ്ഞിട്ടുണ്ടോ?
₹180.00 ₹155.00
എന്റെ
സത്യാന്വേഷണ
പരീക്ഷണങ്ങള്‍
രമ മേനോന്
വിദ്യാര്‍ഥികള്‍ക്ക് ഗാന്ധിജിയുടെ സംഗൃഹിത ആത്മകഥ.
അഹിംസയും നിരാഹാരവും നിസ്സഹകരണവും ശക്തമായ രാഷ്ട്രീയസന്ദേശങ്ങളാക്കിമാറ്റിയ മഹാത്മാവിന്റെ ആത്മകഥയുടെ സംഗൃഹീത പുനരാഖ്യാനം. ചര്‍ക്കയുടെ സംഗീതത്തെ അദ്ദേഹം വിപ്ലവാഹ്വാനമാക്കി. ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് സ്പന്ദിക്കുന്നതെന്ന് വിശ്വസിച്ചു. ചരിത്രത്തെ നിര്‍ണായകമായി സ്വാധീനിച്ച ഗാന്ധിജിയുടെ ഈ ജീവിതപുസ്തകം എന്നും ലോകത്തെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.
₹150.00 ₹125.00
കടലിരമ്പം
ഷാലന് വള്ളുവശ്ശേരി
നോവലിന്റെ വ്യവസ്ഥാപിതമായ നിലപാടുകളില്‍നിന്നും നിര്‍വ്വചനങ്ങളില്‍നിന്നും ഒഴുകിമാറാതെ അതിന്റെ തന്നെ സ്വത്വത്തെ തേടുന്ന ശ്രദ്ധേയമായ നോവലാണ് ‘കടലിരമ്പം’. പ്രത്യക്ഷത്തില്‍ ഈ നോവലിന് രണ്ടു ജന്മങ്ങളുടെ പ്രാണാനുഭവങ്ങളാണുള്ളത്. ആദ്യവായനയില്‍ ഒരു ഫിക്ഷന്റെ സഹജവ്യക്തിത്വം പേറുന്ന അനുഭവം പങ്കിടുന്നതോടൊപ്പം നോവലിനുള്ളില്‍ മറ്റൊരു നോവല്‍ അതിസൂക്ഷ്മമായി ഘടിപ്പിക്കുവാന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്. അത് ആദ്യവായനയ്ക്കു ശേഷം സംഭവിക്കുന്ന പരിണാമമാണ്. ഇത്തരം ഒരു നോവല്രചനാരീതി മലയാളത്തില്‍ ആദ്യം എന്നുതന്നെ പറയാം.
₹140.00 ₹120.00
കസേരകളി
മസ്ഹര്‍
രാഷ്ട്രീയത്തിനൊരു ആക്ഷേപഹാസ്യ ആഖ്യാനം
വിഎസ് അച്യുതാനന്ദന് സര്‍ക്കാരിനെ ഭരണത്തുടര്‍ച്ചയില്‍ നിന്ന് ചില സഖാക്കള്‍ തന്നെ വെട്ടി വീഴ്ത്തിയ കാലം മുതല്‍ കണ്ണേറ് പംക്തി കൈകാര്യം ചെയ്ത ലേഖകന്റെ അന്നത്തെ കുറിപ്പുകളാണ് ഇവിടെ ഒന്നിച്ചു സമാഹരിക്കുന്നത്. അവയെല്ലാം കണ്ണേറ് പംക്തിയുടെ കരുത്തും സവിശേഷതയും പ്രകാശിപ്പിക്കുന്നവയാണ്. അന്നുമിന്നും കേരളീയ സമൂഹത്തില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന ടി പി ചന്ദ്രശേഖരന് വധം മുതല്‍ സരിതയുടെ രാഷ്ട്രീയജീവിതം വരെ നിരവധി വിഷയങ്ങള്‍ ഇതില്‍ ചര്‍ച്ചയാവുന്നു. കേരളത്തിന്റെ ഒരു കാലത്തെ രാഷ്ട്രീയ സാമൂഹിക ജീവിതത്തിന്റെ നേര്‍പകര്‍പ്പുകള്‍.
