Salil Chowdhuri Jeevithavum Sangeethavum
സലില്‍ ചൗധരി
ജീവിതവും സംഗീതവും
ഡോ. എം.ഡി മനോജ്
ബംഗാളി നാടോടിസംഗീതത്തില്‍ സലില്‍ദായ്ക്ക് അഗാധമായ
ജ്ഞാനമുണ്ടായിരുന്നു. വംഗഗ്രാമങ്ങളില്‍ സഞ്ചരിച്ച് നാടന്‍
താളങ്ങളും മെലഡികളുമെല്ലാം അദ്ദേഹം ഹൃദിസ്ഥമാക്കി.
ബംഗാളില്‍ മാത്രമല്ല, ആസാം, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ
എന്നിവിടങ്ങളിലെയും തെന്നിന്ത്യയിലെയും നാടന്‍ശീലുകളില്‍ അടിസ്ഥാനപരമായ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. – ലതാ മങ്കേഷ്കര്‍
സലിലിന്റെ സംഗീതത്തില്‍ എക്കാലവും തങ്ങിനില്ക്കുന്ന ഒരു മൗലികതയുണ്ട്. വളരെ കുറച്ചു കംപോസര്‍മാര്‍ക്കു കിട്ടാവുന്ന വ്യക്തിത്വം അദ്ദേഹത്തിനു കൈവരുവാന്‍ ഈ മൗലികത ഏറെ സഹായിച്ചിട്ടുണ്ട്.. – നൗഷാദ്
സമന്വയത്തിന്റെ സംഗീതശില്‍പ്പികൂടിയാണ് സലില്‍ ചൗധരി. വ്യത്യസ്ത ശൈലികളില്‍ ആലപിക്കപ്പെടുന്ന ഇന്ത്യന്‍
സംഗീതത്തിന്റെ ഏകത്വത്തെ അദ്ദേഹം സ്വന്തം രചനകളിലൂടെ സാക്ഷാത്ക്കരിക്കുകയായിരുന്നു… – ഒ.എന്‍.വി. കുറുപ്പ്
സംഗീതത്തില്‍ മൗലികതയുടെ അനശ്വരമുദ്രചാര്ത്തിയ
സലില്‍ ചൗധരിയുടെ സംഗീതവും ജീവിതവും
ഈ പുസ്തകത്തിലൂടെ അടുത്തറിയാം.
₹290.00 ₹250.00