ഹാസ്യാത്മകമായ ഒരു രാഷ്ട്രീയകോളം സ്ഥിരമായി വര്‍ഷങ്ങളോളം കൈകാര്യം ചെയ്യുകയെന്നത് എളുപ്പമല്ലെന്ന് അതു ചെയ്തവര്‍ക്കറിയാം. പരന്ന വായനയും നിറഞ്ഞ കൗതുകവും അതിനു വേണം. നാട്ടിലുള്ള എല്ലാ കാര്യങ്ങളേക്കുറിച്ചും അറിയാനും മനസിലാക്കാനുമുള്ള താല്പര്യം വേണം. ഭാഷ നന്നായി കൈകാര്യം ചെയ്യാനുള്ള ശേഷി വേണം. നമ്മുടെ വൈവിധ്യമാര്‍ന്ന സംസ്കാരത്തിന്റെ സവിശേഷമായ ശൈലികള്‍ സ്വായത്തമാക്കണം. അതൊക്കെ ഈ കോളത്തില്‍ നമുക്ക് കാണാം. ഇത് പഴയ ഓര്‍മ്മകള്‍ പുതുക്കാന്‍ മാത്രമല്ല, ഭാവിയില്‍ രാഷ്ട്രീയ കോളമെഴുത്തുപോലെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ഒരു മാതൃകാ പാഠപുസ്തകമായും പ്രയോജനം ചെയ്യും എന്നുറപ്പാണ്. – എന്‍. പി ചെക്കുട്ടി
₹200.00 ₹170.00
ചരിത്രം
മാറ്റിയെഴുതിയ
വിപ്ലവങ്ങള്‍
ഷിനോജ്രാജ്
ലോകത്തെയാകെ അടിമുടി മാറ്റുവാന്‍ കെല്‍പ്പുള്ളവയാണ് വിപ്ലവങ്ങള്‍. അവ ചരിത്രത്തെ പുനര്‍നിര്‍വ്വചിക്കുന്നു. ഇ ന്നിനെ പുനരാഖ്യാനം ചെയ്യുന്നു. മനു ഷ്യചരിത്രത്തിലെ സുപ്രധാനമായ നാല് വിപ്ലവങ്ങളുടെ ലഘുചരിത്രമാണ്, ലളി തമായി രചിക്കപ്പെട്ടിട്ടുള്ള ഈ പുസ്ത കം വിപ്ലവങ്ങളുടെ ചരിത്രം കുട്ടികള്‍ക്ക് അടുത്തറിയാന്‍ സഹായിക്കുന്നു.
₹140.00 ₹120.00
ഇഷ്ടത്തിപ്പൂച്ച
ഇ.എം സുരജ
ബാലമനസ്സിനെ ആനന്ദിപ്പിക്കുകയും ചിന്തിപ്പിക്കുകയും നേരിന്റെ നേര്‍വഴി കാട്ടുകയും ചെയ്യുന്ന മികച്ച കുട്ടിക്കവിതകളുടെ സമാഹാരം.
ജ്ഞാനമൊന്നുമാത്രമല്ല
നല്കിടുന്നു പുസ്തകം.
കഥകളായി, കാവ്യമായി
ശാസ്ത്രമായ് ചരിത്രമായ്
നൂറു നൂറു വഴികളില്‍
വെളിച്ചമാണു പുസ്തകം.
₹100.00
A Dalit Leader of Organic Protest
M Nizar, Meena Kandasamy
Pulayars, one of the many Dalit communities in Kerala, were ordered to keep at a distance of ninety-six steps away from a Brahmin, not allowed to cover themselves above the waist or below the knees, denied admission to public roads and subjected to endless oppression. Besides, they were bought and sold as slaves even up to the middle of the nineteenth century. Ayyankali (1863-1941), one of the foremost Dalit leaders, challenged these brutal caste codes. This book chronicles his organic protest in Travancore and provides a critical analysis of the social reform movements in Kerala under the colonial rule.
₹150.00 ₹130.00
എണ്ണയുദ്ധങ്ങളുടെ
രാഷ്ട്രീയം
ആന്‍ഡി സ്റ്റേണ്
മധ്യേഷ്യയിലെന്നല്ല, ലോകത്തിലെ കൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും പ്രതിസന്ധികളുടെയും നിദാനമായ എണ്ണയെക്കുറിച്ചും, അതിനുവേണ്ടണ്ടി 2003 ല്‍ ഇറാഖില്‍ അമേരിക്ക നട ത്തിയ അധിനിവേശം ഉള്‍പ്പെടെയുള്ള ഇടപെടലുകളെക്കുറിച്ചും ആഴത്തില്‍ പഠിക്കുന്ന കൃതി.
₹345.00 ₹295.00
ഇസ്ലാം
നൈതികത
വിമോചനം
താരിഖ് റമദാന്
എഡിറ്റര്‍: യു.ടി മുഹമ്മദ് ശഹീര്‍
മൊഴിമാറ്റം: എ.കെ അബ്ദുല്‍ മജീദ്, കെ.സി സലീം, ഡോ. അമീന്, കെ.എസ് ഷെമീര്‍, അഹ്മദ് അഷ്റഫ് മുടിക്കല്‍,
അവതാരിക: വി.എ കബീര്‍
മുസ്ലിം ലോകത്തെ പ്രധാനപ്പെട്ട സമകാലീന ചിന്തകന്മാരെ, അവരുടെ ഒരു പുസ്തകം പരിഭാഷയായി പുറത്തി റക്കിക്കൊണ്ട്, മലയാളി വായനക്കാര്‍ ക്ക് പരിചയപ്പെടുത്തുന്ന പദ്ധതിയുടെ ഭാഗമാണ് ഈ പുസ്തകം. ഇസ്ലാമി ന്റെ ആധുനികാനന്തര ഘട്ടത്തിലെ പരിഷ്കരണം എന്ന സങ്കല്‍പ്പത്തിന്റെ സ്വഭാവത്തെപ്പറ്റിയും, സമകാലികമായ വെല്ലുവിളികള്‍ക്കുമുമ്പില്‍ സ്രോതസുക ളോടുള്ള ആധുനികമായ പ്രതികരണ ത്തെപ്പറ്റിയും മനസിലാക്കാന്‍ കഴിയുന്ന പുസ്കതകങ്ങളിലൊന്നാണ് ഇത്.
₹490.00 ₹420.00
ഇസ്ലാമിക
ഫെമിനിസം
വൈവിധ്യം സങ്കീര്‍ണത ഭാവി
ഉമ്മുല്‍ ഫായിസ
ഡികോളോണിയല്‍ഘട്ടത്തെ കേന്ദ്രീക രിച്ചുകൊണ്ട് ഇസ്ലാമിക ഫെമിനിസ ത്തെക്കുറിച്ചുള്ള പ്രാരംഭവായനയെ ഈ ഗ്രന്ഥം സഹായിക്കുന്നു. ഇസ്ലാമും ഫെമിനിസവും തമ്മിലെ ബന്ധങ്ങളും അതിന്റെ സാധ്യതകളും പ്രതിസന്ധിക ളും ഈ കൃതിയിലൂടെ വായിക്കാനാവും.
₹250.00 ₹215.00
ഇസ്ലാമിക
രാഷ്ട്രത്തിലെ പൗരസ്വാതന്ത്യം
റാശിദുല്‍ ഗന്നൂശി
മൊഴിമാറ്റം: അശ്റഫ് കീഴുപറമ്പ്
ഇസ്ലാമിക രാഷ്ട്രമീമാംസയുമായി ബന്ധപ്പെട്ട തത്ത്വങ്ങളെയും സംജ്ഞകളെയും സമകാലിക പദാവലികള്‍ ഉപയോഗിച്ച് ആഴത്തില്‍ വിശകലനം ചെയ്യുന്ന കൃതി. രാഷ്ട്രത്തിലെ ഓരോ പൗരന്റെയും മൗലികാവകാശങ്ങളെ വിശ്വാസി അവിശ്വാസി ദേദ മില്ലാതെ ഇസ്ലാം എങ്ങനെ സംരക്ഷിക്കുന്നു എന്ന് വിശകലനം ചെയ്യുന്നു. തുനീഷ്യന്‍ പണ്ഡിതനും ചിന്തകനുമായ ശൈഖ് റാശിദുല്‍ ഗന്നൂഷിയുടെ പ്രകൃഷ്ട രചനയായ അല്‍ ഹുര്‍റിയ്യാത്തുല്‍ ആമ്മ ഫിദ്ദൗലത്തില്‍ ഇസ്ലാമിയ്യയുടെ മലയാള പരിഭാഷ.
₹360.00 ₹305.00
കനല്പഥങ്ങള്
താണ്ടിയ
മുസ്ലീം
ലീഗ്
യു.കെ മുഹമ്മദ് കുഞ്ഞി
ഇന്ത്യയിലെ മുസ്ലിംകളുടെ ആശയും ആവേശവുമായ മുസ്ലിം ലീഗ് താണ്ടിയ കനല്പഥങ്ങള് ചിത്രീകരിക്കുന്ന ഈ കൃതിയില്‍ സംഘടനാ രംഗത്ത് അര്പ്പണബോധത്തടെ പ്രവര്‍ത്തിച്ച മിക്കവാറും എല്ലാ നേതാക്കളും കടന്നുവരുന്നുണ്ട്. അതോടൊപ്പം രാഷ്ട്രീയ സംഭവങ്ങളുടെ ക്രമാനുഗതമായ വിവരണവും കൂടിയാണ്.
ആ നിലക്ക് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും പ്രസംഗകര്‍ക്കും ഒരു റഫറന്‍സായി ഏറെ പ്രയോജനപ്പെടും. ഓരോ രാഷ്ട്രീയ നീക്കവും ഇഴപിരിച്ച് അപഗ്രഥനം ചെയ്ത് അന്നന്നത്തെ രാഷ്ട്രീയ കാലാവസ്ഥക്കനുസൃതമായ പാര്‍ട്ടി തീരുമാനങ്ങളുടെ ആഘാത പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും ഈ കൃതി ഒരു ചൂണ്ടുപലകയായിരിക്കും.
₹390.00 ₹335.00
കസേരകളി
മസ്ഹര്‍
രാഷ്ട്രീയത്തിനൊരു ആക്ഷേപഹാസ്യ ആഖ്യാനം
വിഎസ് അച്യുതാനന്ദന് സര്‍ക്കാരിനെ ഭരണത്തുടര്‍ച്ചയില്‍ നിന്ന് ചില സഖാക്കള്‍ തന്നെ വെട്ടി വീഴ്ത്തിയ കാലം മുതല്‍ കണ്ണേറ് പംക്തി കൈകാര്യം ചെയ്ത ലേഖകന്റെ അന്നത്തെ കുറിപ്പുകളാണ് ഇവിടെ ഒന്നിച്ചു സമാഹരിക്കുന്നത്. അവയെല്ലാം കണ്ണേറ് പംക്തിയുടെ കരുത്തും സവിശേഷതയും പ്രകാശിപ്പിക്കുന്നവയാണ്. അന്നുമിന്നും കേരളീയ സമൂഹത്തില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന ടി പി ചന്ദ്രശേഖരന് വധം മുതല്‍ സരിതയുടെ രാഷ്ട്രീയജീവിതം വരെ നിരവധി വിഷയങ്ങള്‍ ഇതില്‍ ചര്‍ച്ചയാവുന്നു. കേരളത്തിന്റെ ഒരു കാലത്തെ രാഷ്ട്രീയ സാമൂഹിക ജീവിതത്തിന്റെ നേര്‍പകര്‍പ്പുകള്‍.
ഹാസ്യാത്മകമായ ഒരു രാഷ്ട്രീയകോളം സ്ഥിരമായി വര്‍ഷങ്ങളോളം കൈകാര്യം ചെയ്യുകയെന്നത് എളുപ്പമല്ലെന്ന് അതു ചെയ്തവര്‍ക്കറിയാം. പരന്ന വായനയും നിറഞ്ഞ കൗതുകവും അതിനു വേണം. നാട്ടിലുള്ള എല്ലാ കാര്യങ്ങളേക്കുറിച്ചും അറിയാനും മനസിലാക്കാനുമുള്ള താല്പര്യം വേണം. ഭാഷ നന്നായി കൈകാര്യം ചെയ്യാനുള്ള ശേഷി വേണം. നമ്മുടെ വൈവിധ്യമാര്‍ന്ന സംസ്കാരത്തിന്റെ സവിശേഷമായ ശൈലികള്‍ സ്വായത്തമാക്കണം. അതൊക്കെ ഈ കോളത്തില്‍ നമുക്ക് കാണാം. ഇത് പഴയ ഓര്‍മ്മകള്‍ പുതുക്കാന്‍ മാത്രമല്ല, ഭാവിയില്‍ രാഷ്ട്രീയ കോളമെഴുത്തുപോലെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ഒരു മാതൃകാ പാഠപുസ്തകമായും പ്രയോജനം ചെയ്യും എന്നുറപ്പാണ്. – എന്‍. പി ചെക്കുട്ടി
₹200.00 ₹170.00
മാര്‍ക്സ്
മാവോ
മലബാര്‍
ഓര്‍മക്കുറിപ്പുകള്‍
അമീര്‍ അലി (ബാവക്ക)
കേരളത്തിലെ നക്സലൈറ്റ്പ്രസ്ഥാന ത്തിന്റെ ചരിത്രത്തില്‍ ആദ്യാവസാനം തന്നെ നേതൃതലത്തില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച ആളാണ്, പ്രസ്ഥാനത്തിനു ള്ളില്‍ സഖാവ് ബാവ എന്നും നാട്ടുകാര്‍ ക്കിടയില് ബാവാക്ക എന്നും അറിയപ്പെ ട്ടിരുന്ന അമീര്‍ അലി. മരിക്കുന്നതിനു മുമ്പ് ബാവ എഴുതിയ ഈ ഓര്‍മക്കുറി പ്പുകള്‍ പലതുകൊണ്ടും സവിശേഷത കള്‍ നിറഞ്ഞതാണ്
₹310.00 ₹265.00
ആദര്‍ശ ഹിന്ദു ഹോട്ടല്‍
ബിഭൂതിഭൂഷണ്‍ ബന്ദ്യോപാദ്ധ്യായ
വിവര്‍ത്തനം: ലീലാ സര്‍ക്കാര്‍
രണ്ടാംലോക മഹായുദ്ധകാലത്ത് ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും
പശ്ചാത്തലത്തില്‍ എഴുതിയ നോവല്‍. ബംഗാളിലെ ഹാജാരി എന്ന
പാചകക്കാരന്റെ അസാമാന്യമായ മനക്കരുത്തിന്റെ കഥ. എങ്ങനെയാണ് ഒരു
പ്രസ്ഥാനം വിജയത്തിലേക്കെത്തിക്കുക എന്ന പാഠം ഓര്‍മ്മപ്പെടുത്തുന്ന കൃതി.
അപ്പോഴും വ്യക്തിബന്ധങ്ങളുടെയും കുടുംബബന്ധങ്ങളുടെയും മൂല്യം ഹാജാരി മറക്കുന്നില്ല. ഹാജാരിയുടെ സ്വപ്നം സഫലമായതെങ്ങനെയെന്നും അവയ്ക്ക് കാലാതീതമായ മാനുഷിക ബലം കൈവരുന്നത് എങ്ങനെയെന്നും ഈ നോവല്‍ സാക്ഷ്യപ്പെടുത്തുന്നു. നിലാവിന്റെ സൗന്ദര്യം ഉടനീളം പൊഴിയുന്ന എഴുത്ത്. ഹൃദ്യവും സരളവുമായ ആഖ്യാനശൈലിയില്‍ വാര്‍ത്തെടുത്ത ബിഭൂതിഭൂഷന്റെ രചനാശില്പം.
നാടകം, സിനിമ, ടി.വി. സീരിയല്‍ എന്നീ ദൃശ്യമാദ്ധ്യമങ്ങളിലൂടെ പ്രസിദ്ധമായ
നോവല്‍.
₹300.00 ₹255.00
ആരാച്ചാര്‍
കെ.ആര് മീശ
ഭരണകൂടത്തിന്റെ ശിക്ഷാവിധികളുടെ ഭാഗമായി ദിനംപ്രതി നിരവധി തൂക്കിക്കൊലകള് നടത്തിയിരുന്ന ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്റെ പിന്തലമുറ വധശിക്ഷകള്‍ കുറഞ്ഞപ്പോഴാണ് ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയത്. വര്‍ഷങ്ങള്‍ക്കു ശേഷം വൃദ്ധനായ ഫണിഭൂഷന് കിട്ടിയ ‘സൗഭാഗ്യ’മാണ് യതീന്ദ്രനാഥ് ബാനര്‍ജിയെ തൂക്കിലേറ്റാനുള്ള കോടതി ഉത്തരവ്. അവസരം പാഴാക്കാതെ അയാള്‍ ഗവണ്മെന്റിനോട് വിലപേശി തന്റെ ഇരുപത്തിരണ്ടുകാരിയായ മകള്‍ ചേതനയ്ക്ക് ആരാച്ചാരായി നിയമനോത്തരവ് കരസ്ഥമാക്കുന്നു. വധശിക്ഷ നടപ്പാകുന്നതുവരെ ആരാച്ചാര്‍ക്ക് മാധ്യമങ്ങളില്‍ വിലയുണ്ടെന്ന് മനസ്സിലാക്കുന്ന അയാള്‍ തന്റെയും മകളുടെയും സമയം അവര്‍ക്ക് വീതിച്ചു നല്കി കച്ചവടം നടത്തുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കെ ആര് മീരയുടെ ആരാച്ചാര്‍ എന്ന നോവല്‍ പറയുന്നത് ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ കഥയാണ്. അല്ലെങ്കില്‍ ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാരുടെ കഥ. ദരിദ്ര കുടുംബത്തിലെ പെണ്‍കുട്ടിയെന്ന നിലയില്‍ അവളനുഭവിക്കുന്ന പീഢനങ്ങളും പിതാമഹന്മാരില് നിന്ന് പകര്‍ന്നു കിട്ടിയ മനസ്ഥൈര്യവും ഇവിടെ വിഷയമാവുന്നു. ഒപ്പം എന്തും ഏതും ബ്രേക്കിംഗ് ന്യൂസാവുന്ന പുതിയ കാലത്തിന്റെ കലയായ ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗിനു വേണ്ടി മാധ്യമങ്ങള്‍ കളിക്കുന്ന കളികളുടെ മറുപുറവും കെ ആര് മീര ആരാച്ചാരിലൂടെ കാട്ടിത്തരുന്നു.
₹550.00 ₹470.00
ആയിരത്തൊന്ന്
രാവുകള്‍
സല്മാന് റുഷ്ദി
വിവര്‍ത്തനം: കബനി സി
മന്ത്രശക്തിക്കടിമപ്പെട്ട് വ്യാജദൈവങ്ങള്‍ക്കു മുമ്പില്‍ മുട്ടുകുത്തുകയും അവര്‍ ആജ്ഞാപിക്കുന്നതുപോലെ മറ്റ് വ്യാജദൈവങ്ങളുടെ ഭക്തരെ കൊന്നൊടുക്കുകയും ചെയ്യുന്നവര്‍. ആ ദൈവങ്ങളുടെ പ്രതിമകള്‍ മറുദൈവങ്ങളുടെ ആരാധകരാല്‍
നശിപ്പിക്കപ്പെടുന്നു. ആ ദൈവങ്ങളുടെ ആരാധകരാകട്ടെ അവരെ വരിയുടയ്ക്കുകയും കല്ലെറിഞ്ഞു കൊല്ലുകയും രണ്ടു കഷണമായി മുറിച്ച് കെട്ടിത്തൂക്കുകയും ചെയ്യുന്നു. മനുഷ്യന്റെ സുബോധമെന്നാല് വളരെ നേര്‍ത്ത, ദുര്‍ബലമായ ഒരു വസ്തുവാണ്. വെറുപ്പും മൂഢത്വവും കപടഭക്തിയും അത്യാഗ്രഹവുമാണ് പുതിയ സമ്പൂര്‍ണനാശത്തിന്റെ നാല് കുതിരപ്പടയാളികള്‍, മാജിക് റിയലിസവും കല്പിതകഥകളും ചേര്‍ത്തൊരുക്കിയ സല്മന് റുഷ്ദിയുടെ മികച്ച നോവല്‍.
₹399.00 ₹340.00
ആളണ്ടാപ്പക്ഷി
പെരുമാള്‍ മുരുകന്
സ്വന്തബന്ധങ്ങളോടപ്പം ചേര്‍ന്നു ജീവിക്കുക എന്നത് ഒരു വെല്ലുവിളിയായി മാറിയിരിക്കുന്ന കാലമാണിത്. മനുഷ്യബന്ധങ്ങള്‍ എപ്പോള്‍ വേണമെങ്കിലും അറുത്തുമാറ്റപ്പെട്ടേക്കാം; കൂട്ടിച്ചേര്‍ക്കുകയും ചെയ്യാം. അതിനു നിസ്സാര കാരണങ്ങള്‍ മതിയാകും. കൂട്ടുകുടുംബത്തിന്റ്റെ ബന്ധനത്തില്‍നിന്നും ബന്ധുക്കളുടെ നിര്‍ബന്ധത്തിനു വിധേയനായി നാടുവിട്ടുപോകേണ്ടിവരുന്ന ഒരു കര്ഷകകുടുംബത്തിന്റ്റെ പോരാട്ടങ്ങളാണ് ഈ നോവലിന്റ്റെ ഇതിവൃത്തം. മനുഷ്യരെ തന്നിലേക്ക് അടുപ്പിക്കാത്ത അതേസമയം നല്ല മനുഷ്യരെ സഹായിക്കുന്നു, ബ്രഹ്മാണ്ഡ രൂപമുള്ള പക്ഷിയായി കൊങ്കുനാട്ടുമ്പുറപാട്ടുകളില് കാണുന്ന അളണ്ടാപ്പക്ഷിയുടെ സ്വഭാവസവിശേഷതകള്‍ പല മനുഷ്യര്‍ക്കും അനുയോജ്യമായതാണ്.
പെരുമാള്‍ മുരുകന്റ്റെ ആറാമത്തെ നോവലാണിത്
₹310.00 ₹265.00
ആനന്ദ
ഭാരം
ജിസ ജോസ്
ചപലവും അസ്ഥിരവുമെങ്കിലും ഭ്രദമെന്നു കരുതപ്പെടുന്ന ജീവിതങ്ങളിലേക്ക് തികച്ചും അപ്രതീക്ഷിതമായ സംഭവങ്ങള്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകളും നൈരാശ്യങ്ങളും ഒപ്പം ഇത്തിരി സന്തോഷങ്ങളും അനാവരണം ചെയ്യുന്ന നോവല്‍. ചെറിയ ആനന്ദങ്ങളും നീരസങ്ങളുമൊക്കെയായി സ്വച്ഛമായൊഴുകുന്ന ഓളപ്പരപ്പുകളില്നിന്ന് ആകസ്മികമായി നിലയില്ലാത്ത ആഴങ്ങളിലേക്ക് ആണ്ടുപോകുന്ന ജീവിതങ്ങള്‍. പത്തു വര്‍ഷമായി കിടപ്പുരോഗിയായ വിനോദിനിയുടെയും അവരെ ശുശ്രൂഷിക്കുന്ന രത്നമേഖലയുടെയും അവളുമായടുക്കുന്നവരുടെയും അനുഭവങ്ങളില്‍ പ്രണയവും, അധികാരവും മരണവും കവിതയും കാമവും വേര്‍തിരിച്ചെടുക്കാനാവാത്തവിധം കൂടിക്കലരുന്നു. ജീവിതത്തിലെ അല്പമാത്രമായ ആനന്ദമൂര്ച്ഛകളുടെ ഭാരം ചിലപ്പോഴൊക്കെ അവര്‍ക്ക് താങ്ങാനാവാത്തതാവുന്നു. എല്ലാം അസ്ഥിരമാണെന്നറിഞ്ഞിട്ടും ആസക്തിയോടെ ലോകത്തില്‍ അള്ളിപ്പിടിക്കാന്‍ വെമ്പുന്ന മനുഷ്യരുടെ വേവലാതികളെ ദാര്‍ശനികമായി നോക്കിക്കാണാനുള്ള ശ്രമവും ഈ കൃതിയില്‍ കാണാം.
₹330.00 ₹285.00
AND THEN THERE WERE NONE
Author: Agatha Christie
OVER 100 MILLION COPIES SOLD
Ten strangers are invited to Soldier Island, an isolated rock off the Devon coast. Cut off from the mainland, with their generous host mysteriously
absent, they are each accused of a terrible crime.
Then one of the party dies suddenly, and they realise there may be a murderer in their midst – a murderer
who might strike again… and again…
And all the time, copies of a macabre nursery rhyme hang in each room, a nursery rhyme with an omen
of death for all ten of them.
And Then There Were None came first in a global vote to find the world’s favourite Agatha Christie books for her 125th birthday.
See the whole list at www.worldsfavouritechristie.com
₹299.00 ₹270.00
അജ്ഞാത
ജീവിതത്തില്‍നിന്ന്
ഒരേട്
ആന്റണ്‍ ചെഖോവ്
പരിഭാഷ: വേണു പി ദേശം
വേദനയോ, സംഘര്‍ഷമോ, സന്താപമോ പോലെ ചിലത് ജീവിതത്തിലൊരിക്കലും നമ്മെ വിട്ടു പോകില്ല. ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ അഭിസന്ധിയില്‍ പെട്ട് ഉലഞ്ഞു തീരുമ്പോഴും ജീവിതത്തില്‍ തന്നെ തുടരാനാഗ്രഹിക്കുന്നു മനുഷ്യന്. ജീവിതത്തിന്റെ മിച്ചമൂല്യമായി സംഘര്‍ഷങ്ങള്‍ മാത്രമുള്ള ചില ജീവിതങ്ങള്‍ക്കു നേരെ പിടിച്ച കണ്ണാടിയാണ് അജ്ഞാത ജീവിതത്തില്‍ നിന്ന് ഒരേട് എന്ന നോവല്‍.
സ്നേഹം വേദനയായി തീരുന്ന ഒരനുഭവത്തെക്കുറിച്ച് എഴുതുമ്പോള്‍ എഴുത്തുകാരന്റെ വാക്കുകള്‍ നേര്‍ത്തു പോകുകയും വായനക്കാരന് എഴുത്തുകാരനില്‍ നിന്നകന്ന് എഴുത്തില്‍ തനിച്ചായി മാറുകയും ചെയ്യും. എഴുത്തിലെ മാന്ത്രികതയാണത്.
സാഹിത്യവും ജീവിതവും തമ്മിലുള്ള പരമ്പരാഗത നിരീക്ഷണങ്ങളെ കീഴ്മേല്‍ മറിച്ച റഷ്യന്‍ സാഹിത്യത്തിലെ അതികായനായ ആന്റണ്‍ ചെഖോവിന്റെ ഈ നോവല്‍ മലയാളത്തിലാദ്യമായാണ് വിവര്‍ത്തനം ചെയ്യപ്പെടുന്നത്.
അജ്ഞാതജീവിതങ്ങളുടെ ആഴങ്ങള്‍ തൊട്ട് ശംഭു പ്രസാദ് തീര്‍ത്ത മുഖപടം.
₹180.00 ₹155.00
ENGLISH
SUGGESTOPAEDIA
ALL in ONE
NA RASHEED MA; MEd
ഇംഗ്ലീഷ് പഠനം ആരംഭിക്കാന്‍ വളരെ വൈകിയെന്ന് തോന്നുന്നുണ്ടോ? ആ ചിന്ത ഒട്ടും ശരിയല്ല. തുടക്കക്കാര്‍ക്കും തുടങ്ങി വളരെ മുമ്പോട്ടു പോയവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും എന്ന് വേണ്ട പഠനം ആശിക്കുന്ന ആര്‍ക്കും ENGLISH SUGGESTOPAEDIA ALL in ONE ല്‍ ബ്ലോക്കുകളുണ്ട്. ഇംഗ്ലീഷ് ഭാഷയുടെ വിവിധ വശങ്ങളില് പാടവം നേടാനുദ്ദേശിക്കുന്ന ആര്‍ക്കും ഈ പുസ്തകം തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടാണ്.
സി രാധാകൃഷ്ണന് (എഴുത്തുകാരന്, നോവലിസ്റ്റ്, പത്രാധിപര്‍)
നമ്മുടെ കുട്ടികള്‍ വളരെ മിടുക്കരാണ്. പരീക്ഷയില്‍ അവര്‍ ജയിക്കും. പക്ഷെ ഇന്റര്‍വ്യൂവില്‍ അവര്‍ തോല്‍ക്കും. നമ്മുടെ സിലബസ് നന്ന്, അധ്യാപകര്‍ നന്ന്, എല്ലാം ശരി. പറഞ്ഞിട്ടെന്ത് ? നമ്മുടെ കുട്ടികള്‍ക്ക് കമ്യൂണിക്കേഷന്‍ സ്ക്കില്ലില്ല. അതുകൊണ്ടാണ് ഉയര്‍ന്ന തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂകളില്‍ അവര്‍ പുറം തള്ളപ്പെടുന്നത്. റഷീദ് മാസ്റ്ററുടെ ഈ പുസ്തകത്തില്‍ വളരെ ഗൗരവമായി എടുത്ത് കൈകാര്യം ചെയ്ത ഒരു ഭാഗം കമ്യൂണിക്കേറ്റീവ് സ്ക്കില്ല് ഉണ്ടാക്കിയെടുക്കാനാണ്. അതിനുവേണ്ടി ഫലപ്രദമായ ചില ടെക്നിക്കുകള്‍ അദ്ദേഹം ഈ പുസ്തകത്തില്‍ പഠിപ്പിക്കുന്നുണ്ട്.
ഇ.ടി മുഹമ്മദ് ബഷീര്‍ (എം.പി, മുന്‍ വിദ്യാഭ്യാസ മന്ത്രി)
കുറേ വര്‍ഷങ്ങളായി ഇംഗ്ലീഷില്‍ ധാരാളം എഴുത്തുകുത്തുകള്‍ നടത്തുന്ന ആളാണു ഞാന്‍. അതില്‍ പലതും പിശകായിരുന്നുവെന്ന് എനിക്ക് ബോധ്യമായത് റഷീദ് മാസ്റ്ററുടെ ENGLISH SUGGESTOPAEDIA ALL in ONE വായിച്ചപ്പോഴാണ്. കുട്ടികളുടെ കൈ പിടിച്ച് കാഴ്ചകള്‍ കാണിച്ചും കഥ പറഞ്ഞും കൊണ്ടു നടന്ന് പഠിപ്പിക്കുന്ന ഒരച്ഛന്റെ ശ്രദ്ധയും വാക്കും നോക്കുമൊക്കെയുണ്ട് ഈ പുസ്തകത്തിന്റെ താളുകളില്‍
സി.പി രാജശേഖരന് (ആകാശവാണി മുന്‍ ഡയറക്ടര്‍)
₹750.00 ₹630.00
ഏതു
കോഴ്സിനു
ചേരണം?
ബി.എസ് വാരിയര്‍
പുതിയ വിവരങ്ങള്‍, കൂടുതല്‍ കോഴ്സുകള്‍, കൂടുതല്‍ പേജുകള്‍
എന്തു പഠിക്കണം, എവിടെ പഠിക്കണം,
ഏതു കോഴ്സ് ചേരണം എന്നീ ചോദ്യങ്ങള്‍ക്കെല്ലാം ശരിയായ ഉത്തരം
ഏറ്റവും യോജിച്ച കോഴ്സ് കണ്ടെത്താനുള്ള വഴികള്‍
ഓരോ കോഴ്സിന്റെയും ജോലിസാധ്യത
പഠിച്ചു ജയിക്കാന്‍ നല്ല ശീലങ്ങള്‍
എന്‍ട്രന്‍സ് പരീക്ഷകള്‍
സ്കോളര്‍ഷിപ്പുകളും ഫെലോഷിപ്പുകളും
ലളിതമായ രചന
ഇംഗ്ലീഷ് അക്ഷരക്രമത്തില് ഇന്‍ഡക്സ്
വിദ്യാര്‍ത്ഥികള്‍ക്കും കരിയര്‍ ഉപദേശം നല്കുന്ന അധ്യാപകര്‍ക്കും ഉപയോഗിക്കാവുന്ന കൈപ്പുസ്തകം. വിദ്യാലയങ്ങളിലെ കരിയര്‍ ഗൈഡന്‍സ് യൂണിറ്റുകള്‍, പ്ലേസ്മെന്റ് സെല്ലുകള്‍, സ്കൂള്‍ /കോളേജ് ലൈബ്രറികളിലേയും പൊതുഗ്രന്ഥാലയങ്ങലിലെയും റഫറന്‍സ് വിഭാഗം എന്നിവയിലെല്ലാം പ്രയോജനപ്പെടും.
₹440.00 ₹380.00
പാഠഭാഗങ്ങളുമായി
ബന്ധപ്പെട്ട രചനാത്മക
പ്രവര്‍ത്തനങ്ങള്‍
ഹിന്ദി ഭാഷ
അറിഞ്ഞു പഠിക്കാന്‍
ഒരു ഉത്തമ സഹായി
₹40.00
ഹിന്ദി
വര്‍ക്ക്
ബുക്ക്
ക്ലാസ് – 5
പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട
രചനാത്മക പ്രവര്‍ത്തനങ്ങള്‍
ഹിന്ദി ഭാഷ അറിഞ്ഞു പഠിക്കാന്‍
ഒരു ഉത്തമ സഹായി
₹40.00
₹150.00 ₹130.00
NMMSE
MAT & SAT
മലയാളം മീഡിയം
വിഷയം ക്രമീകരിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍
ഉത്തര സൂചികയോടെ
മാതൃകാ ചോദ്യങ്ങളും ഉത്തരവും
₹290.00 ₹245.00
NMMSE SAT
ENGLISH MEDIUM
SUBJEVT WISE QUESTIONS AND ANSERES
PREVIOUS YEAR SOLVED QUESTION PAPERS
MODEL TEST PAPER
₹160.00 ₹135.00
സിമ്പിളായി
സിവില്‍ സര്‍വിസ്
പി.കെ മുഹമ്മദ് ഹാത്തിഫ്
സിവില്‍ സര്‍വിസ് ഒരു ബാലികേറാമലയാണോ? ആണെന്നു കരുതുന്ന പതിനായിരങ്ങളോട് അല്ലെന്ന് സ്വന്തം അനുഭവം ചൂണ്ടിക്കാട്ടി സമര്‍ഥിക്കുകയാണ് ഉജ്ജ്വല വിജയം നേടിയ ഈ രംഗത്തെ 25 പ്രതിഭകള്‍. പറയുക മാത്രമല്ല, ഈസിയായി അതെങ്ങനെ നേടിയെടുക്കാമെന്നതിന്റെ സൂത്രവാക്യങ്ങളും അവര്‍ പങ്കുവെയ്ക്കുന്നു.
₹140.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us